ഇസ്ലാമോഫോബിയ, ഇസ്ലാമിസ്റ്റുകള്‍ കണ്ടെത്തിയ മതസംരക്ഷണപ്രവര്‍ത്തനമെന്ന് സി.രവിചന്ദ്രന്‍

ഇസ്ലാമോഫോബിയ, ഇസ്ലാമിസ്റ്റുകള്‍ കണ്ടെത്തിയ മതസംരക്ഷണപ്രവര്‍ത്തനമെന്ന് സി.രവിചന്ദ്രന്‍

സംഘപരിവാര്‍ രാഷ്ട്രീയം പോലെ എതിര്‍ക്കേണ്ടതാണ് പൊളിറ്റിക്കല്‍ ഇസ്ലാമെന്നും, ഈ തുല്യ സമീപനം സ്വീകരിക്കാന്‍ പല രാഷ്ട്രീയകക്ഷികള്‍ക്കും ബുദ്ധിജീവികള്‍ക്കും സാധിക്കുന്നില്ലെന്നും സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ സി.രവിചന്ദ്രന്‍. ഒന്ന് വലിയ ഭീഷണിയാണെന്നും മറ്റേത് അല്ലെന്നും പറയുന്നത് കളവാണ്. ഒരു നിശ്ചിത അളവ് കഴിഞ്ഞാല്‍ ന്യൂനപക്ഷമെന്നൊന്നും പറയാനാകില്ല. അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനിലെ ബുദ്ധമതവിശ്വാസികളെപോലെ തീരെ ദുര്‍ബലമായ ന്യൂനപക്ഷമാകണം. ബാമിയന്‍ പ്രതിമകള്‍ തകര്‍ന്നപ്പോള്‍ പ്രതികരിക്കാന്‍ അവിടെ ഏറെ ബുദ്ധമത വിശ്വാസികളില്ല. അവിടെയാണ് പീഡന സാധ്യതകള്‍ ഏറെ. 15 ശതമാനം വരുന്ന ഇന്ത്യയിലെ മുസ്ലിങ്ങള്‍ പീഡിതവിഭാഗമാണ് എന്നൊക്കെ പറയുന്ന രാഷ്ട്രീയം വസ്തുനിഷ്ഠമല്ല. എന്നാല്‍ അവര്‍ തികച്ചും ന്യൂനപക്ഷമാകുന്ന പോക്കറ്റുകളില്‍ അങ്ങനെ സംഭവിക്കുന്നുണ്ടാകാം. തിരിച്ചും അതിനു സാധ്യതയുണ്ടെന്നോര്‍ക്കണമെന്നും മാധ്യമം വാര്‍ഷികപ്പതിപ്പിലെ സംവാദത്തില്‍ രവിചന്ദ്രന്‍. ശാസ്ത്രം, യുക്തിചിന്ത, ആത്മീയത എന്നിവ മുന്‍നിര്‍ത്തി സ്വതന്ത്ര ചിന്തയുടെ ആല്‍ക്കമി എന്ന സംവാദ സീരീസിലാണ് രവിചന്ദ്രന്റെ പരാമര്‍ശം. സണ്ണി എം കപിക്കാട്, എം.എ ബേബി, കെ വേണു, ഒ അബ്ദുറഹ്മാന്‍, കെ പാപ്പുട്ടി എന്നിവരാണ് ഈ സംവാദത്തില്‍ സംസാരിക്കുന്നത്.

മാധ്യമം വാര്‍ഷികപ്പതിപ്പിലെ ലേഖനത്തില്‍ സി.രവിചന്ദ്രന്‍

ഹിന്ദുത്വ എന്നത് അമിത ദേശീയത തന്നെയാണ്. മതപരമായ ആശയമൊന്നുമല്ല. പക്ഷേ ഇന്ന് ഹിന്ദുത്വ എന്ന് പറയുന്നത് ഹിന്ദു മതമാണ്. അതില്‍ ദേശീയത ഉണ്ട്. ശബരിമലയില്‍ വന്നത് ഹിന്ദുത്വ അല്ല, ഹിന്ദുമതമാണ്. വിശ്വാസ സംരക്ഷണമാണ് അല്ലാതെ പ്രത്യയശാസ്ത്ര സംരക്ഷണമല്ല. ബി.ജെ.പി ചാതുര്‍വര്‍ണ്യം മുന്നോട്ടുവെക്കുന്നതെങ്കില്‍ മഹാഭൂരിപക്ഷം ഹിന്ദുക്കളും അതിന് പുറത്തുപോകേണ്ടിവരും. എല്ലാ മതങ്ങളും മനുഷ്യന് ഭീഷണിയാണ്. കഴിഞ്ഞ മൂന്ന് ദശകമായി ലോകമെമ്പാടും മനുഷ്യസമൂഹങ്ങള്‍ക്ക് നേരെ ഇസ്ലാം ഉയര്‍ത്തുന്ന ഭീഷണി താരതമ്യനെ വലുതാണ്. ഇന്ത്യയില്‍ അത്ര ശക്തിയല്ല എന്ന് പറയാമെങ്കിലും ഒട്ടും പിന്നിലല്ല. ഇന്ത്യയില്‍ ഹിന്ദുത്വശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണി പ്രധാനം തന്നെയാണ്. അവര്‍ക്കെതിരെയുള്ള സമരങ്ങള്‍ പ്രസക്തമാണ്. പക്ഷെ അത് അവര്‍ക്കെതിരെയുള്ള സമരമാണോ അവരെ പാലൂട്ടി വളര്‍ത്തലാണോ എന്നതാണ് പ്രധാന ചോദ്യം. കേരളത്തില്‍ ഇടതു കക്ഷികള്‍ ചെയ്യുന്നു എന്നവകാശപെടുന്ന വര്‍ഗ്ഗീയവിരുദ്ധ സമരങ്ങള്‍ സംഘപരിവാര്‍ പോഷണപ്രവര്‍ത്തനമായി പലപ്പോഴും മാറുന്നുണ്ട്.

സംഘപരിവാര്‍ രാഷ്ട്രീയം പോലെ എതിര്‍ക്കേണ്ടതാണ് പൊളിറ്റിക്കല്‍ ഇസ്ലാം. ഈ തുല്യ സമീപനം സ്വീകരിക്കാന്‍ പല രാഷ്ട്രീയകക്ഷികള്‍ക്കും ബുദ്ധിജീവികള്‍ക്കും സാധിക്കുന്നില്ല. ഒന്ന് വലിയ ഭീഷണിയാണെന്നും മറ്റേത് അല്ലെന്നും പറയുന്നത് കളവാണ്. ഒരു നിശ്ചിത അളവ് കഴിഞ്ഞാല്‍ ന്യൂനപക്ഷമെന്നൊന്നും പറയാനാകില്ല. അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനിലെ ബുദ്ധമതവിശ്വാസികളെപോലെ തീരെ ദുര്‍ബലമായ ന്യൂനപക്ഷമാകണം. ബാമിയന്‍ പ്രതിമകള്‍ തകര്‍ന്നപ്പോള്‍ പ്രതികരിക്കാന്‍ അവിടെ ഏറെ ബുദ്ധമത വിശ്വാസികളില്ല. അവിടെയാണ് പീഡന സാധ്യതകള്‍ ഏറെ. 15 ശതമാനം വരുന്ന ഇന്ത്യയിലെ മുസ്ലിങ്ങള്‍ പീഡിതവിഭാഗമാണ് എന്നൊക്കെ പറയുന്ന രാഷ്ട്രീയം വസ്തുനിഷ്ഠമല്ല. എന്നാല്‍ അവര്‍ തികച്ചും ന്യൂനപക്ഷമാകുന്ന പോക്കറ്റുകളില്‍ അങ്ങനെ സംഭവിക്കുന്നുണ്ടാകാം. തിരിച്ചും അതിനു സാധ്യതയുണ്ടെന്നോര്‍ക്കണം. ഇസ്ലാമോഫോബിയ എന്ന് പറയുന്നത് ആ ഇസ്ലാമിസ്റ്റുകള്‍ കണ്ടെത്തിയ ഒരു മതസംരക്ഷണപ്രവര്‍ത്തനമാണ്. വിമര്‍ശനങ്ങളെ അപ്പാടെ റദ്ദ് ചെയ്യാനുള്ള ഒരു ഫാസിസ്റ്റ് മതതന്ത്രമാണത്. ഇസ്ലാമോഫോബിയ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതിന്റെ കുറ്റം പേടിക്കുന്നവര്‍ക്കല്ല, പേടിപ്പിക്കുന്നവര്‍ക്കാണ്. ഭയം ഉണ്ടാക്കുന്ന സാഹചര്യം മതത്തിലുണ്ടെങ്കില്‍ അത് പരിഹരിക്കപെടണം.

Related Stories

No stories found.
The Cue
www.thecue.in