പൊതുജനമില്ലെങ്കിൽ പിന്നെ ആരാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രമുഖർ?

പൊതുജനമില്ലെങ്കിൽ പിന്നെ ആരാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രമുഖർ?
Summary

നമുക്ക് കടക്കാൻ അനുവാദമില്ലാത്ത ഇടങ്ങളിൽ പിന്നെ ആർക്കാണ് ക്ഷണം കിട്ടുന്നത് ?

ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുണ്ടാവും എന്നും പറയുന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പൊതുജനമില്ലെങ്കിൽ പിന്നെ ആരാണ് ഒരു സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രമുഖർ? വോട്ടവകാശമുള്ള പൗരന് പ്രവേശനമില്ലാത്ത ഒരിടത്ത് അയാളേക്കാൾ/അവളെക്കാൾ വലിയ പ്രമുഖനാരാണ് എന്നത് ജനാധിപത്യത്തിലെ പ്രാഥമികമായ ചോദ്യമായി നാം ഉയർത്തണം.

ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന മന്ത്രിമാരുടെ കുടുംബാംഗങ്ങളൊക്കെ ഈ പൊതുജനത്തിൽ മാത്രം പെടുന്നവരാണ്. തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചും പോസ്റ്ററൊട്ടിച്ചും രാഷ്ട്രീയ സംഘർഷങ്ങളിൽ ജീവൻ വരെ അപകടത്തിലാക്കിയും രാവും പകലുമില്ലാതെ പതിനായിരക്കണക്കിന് മനുഷ്യർ നടത്തിയ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇടതുമുന്നണിയുടെ സർക്കാർ അധികാരത്തിലെത്തുന്നത്. ഇതിൽ കുടുംബാംഗങ്ങളും ചില തരം 'പ്രമുഖരും' എങ്ങനെ സവിശേഷ പട്ടികയിൽ ഇടം പിടിക്കുന്നു എന്നതാണ് പ്രശ്നം.

വോട്ടു ചെയ്ത ലക്ഷക്കണക്കിനാളുകൾക്കും വിജയിപ്പിക്കാൻ പണിയെടുത്ത പാർട്ടി പ്രവർത്തകർക്കും കടക്കാൻ അനുമതിയില്ലാത്ത ഒരിടത്തേക്ക് ആരാണ് പിന്നെ കടക്കുന്നത് എന്നതൊരു ജനാധിപത്യ പ്രശ്നം മാത്രമല്ല ഒരു വർഗ പ്രശ്നം കൂടിയാണ്. ഒരാൾ മന്ത്രിയാകുമ്പോൾ അയാൾക്കൊപ്പം കുടുംബവും പരിവാരങ്ങളും സവിശേഷ പരിപാലനത്തിന് അർഹതപ്പെട്ടവരാകുന്നത് നമ്മുടെ ഭരണസമ്പ്രദായത്തിലെ ഒരു നടപ്പ് അശ്ലീലമാണ്. അങ്ങനെയാണ് സ്വന്തമായി തൊഴിലും വരുമാനവുമുള്ള വിവാഹിതരായ മക്കൾ വരെ മന്ത്രിമന്ദിരങ്ങളിൽ അവരുടെ മക്കളോടൊപ്പം കുടിപാർക്കുന്നതിനും പൗരൻ പണം കൊടുക്കേണ്ടി വരുന്നത്. അതൊരു സാധാരണ കാര്യമാണെന്ന് ജനങ്ങൾക്ക് തോന്നുന്ന വിധത്തിൽ വനിതയും ഗൃഹാലക്ഷ്മിയും ഒരുക്കുന്ന മന്ത്രികുടുംബ വിശേഷങ്ങളൊക്കെയായി സാമൂഹ്യബോധത്തെയും സൃഷ്ടിച്ചെടുക്കുകയാണ്.

പൊതുജനമില്ലെങ്കിൽ പിന്നെ ആരാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രമുഖർ?
സെന്‍ട്രല്‍ സ്‌റേഡിയത്തിലെ സത്യപ്രതിജ്ഞ ഉപേക്ഷിക്കണം, അതിലൊരു മര്യാദകേടുണ്ട്

തെരഞ്ഞെടുപ്പിൽ വിജയിച്ച രാഷ്ട്രീയകക്ഷികളുടെ സത്യപ്രതിജ്ഞ ജനങ്ങൾ ആഘോഷിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ജനങ്ങൾക്ക് പ്രവേശനമില്ലാത്ത ആഘോഷം ഒരു അപകടസൂചനയാണ്. പിന്നെയാരാണ് ഇതാഘോഷിക്കുന്നത് എന്നാണ്. തെരഞ്ഞെടുപ്പിക്കാൻ ജനങ്ങളും അധികാരലബ്ധി ആഘോഷിക്കാൻ കുടുംബാംഗങ്ങളും മറ്റു പ്രമുഖരും എന്നത് വാസ്തവത്തിൽ നമ്മുടെ ജനാധിപത്യസമൂഹത്തിന്റെ ഒരു യഥാർത്ഥ പ്രതിഫലനമാണെങ്കിലും അത് നമുക്ക് മനസിലാകുന്നു എന്നെങ്കിലും പറയണം. നമുക്ക് കടക്കാൻ അനുവാദമില്ലാത്ത ഇടങ്ങളിൽ പിന്നെ ആർക്കാണ് ക്ഷണം കിട്ടുന്നത് ?

പൊതുജനമില്ലെങ്കിൽ പിന്നെ ആരാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രമുഖർ?
ഇ.എം.എസ് വെറുമൊരു 'നമ്പൂരി'യായായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഗൗരിയമ്മയ്ക്ക് വേണ്ടിയല്ല
The Cue
www.thecue.in