പാമ്പ് കളിക്കോപ്പ്‌ അല്ല!

ക്ഷെ മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ കൈയ്യിൽ വെച്ചു പ്രകടം കാണിച്ചത് തെറ്റായ മാതൃകയാണ്
പാമ്പ് കളിക്കോപ്പ്‌ അല്ല!
User

ഇന്ത്യയിൽ പ്രതിവർഷം പതിനൊന്നായിരം മരണങ്ങൾ വിഷപാമ്പുകൾ കാരണം നടക്കുന്നുണ്ട്, അവയിൽ ഒരു ഭാഗം മരണങ്ങൾ പാമ്പുകളെ അശ്രദ്ധവും അപകടകരവുമായി കൈകാര്യം ചെയ്യുന്നത് വഴി ഏൽക്കുന്ന കടികൾ കാരണമാണ്. ഉദാഹരണത്തിന് സ്വതന്ത്ര ഇന്ത്യയിൽ സ്ഥിരീകരിച്ച ആദ്യത്തെ രാജവെമ്പാല മൂലമുള്ള മരണം ഒരു പാമ്പ് പിടുത്തക്കാരൻ കാമറയുടെ മുൻപിൽ പോസ് ചെയ്തപ്പോൾ കിട്ടിയ കടിയിലൂടെ ആയിരുന്നു, 2015യിൽ കർണാടകയിലാണ് ഈ സംഭവം നടക്കുന്നത്.

ലോകത്തിൽ ഉള്ള ബഹുഭൂരിപക്ഷം പാമ്പുകൾക്കും വിഷമില്ല,വിഷമുള്ളവയിൽ തന്നെ ഒരു ന്യൂനപക്ഷത്തിനാണ് മനുഷ്യരെ കൊല്ലാൻ സാധിക്കുന്ന അളവിലും വീര്യത്തിലും വിഷമുള്ളത്. പക്ഷെ വിഷമുള്ളത് ഏത് വിഷം ഇല്ലാത്തത് ഏതെന്നു സാധരണക്കാരൻ വേർതിരിച്ചു അറിയാൻ ബുദ്ധിമുട്ട് ആയതിനാൽ പാമ്പുകളോടു പൊതുവേ മനുഷ്യർക്കു ഭയമുണ്ട്, മനുഷ്യർക്കു മാത്രമല്ല കുരങ്ങുവംശത്തിലുള്ള ജീവികൾക്കെല്ലാം തന്നെ ജീവപരിണാമത്തിലൂടെ പാമ്പിനെ പേടി വന്നിട്ടുണ്ട്, ഓഫീഡിയോഫോമ്പിയ എന്നാണ് ഇതിനെ വിളിക്കുന്നത്.

പൊതുവേ മനുഷ്യർക്കു പേടി ഉള്ള ഒരു സംഗതി പ്രത്യേകിച്ചു ഭയം ഒന്നുമില്ലാതെ കൂൾ ആയി കൈകാര്യം ചെയ്യുന്നവരോടു കൗതകവും ഒരു ആരാധനയും വീര സങ്കൽപം ചാർത്തി കൊടുക്കുന്നതും മനുഷ്യരുടെ ഒരു രീതിയാണ്, പാമ്പ് പിടുത്തകാരോടുള്ള സമീപനവും വ്യത്യസ്തമല്ല. ഈ വീരാരാധനെ നിലനിർത്തി പോകാൻ കൂടുതൽ അപകടകരമായ കാര്യങ്ങൾ ചെയ്യാൻ അവർ ശ്രമിക്കാറുണ്ട് വിഷപാമ്പിനു ഫ്രഞ്ച് കിസ് അടിക്കുക (ഡെത്ത് കിസ്), കൈയ്യിൽ പിടിച്ചു ഡാൻസ് കളിപ്പിക്കുക, കഴുത്തിൽ ചുറ്റിയിട്ടു പാമ്പിനെ കൊണ്ടു നടക്കുക തുടങ്ങിയ അഭ്യാസ പ്രകടനങ്ങൾ അങ്ങനെ വരുന്നതാണ്.

മനുഷ്യവാസ മേഖലയിൽ ഒരു വിഷപാമ്പ് വന്നാൽ അതൊരു എമർജൻസി അവസ്ഥയാണ്, പാമ്പിന്റെയും അതിൽ ഉപരിയായി മനുഷ്യരുടെയും ജീവൻ സുരക്ഷിതമായി നിലനിർത്തി പാമ്പിനെ അവിടെ നിന്നും റെസ്ക്യൂ ചെയ്തുള്ള രക്ഷാപ്രവർത്തനം അതിനാൽ തന്നെ ആവശ്യമുള്ള കാര്യമാണ്. ഇതിനാൽ പാമ്പിനെ പിടിത്തമെന്നല്ല പാമ്പുകളുടെ രക്ഷാപ്രവർത്തനം (സ്നേക് റെസ്ക്യൂ) എന്നാണ് പറയേണ്ടതും. പാമ്പുകളെപ്പറ്റി അകാരണവും അശാസ്ത്രീയവുമായ ഭീതി മാറ്റേണ്ടതുണ്ട്, അതിന് ബോധവൽക്കരണമാണ്‌ വേണ്ടത്, ബോധവൽക്കരണമെന്നത് പാമ്പിനെ വെച്ചു സർക്കസ് കളിക്കുന്നതല്ല!

പാമ്പുകളുടെ റെസ്ക്യൂവിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം പാമ്പുമായി ഏറ്റവും കുറച്ചു കോണ്ടാക്ട് വരുത്തുക എന്നതാണ്. വെറും കൈകൊണ്ടു പാമ്പിനെ പിടിക്കുന്നത് ഒട്ടും സുരക്ഷിതമല്ല, പാമ്പിനെ സ്നേക് ഹുക്ക്, ബാഗ് എന്നിവ വഴി മുൻകരുതലോടെ വേഗം റെസ്ക്യൂ ചെയ്തു ബാഗിൽ കയറ്റുക, യാതൊരുവിധ കാരണവശാലും കാമറയുടെയും ജനങ്ങളുടെ മുൻപിൽ പ്രകടനത്തിന് പോകാൻ പാടില്ലായെന്നുമാണ് വേണ്ട രീതി. പാമ്പുകളെ പ്രദർശിപ്പിച്ചു പ്രകടം നടത്തുന്നത് 1972യിലെ വന്യജീവി സംരക്ഷണനിയമത്തിന്റെ ലംഘനവുമാണ്.

പ്രവീണ മിനിസ്‌ക്രീനിലും സിനിമയിലും എല്ലാമായി അത്യാവശ്യം നല്ല രീതിയിൽ അഭിനയിക്കുന്ന നടിയാണ് പക്ഷെ മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ കൈയ്യിൽ വെച്ചു പ്രകടം കാണിച്ചത് തെറ്റായ മാതൃകയാണ്, അതിനെ ക്ലിക്ബേറ്റ് വാർത്തയാക്കി ആഘോഷിക്കുന്ന മാധ്യമങ്ങൾ ചെയ്യുന്നത് സാമൂഹിക ദ്രോഹവുമാണ്‌. മൂർഖൻ പാമ്പ് അതീവ ഗുരുതരമായ പ്രത്യേകിച്ചു നാഡീകോശങ്ങളെ തലർത്തുന്ന രീതിയിൽ വിഷമുള്ള പാമ്പ് ആണ്. പാമ്പിന്റെ കുഞ്ഞു ആയത് കൊണ്ട് കടിക്കുമ്പോൾ വിഷം വരില്ലായെന്നു ഒന്നുമില്ല, പല പഠനങ്ങളും സൂചിപ്പിക്കുന്നത് പാമ്പും കുഞ്ഞുങ്ങൾ കടിക്കുമ്പോൾ വിഷമുള്ള കടികൾ( വെറ്റ് ബൈറ്റ്) കൂടുതൽ ആണെന്നാണ്, മറ്റ് പ്രതിരോധ കഴിവുകൾ ഇല്ലാത്തത് കൊണ്ട് ആകാമിത്. അതായത്‌ പ്രവീണയുടെ കൈയ്യിൽ ഇരിക്കുന്ന മൂർഖന്റെ കുഞ്ഞു കൈയ്യിൽ കടിക്കാനും, കടിച്ചാല് വിഷം ഏൽക്കാനുമുള്ള സാധ്യതയുണ്ടെന്നു ചുരുക്കം!

പാമ്പ് കളിക്കോപ്പ്‌ അല്ല!
‘വാവ സുരേഷ് പാമ്പുകളെ വെച്ചുള്ള ഷോ നിര്‍ത്തണം, ആരോഗ്യമന്ത്രി ഇടപെടണം’

പൊതുവേ അത്രയ്ക്കു ആഗ്രസിവ് സ്വഭാവം കാണിക്കാത്ത പാമ്പ് ആണ് മൂർഖൻ പക്ഷെ ഒരു പരിധി കഴിഞ്ഞാൽ ആക്രമണസക്തമാക്കുകയും ചെയ്യും. അണലികൾ താരതമ്യേന കൂടുതൽ ആക്രമണ സ്വഭാവം കാണിക്കുന്ന പാമ്പ് ആണ്, പാമ്പിനെ വച്ചു പ്രകടം കാണിക്കുന്നവരെ കൂടുതലായി കടിക്കുന്നത് അണലികൾ ആണെന്നു വ്യക്തിപരമായ നിരീക്ഷണമുണ്ടു. അതായത് പാമ്പുകളെ പെരുമാറ്റത്തെപ്പറ്റി ശാസ്‌ത്രീയ ധാരണകളും ട്രെനിംഗുമില്ലാതെ പാമ്പിനെ പിടിക്കാൻ പോയാൽ അത് അപകടം വിളിച്ചു വരുത്തുന്നത് ആകും. പാമ്പിനെ വെച്ചു ഷോ കാണിക്കുന്നത് മാധ്യമങ്ങളിൽ വരുമ്പോൾ ആളുകൾ അത് അനുകരിക്കാൻ ആളുകൾ തയ്യാറാകും, പ്രത്യേകിച്ചു കുട്ടികൾ, ഇത് അവർക്കും അപകടം ആകും. വാവ സുരേഷിന്റെ തന്നെ തെറ്റായ മാതൃക അനുകരിച്ചു പലരും കേരളത്തിൽ തന്നെ അപകടത്തിൽ ആയിട്ടുണ്ട്‌.

കോവിഡിന്റെ വെളിച്ചത്തിൽ വേറെ ഒരു കാര്യം കൂടി പറയാം. കോവിഡിന് കാരണമായ സാർസ്കൊറോണ വൈറസ് രണ്ടാമൻ (SARCoV2) ചൈനയിൽ ഉള്ള വവ്വാലുകളിൽ നിന്നും ഇനാംപേച്ചികളിലൂടെ മനുഷ്യരിൽ എത്തിയതാണ്. വന്യജീവികളെ സുരക്ഷ മുൻകരുതലുകൾ എടുക്കാതെ കൈകാര്യം ചെയ്താൽ പലവിധത്തിലുള്ള ജന്തുജന്യരോഗങ്ങൾ മനുഷ്യരിൽ വരാൻ സാധ്യതയുണ്ട്, സൂനോട്ടിക് രോഗങ്ങൾ എന്നാണ് അവയെ വിളിക്കുക, പാമ്പിൽ നിന്നും അത്തരം സൂനോട്ടിക് രോഗങ്ങൾ വരാവുന്നതാണ്. കോവിഡ് പാമ്പിൽ നിന്നും വരുമെന്നല്ല പറയുന്നത് പക്ഷെ അപകടകരമായ ജന്തുജന്യ രോഗങ്ങൾ വേണ്ട സുരക്ഷ മുൻകരുതലുകൾ എടുത്തില്ലായെങ്കിൽ മനുഷ്യരിലെത്താൻ സാധ്യതയുണ്ട്, വിശ്വാസം വരാത്തവർ "reptile zoonoses" എന്നൊന്നു ഗൂഗിളെങ്കിലും ചെയ്തു നോക്കൂ!

പാമ്പ് കളിക്കോപ്പ്‌ അല്ല!
‘വാവ സുരേഷ് പാമ്പുകളെ വെച്ചുള്ള ഷോ നിര്‍ത്തണം, ആരോഗ്യമന്ത്രി ഇടപെടണം’

Related Stories

No stories found.
logo
The Cue
www.thecue.in