സിദ്ധാർഥ് യഥാർത്ഥ ഹീറോ, 90 ശതമാനം കലാകാരന്മാരും നട്ടെല്ല് വളച്ച്‌ ഏമാനേ എന്ന് പറഞ്ഞ്‌ ഭയന്നിരിക്കുന്നു

സിദ്ധാർഥ് യഥാർത്ഥ ഹീറോ, 90 ശതമാനം കലാകാരന്മാരും നട്ടെല്ല് വളച്ച്‌ ഏമാനേ എന്ന് പറഞ്ഞ്‌ ഭയന്നിരിക്കുന്നു

പ്രിയ സിദ്ധാർഥ് നിങ്ങൾ തന്നെയാണ് യഥാർത്ഥ ഹീറോ! പദവികൾക്കും അംഗീകാരങ്ങൾക്കും വേണ്ടി ഭരണ വർഗ്ഗത്തിന് മുന്നിൽ നട്ടെല്ല് വളച്ച്, മുട്ടിലിഴയുന്ന ഇവിടത്തെ കലാകാരന്മാർക്കിടയിൽ നിങ്ങൾ വ്യത്യസ്തനാണ് സിദ്ധാർഥ്, കുറ്റകരമായ മൗനം തുടരുന്ന സെലിബ്രിറ്റികൾക്കിടയിൽ നിങ്ങളെപ്പോലുള്ളവർ വേറിട്ട് നിൽക്കുന്നു. മഹാമാരിയിൽ മരണം കയ്യിൽ പിടിച്ച് പ്രാണവായുവിനായി കേഴുന്ന കോടിക്കണക്കിനായ മനുഷ്യകുലത്തിനെതിരെ അധികാരത്തിന്റെ ഗർവ്വുപയോഗിച്ച് അടിച്ചമർത്തുന്ന ഭരണ വർഗ്ഗത്തിനെതിരെ ശബ്ദമുയർത്താൻ നിങ്ങൾ കാണിച്ച ധൈര്യത്തിന് എന്റെ സല്യൂട്ട്,

സ്വന്തം കഴിവുകേട് മറച്ചു പൗരന്മാരുടെ സ്വത്തും ജീവനും അപഹരിക്കുന്ന ജനദ്രോഹ ഗവര്മെന്റിനെതിരെ നിങ്ങൾ ഉയർത്തുന്ന ശബ്ദം തീർച്ചയായും അധികാരി വർഗ്ഗത്തെയും അവരുടെ പിന്നണികളെയും അലോസരപ്പെടുത്തും അത് തന്നെയാണ് നിങ്ങൾക്കെതിരായ ഭീഷണിയിലൂടെ കാണാൻ കഴിയുന്നത്, നേതാക്കളുടെ ഏത് നെറികേടിനെയും ന്യായീകരിക്കാൻ വരുന്ന അണികൾ തന്നെയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശാപം. പട്ടികൾ ഇനിയും കുരച്ചു കൊണ്ടിരിക്കും എന്നാൽ അതിലൊന്നും ഭയപ്പെടുന്നവനല്ല നിങ്ങളെന്നറിയാം... ആ ചങ്കുറപ്പ് ഞങ്ങൾക്ക് ബോദ്ധ്യമുണ്ട്. ഈ പോരാട്ടത്തിൽ പ്രിയ സിദ്ധാർഥ് നിങ്ങൾ ഒറ്റക്കല്ല, എല്ലാ പിന്തുണയുമുണ്ട്. കാരണം കലാകാരന്മാരുടെ ഭീതിപ്പെടുത്തുന്ന മൗനം ഭഞ്ജിച്ചത് നിങ്ങളാണ്, അത്‌ പതിയെ ആണെങ്കിൽ പോലും ആളിപ്പടരാതിരിക്കില്ല.

ഒരു ജനത നിലവിളിക്കുമ്പോ രാജാവ്‌ നഗ്നനാണെന്ന് പറയാൻ നാവ്‌ പൊന്താത്തവൻ എന്ത്‌ കലാകാരനാണു? നേതാക്കളുടേയും പാർട്ടിയുടേയും ഏത്‌ നെറികേടിനും കൂട്ട്‌ നിൽക്കുന്ന അടിമകളായ അണിയളുടെ നിലവാരത്തിലാണൊ ഒരു കലാകാരൻ നിൽക്കേണ്ടത്‌?

രാജ്യം ഇപ്പോൾ കടന്ന് പോകുന്ന സാഹചര്യം അത്യന്തം ഭീതിജനകമാണു. പൊതുവെ ഭരണകൂട താൽപര്യങ്ങൾക്കൊപ്പം നിൽക്കുന്നു എന്ന ആരോപണം നേരിടുന്ന സുപ്രീം കോടതിയിൽ നിന്ന് പോലും ഭരകൂടങ്ങളെ രൂക്ഷമായി വിമർശിക്കപ്പെടുന്ന സാഹചര്യം വന്നിരിക്കുന്നു. ഒരു ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണെന്ന് പോലും മറന്ന് മോഡിയും യോഗിയും അടക്കമുള്ളവർ അധികാരത്തിന്റെ ലഹരിയിൽ കാണിച്ച്‌ കൂട്ടുന്നത്‌ എന്തൊക്കെയാണ്? ഓക്സിജൻ ചോദിച്ചവർക്കും ഓക്സിജൻ ആവശ്യപ്പെട്ട ആശുപത്രികൾക്കുമെതിരെ കേസും നടപടിയും. സോഷ്യൽ മീഡിയകളിലും മാധ്യമങ്ങളിലും ചോദ്യം ചെയ്യുന്നവർക്ക്‌ നേരെ ഭീഷണിയും അടിച്ചമർത്തലും. റ്റ്വിറ്ററും ഫെയിസ്‌ബുക്കും പോലും നിയന്ത്രിക്കാൻ ശ്രമിക്കുന്നു, നിയന്ത്രിക്കുകയും ചെയ്യുന്നു.

ഒരു രാജ്യം നയിക്കപ്പെടേണ്ടത്‌ ഇങ്ങനെയാണോ? മനുഷ്യൻ ശ്വാസം കിട്ടാതെ പിടയുമ്പോൾ ഓക്സിജനും വാക്സിനേഷനും കച്ചവടമാക്കുക എന്ന് പറഞ്ഞാൽ എത്ര അപകടകരമായ സാഹചര്യമാണത്‌. പോളിയോ, വസുരി തുടങ്ങി പന്നിപ്പനി, കോളറ, മലേറിയ, ഡെങ്കി തുടങ്ങിയ വിവിധ രോഗങ്ങളും പല പകർച്ച വ്യാധികളും രാജ്യത്ത്‌ പടർന്ന് പിടിച്ചിട്ടുണ്ട്‌. അതിനെതിരെ രാജ്യം ശാസ്ത്രീയമായ നടപടികളിലൂടെ പരിഹാരം കണ്ടു. സൗജന്യ പ്രതിരോധ കുത്തിവെപ്പുകൾ നൽകുകയും രോഗങ്ങൾ നിയന്ത്രിക്കുകയോ നിർമ്മാർജ്ജനം ചെയ്യുകയോ ചെയ്തിട്ടുണ്ട്‌. എന്നാൽ ഇവിടെ ഐസിയുവിൽ കിടക്കുന്ന ശ്വാസം കിട്ടാതെ പിടയുന്നവന്റെ വായിൽ ഗോമൂത്രം ഒഴിച്ച്‌ കൊടുക്കുന്ന സാഹചര്യമാണു. വർഗ്ഗീയത മാത്രമാണു ഞങ്ങൾ മുന്നോട്ട്‌ വച്ചത്‌. അത്‌ ഞങ്ങൾ ഭംഗിയായി ചെയ്യുന്നില്ലേ? ജനക്ഷേമം ഞങ്ങൾ പറഞ്ഞില്ലല്ലോ എന്ന മട്ടിലാണു പ്രതികരണങ്ങൾ.

ഇപ്പോൾ ഏറ്റവും കുറഞ്ഞത്‌ നടൻ സിദ്ധാർത്ഥിനൊപ്പം നിൽക്കുക എന്നതെങ്കിലും ചെയ്യുന്നില്ലെങ്കിൽ ചരിത്രത്തിൽ പുഴുക്കൾക്ക്‌ സമാനമാകും ഈ കലാകാരന്മാരുടെയൊക്കെ സ്ഥാനം.
BBC
BBC

ഡൽഹിയിലേയും യുപിയിലേയും അടക്കം ഇന്ത്യാ രാജ്യത്ത്‌ ശവങ്ങൾ കൂട്ടിക്കത്തിക്കുകയും വഴിയിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം. ആമ്പുലൻസുകൾ പോലും ഇല്ലാത്ത സാഹചര്യം. മക്കൾക്ക്‌ വേണ്ടി അച്ഛനമ്മമാരും അച്ഛനമ്മമാർക്ക്‌ വേണ്ടി മക്കളും ഭാര്യക്ക്‌ വേണ്ടി ഭർത്താവും ഭർത്താവിനു വേണ്ടി ഭാര്യയും ചികിൽസക്കും ഓക്സിജനും വേണ്ടി നിലവിളിക്കുന്നു. അധികാരത്തിന്റെ ഭ്രാന്തിൽ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചവരെ പോലെ ഈ നിലവിളികൾ കേൾക്കാൻ നിൽക്കാതെ അവർ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. സിദ്ധാർത്ഥിനെ പോലുള്ള അപൂർവ്വം മനുഷ്യർ വിലപിക്കുന്നു. പൊട്ടിത്തെറിക്കുന്നു. 90 ശതമാനം കലാകാരന്മാരും നട്ടെല്ല് വളച്ച്‌ ഏമാനേ എന്ന് പറഞ്ഞ്‌ ഭയന്നിരിക്കുന്നു. ഒരു ജനത നിലവിളിക്കുമ്പോ രാജാവ്‌ നഗ്നനാണെന്ന് പറയാൻ നാവ്‌ പൊന്താത്തവൻ എന്ത്‌ കലാകാരനാണു? നേതാക്കളുടേയും പാർട്ടിയുടേയും ഏത്‌ നെറികേടിനും കൂട്ട്‌ നിൽക്കുന്ന അടിമകളായ അണിയളുടെ നിലവാരത്തിലാണൊ ഒരു കലാകാരൻ നിൽക്കേണ്ടത്‌?

ഇപ്പോൾ ഏറ്റവും കുറഞ്ഞത്‌ നടൻ സിദ്ധാർത്ഥിനൊപ്പം നിൽക്കുക എന്നതെങ്കിലും ചെയ്യുന്നില്ലെങ്കിൽ ചരിത്രത്തിൽ പുഴുക്കൾക്ക്‌ സമാനമാകും ഈ കലാകാരന്മാരുടെയൊക്കെ സ്ഥാനം. ഭാസ്കര പട്ടേലിനു കീഴിലെ അടിമയായ തൊമ്മിയെ പോലെയുള്ള ജീവിതം കലാകാരന്മാർക്ക്‌ നല്ലതല്ല എന്ന് തന്നെയാണു എന്റെ വിശ്വാസം... സിദ്ധാർത്ഥിനൊപ്പം... വിലപിക്കുന്ന മനുഷ്യ ജന്മങ്ങൾക്കൊപ്പം....

Related Stories

No stories found.
logo
The Cue
www.thecue.in