ഹിന്ദുസ്ഥാന്‍ ടൈംസ് നിരസിച്ച രാമചന്ദ്ര ഗുഹയുടെ കോളം, 20,000 കോടിയുടെ മോദീ-സ്വപ്‌നപദ്ധതിയെ ചോദ്യം ചെയ്യുന്നത്

ഹിന്ദുസ്ഥാന്‍ ടൈംസ് നിരസിച്ച രാമചന്ദ്ര ഗുഹയുടെ കോളം, 20,000 കോടിയുടെ മോദീ-സ്വപ്‌നപദ്ധതിയെ ചോദ്യം ചെയ്യുന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതിയായ ഡല്‍ഹി വിസ്ത പ്രൊജക്ടിനെ ചോദ്യം ചെയ്തുള്ള പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ കോളം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച്‌ ഹിന്ദുസ്ഥാന്‍ ടെംസ്. സാമ്പത്തികമാന്ദ്യത്തിന് പുറമെ കൊവിഡ് പ്രതിസന്ധിയും നേരിടുന്ന സാഹചര്യത്തില്‍, പ്രധാനമന്ത്രിക്ക് പുതിയ ആഡംബര വസതിയടക്കം വിഭാവനം ചെയ്യുന്ന 20,000 കോടിയുടെ പദ്ധതി ഉപേക്ഷിക്കണമെന്ന് ഗുഹ ലേഖനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ 6 വര്‍ഷമായി തുടര്‍ന്നിരുന്ന കോളം അവസാനിപ്പിക്കുകയാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഇനി എഴുതില്ലെന്നും ഗുഹ വ്യക്തമാക്കി.പ്രസ്തുത ലേഖനം ദ വയര്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. താനുമായി ബന്ധപ്പെട്ടിരുന്ന എഡിറ്റര്‍ക്ക് അത് പ്രസിദ്ധീകരിക്കുന്നതില്‍ സന്തോഷമാണെങ്കിലും മാനേജ്‌മെന്റ് അത് വിലക്കുകയായിരുന്നുവെന്ന് ഗുഹ ട്വീറ്റും ചെയ്തു. അതേക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

'ആറ് വര്‍ഷം മുന്‍പ്, അന്നത്തെ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പത്രാധിപര്‍, രണ്ടാഴ്ചയിലൊരിക്കല്‍ കോളം എഴുതാന്‍ ക്ഷണിച്ചു. സെന്‍സര്‍ഷിപ്പ് ഉണ്ടാകില്ലെന്ന ഉറപ്പിന്‍മേല്‍ ഞാനത് അംഗീകരിച്ചു. ചില സന്ദര്‍ഭങ്ങളില്‍ എന്റെ അനുമതിയില്ലാതെ ടെക്സ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയതല്ലാതെ, മാറ്റിയെഴുതാനോ വാദങ്ങള്‍ തിരുത്താനോ ഉള്ള ശ്രമങ്ങളുണ്ടായിട്ടില്ല. എന്നാല്‍ ഏപ്രില്‍ 19 ന് ഞായറാഴ്ച പ്രസിദ്ധീകരിക്കാനായി അയച്ച ലേഖനം ഹിന്ദുസ്ഥാന്‍ ടൈംസ് നിരസിച്ചിരിക്കുകയാണ്. ആ എഴുത്ത് പൂര്‍ണമായും ഉള്‍പ്പെടുത്തുന്നതില്‍ ദ വയറിനോട് നന്ദിയുണ്ട്'

രാമചന്ദ്ര ഗുഹയുടെ ലേഖനത്തിന് പകര്‍പ്പവകാശമുള്ളതിനാല്‍ മലയാള പരിഭാഷ ഒഴിവാക്കുന്നു. ലേഖനത്തിന്റെ പൂര്‍ണരൂപം The Wire ല്‍ വായിക്കാം .

Related Stories

No stories found.
logo
The Cue
www.thecue.in