'ഈ സർക്കാർ നമ്മളെ എല്ലാവരെയും പരാജയപ്പെടുത്തിയിരിക്കുന്നു'

'ഈ സർക്കാർ നമ്മളെ എല്ലാവരെയും പരാജയപ്പെടുത്തിയിരിക്കുന്നു'
Summary

ഈ സർക്കാർ നമ്മളെ എല്ലാവരെയും പരാജയപ്പെടുത്തിയിരിക്കുന്നു. അവരെ എതിർക്കുകയും അവർക്കെതിരെ പോരാടുകയും ചെയ്യുന്നവർക്ക് പോലും ഇത്ര വിനാശകരമായ ഒരു സമയത്തു നേതൃത്വത്തിന്റെയും ഭരണത്തിന്റെയും ഇത്തരം ഒരു പൂർണമായ പിൻവാങ്ങൽ മുൻകൂട്ടി കാണാൻ കഴിയുമായിരുന്നില്ല.

ഇന്ന് ഞാൻ നിങ്ങൾക്ക് എഴുതുമ്പോൾ എന്റെ ഹൃദയത്തിനു ഭാരമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി നിങ്ങളിൽ പലർക്കും നിങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പലർക്കും ജീവിക്കാനായി ബുദ്ധിമുട്ടുന്ന കുടുംബാംഗങ്ങളുണ്ടെന്നും എന്താണ് ഇനി വരാനിരിക്കുന്നതെന്നോർത്തുള്ള ഭയവുമായി, ആകാംക്ഷയോടെ പലരും വീട്ടിൽ രോഗവുമായി മല്ലിടുകയാണെന്നും എനിക്കറിയാം. ഈ മഹാവിപത്ത് ബാധിച്ചിട്ടില്ലാത്ത ഒരാൾ പോലും നമുക്കിടയിൽ ഇല്ല. നമ്മുടെ രാജ്യത്തുടനീളമുള്ള ആളുകൾ പ്രാണവായുവിനു വേണ്ടി വീർപ്പുമുട്ടുകയാണ്, വൈദ്യസഹായം ലഭ്യമാക്കാനോ അല്ലെങ്കിൽ ജീവൻരക്ഷാ മരുന്നിന്റെ അടുത്ത ഡോസ് ലഭിക്കാനോ വേണ്ടി പാടുപെടുകയാണ്.

പക്ഷേ, ഈ രാജ്യത്തിന്റെ ഭരണം നിർവഹിക്കുക എന്ന പവിത്രമായ കർത്തവ്യം നല്കപ്പെട്ടവർ ഈ വലിയ പ്രതിസന്ധിയുടെ ഘട്ടത്തിൽ നമ്മുടെ രാജ്യത്തെ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിലും നമുക്ക് പ്രതീക്ഷ നഷ്ടപ്പെടരുത്.

ഈ സർക്കാർ നമ്മളെ എല്ലാവരെയും പരാജയപ്പെടുത്തിയിരിക്കുന്നു. അവരെ എതിർക്കുകയും അവർക്കെതിരെ പോരാടുകയും ചെയ്യുന്നവർക്ക് പോലും ഇത്ര വിനാശകരമായ ഒരു സമയത്തു നേതൃത്വത്തിന്റെയും ഭരണത്തിന്റെയും ഇത്തരം ഒരു പൂർണമായ പിൻവാങ്ങൽ മുൻകൂട്ടി കാണാൻ കഴിയുമായിരുന്നില്ല. ഈ അവസരത്തിൽ, അവർ സന്ദർഭത്തിനൊത്തുയർന്നു ജീവൻ രക്ഷിക്കാൻ അത്യാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ഞങ്ങളുടെ ഹൃദയത്തിൽ ഞങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുകയാണ്.

പക്ഷേ, ഈ രാജ്യത്തിന്റെ ഭരണം നിർവഹിക്കുക എന്ന പവിത്രമായ കർത്തവ്യം നല്കപ്പെട്ടവർ ഈ വലിയ പ്രതിസന്ധിയുടെ ഘട്ടത്തിൽ നമ്മുടെ രാജ്യത്തെ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിലും നമുക്ക് പ്രതീക്ഷ നഷ്ടപ്പെടരുത്.

പ്രതികൂല സമയത്തിന്റെ വെല്ലുവിളികൾക്കൊത്തുയരാൻ മനുഷ്യസമൂഹത്തിന് പലയാവർത്തി കഴിഞ്ഞിട്ടുണ്ട്. ഇന്ത്യ മുൻകാലങ്ങളിലും വലിയ വേദനയും കഷ്ടപ്പാടും കണ്ടിട്ടുണ്ട്; ചുഴലിക്കാറ്റുകളും വരൾച്ചകളും, വൻ ഭൂകമ്പങ്ങളും ക്ഷാമങ്ങളും വിനാശകരമായ വെള്ളപ്പൊക്കവും നാം നേരിട്ടിട്ടുണ്ട്, എന്നിട്ടും നമ്മുടെ ആത്മവീര്യം തകർന്നിട്ടില്ല. നമ്മളൊരു വിപത്തിനെ അഭിമുഖീകരിച്ചിട്ടുള്ള ഓരോ തവണയും നിങ്ങളെയും എന്നെയും പോലുള്ള സാധാരണക്കാരായ ആളുകൾ മുൻപോട്ടു വന്നിട്ടുണ്ട്. മനുഷ്യത്വം ഒരിക്കലും നമ്മളെ പരാജയപ്പെടുത്തിയിട്ടില്ല.

നമ്മുടെ രാജ്യത്തുടനീളമുള്ള ഡോക്ടർമാരും നഴ്‌സുമാരും ആരോഗ്യ സംരക്ഷണ പ്രവർത്തകരും ബുദ്ധിമുട്ടനുഭവിക്കുന്നവരെ രക്ഷിക്കാൻ വേണ്ടി, കടുത്ത സമ്മർദ്ദമനുഭവിച്ചു അവസാനിക്കാത്ത മണിക്കൂറുകൾ സ്വന്തം ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുകയാണ്. ഓക്സിജനും മറ്റ് സപ്ലൈകളും ലഭ്യമാക്കാൻ ആശുപത്രികളെ സഹായിക്കുന്നതിലേക്കായി വ്യവസായ സമൂഹം വിഭവങ്ങൾ വഴിതിരിച്ചുവിടുകയാണ്. വേദനിക്കുന്നവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും കഴിയുന്നതെല്ലാം ചെയ്യുന്ന സംഘടനകളും വ്യക്തികളും ഓരോ ഗ്രാമത്തിലും ജില്ലയിലും പട്ടണത്തിലും നഗരത്തിലും ഉണ്ട്. ഈ അടിസ്ഥാനപരമായ നന്മ നമ്മിലോരോരുത്തരിലും നിലനിൽക്കുന്നുണ്ട്. തീവ്രമായ മനോവേദനയുടെ സമയങ്ങളിൽ അതിലേക്ക് എത്തുന്നതിലൂടെ ഒരു ജനതയെന്ന നിലയിൽ നമ്മുടെ ആത്മവീര്യത്തിനു അതിന്റെ യഥാർത്ഥ ശോഭയിലേക്കും ശക്തിയിലേക്കും ഉയരാൻ കഴിയും.

എല്ലാ അതിരുകൾക്കുമപ്പുറത്തേക്ക് കടന്നു നമ്മുടെ പരിമിതികളില്ലാത്ത ധൈര്യം കണ്ടെത്താൻ നമ്മളോടാവശ്യപ്പെടുന്ന, നമ്മുടെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ് ഇത്. നിസ്സഹായതയുടെയും ഭയത്തിന്റെയും വികാരങ്ങൾ മാറ്റിവച്ച് ധൈര്യത്തോടെ നിലനിൽക്കാൻ നമ്മൾ വെല്ലുവിളിക്കപ്പെടുകയാണ്.

നമ്മുടെ മതങ്ങൾ, ജാതികൾ, വർഗം അല്ലെങ്കിൽ മറ്റേതെങ്കിലും വ്യത്യാസങ്ങൾ എന്നിവയ്ക്കുപരിയായി ഈ പോരാട്ടത്തിൽ നമ്മൾ ഒന്നായി, ഒരുമിച്ചാണ്. വൈറസ് ഈ വ്യത്യാസങ്ങൾ തിരിച്ചറിയുന്നില്ല.

നമ്മളെ ഇന്ത്യക്കാരാക്കുന്ന സഹാനുഭൂതിയും മുൻപുണ്ടായിരുന്ന സ്ഥിതിയിലേക്ക് എത്താനുള്ള കഴിവും നമുക്ക് പരസ്പരവും ഈ ലോകത്തിനും കാണിച്ചു കൊടുക്കാം. നമ്മുടെ ജീവിതത്തിലെ ഈ വഴിത്തിരിവിൽ നമ്മുടെയോരോരുത്തരുടേയും ഏറ്റവും ശക്തമായ പിന്തുണ നമ്മളോരോരുത്തരും തന്നെയാകും.

നിരാശയ്ക്കിടയിൽ നമ്മുടെ ശക്തി സംഭരിക്കുന്നതിലൂടെ, മറ്റുള്ളവർക്ക് ആശ്വാസം പകരാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യുന്നതിലൂടെ, തളരാൻ വിസമ്മതിക്കുന്നതിലൂടെ, എല്ലാ പ്രതിബന്ധങ്ങൾക്കു മെതിരായി തുടരാനുള്ള ഇച്ഛാശക്തിയോടെ നിലനിൽക്കുന്നതിലൂടെ നമ്മളിതു തരണം ചെയ്യും.

ഇന്ന് നമ്മളെ വലയം ചെയ്തിരിക്കുന്ന ഇരുട്ടിൽ നിന്ന് വീണ്ടും വെളിച്ചത്തിലേക്ക് നമ്മൾ ഉയർന്നുവരും.

പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് കുറിപ്പ്, പരിഭാഷ ജ്യോതി രാധിക വിജയകുമാര്‍

Related Stories

No stories found.
logo
The Cue
www.thecue.in