2020 നന്ദി, വീണ്ടും വരരുത് |Kalpetta Narayanan

2020  നന്ദി, വീണ്ടും വരരുത്  |Kalpetta Narayanan

അധമങ്ങളിൽ അധമമായ വർഷമാണ് കഴിയുന്നത്. അനീസ് സാലിം പറഞ്ഞ പോലെ 'മീനസ്റ്റ് ഇയർ'.

നഗര, ഗ്രാമ അതിരുകളിൽ നന്ദി

വീണ്ടും വരിക എന്ന് കാണാറില്ലേ? വർഷാ തിർത്തിയിൽ അങ്ങനെയൊന്നുണ്ടായിരു ന്നെങ്കിൽ ഇക്കുറി നമ്മളത് പിഴുതെടുത്ത് കത്തിച്ചു കളയുമായിരുന്നു. ഇതുപോലൊരു കൊല്ലത്തിലൂടെ വീണ്ടും ക

ടന്നു പോവാനോ? ഇത്ര ശൂന്യമായ ഒരു വർഷം പേക്കിനാവുകളിൽ പോലും നാം പരിചയിച്ചിരുന്നില്ല. സീറോ തൊഴിലിട ങ്ങൾ,സീറോ വിദ്യാലയങ്ങൾ, സീറോ ആ ഘോഷങ്ങൾ, സീറോ തെരുവുകൾ, സീറോ വൈകുന്നേരങ്ങൾ, സീറോ യാത്ര,

സീറോ സമുഹം, സീറോ ജീവിതം.

(സീറോ രാഷ്ട്രീയം എന്ന് പറയാൻ മാത്രം നമ്മൾ സമ്മതിച്ചില്ല. മനുഷ്യരേക്കാൾ വോട്ടർമാരുള്ള കേരളം കോവിഡിനെ പുല്ല് പോലെ കണക്കാക്കി തെരഞ്ഞെടുപ്പ് ആവേശത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ചു.

കള്ളവോട്ടിങ്ങിൽ പോലും പോളിങ് ശതമാനം കുറഞ്ഞില്ല. 'പരീക്ഷാകേന്ദ്രീകൃതവിദ്യാഭ്യാസകേരളം'

വിദ്യാഭ്യാസം നടന്നില്ലെങ്കിലും പരീക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് ശഠിക്കുന്നതായും കേൾക്കുന്നു) 'ശാരീരികമായ അകൽച്ച പാലിച്ച് സമൂഹത്തെ നിലനിർത്തുക' എന്ന ശരിയായ മുദ്രാവാക്യത്തിനു പകരം'സാമൂഹ്യ അകൽച്ച പാലിക്കുക',

പോലെ മറ്റൊരു കാലവും പൊറുക്കാത്ത പിന്തിരിപ്പൻ മുദ്രാവാക്യം പ്രചരിപ്പിക്കാൻ അഹമഹമികയാ സർക്കാരും ജനതയും മുന്നോട്ടുവന്നു. അപരനെതൊട്ടാൽ കൈ കഴുകേണ്ട വെള്ളവും സോപ്പും പുറത്തും അകത്തും വെച്ചു.ദിനപത്രങ്ങൾ സോപ്പു വെള്ളത്തിൽ കഴുകി ഉണക്കി പിറ്റേന്ന് വായിക്കുന്നവരെ വരേ സൃഷ്ടിച്ചു ഈ ഭയങ്കരകാലം. മുഖം മറച്ച് മാത്രം സംസാരിച്ചു, വീടുകളിൽ ട്രഞ്ചുകളിലെന്ന

പോലെ കയറിക്കിടന്നു, വാതിലിന്റെ ധർമ്മം കിളിവാതിൽ നിർവ്വഹിച്ചു. പുഞ്ചിരിക്കും കള്ളച്ചിരിക്കും അവധി കിട്ടി.ഭീരുത്വം ധീരതയായി പ്രഖ്യാപിക്കപ്പെട്ടു. സ്വാർത്ഥതയ്ക്ക് അന്തസ്സ് തിരിച്ച് കിട്ടി.നാടു മുഴുവൻ കർഫ്യൂ. അധികാരത്തിന് പരമാധികാരം. പഴുതടച്ചഅടിയന്തിരാവസ്ഥ. നീതിക്ക് വേണ്ടി സമരം ചെയ്തവർ ജയിലിലായി. യു.എ.പി എ യുടെ അട്ടഹാസം ഇന്ത്യ മുഴുവൻ കേൾക്കായി. ഏത് ദുർനിയമമാണ്നടപ്പാക്കിക്കൂടാത്തത്?. ഭരിക്കുന്നെങ്കിൽ കോവിഡ് കാലത്ത് ഭരിക്കണം; വരുങ്കാല ഭരണ കൂടങ്ങൾ നഷ്ട ദു:ഖത്തോടെ നെടുവീർപ്പിടും.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ആളിത്തുടങ്ങിയ പ്രതിഷേധാഗ്നി കോവിഡിൽ കെട്ടു. നീതിനിഷേധങ്ങൾ കൈനീട്ടി സ്വീകരിക്കപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം ഒരു കരടുമില്ലാതെ പുറത്തിറങ്ങി. വിഭജനകാലത്തെ അനുസ്മരിപ്പിക്കുന്ന അഭയാർത്ഥി പ്രവാഹങ്ങൾ. കൊടും പട്ടിണി. പ്രതിഷേധമില്ലാ പ്രകടനമില്ലാ ജാഥയില്ല. മരണം അവിടവിടെ കൊടിനാട്ടി ജനതയെ വിറപ്പിച്ചു. ഓക്സിജനല്ലാതെ മരുന്നൊന്നും കൈവശമില്ലെങ്കിലും ഐ എം എമ്മെ ജീവിതത്തിന്റെ നിയന്ത്രണച്ചുമതലയേറ്റു. ആരോഗ്യമന്ത്രിയായീ 'മുഖ്യ' മന്ത്രി. ആരോഗ്യധനം സർവ്വധനാൽ പ്രധാനം എന്നായി.കുറ്റംപറയരുതല്ലോ ,കേരളത്തിലെ ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പും ആത്മാർത്ഥമായി പ്രവർത്തിച്ചു. കീർത്തി മുദ്രകൾ വെക്കുവാനായി ആരോഗ്യമന്തി യുടെ വീട്ടിൽ പുതിയ ഷോക്കേസുണ്ടാ ക്കേണ്ട സ്ഥിതിയായി.

നിരോധനാജ്ഞയെ ദുഃഖങ്ങൾ മാത്രം വില വെച്ചില്ല. എസ്.പി.ബി മുതൽ സുഗതകുമാരി വരെ മലയാളിക്ക് മനസ്സുണ്ടാക്കിയ മഹാസാന്നിദ്ധ്യങ്ങൾ നഷ്ടമായി.കോവിഡ് വർഷത്തിലെ മരണങ്ങൾ പോലെ അനാഥമായവ മുമ്പ് നാം അറിഞ്ഞിട്ടില്ല. റോഡപകടങ്ങൾ താരതമ്യേന കുറവായിരുന്നെങ്കിലും കൊലപാതകങ്ങളും ആത്മഹത്യകളും കുറവായിരുന്നില്ല. ദുരഭിമാനക്കൊ ലയുടെ കള്ളി പോലും ഒഴിഞ്ഞു കിടന്നില്ല. തെരഞ്ഞെടുപ്പടുപ്പിച്ച് ആടിത്തിമർത്ത് വരുന്ന പതിവ് പൂതം സരിതയുടെ മുഷിഞ്ഞു തുടങ്ങിയ വേഷം അഴിച്ച് വെച്ച് സ്വപ്നാ സുരേഷിന്റെ കൂടുതൽ പകിട്ടുള്ള വേഷം കൈക്കൊണ്ടു.

നൂതന സാങ്കേതികവിദ്യയുടെ ഒരേജന്റിനെപ്പോലെയാണ് കോവിഡ് പ്രവർത്തിച്ചത്. മൊബൈൽ, നെറ്റ് പോലു ള്ള ആധുനിക സൗകര്യങ്ങൾ ഒരുക്കിയതിന് ശേഷമാണ്, ആവശ്യമായ ഗ്രൗണ്ട് വർക്ക് ചെയ്ത ശേഷം മാത്രമാണ്, ഭൂമിയിലേക്ക് വന്നതെന്ന് കോവിഡിന്റെ വക്താവിന് വേണമെങ്കിൽ പറയാവുന്നതാണ്. ഇവയൊന്നും കൂടാതെ അതിജീവിക്കാനാവാത്ത അവസ്ഥയുണ്ടാക്കിയശേഷം വെർച്ച്വൽ സ്പേസിലേക്ക് മനുഷ്യരെ ആട്ടിത്തെളിക്കുകയായിരുന്നു കോവിഡ്.ഈ ഫോണില്ലായിരുന്നെങ്കിൽ ചുറ്റിപ്പോവുമായിരുന്നു എന്ന് പറയാത്ത ഒറ്റവീടുമില്ല. മദ്യപിക്കാൻ വരെ ഫോൺ അനിവാര്യമായി. യൂ ട്യൂബിലെ ഷെഫുകൾഅടുക്കളകളെ നിയന്ത്രിച്ചു. ഈ വീട്ടുതടങ്കലിലിരുന്നാണ് ആളുകൾ നെറ്റിന്റെ സാദ്ധ്യ തകൾ ഒന്നൊന്നായി കണ്ടെത്തിയത്. കോവിഡ് കാരണം പത്ത് വർഷം പിന്നിട്ടാലെത്താത്തിടത്ത് നമ്മളെത്തി. സാങ്കേതികമായി നമ്മളിപ്പോൾരണ്ടായിരത്തി മുപ്പതിലോ നാൽപ്തിലോആണ്.

ഒരു ശരാശരി പുസ്തകമായ 'പ്ലേഗി'നെ കോവിഡ് ബെസ്റ്റ് സെല്ലറാക്കി എന്ന് മറിയോ വർഗീസ് ലോസ. യാത്ര മുടങ്ങിയ സഞ്ചാരികൾ യാത്രാ പുസ്തകങ്ങ ളിൽ സഞ്ചരിച്ചു. സാഹസികത മുടങ്ങിയ വർ ഡിറ്റക്ടീവ് നോവലുകൾ വായിച്ചു. വാതിലുകൾ തുറക്കുന്നതിന് പകരം ആളുകൾ പുസ്തകങ്ങൾ തുറന്നു. പ്രത്യാശാപുസ്തങ്ങളുടേയും ആത്മീയപുസ്തകങ്ങളുടേയും ചെലവ് വർദ്ധിച്ചു. കോവിഡ് ഇഫക്ടുകൾ തീരുന്നില്ല.നഖം കടിക്കുന്ന സ്വഭാവം മാറീ മാസ്ക്കാരണം എന്നെന്റെയൊരു കൂട്ടുകാരി. ഡസ്റ്റ് അലർജിയുള്ളവർ രക്ഷപ്പെട്ടു. ആസ്മാ, കഫക്കെട്ട് പോലുള്ള രോഗം കുറഞ്ഞ് മരുന്നു ഷോപ്പുകൾ വിജനമായി. കോവിഡിന്റെ പ്രാമാണ്യത്തിൽ മറ്റ് രോഗങ്ങളെല്ലാം അവഗണിക്കപ്പെട്ടു. ബൈക്കിന്റേയും സെക്കനന്റ് കാറുകളുടേയും ചെലവ് വർദ്ധിച്ചു. വർക്കു ഷോപ്പുകളുടെ സ്വപ്നങ്ങൾ കൂടി. ബ്രസീൽ പ്രസിഡണ്ട് ബാൽസനോരായും ട്രമ്പും കോമാളികളായി. ഓൺലൈൻ ക്ലാസ്സുകൾഅധ്യാപകരെ അഭിനേതാക്കളാക്കി. ഹാസ്യനടന്മാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു.

ഈ കോവിഡന്ധകാരത്തിന്റെ ടണലിലൂടെ കാണുന്നപ്രകാശം ദൽഹിയിലെ കർഷകലാപസ്ഥലത്തു നിന്നുള്ളതാണ്. തണുപ്പിലും എതിർപ്പിലും തളരാതെ നിൽക്കുന്ന,അധികാരം ഉദ്ദേശിക്കാത്ത, അവകാശങ്ങൾ മാത്രം ചോദിക്കുന്ന,ജീവത്യാഗങ്ങളാൽ പാവനമായ ഈ സമരം ഈ വർഷത്തെ ചരിത്രപരമാക്കുന്നു. മുഖം മൂടി ധരിക്കാത്ത അടക്കരാജുവിന്റെ ചിരി ഈ ഇരുട്ടിലും പോയ വർഷത്തിന്റെ ഹൃദ്യമായ സമ്മാനം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in