സ്ത്രീകൾ വിവേചനം അനുഭവിക്കുന്നില്ലെന്ന് വാദിക്കുന്ന പൊട്ടക്കിണറ്റിലെ തവളകൾ വായിച്ചറിയാൻ...

സ്ത്രീകൾ വിവേചനം അനുഭവിക്കുന്നില്ലെന്ന് വാദിക്കുന്ന പൊട്ടക്കിണറ്റിലെ തവളകൾ വായിച്ചറിയാൻ...

സ്ത്രീകൾ വിവേചനം അനുഭവിക്കുന്നില്ലെന്ന് വാദിക്കുന്ന പൊട്ടക്കിണറ്റിലെ തവളകൾ വായിച്ചറിയാൻ

" എൻ്റെ വയറിന് നല്ല വലിപ്പമുണ്ടായിരുന്നു. അതുകൊണ്ട് എനിക്കുറപ്പായിരുന്നു ഒന്നിൽക്കൂടുതൽ കുഞ്ഞുങ്ങളുണ്ടാവുമെന്ന്...പക്ഷേ എനിക്കറിയില്ലാതിരുന്നത് അതെല്ലാം പെൺകുഞ്ഞുങ്ങളാണ് എന്നായിരുന്നു.. "

2020 ലെ യുണൈറ്റഡ് നേഷൻസിൻ്റെ State of World Population Report ൽ ഒരു അനുഭവക്കുറിപ്പുണ്ട്. രാജസ്ഥാൻകാരിയായ ജസ്ബീർ കൗറിൻ്റെ അനുഭവക്കുറിപ്പ്.

" ഞാൻ ഗർഭിണിയായിരുന്നു. അങ്ങനെ ഒരു അൾട്രാസൗണ്ട് പരിശോധനയ്ക്കിടെ പരിശോധകൻ എന്നോട് പറഞ്ഞു, എനിക്ക് ഒന്നല്ല, മൂന്ന് കുട്ടികളുണ്ടെന്നും മൂന്നും പെൺകുഞ്ഞുങ്ങളാണെന്നും. ഇന്ന് അത് (ലിംഗനിർണയം) നിരോധിക്കപ്പെട്ടതാണ്. പക്ഷേ അന്ന് കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് പറയുമായിരുന്നു.

ഡോക്ടർ എന്നോട് അബോർഷൻ നിർദേശിച്ചു. കാരണം അവര് എന്നോട് പറഞ്ഞത് മൂന്ന് പെൺകുട്ടികളെ വളർത്തിയെടുക്കാൻ പ്രയാസമായിരിക്കും എന്നായിരുന്നു. ഞാൻ ഭയന്നുപോയി. പക്ഷേ വിസമ്മതിക്കാനുള്ള ശക്തി ദൈവം എനിക്ക് തന്നു..ഞാൻ എൻ്റെ അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞത് - എനിക്ക് പെൺകുട്ടികളെ വളർത്താൻ കഴിഞ്ഞിരുന്നു...നിനക്കും കഴിയും എന്നാണ് "

കൗർ തുടരുന്നു...

" എൻ്റെ ഭർത്താവിൻ്റെ കുടുംബത്തിൽ കഴിഞ്ഞ മൂന്ന് തലമുറകളായി പെൺകുട്ടികൾ പിറന്നിരുന്നില്ല. ഒന്നിച്ച് മൂന്ന് പെൺകുട്ടികൾ പിറക്കാൻ അനുവദിക്കില്ലെന്ന് അവർ എന്നോട് പറഞ്ഞു. അവരൊരു അന്ത്യശാസനവും എനിക്ക് തന്നു...ഒന്നുകിൽ അബോർഷൻ ചെയ്യുക...അല്ലെങ്കിൽ ഇറങ്ങിപ്പൊയ്ക്കൊള്ളുക "

ജസ്ബീർ ഇറങ്ങിപ്പോരാനാണന്ന് തീരുമാനിച്ചത്...തിരിഞ്ഞ് അങ്ങോട്ട് നോക്കിയിട്ടുമില്ല..

ഇന്ന് ജസ്ബീർ കൗറിന് അൻപത്തിമൂന്ന് വയസുണ്ട്. അവരുടെ കുഞ്ഞുങ്ങൾക്ക് 23 വയസും. സന്ദീപ്, പ്രദീപ്, മൻദീപ് എന്നിങ്ങനെ മൂന്ന് പേർ.

സ്ത്രീകൾ വിവേചനം അനുഭവിക്കുന്നില്ലെന്ന് വാദിക്കുന്ന പൊട്ടക്കിണറ്റിലെ തവളകൾ വായിച്ചറിയാൻ...
കണക്കില്‍പെടാത പോയ കൊവിഡ് മരണങ്ങളുണ്ട്; തിരുത്ത് ഇനിയെങ്കിലും വേണം; പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നു

സന്ദീപ് അമൃത്സറിലെ ഒരു മേക് അപ് ആർട്ടിസ്റ്റാണ്. സ്വപ്നങ്ങളിൽ ഒരു ദിവസം ബോളിവുഡിൽ എത്തുമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു, പ്രദീപ് ഹോട്ടൽ മാനേജ്മെൻ്റിനു ശേഷം ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഇൻ്റേണായി ജോലി നോക്കുന്നു. മൻദീപ് നഴ്സിങ്ങ് പഠിച്ചുകൊണ്ടിരിക്കുകയാണ്.

" ഗ്രാമത്തിലെ ആളുകൾ എന്നോട് പറയാറുണ്ടായിരുന്നു..പാവം, നിനക്ക് മൂന്ന് പെമ്പിള്ളേർക്ക് പകരം ഒരു മകനെങ്കിലും വേണമായിരുന്നു. ഞാനവരോട് തിരിച്ച് പറയും....ഞാനൊരു സ്ത്രീയാണ്, ഈ മൂന്ന് പെൺകുട്ടികളെ വളർത്തി സ്ത്രീകളാക്കിയതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന്.."

അവരെ ആ അവസ്ഥയിലേക്ക് തള്ളിയിട്ട് ദാ ജസ്ബീറിനെ കണ്ടുപഠിക്ക് എന്ന തോന്ന്യാസം പറയാനല്ല ഇവിടെ ആ ഉദാഹരണം പറഞ്ഞത്...ജസ്ബീറിൻ്റെ അനുഭവത്തിൽ അവിടത്തെ ആരോഗ്യപ്രവർത്തകൻ മുതൽ സമൂഹം വരെ വിവിധ തരത്തിലുള്ള ആളുകൾ ഉയർത്തിയ പ്രശ്നങ്ങളെക്കുറിച്ച് പറയാനാണ്.

പക്ഷേ ദുഖകരമായ വസ്തുത എല്ലാ പെൺകുഞ്ഞുങ്ങൾക്കും ഈ ഉദാഹരണത്തിലെ അത്ര ഭാഗ്യമുണ്ടാവില്ല എന്നതാണ്.

ആൺകുട്ടികൾക്ക് വേണ്ടിയുള്ള ആഗ്രഹം ആൺകുഞ്ഞുങ്ങളുണ്ടാവാനായി ഉള്ള അശാസ്ത്രീയമായ ടിപ്പുകൾ പ്രസിദ്ധീകരിക്കാൻ ഇന്ത്യൻ പത്രങ്ങളെ പ്രേരിപ്പിച്ചതിനെക്കുറിച്ച് ബി.ബി.സി വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അത്തരം ടിപ്പുകൾ നാമൊക്കെ കണ്ടിട്ടുമുണ്ടാവും.

അത്തരം ടിപ്പുകളിലെ ശാസ്ത്രീയതയെക്കുറിച്ചുള്ള ചർച്ചകൾ പോലും പിന്നീട് മാത്രം വരുന്ന കാര്യങ്ങളാണ്. ആധുനിക വൈദ്യശാസ്ത്രത്തിന് ഗർഭാവസ്ഥയിലുള്ള കുഞ്ഞിൻ്റെ ലിംഗനിർണയം നടത്താൻ അറിയാഞ്ഞിട്ടല്ല അതിനു ശ്രമിക്കാത്തത്.

സ്ത്രീകൾക്കെതിരായുള്ള പല അതിക്രമങ്ങളിലും നമ്മൾ പലപ്പൊഴും ചെയ്യാറുള്ളതാണ് വിക്ടിം ബ്ലെയ്മിങ്ങ്,..,വസ്ത്രം പ്രശ്നമായതുകൊണ്ടാണ്, അല്ലെങ്കിൽ അസമയത്ത് ഇറങ്ങിനടന്നതുകൊണ്ടാണ് എന്നൊക്കെ. പക്ഷേ ഇവിടെ ശ്രദ്ധിക്കൂ...ഒരൊറ്റക്കാരണം കൊണ്ടാണ് വിവേചനം നേരിടുന്നത്. " അത് ഒരു പെൺകുഞ്ഞാണ് "
സ്ത്രീകൾ വിവേചനം അനുഭവിക്കുന്നില്ലെന്ന് വാദിക്കുന്ന പൊട്ടക്കിണറ്റിലെ തവളകൾ വായിച്ചറിയാൻ...
ഫാസിസ്റ്റ് ദേശീയതയോട് ഇണങ്ങുന്നവര്‍ പൗരന്മാരും പിണങ്ങുന്നവര്‍ അപരന്മാരുമാകുന്ന സങ്കല്പത്തില്‍ സ്റ്റാന്‍ സ്വാമി മരിച്ചതല്ല, കൊന്നതാണ്

ആശുപത്രികളിലോ ഗർഭാവസ്ഥയിൽ അൾട്രാസൗണ്ട് പരിശോധനകൾ നടത്തുന്നിടങ്ങളിലോ പോവുന്നവർ കണ്ടിരിക്കാനിടയുള്ള ഒരു ബോർഡുണ്ടാവും.

ഇവിടെ ഗർഭസ്ഥശിശുവിൻ്റെ ലിംഗനിർണയം നടത്തപ്പെടുന്നില്ല എന്ന്. അത് pcpndt act (Pre-Conception and Pre-Natal Diagnostic Techniques) എന്ന 1994 ലെ നിയമത്തിലെയും അതിൻ്റെ അമെൻഡ്മെൻ്റിലെയും വ്യവസ്ഥകളിൽ ഒന്നായതുകൊണ്ടാണ് അങ്ങനെ തുടരുന്നത്.

ഗർഭാവസ്ഥയിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന അൾട്രാസൗണ്ട് സ്കാനിങ്ങ് ഉപയോഗിച്ച് അടക്കം ഗർഭസ്ഥശിശുവിൻ്റെ ലിംഗനിർണയം നടത്താൻ കഴിയുമായിരുന്നു.

പക്ഷേ അങ്ങനെ ലിംഗനിർണയം നടത്തപ്പെടുമ്പൊ സംഭവിച്ചിരുന്നത് പെൺകുഞ്ഞാണെന്ന് കണ്ടെത്തപ്പെടുകയാണെങ്കിൽ ആ ഗർഭസ്ഥശിശുവിനെ കൊന്നുകളഞ്ഞിരുന്ന ഒരു സാഹചര്യം നിലനിന്നിരുന്നു.

സ്ത്രീകൾക്കെതിരായുള്ള പല അതിക്രമങ്ങളിലും നമ്മൾ പലപ്പൊഴും ചെയ്യാറുള്ളതാണ് വിക്ടിം ബ്ലെയ്മിങ്ങ്,..,വസ്ത്രം പ്രശ്നമായതുകൊണ്ടാണ്, അല്ലെങ്കിൽ അസമയത്ത് ഇറങ്ങിനടന്നതുകൊണ്ടാണ് എന്നൊക്കെ.

പക്ഷേ ഇവിടെ ശ്രദ്ധിക്കൂ...ഒരൊറ്റക്കാരണം കൊണ്ടാണ് വിവേചനം നേരിടുന്നത്.

" അത് ഒരു പെൺകുഞ്ഞാണ് "

ആ വിചേചനം നേരിടുന്നതുകൊണ്ടാണ്, അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഗർഭസ്ഥശിശുവിൻ്റെ ലിംഗനിർണയം നടത്തുന്നതിനെതിരെയുള്ള നിയമനിർമാണം, ശക്തമായ നിയമനിർമാണം നടത്തപ്പെട്ടതും.

ജനനത്തിനു ശേഷവും പെൺകുഞ്ഞുങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്നുണ്ട്. ഗർഭാവസ്ഥയിലും പിന്നീടും കുഞ്ഞുങ്ങളെ കൊന്നുകളയുന്നതിനെക്കുറിച്ച് മാത്രമല്ല പറയാൻ ആഗ്രഹിക്കുന്നത്. കുറച്ചുകൂടി അദൃശ്യമായ രീതിയിലും ഈ വിവേചനം വർക്ക് ചെയ്യുന്നുണ്ടെന്ന് സൂചിപ്പിക്കാനാണ്.

ഗർഭസ്ഥശിശുവിൻ്റെ ലിംഗനിർണയം നിയമം വഴി തടഞ്ഞപ്പോൾ പെൺകുഞ്ഞിന് മുന്നിൽ പിന്നെ പലപ്പൊഴും തുറക്കുന്നത് അവഗണനകളുടെ ഒരു നീണ്ട വഴിയാണ്.

" അവൾ അവഗണിക്കപ്പെടും, മറക്കപ്പെടും..പോഷകാഹാരക്കുറവനുഭവിക്കും, ചില അവസരങ്ങളിൽ ഇതേ അവഗണന കൊണ്ടും ചില അവസരങ്ങളിൽ മനപ്പൂർവമുള്ള പ്രവൃത്തികൾ കൊണ്ടും മരണപ്പെടും.."

2017-18 ലെ ഗവണ്മെൻ്റ് ഓഫ് ഇന്ത്യയുടെ ബജറ്റ് ഡോക്യുമെൻ്റുകളിൽ ഒന്നായ എക്കണോമിക് സർവേയിലെ ചില കണ്ടെത്തലുകൾ ഇവിടെ പ്രാധാന്യമർഹിക്കുന്നതാണ് എന്ന് കരുതുന്നു.

അവസാനത്തെ കുട്ടിയുടെ സ്ത്രീ പുരുഷ അനുപാതമാണ് അവിടെ കണക്കിലെടുത്തിരുന്നത്. അതിൻ്റെ കാരണം മാതാപിതാക്കൾ ഏതെങ്കിലും ഒരു ജെൻഡറിനെ പ്രിഫർ ചെയ്യുന്നുണ്ടോ, അല്ലെങ്കിൽ കുട്ടികൾ ഇനി വേണ്ടെന്ന് തീരുമാനിക്കാൻ ഉണ്ടാവുന്ന കുഞ്ഞിൻ്റെ ജെൻഡർ ഏതെങ്കിലും രീതിയിൽ കാരണമാവുന്നുണ്ടോ എന്ന ചിന്തയാണ്.

ഉസ്താദ് ഹോട്ടലിൻ്റെ തുടക്കം ഓർമയുണ്ടല്ലോ...ആൺകുഞ്ഞ് ജനിക്കാനായി ശ്രമിച്ച് പെൺകുഞ്ഞുണ്ടാവുമ്പൊഴുള്ള പെരുമാറ്റം..അങ്ങനെയൊന്ന് യഥാർഥത്തിലുണ്ടോ എന്ന് നോക്കുന്നെന്ന് വേണമെങ്കിൽ പറയാം.

വ്യക്തമായ ഒരു വിവേചനം അവിടെയുണ്ടെന്ന് തന്നെയാണ് സൂചനകൾ. ചില സംസ്ഥാനങ്ങളിൽ ആ വേർതിരിവ് എത്രത്തോളം വലുതാണെന്നും..

ആ കണക്കനുസരിച്ച് ഇന്ത്യയ്ക്കുണ്ടായിരുന്നത് 21 മില്യൺ " അൺവാണ്ടഡ് ഗേൾസ് " ആയിരുന്നു.

ലോകത്ത് ഉണ്ടായിരുന്നിരിക്കേണ്ട, എന്നാൽ പല കാരണങ്ങൾ കൊണ്ട് മിസ്സിങ്ങായിപ്പോയ വനിതകളുടെ എണ്ണത്തിനും കണക്കുണ്ട്. 1990 ൽ അമർത്യ സെൻ കണക്കാക്കിയ 40 മില്യൺ മിസ്സിങ്ങ് വിമെൻ എന്നത് 63 മില്യണിലേക്ക് ആ റിപ്പോർട്ട് അപ്ഡേറ്റ് ചെയ്യുന്നുമുണ്ട്.

വിവേചനത്തെ കണക്കുകളിലേക്ക് ഒതുക്കാൻ ശ്രമിക്കുന്നതിൻ്റെ രണ്ടേരണ്ട് ഉദാഹരണം മാത്രമാണിവിടെ എഴുതിയിരിക്കുന്നതെന്ന് മനസിലാക്കുമല്ലോ.

മാനസികവും ശാരീരികവുമായ ഒട്ടേറെ വൈഷമ്യങ്ങളിലൂടെയും മാറ്റങ്ങളിലൂടെയും കടന്നുപോവുന്ന സാഹചര്യമായ ഗർഭാവസ്ഥയെക്കുറിച്ച്......

കുഞ്ഞുണ്ടാവുന്നതിനെക്കുറിച്ചുള്ള തീരുമാനമെടുപ്പിൽ ആർക്കൊക്കെ അഭിപ്രായമുണ്ടെന്ന് പറഞ്ഞുതുടങ്ങിയാൽ മറ്റൊരു മൂന്ന് പേജിൽ ഒതുങ്ങുകയില്ലെന്നതുകൊണ്ട് ഇവിടെ ചുരുക്കാമെന്ന് കരുതുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in