ആരും പണമയക്കരുത്, ചതിയില്‍ പെടരുത്; വ്യാജ ഐഡി മെസഞ്ചറില്‍ പണം ചോദിക്കുന്നതിനെതിരെ സിബി മലയില്‍

ആരും പണമയക്കരുത്, ചതിയില്‍ പെടരുത്; വ്യാജ ഐഡി മെസഞ്ചറില്‍ പണം ചോദിക്കുന്നതിനെതിരെ സിബി മലയില്‍

ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ വ്യക്തികളുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി മെസഞ്ചറിലൂടെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെടുന്ന തട്ടിപ്പുകളെക്കുറിച്ച് കൊവിഡ് കാലത്താണ് നിരവധി പരാതികള്‍ വരുന്നുണ്ട്. പ്രശസ്തരുടേത് ഉള്‍പ്പെടെ ഒറിജിനല്‍ ഐഡിയിലെ അതേ പ്രൊഫൈല്‍ പിക്ചറും പേരും ഉപയോഗിച്ചാണ് മെസഞ്ചര്‍ വഴിയുള്ള തട്ടിപ്പ്. സംവിധായകന്‍ സിബി മലയിലിന്റെ പേര് ഉപയോഗിച്ചാണ് ഫേക്ക് ഐഡി ഈ ദിവസങ്ങളില്‍ തട്ടിപ്പിനൊരുങ്ങിയത്. സിബി മലയില്‍ തന്നെയാണ് ഫേക്ക് ഐഡി പണം ആവശ്യപ്പെടുന്നതായും, ആരും നല്‍കി വഞ്ചിതരാകരുതെന്നും അറിയിച്ചിരിക്കുന്നത്.

സിബി മലയിലിന്റെ വാക്കുകള്‍

ഞാന്‍ ഗൂഗിള്‍ പേ യൂസര്‍ അല്ല, ഇപ്പോള്‍ അരമണിക്കൂറിനുള്ളില്‍ എന്റെ ഫോണിലേക്ക് ഒരു പാട് കോളുകളും മെസേജും വരുന്നു. എന്റെ പേരില്‍ ആരോ ഒരു വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി പണം ആവശ്യപ്പെട്ട് ഒരു പാട് പേരെ സമീപിക്കുന്നുണ്ട്. എല്ലാവരും ശ്രദ്ധിക്കുക, എന്റെ ഫേക്ക് ഐഡി വിശ്വസനീയമായ രീതിയില്‍ ഉണ്ടാക്കി ആളുകളെ പറ്റിക്കുകയാണ്. ഈ ചതിയില്‍ പെടരുത്. ഫേക്ക് ഐഡിയോട് ആരും റെസ്‌പോണ്‍ഡ് ചെയ്യരുത്.

നേരത്തെ ഐ.ജി വിജയ് സാഖറെ ഉള്‍പ്പെടെയുള്ളവരുടെ ഫേക്ക് പ്രൊഫൈലുകള്‍ മെസഞ്ചറിലൂടെ പണം ആവശ്യപ്പെട്ടത് കേരള പൊലീസ് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു

ADMIN

കേരള പൊലീസ് മുന്നറിയിപ്പ്

നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് friend request ചോദിക്കുകയും , തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട് . തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക . അങ്ങനെ ആരെങ്കിലും ചോദിച്ചാലോ , ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക

Related Stories

No stories found.
logo
The Cue
www.thecue.in