

മമ്മൂട്ടി വെള്ള ജുബയും മുണ്ടുമായി കൊച്ചി മേയര്‍ എം. അനില്‍ കുമാറിനൊപ്പം നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ താടി നീട്ടി മീശ പിരിച്ച് ബ്ലാക്ക് ജുബയില്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം. താടി നീട്ടി മീശ പിരിച്ചത് അമല്‍ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിനാണോ എന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നുണ്ട്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിന്റെ ഫോട്ടോകളിലാണ് ബ്ലാക്ക് ഡ്രസില്‍ മമ്മൂട്ടിയും മോഹന്‍ലാലും. ലൊക്കേഷനിലും പൊതുവേദികളിലുമെല്ലാം വെള്ള ഖദര്‍ ഷര്‍ട്ടും വെള്ളമുണ്ടും സ്ഥിരമാക്കിയ നിര്‍മ്മാതാവ് ആന്റോ ജോസഫും കറുത്ത ഷര്‍ട്ടിലാണ്. ആന്റോ ജോസഫ് വെള്ള ഡ്രസില്‍ അല്ലാതെ പൊതുചടങ്ങിലെത്തുന്നതും ആദ്യമാണ്.
മമ്മൂട്ടിയും മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ഒരുമിച്ചുള്ള ചിത്രങ്ങളാണ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന സിനിമയുടെ പാലക്കാട്ടെ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ലാല്‍ കൊച്ചിയില്‍ നടന്ന വിവാഹചടങ്ങിലെത്തിയത്.
ലോക്ക് ഡൗണിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന പുതിയ ചിത്രം ജനുവരിയില്‍ തുടങ്ങാനിരിക്കുകയാണ്. അമല്‍നീരദ്, രഞ്ജിത്, രത്തീന ഷര്‍ഷാദ് എന്നിവര്‍ക്കാണ് മമ്മൂട്ടിയുടെ 2021 ആദ്യ പകുതിയിലെ ഡേറ്റുകള്‍. ഇതില്‍ ഏത് ചിത്രമാണ് ആദ്യം തുടങ്ങുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല.
ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ. എമില്‍ വിന്‍സന്റിന്റെയും വിവാഹ ചടങ്ങിന് മോഹന്‍ലാല്‍ കുടുംബസമേതമാണ് എത്തിയത്.
Antony Perumbavoor’s daughter's marriage function Mammootty, Mohanlalpranav anto joseph