ടാപ്പു തുറന്നപ്പോള്‍ മദ്യം, എക്‌സൈസിന്റെ അനാസ്ഥമൂലം കുടിവെള്ളം മുട്ടിയത് 18 കുടുംബങ്ങള്‍ക്ക്  

ടാപ്പു തുറന്നപ്പോള്‍ മദ്യം, എക്‌സൈസിന്റെ അനാസ്ഥമൂലം കുടിവെള്ളം മുട്ടിയത് 18 കുടുംബങ്ങള്‍ക്ക്  

ടാപ്പു തുറന്നപ്പോള്‍ ലഭിച്ചത് മദ്യത്തിന്റെ ഗന്ധമുള്ള വെള്ളം. തൃശൂര്‍ ചാലക്കുടിയിലായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്തുള്ള സോളമന്‍സ് അവന്യു അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്. ഞായറാഴ്ച വൈകിട്ട് മുതല്‍ തന്നെ ഫ്‌ളാറ്റിലും പരിസരത്തും മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് താമസക്കാര്‍ പറയുന്നു, തുടര്‍ന്നാണ് ടാപ്പിലൂടെയും മദ്യം കലര്‍ന്ന വെള്ളം വരാന്‍ തുടങ്ങിയത്.

ടാപ്പു തുറന്നപ്പോള്‍ മദ്യം, എക്‌സൈസിന്റെ അനാസ്ഥമൂലം കുടിവെള്ളം മുട്ടിയത് 18 കുടുംബങ്ങള്‍ക്ക്  
‘ബ്രീത്ത് അനലൈസര്‍ വേണ്ട’, പരിശോധന തല്‍കാലം നിര്‍ത്തിവെയ്ക്കാന്‍ ഡിജിപിയുടെ നിര്‍ദേശം 

വെള്ളത്തിലെ മദ്യം കലര്‍ന്നതിനെ കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് എക്‌സൈസ് വകുപ്പിലായിരുന്നു. അനധികൃതമായി സൂക്ഷിച്ചതിന് ഒരു ബാറില്‍ നിന്ന് പിടിച്ചെടുത്ത മദ്യം തെറ്റായ രീതിയില്‍ നശിപ്പിച്ചതാണ് സംഭവത്തിന് കാരണമായത്. 6000 ലിറ്റര്‍ മദ്യമായിരുന്നു സോളമന്‍ അവന്യു അപ്പാര്‍ട്ട്‌മെന്റിനടുത്തായി എക്‌സൈസ് സംഘം ഒഴിച്ചു കളഞ്ഞത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആറ് വര്‍ഷം മുമ്പ് പിടിച്ചെടുത്ത മദ്യം നശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ ഇത്രയും വലിയ അളവിലുള്ള മദ്യം എങ്ങനെ നശിപ്പിക്കുമെന്ന ആലോചനയിലായി എക്‌സൈസ് സംഘം. ഒടുവില്‍ ബാറിനടുത്ത് വലിയ കുഴി എടുത്ത് മദ്യം അതില്‍ ഒഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മണിക്കൂറുകളെടുത്താണ് മദ്യം നശിപ്പിച്ചതെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എക്‌സൈസ് സംഘം കുഴിയെടുത്തതിന് സമീപത്തായിരുന്നു സോളമന്‍സ് അവന്യു അപ്പാര്‍ട്ട്‌മെന്റിലെ കുടുംബങ്ങള്‍ വെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറുണ്ടായിരുന്നത്. മണ്ണിലേക്ക് കലര്‍ന്ന മദ്യം കിണറിലെ വെള്ളത്തില്‍ കലര്‍ന്നു. കുടിക്കാനുള്‍പ്പടെ വെള്ളമില്ലാതായതോടെ 18 കുടുംബങ്ങളാണ് ദുരിതത്തിലായത്.

ടാപ്പു തുറന്നപ്പോള്‍ മദ്യം, എക്‌സൈസിന്റെ അനാസ്ഥമൂലം കുടിവെള്ളം മുട്ടിയത് 18 കുടുംബങ്ങള്‍ക്ക്  
‘ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഒരു പ്രശ്‌നവും വരില്ല’, പൗരത്വ നിയമത്തെ പിന്തുണച്ച് രജനികാന്ത്

താമസക്കാര്‍ ചാലക്കുടി മുനിസിപ്പാലിറ്റിയിലും പോലീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ കിണറിലെ വെള്ളം വറ്റിക്കുകയും ശുദ്ധിയാക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്. കിണറിലെ വെള്ളം സാധാരണ രീതിയിലാകുന്നതുവരെ ടാങ്കറില്‍ കുടിവെള്ളമെത്തിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in