ദീര്‍ഘവീക്ഷണമില്ലായ്മ രാജ്യത്തെ സാധാരണക്കാരുടെ ജീവന്‍ തുലാസിലാക്കി: ഷാഫി പറമ്പില്‍

ദീര്‍ഘവീക്ഷണമില്ലായ്മ രാജ്യത്തെ സാധാരണക്കാരുടെ ജീവന്‍ തുലാസിലാക്കി: ഷാഫി പറമ്പില്‍
Shafi Parambil
Summary

വിളക്ക് കൊളുത്താനും പാത്രം കൊട്ടാനും ആഹ്വാനം ചെയ്ത് തലക്കെട്ടുകളുണ്ടാക്കുവാന്‍ ശ്രമിച്ചവരിപ്പോള്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് കാണുമ്പോള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് സാമൂഹിക അകലം പാലിക്കുകയാണ് .

കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍. വിജയാഘോഷവും പി ആര്‍ വര്‍ക്കും നടത്തിയവരുടെ ദീര്‍ഘവീക്ഷണമില്ലായ്മ രാജ്യത്തെ സാധാരണക്കാരുടെ ജീവന്‍ തുലാസിലാക്കിയിരിക്കുകയാണെന്ന് ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിളക്ക് കൊളുത്താനും പാത്രം കൊട്ടാനും ആഹ്വാനം ചെയ്ത് തലക്കെട്ടുകളുണ്ടാക്കുവാന്‍ ശ്രമിച്ചവരിപ്പോള്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് കാണുമ്പോള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് സാമൂഹിക അകലം പാലിക്കുകയാണ്. ഈ വിപത്തിന്റെ ആരോഗ്യപരവും,സാമൂഹികവും,സാമ്പത്തികവുമായ ആഘാതങ്ങളെ നേരിടാനുള്ള ദീര്‍ഘവീക്ഷണം ഭരണകൂടത്തിനുണ്ടായെ തീരു. അതിന് ഒന്നാമത് വേണ്ടത് എല്ലാവരെയും ഉള്‍ക്കൊള്ളാനും കേള്‍ക്കാനുമുള്ള മനസ്സുമാണ് . സര്‍ക്കാര്‍ റേഡിയോ ആകരുത് .

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രാണവായു കിട്ടാതെ മരിച്ചത് 25 മനുഷ്യര്‍ .

എന്നിട്ടും വിഭവദൗര്‍ലഭ്യം ഇല്ലെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി.

രാഹുല്‍ ഗാന്ധി ഓരോ തവണയും നടത്തിയ ഓര്‍മ്മപ്പെടുത്തലുകളെ പതിവ് പോലെ പരിഹാസം കൊണ്ട് നേരിട്ട കേന്ദ്ര മന്ത്രിമാര്‍ വരെയുള്ളവര്‍ ഇപ്പോള്‍ ഐക്യത്തിന്റെ ആഹ്വാനവുമായി ഇറങ്ങിയിരിക്കുകയാണ് .

വിദേശ വാക്‌സിനുകള്‍ക്ക് അനുമതി കൊടുക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ അത് വിദേശ കമ്പനികള്‍ക്ക് വേണ്ടിയുള്ള ലോബിയിംഗ് ആണെന്ന് വരെ പറഞ്ഞ് പരിഹസിച്ചവര്‍ പിന്നീട് അതിന്റെ പുറകെ പോകേണ്ടി വന്നു .

130 കോടി ജനങ്ങളെ ലോക്ക് ഡൗണിലേക്ക് നയിച്ചപ്പോള്‍ അവരില്‍ പാവപ്പെട്ടവരുടെ അക്കൗണ്ടുകളില്‍ ഡയറക്റ്റ് ട്രാന്‍സ്ഫര്‍ വഴി പണം നിക്ഷേപിക്കണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോഴും പരിഹസിച്ചു. ഇപ്പൊ തല തിരിഞ്ഞ വാക്‌സിന്‍ നയവും. ജോലിയും കൂലിയുമില്ലാത്ത അവസ്ഥയില്‍ വാക്‌സിന്‍ പണമടച്ച് എടുക്കാന്‍ കഴിയാത്തവരുടെ എണ്ണം എത്രയെന്ന് ഊഹിക്കുവാന്‍ പോലും കഴിയില്ല . അപ്പോഴും മുന്‍ഗണന ഫുള്‍ പേജ് പരസ്യങ്ങള്‍ക്കും സെന്‍ട്രല്‍ വിസ്ത പ്രോജക്ടിനുമൊക്കെയാണ് .

വിദേശത്തേക്ക് വാക്‌സിനും ഓക്‌സിജനും അയക്കുന്നതിനെ സംബന്ധിച്ചും നയപരമായ തീരുമാനം ഉണ്ടായില്ല. നമ്മുടെ ആവശ്യങ്ങളെ മുന്‍കൂട്ടി കാണുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ കൈയ്യും കാലും ഇട്ട് അടിക്കേണ്ട അവസ്ഥയില്‍ എന്തെങ്കിലും മാറ്റം വരുത്താമായിരുന്നു. അപ്പോള്‍ പ്രമേയം പാസ്സാക്കി അനുമോദനം കൊടുക്കാനായിരുന്നു ധൃതി.

കോവിഡ് കാലത്ത് കൈകള്‍ ശുദ്ധമാക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് കൈ കഴുകി ഫിനിഷിംഗ് പോയിന്റ് എത്തുന്നതിന് മുന്‍പ് വിജയാഘോഷവും PR വര്‍ക്കും നടത്തിയവരുടെ ദീര്‍ഘവീക്ഷണമില്ലായ്മ രാജ്യത്തെ സാധാരണക്കാരുടെ ജീവന്‍ തുലാസിലാക്കിയിരിക്കുകയാണ് .

വിളക്ക് കൊളുത്താനും പാത്രം കൊട്ടാനും ആഹ്വാനം ചെയ്ത് തലക്കെട്ടുകളുണ്ടാക്കുവാന്‍ ശ്രമിച്ചവരിപ്പോള്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് കാണുമ്പോള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് സാമൂഹിക അകലം പാലിക്കുകയാണ് .

ഈ വിപത്തിന്റെ ആരോഗ്യപരവും,സാമൂഹികവും,സാമ്പത്തികവുമായ ആഘാതങ്ങളെ നേരിടാനുള്ള ദീര്‍ഘവീക്ഷണം ഭരണകൂടത്തിനുണ്ടായെ തീരു. അതിന് ഒന്നാമത് വേണ്ടത് എല്ലാവരെയും ഉള്‍ക്കൊള്ളാനും കേള്‍ക്കാനുമുള്ള മനസ്സുമാണ് . സര്‍ക്കാര്‍ റേഡിയോ ആകരുത് .

No stories found.
The Cue
www.thecue.in