നിങ്ങളുടെ ത്യാഗമാണ് കേരളത്തിന്റെ ഉറപ്പ്, പാലാരിവട്ടം പാലം അതിവേഗം പൂര്‍ത്തിയാക്കിയതിന് തൊഴിലാളികള്‍ക്ക് നന്ദിയറിയിച്ച് പിണറായി വിജയന്‍

നിങ്ങളുടെ ത്യാഗമാണ് കേരളത്തിന്റെ ഉറപ്പ്, പാലാരിവട്ടം പാലം അതിവേഗം പൂര്‍ത്തിയാക്കിയതിന് തൊഴിലാളികള്‍ക്ക് നന്ദിയറിയിച്ച് പിണറായി വിജയന്‍

പൂര്‍ത്തീകരിക്കാന്‍ 18 മാസമെടുക്കുമെന്ന് തുടക്കത്തില്‍ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിന് പൂര്‍ത്തിയാക്കിയത് നൂറ് കണക്കിന് തൊഴിലാളികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം പാലം തുറന്നുകൊടുക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തൊഴിലാളികളുടെ കരുത്തും ത്യാഗവുമാണ് സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തേകുന്നതെന്നും പിണറായി വിജയന്‍.

പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്

'തീബ്‌സിലെ ഏഴു കവാടങ്ങള്‍ നിര്‍മ്മിച്ചതാരാണ്? പുസ്തകങ്ങള്‍ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കന്‍ പാറകളുയര്‍ത്തി അവ പടുത്തത് രാജാക്കന്മാരാണോ?'

വിപ്ലവ കവിയായ ബര്‍തോള്‍ഡ് ബ്രെഹ്ത് തന്റെ സുപ്രസിദ്ധമായ ഒരു കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികള്‍ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് തന്റെ വിയര്‍പ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യം ചരിത്രം പലപ്പോളും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്.

ഈ സര്‍ക്കാരിന്റെ കാലത്ത് നിരവധി നേട്ടങ്ങള്‍ നമ്മള്‍ സ്വന്തമാക്കിയിട്ടുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം സാധ്യമായത് സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അര്‍പ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണ്.

നിങ്ങളുടെ ത്യാഗമാണ് കേരളത്തിന്റെ ഉറപ്പ്, പാലാരിവട്ടം പാലം അതിവേഗം പൂര്‍ത്തിയാക്കിയതിന് തൊഴിലാളികള്‍ക്ക് നന്ദിയറിയിച്ച് പിണറായി വിജയന്‍
ഇബ്രാഹിംകുഞ്ഞും വേണ്ട മകനും വേണ്ട; കളമശേരിയില്‍ മത്സരിപ്പിക്കുന്നതിനെതിരെ ലീഗ് ജില്ലാ കമ്മിറ്റി

പൂര്‍ത്തീകരിക്കാന്‍ 18 മാസമെടുക്കുമെന്ന് തുടക്കത്തില്‍ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുന്‍പ് നമുക്ക് പണി തീര്‍ക്കാന്‍ സാധിച്ചെങ്കില്‍, അതിന്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമര്‍പ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നത്.

ഈ നാടിന്റെ വികസനത്തിനായി, ഈ സര്‍ക്കാര്‍ സ്വപ്നം കണ്ട പദ്ധതികള്‍ സാക്ഷാല്‍ക്കരിക്കുന്നതിനായി തന്റെ അദ്ധ്വാനം നീക്കി വച്ച ഓരോ തൊഴിലാളിയോടും ഹൃദയപൂര്‍വം നന്ദി പറയുന്നു. നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ത്യാഗമാണ് കേരളത്തിന്റെ ഉറപ്പ്. ഇനിയും ഒരുപാട് നേടാനുണ്ട്, അതിനായി ഒത്തൊരുമിച്ച് മുന്നോട്ടു പോകാം

പാലാരിവട്ടം പാലത്തിൽ ഭാര പരിശോധന നടത്തുന്നു
പാലാരിവട്ടം പാലത്തിൽ ഭാര പരിശോധന നടത്തുന്നു

പാലാരിവട്ടം പാലം നിര്‍മ്മാണം

2019 മെയില്‍ അടച്ചിട്ട പാലാരിവട്ടം പാലം വൈകിട്ട് നാല് മണിക്ക് തുറന്ന് നല്‍കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകള്‍ ഇല്ല.

2020 സെപ്തംബറില്‍ നിര്‍മാണത്തിന് തുടക്കമായി. 2021 മെയ് മാസം പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടു. രണ്ടുമാസത്തിനുള്ളില്‍ പഴയ പാലം പൊളിച്ചു 19 സ്പാനുകളില്‍ 17 എണ്ണവും പൊളിച്ചു. 35 മീറ്റര്‍ നീളമുള്ള രണ്ട് പ്രീ സ്ട്രെസ്ഡ് സ്പാനും 22 മീറ്റര്‍ നീളമുള്ള 17 ആര്‍സിസി സ്പാനും ഉള്‍പ്പെടെ 444 മീറ്ററായിരുന്നു പാലത്തിന്റെ നീളം.19 പിയര്‍ ക്യാപ്പുകളും പൊളിച്ചു. സ്ലാബുകളും ബീമുകളും നിലത്തിറങ്ങുന്നതിന് സമാന്തരമായി കളമശേരിയിലെ ഡിഎംആര്‍സി യാര്‍ഡില്‍ പുതിയവയുടെ കാസ്റ്റിങ് തുടങ്ങി. പിയര്‍ ക്യാപ്പുകളെല്ലാം പുതിയത് നിര്‍മിച്ചു.

102 പ്രീ സ്ട്രെസ്ഡ് ഗര്‍ഡറുകളുടെയും കാസ്റ്റിങ് ജനുവരി പകുതിയോടെ പൂര്‍ത്തിയായി. അടുത്ത 15 ദിവസത്തിനുള്ളില്‍ അവ തൂണുകള്‍ക്കുമുകളില്‍ വച്ചു. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നമുറയ്ക്ക് അവയ്ക്കുമുകളിലെ സ്ലാബുകളുടെ നിര്‍മാണം ആരംഭിച്ചു. ഫെബ്രുവരി പതിനഞ്ചോടെ പൂര്‍ത്തിയായി. വശങ്ങളിലെ ഭിത്തികളുടെ നിര്‍മാണവും സമാന്തരമായി പുരോഗമിച്ചു. സ്ലാബുകളുടെ നിര്‍മാണം പൂര്‍ത്തിയായതോടെ ഫെബ്രുവരി 27ന് ടാറിങ് ജോലികള്‍ തുടങ്ങി. ഒപ്പം പെയിന്റിങ്ങും. സമാന്തരമായി പാലത്തിനുതാഴെയുള്ള ജോലികളും. ഇതോടൊപ്പം ലൈറ്റുകളും സ്ഥാപിച്ചു

Related Stories

No stories found.
logo
The Cue
www.thecue.in