തൃശൂരില്‍ മത്സരിക്കും, മൂന്ന് മുന്നണികളെയും കേരളത്തിന് മടുത്തെന്ന് ദേവന്‍

തൃശൂരില്‍ മത്സരിക്കും, മൂന്ന് മുന്നണികളെയും കേരളത്തിന് മടുത്തെന്ന് ദേവന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിക്കുമെന്ന് നവകേരള പിപ്പിള്‍ പാര്‍ട്ടി ചെയര്‍മാനും നടനുമായ ദേവന്‍. മൂന്ന് മുന്നണികളെയും കേരളത്തിലെ ജനങ്ങള്‍ക്ക് മടുത്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി സംസ്ഥാനത്ത് സജീവമായിരിക്കും. ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നതെന്നും ദേവന്‍.

പാര്‍ട്ടിയില്‍ സജീവമാണെങ്കിലും അഭിനയം ഉപേക്ഷിക്കില്ലെന്നും ദേവന്‍. സിനിമ തന്റെ ഉപജീവനമാര്‍ഗ്ഗമാണെന്നും ദേവന്‍. രജനീകാന്തിന് രാഷ്ട്രീയം പറ്റില്ലെന്നും രാഷ്ട്രീയം പേടിക്കുന്ന ആളാണ് രജനിയെന്നും ദേവന്‍. കേരളാ കൗമുദി അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. രജനീകാന്ത് അസാധ്യതാരമാണെങ്കിലും രാഷ്ട്രീയത്തില്‍ ശോഭിക്കാനാകില്ലെന്നും ദേവന്‍.

ദേവന്‍ നേരത്തെ പറഞ്ഞത്

നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കും. 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകും.സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമായിരിക്കുമെന്നും ദേവന്‍ പറഞ്ഞു. പഠന കാലത്ത് കോണ്‍ഗ്രസിനോടായിരുന്നു ആഭിമുഖ്യമുണ്ടായിരുന്നത്. വി.എം.സുധീരന്റെ ആദര്‍ശങ്ങള്‍ കണ്ടാണ് കെ.എസ്.യുവിലെത്തിയത്. സിനിമയില്‍ എത്തിയപ്പോഴും രാഷ്ട്രീയം നിരീക്ഷിച്ചിരുന്നു.എന്നാല്‍ ഉമ്മന്‍ചാണ്ടിയും എ.കെ.ആന്റണിയും വി.എം.സുധീരനുമെല്ലാം അധികാരത്തിലെത്തിയിട്ടും നിസഹായരായി നോക്കിനില്‍ക്കുകയായിരുന്നു. ഒഴുക്കിനൊപ്പം നീന്തുകയായിരുന്നു അവര്‍. അതില്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കി. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള കാരണമിതാണ്. മൂന്ന് മുന്നണികളും വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in