സ്‌കൂള്‍ ഈ വര്‍ഷം തുറക്കണോയെന്ന് മുഖ്യമന്ത്രി, വേണ്ടെന്ന് മാസിന്‍, വീഡിയോ വൈറല്‍

സ്‌കൂള്‍ ഈ വര്‍ഷം തുറക്കണോയെന്ന് മുഖ്യമന്ത്രി, വേണ്ടെന്ന് മാസിന്‍, വീഡിയോ വൈറല്‍

മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നു രണ്ടാം ക്ലാസുകാരന്‍ മാസിന്‍. കണ്ണൂര്‍ ചക്കരക്കല്ലില്‍ സിപിഎം അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി ഓഫീസില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനെത്തിയതാണ് മുഖ്യമന്ത്രി. ഒടുവില്‍ യോഗം കഴിഞ്ഞിറങ്ങിയ പിണറായി മാസിന്റെ അടുക്കലേക്കെത്തി.

നല്ല മാസ്‌കാണല്ലോയെന്ന് അദ്ദേഹം കുശലം പറഞ്ഞു. താങ്കളെ കാണാന്‍ കാത്തുനില്‍ക്കുകയാണെന്ന് പൊലീസുകാര്‍ അദ്ദേഹത്തെ അറിയിച്ചു. ഏത് ക്ലാസിലാണെന്ന ചോദ്യത്തിന് രണ്ടാം ക്ലാസിലെന്ന് മറുപടി. ഓണ്‍ലൈന്‍ ക്ലാസുണ്ടോ,പഠിക്കുന്നുണ്ടോ,പരീക്ഷയില്ലേയെന്നുമെല്ലാം മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍. ഉണ്ടെന്ന് മാസിന്‍.

സ്‌കൂള്‍ തുറക്കണോയെന്ന് പിണറായി. തലയാട്ടിക്കൊണ്ട് വേണമെന്നായിരുന്നു മാസിന്റെ മറുപടി. ഈ വര്‍ഷം തുറക്കണോയെന്നായി മുഖ്യമന്ത്രി. വേണ്ടെന്നായിരുന്നു മാസിന്റെ പ്രതികരണം. ചുറ്റുമുള്ളവരില്‍ ഇത് ചിരിനിമിഷവുമായി.അഞ്ചരക്കണ്ടി പാളയത്തെ മാപ്പിള എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് മാസിന്‍ ബാവോട് ദാറുല്‍ഹുദയിലെ തൗഫീഖിന്റെ മകനാണ്.

Pinarayi vijayan - Masin Moments Went viral.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in