'അനാവശ്യം പറയും,ഞങ്ങള്‍ ഭീഷണിപ്പെടുത്തും'; പരാതിക്കാരനെ അധിക്ഷേപിച്ച് പൊലീസുകാരന്‍, സ്ഥലംമാറ്റം

'അനാവശ്യം പറയും,ഞങ്ങള്‍ ഭീഷണിപ്പെടുത്തും'; പരാതിക്കാരനെ അധിക്ഷേപിച്ച് പൊലീസുകാരന്‍, സ്ഥലംമാറ്റം

സ്‌റ്റേഷനിലെത്തിയ പരാതിക്കാരനെ അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്ത ഗ്രേഡ് എഎസ്‌ഐയെ സ്ഥലം മാറ്റി. നെയ്യാര്‍ ഡാം സ്റ്റേഷനിലെ ഗോപകുമാറിനെ പൊലീസ് ബറ്റാലിയനിലേക്കാണ് മാറ്റിയത്. പരാതിക്കാരനെ ഗോപകുമാര്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് ചുമതല. മകള്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ കള്ളിക്കാട് സ്വദേശി സുദേവനോടാണ് എഎസ്‌ഐ മോശമായി പെരുമാറിയത്. മദ്യലഹരിയിലാണെന്ന് ആരോപിച്ചായിരുന്നു സുദേവനെ ആക്ഷേപിച്ചത്. താന്‍ മദ്യം കഴിക്കുന്നയാളല്ലെന്ന് സുദേവന്‍ പറയുന്നത് വീഡിയോയിലുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുടുംബത്തിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് ആദ്യം നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് സുദേവന്‍ വീണ്ടും സ്റ്റേഷനിലെത്തിയത്. 'ഇതുതന്നെയാണ് പൊലീസ് സ്റ്റേഷന്‍, പരാതി നോക്കാന്‍ മനസ്സില്ല, അന്വേഷിക്കാനും മനസ്സില്ല, ഞങ്ങള്‍ അനാവശ്യം പറയും, ഭീഷണിപ്പെടുത്തും, ഇങ്ങനെയേ പറയൂ, ഇങ്ങനെയേ പറ്റൂ' എന്നെല്ലാം ഗോപകുമാര്‍ പറയുന്നതാണ് വീഡിയോയിലുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in