'അത് അശ്രദ്ധമായ പിഴവ്' ; അമിത്ഷായുടെ പ്രൊഫൈല്‍ ഫോട്ടോ നീക്കിയതില്‍ വിശദീകരണവുമായി ട്വിറ്റര്‍

'അത് അശ്രദ്ധമായ പിഴവ്' ; അമിത്ഷായുടെ പ്രൊഫൈല്‍ ഫോട്ടോ നീക്കിയതില്‍ വിശദീകരണവുമായി ട്വിറ്റര്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം അക്കൗണ്ടില്‍ നിന്ന് നീക്കിയതില്‍ വിശദീകരണവുമായി ട്വിറ്റര്‍. അശ്രദ്ധമായി സംഭവിച്ച പിഴവായിരുന്നു അതെന്നും ഉടന്‍ ചിത്രം പുനസ്ഥാപിച്ചതായും ട്വിറ്റര്‍ അറിയിച്ചു. 'അശ്രദ്ധമായ പിഴവുകാരണം ഞങ്ങളുടെ ആഗോള പകര്‍പ്പവകാശ നയം മുന്‍നിര്‍ത്തി അമിത്ഷായുടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി ലോക്ക് ചെയ്തിരുന്നു. എന്നാല്‍ ആ തീരുമാനം തിരുത്തുകയും ചിത്രം ഉടന്‍ പുനസ്ഥാപിക്കുകയും പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്'. ഇങ്ങനെയായിരുന്നു ട്വിറ്റര്‍ വക്താവിന്റെ പ്രതികരണം.

വ്യാഴാഴ്ചയാണ് അമിത്ഷായുടെ ചിത്രം ട്വിറ്റര്‍ നീക്കിയത്. ഫോട്ടോഗ്രാഫര്‍ അവകാശമുന്നയിച്ചതോടെയാണ് ചിത്രം നീക്കിയതെന്ന് പിന്നാലെ പുറത്തുവന്നിരുന്നു. അല്‍പ്പസമയത്തിന് ശേഷം ചിത്രം തിരിച്ചെത്തുകയും ചെയ്തു. ചിത്രത്തിന്റെ കോപ്പിറൈറ്റ് ഉടമയില്‍ നിന്നുള്ള പ്രതികരണത്തെ തുടര്‍ന്ന് നീക്കം ചെയ്തിരിക്കുകയാണെന്നും അക്കൗണ്ട് ഡിസ്‌പ്ലേ ചെയ്യാന്‍ സാധിക്കില്ലെന്നും ട്വിറ്റര്‍ അറിയിക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമിത് ഷായുടെ വെരിഫൈഡ് അക്കൗണ്ടിലെ ഫോട്ടോയുടെ ഭാഗത്ത് ക്ലിക്ക് ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ സന്ദേശം തെളിഞ്ഞിരുന്നത്. ഫോട്ടോയുടെ അവകാശം അതെടുത്തയാള്‍ക്ക് മാത്രമാണെന്നത് ട്വിറ്റര്‍ പിന്‍തുടരുന്ന നയമാണ്. സമാന സംഭവത്തില്‍ ബിസിസിഐയുടെ അക്കൗണ്ടിലെ ചിത്രവും ട്വിറ്റര്‍ ഇക്കഴിഞ്ഞയിടെ നീക്കിയിരുന്നു.

Related Stories

The Cue
www.thecue.in