രാജസ്ഥാനില്‍ പടക്കം കടിച്ച് പശുവിന് ഗുരുതര പരിക്ക്; കേസ്, സംഘര്‍ഷാവസ്ഥ

രാജസ്ഥാനില്‍ പടക്കം കടിച്ച് പശുവിന് ഗുരുതര പരിക്ക്; കേസ്, സംഘര്‍ഷാവസ്ഥ

രാജസ്ഥാനിലെ പാലി ജില്ലയിലെ സിരിയാരിയില്‍ പടക്കം കടിച്ച് പശുവിന് ഗുരുതരമായി പരിക്കേറ്റതോടെ സ്ഥലത്ത് സംഘര്‍ഷ സാഹചര്യം. ബോധപൂര്‍വം പടക്കംവെച്ച് പശുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. ഗോപുത്ര സേന, വിശ്വഹിന്ദു പരിഷദ്, ബജ്രംഗദള്‍ തുടങ്ങിയ സംഘടനകളാണ് കടുത്ത പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയത്.

സംഭവത്തില്‍ ഗോപുത്ര സേനയുടെ പരാതിയില്‍ സിരിയാരി പൊലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ പശുവിന് ജാദന്‍ വെറ്ററിനറി ആശുപത്രിയില്‍ ചികിത്സ നല്‍കിവരികയാണ്. പരിശോധനകള്‍ തുടങ്ങിയതായും കുറ്റക്കാരെ വൈകാതെ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ സുരേഷ് സരണ്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേരത്തെ കേരളത്തില്‍ പന്നിപ്പടക്കം കടിച്ച് ഗര്‍ഭിണിയായ ആന ചരിഞ്ഞത് സംഘപരിവാര്‍ സംഘടനകള്‍ വിദ്വേഷ പ്രചരണത്തോടെ ദേശീയ തലത്തിലടക്കം വിവാദമാക്കിയിരുന്നു.

Related Stories

The Cue
www.thecue.in