സ്ഥാനാര്‍ത്ഥിയായി സിപിഎം രക്തസാക്ഷി ധനരാജിന്റെ ഭാര്യ ; സജിനിയെ നെഞ്ചോട് ചേര്‍ക്കുന്നുവെന്ന് കെ.കെ.രമ

സ്ഥാനാര്‍ത്ഥിയായി സിപിഎം രക്തസാക്ഷി ധനരാജിന്റെ ഭാര്യ ; സജിനിയെ നെഞ്ചോട് ചേര്‍ക്കുന്നുവെന്ന് കെ.കെ.രമ

സിപിഎം രക്തസാക്ഷി സി.വി ധനരാജിന്റെ ഭാര്യ സജിനിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഹൃദയാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ. കണ്ണൂര്‍ രാമന്തളി പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സജിനി മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ നെഞ്ചോട് ചേര്‍ക്കുന്നുവെന്ന് കെ.കെ രമ വ്യക്തമാക്കി. സജിനിക്ക് വിജയാശംസകള്‍ നേര്‍ന്ന് മെഹറാബ് ബച്ചന്‍ എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവ് പങ്കുവെച്ച പോസ്റ്റിന് താഴെയാണ് രമ ഹൃദയാഭിവാദ്യം നേര്‍ന്നത്.

ഈ സ്ഥാനാര്‍ത്ഥിയെ നെഞ്ചോട് ചേര്‍ക്കുന്നു. ഹൃദയാഭിവാദ്യങ്ങള്‍ എന്നാണ് കെ.കെ രമ കമന്റായി രേഖപ്പെടുത്തിയത്. 2016 ജൂലൈ 11 നാണ് ആര്‍എസ്എസ് അക്രമിസംഘം ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സിപിഎം പ്രവര്‍ത്തകനുമായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. പുറത്തുനിന്ന് വീട്ടിലേക്ക് പ്രവേശിക്കവെയായിരുന്നു മുഖംമൂടി സംഘത്തിന്റെ ആക്രമണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസിലെ പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു. കേസ് വിചാരണയിലേക്ക് കടക്കുകയാണ്. അതേസമയം അതിനിഷ്ഠൂരമായ ആക്രമണത്തിലൂടെയാണ് സിപിഎം അക്രമി സംഘം ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. എതിരാളികളുടെ രാഷ്ട്രീയവൈരത്തില്‍ ജീവിത പങ്കാളികളെ നഷ്ടപ്പെട്ടവരാണ് കെകെ രമയും സജിനിയും.

KK Rama Came in Support of CPm Martyr Dhanrajs Candidature

Related Stories

The Cue
www.thecue.in