വിജയ് പി നായരെ പിന്തുണച്ച് മെന്‍സ് അസോസിയേഷന്‍;സമരത്തിനെത്തിയത് മുഖംമറച്ച്

വിജയ് പി നായരെ പിന്തുണച്ച് മെന്‍സ് അസോസിയേഷന്‍;സമരത്തിനെത്തിയത് മുഖംമറച്ച്

വിവാദ യുട്യൂബര്‍ വിജയ് പി നായരെ പിന്തുണച്ച് സമരം. വിജയ് പി നായര്‍ക്കെതിരെ പ്രതിഷേധിച്ച ഭാഗ്യലക്ഷ്മിയുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലേക്ക് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയെങ്കിലും പങ്കെടുത്തവരെല്ലാം മുഖംമറച്ചാണ് എത്തിയത്.

മെന്‍സ് അസോസിയേഷന്റെ ബാനറും പിടിച്ച് നില്‍ക്കുന്നവരുള്‍പ്പെടെ കറുത്ത തുണി കൊണ്ട് മുഖം മറച്ചിട്ടുണ്ട്. അപമാനമുണ്ടാക്കുന്ന പ്രവൃത്തിയായതുകൊണ്ടാണോ മുഖംമറച്ചതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം. ഇന്നലെയായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് വിജയ് പി നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധിച്ചത്. കരിഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. അശ്ലില വീഡിയോ പോസ്റ്റ് ചെയ്തതിലുള്‍പ്പെടെ വിജയ് പി നായര്‍ക്കെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Stories

The Cue
www.thecue.in