താരങ്ങളിലും ഗായകരിലും വലിയ തോതില്‍ ഡ്രഗ്‌സ് ഉപയോഗം; ഡി.ജി.പി ടോമിന്‍ തച്ചങ്കരി

താരങ്ങളിലും ഗായകരിലും വലിയ തോതില്‍ ഡ്രഗ്‌സ് ഉപയോഗം; ഡി.ജി.പി ടോമിന്‍ തച്ചങ്കരി

ആർട്ടിസ്റ്റുകൾ ലഹരിക്ക് അടിമകളെന്ന് ഡി.ജി.പി ടോമിൻ ജെ തച്ചങ്കരി. മലയാള സിനിമയ്ക്കുളളിലും കായിക താരങ്ങൾക്കിടയിലും വലിയ അളവിൽ ഡ്ര​ഗ്സിന്റെ ഉപയോ​ഗം നടക്കുന്നുണ്ട്. ആർട്ടിസ്റ്റുകളിൽ പലർക്കും അവർ പരാചയപ്പെടുന്നതോ ഇന്റസ്ട്രിയിൽ രണ്ടാമതാകുന്നതോ ചിന്തിക്കാനാവില്ല. നടനാണെങ്കിലും ​ഗായകനാണെങ്കിലും അവരുടെ മേഖലകളിൽ ഒന്നാമനാവാൻ ഡ്ര​ഗ്സിനെ ഉപയോ​ഗിക്കുകയാണെന്നും ഡി.ജി.പി പറയുന്നു. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഡി.ജി.പി ടോമിൻ ജെ തച്ചങ്കരിയുടെ വാക്കുകൾ:

ഡ്ര​ഗ്സ് ഉപയോ​ഗം എന്തുകൊണ്ട് കേരളത്തിൽ ഇതൊരു ലൈവ് ഇഷ്യു ആകുന്നില്ല എന്ന് ഞാൻ ഒർത്തിട്ടുണ്ട്. കലാരം​ഗത്ത് പ്രവർത്തിക്കുന്നവരിൽ ഒരു വലിയ ശതമാനം ആളുകളും ഡ്ര​ഗ്സ് ഉപയോ​ഗിക്കുന്നുണ്ട്. ഇതൊക്കെ വിതരണം ചെയ്യുന്നത് ഒരു കൂട്ടം ആളുകളാണ്. രണ്ട് തരത്തിലുണ്ട് ലഹരി വസ്തുക്കളുടെ വിതരണം. ഒന്ന്, മരിജ്വാന, കഞ്ചാവ് പോലെ പ്രകൃതിദത്തമായവ (organic), രണ്ടാമത്തേത് കൃത്രിമമായത് (synthetic/chemical). രണ്ടാമത്തേണ് കൂടുതൽ അപകടകരം. ആർട്ടിസ്റ്റുകൾക്ക് പലർക്കും അവർ പരാചയപ്പെടുന്നതോ ഇന്റസ്ട്രിയിൽ രണ്ടാമതാകുന്നതോ ചിന്തിക്കാനാവില്ല. അഭിനേതാവാണെങ്കിൽ അഭിനയത്തിൽ ഹിറ്റാവണം, ​ഗായകനാണെങ്കിൽ അവിടെ. ഇതിലേയ്ക്കൊക്കെ ശ്രദ്ധ കൂടുതൽ നൽകാൻ വേണ്ടി ഇവർ ഈ മരുന്നുകളെ ഉപയോ​ഗിക്കുന്നു. കായിക രം​ഗത്തും ഇത് തന്നെയാണ് അവസ്ഥ.

ആർട്ടിസ്റ്റുകൾ പലരും ലഹരിക്ക് അടിമയാണ് | ടോമിൻ ജെ തച്ചങ്കരി Many artists are addicted to drugs | Tomin J Thachankary | Straight Line

Posted by Flash Movies on Monday, October 5, 2020

ഓർ​ഗാനിക് ലഹരി വസ്തുക്കൽ കുറഞ്ഞ അളവിൽ ഉപയോ​ഗിക്കുന്നതിൽ പ്രശ്നമില്ല. അതുകൊണ്ടാണ് പല വിദേശ രാജ്യങ്ങളും ഇത് നിയമവിധേയമാക്കിയിട്ടുളളത്. പക്ഷെ കേരളത്തിൽ സംഭവിക്കുന്നത് ഇതല്ലെന്നും എറണാകുളം ജില്ലയിൽ കുട്ടികൾക്കിടയിൽ പോലും ലഹരി ഉപയോ​ഗം വ്യാപകമാണെന്നും ഡി.ജി.പി പറയുന്നു.

Related Stories

The Cue
www.thecue.in