'ടോള്‍ ഫ്രീ 1600-600-60,' കൊവിഡില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ഫസ്റ്റ് ലുക്ക് പുറത്തിറക്കി ടൊവിനോ തോമസ്

'ടോള്‍ ഫ്രീ 1600-600-60,' കൊവിഡില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ഫസ്റ്റ് ലുക്ക് പുറത്തിറക്കി ടൊവിനോ തോമസ്

കൊവിഡില്‍ ചലച്ചിത്രമേഖല മാര്‍ച്ച് മുതല്‍ സ്തംഭനാവസ്ഥയിലാണെങ്കിലും നിയന്ത്രണങ്ങളെ സാധ്യതകളാക്കി പുതിയ സിനിമകള്‍ ഒരുങ്ങുന്നുണ്ട്. കഥാകൃത്തുക്കളായ ടി.അരുണ്‍ കുമാറും സുനില്‍ ഗോപാലകൃഷ്ണനും തിരക്കഥയെഴുതി സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ടോള്‍ ഫ്രീ 1600-600-60 ഫസ്റ്റ് ലുക്ക് ടൊവിനോ തോമസ് പുറത്തിറക്കി. ഫ്രീ തോട്ട് സിനിമയും ഫിലിമോക്രസിയും ചേര്‍ന്നാണ് നിര്‍മ്മാണം. ഒക്ടോബറില്‍ ഷൂട്ടിംഗ് തുടങ്ങും.

സിനിമയെക്കുറിച്ച് തിരക്കഥാകൃത്തുക്കളിലൊരാളായ അരുണ്‍ കുമാര്‍ പറയുന്നത് ഇങ്ങനെ ' സന്ദര്‍ഭവശാല്‍ ലോക്ക്ഡൗണില്‍ എഴുതിയൊരു തിരക്കഥ സിനിമയാവുകയാണ്. മനസ്സിലേക്ക് വന്നൊരു പ്രമേയം കഥാകൃത്തും സുഹൃത്തുമായ ശ്രീ.സുനില്‍ ഗോപാലകൃഷ്ണനുമായി പങ്കുവയ്ക്കുകയും പിന്നീട് ഞങ്ങളൊരുമിച്ച് അതിനൊരു തിരക്കഥാരൂപം നല്‍കുകയുമാണ് ഉണ്ടായത്. എന്തായാലും സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങാനാണ് തീരുമാനമായിരിക്കുന്നത്. പരീക്ഷണ സ്വഭാവമുള്ള ത്രില്ലറാണ് സിനിമ.

നവാഗതനായ അരുണ്‍ ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും.

നിറഞ്ഞ സന്തോഷത്തോടെ ഞാൻ 'TOLLFREE -1600-600-60' എന്ന എക്സ്പിരിമെന്റൽ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിക്കുകയാണ്.അടുത്ത സുഹൃത്തും എൻ്റെ ആദ്യചിത്രത്തിൻ്റെ ഡയറക്ടറുമായ ശ്രീ. സജീവൻ അന്തിക്കാടാണ് ഈ സിനിമയുടെ സംവിധായകൻ.കോവിഡിന്റെ പരിമിതികൾക്കുള്ളിൽ നിന്നും അടുത്ത മാസം ചിത്രീകരിക്കപ്പെടുന്ന ഈ സംരംഭം ഏത് പ്രതിസന്ധിയിലും സിനിമ അതിജീവിക്കുമെന്നതിന്റെ തെളിവായി ഇനിയുള്ള മലയാള സിനിമയുടെ ചരിത്രത്തിൽ സ്ഥാനം നേടട്ടെ

ടൊവിനോ തോമസ്

Related Stories

No stories found.
The Cue
www.thecue.in