'റണ്‍വേ കഴിഞ്ഞാല്‍ കുത്തനെ താഴ്ച, ശരിക്കും ടേബിള്‍ ടോപ്', വളരെ ശ്രദ്ധ വേണ്ട എയര്‍പോര്‍ട്ട് എന്ന് ജേക്കബ് പുന്നൂസ്

'റണ്‍വേ കഴിഞ്ഞാല്‍ കുത്തനെ താഴ്ച, ശരിക്കും ടേബിള്‍ ടോപ്', വളരെ ശ്രദ്ധ വേണ്ട എയര്‍പോര്‍ട്ട് എന്ന് ജേക്കബ് പുന്നൂസ്

കരിപ്പൂര്‍ വിമാനത്താവളം ശരിക്കും ടേബിള്‍ ടോപ് റണ്‍വേ ആണെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. 2020 മാര്‍ച്ചില്‍ കോട്ടക്കല്‍ ഭാഗത്തേക്ക് പോയപ്പോള്‍ എടുത്ത റണ്‍വേയുടെ ഫോട്ടോകള്‍ പങ്കുവച്ചാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ അപകട സാധ്യത ജേക്കബ് പുന്നൂസ് വിവരിക്കുന്നത്. റണ്‍വേ കഴിഞ്ഞാല്‍ കുത്തനെ താഴ്ചയാണെന്നത് ചിത്രസഹിതം ജേക്കബ് പുന്നൂസ് പങ്കുവയ്ക്കുന്നു. വളരെ ശ്രദ്ധ വേണ്ട എയര്‍പോര്‍ട്ട് ആണെന്നും മുന്‍ഡിജിപി ഫേസ്ബുക്കില്‍ കുറിച്ചു.

കരിപ്പൂരില്‍ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നുവെന്നാണ് ഡിജിസിഎ അറിയിച്ചിരിക്കുന്നത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് പോവുകയായിരുന്നു. അപകടത്തില്‍ 16 പേരാണ് ഇതുവരെ മരിച്ചത്. പൈലറ്റും സഹപൈലറ്റും മരണപ്പെട്ടിരുന്നു. ആദ്യ ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടപ്പോള്‍ രണ്ടാമതും പൈലറ്റ് ശ്രമം നടത്തി. കനത്ത മഴ കാരണം റണ്‍വേ കാണാന്‍ സാധിക്കാതെ വിമാനം പുറത്തേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

2010ല്‍ ഉണ്ടായ മംഗലാപുരം വിമാനാപകടത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്. ദുരന്ത തീവ്രത കുറഞ്ഞത് പൈലറ്റിന്റെ പരിചയസമ്പന്നത കൊണ്ടാണെന്ന് വ്യോമയാന വിദഗ്ധരുടെ അഭിപ്രായം. മംഗലാപുരത്തേത് പോലെ ടേബിള്‍ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലേതും. രണ്ട് ഭാഗത്തും ആഴത്തിലുള്ള ഗര്‍ത്തങ്ങളുള്ള വിമാനത്താവളമാണ് ടേബിള്‍ ടോപ്പ്. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് കരിപ്പൂര്‍ വിമാനത്താവളം.

'റണ്‍വേ കഴിഞ്ഞാല്‍ കുത്തനെ താഴ്ച, ശരിക്കും ടേബിള്‍ ടോപ്', വളരെ ശ്രദ്ധ വേണ്ട എയര്‍പോര്‍ട്ട് എന്ന് ജേക്കബ് പുന്നൂസ്
കരിപ്പൂരിലെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ പൂര്‍ണ പട്ടിക

Related Stories

No stories found.
logo
The Cue
www.thecue.in