പലക വേണ്ട ഇനി കിച്ചുവിന് ഡ്രംസില്‍ കൊട്ടാം, വൈറല്‍ താരത്തിന് ഉണ്ണി മുകുന്ദന്റെ സമ്മാനം

പലക വേണ്ട ഇനി കിച്ചുവിന് ഡ്രംസില്‍ കൊട്ടാം, വൈറല്‍ താരത്തിന് ഉണ്ണി മുകുന്ദന്റെ സമ്മാനം

മാര്‍ബിളിലും പലകയിലും താളം പിടിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലായ കുട്ടി താരം അഭിഷേക് കിച്ചുവിന് ഇനി ഒറിജിനല്‍ ഡ്രം കിറ്റില്‍ പെര്‍ഫോം ചെയ്യാം. സിനിമാതാരം ഉണ്ണി മുകുന്ദനാണ് കിച്ചുവിന് ഡ്രം കിറ്റ് സമ്മാനമായി നല്‍കിയത്. മലപ്പുറം സ്വദേശിയായ കിച്ചുവെന്ന അഭിഷേകിന്റെ മാര്‍ബിളിലും പലകയിലുമുള്ള പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടാണ് ഉണ്ണി സമ്മാനം കൊടുത്തുവിട്ടത്.

സുഹൃത്തുക്കള്‍ വഴി ഡ്രം കിറ്റ് വീട്ടിലെത്തിച്ച ഉണ്ണി വീഡിയോ കോളിലൂടെ കിച്ചുവിനെ അഭിനന്ദിച്ചു. സിനിമയിലെടുക്കുമോ എന്ന കുട്ടിയുടെ ചോദ്യത്തിന് ഒരുമിച്ച് അഭിനയിക്കാമെന്നായിരുന്നു ഉണ്ണിയുടെ മറുപടി. നല്ലോണം പ്രാക്ടീസ് ചെയ്യണം. മിടുക്കനാവണം. നന്നായി പരിശ്രമിച്ചാല്‍ ഭാവിയില്‍ സിനിമയില്‍ സംഗീതസംവിധായകനാകാം. കൊട്ട് നിര്‍ത്തരുതെന്നും ചീത്തയായാല്‍ മറ്റൊന്ന് വാങ്ങിത്തരാമെന്നും ഉണ്ണി കിച്ചുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in