'ഇത് കൈവിട്ട കളി, ജനങ്ങളെ കൊലക്ക് കൊടുക്കരുത്' പൂന്തുറ ആവര്‍ത്തിക്കരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

'ഇത് കൈവിട്ട കളി, ജനങ്ങളെ കൊലക്ക് കൊടുക്കരുത്' പൂന്തുറ ആവര്‍ത്തിക്കരുതെന്ന് ആരോഗ്യമന്ത്രി  കെ കെ ശൈലജ
Summary

ജനങ്ങള്‍ മരിച്ച് പോകുന്നതിന് മീതെയല്ല ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മൂലമുള്ള പ്രയാസങ്ങളെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂന്തുറയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.ആരോഗ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രസക്തഭാഗങ്ങള്‍

ലോക്ക് ഡൗണ്‍ കാലത്ത് നിയന്ത്രണം ഫലപ്രദമായി നടന്നിരുന്നു. പൂന്തുറ, മണക്കാട് മേഖലകളില്‍ ഉള്‍പ്പെടെ രോഗവ്യാപനം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യം ആ ഘട്ടത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഉണ്ടായപ്പോള്‍ കണ്ടത് തൊട്ടടുത്ത സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളില്‍ നിന്ന് വരുന്നവരിലൂടെ രോഗബാധ കൂടുന്നു എന്നാണ്. അതേ തുടര്‍ന്നാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തത് കൊണ്ടാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നല്ല പ്രയാസങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടാകും.

കൊവിഡ് രോഗപ്പകര്‍ച്ചയില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കലാണ് പ്രധാനമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. രോഗവ്യാപനം അതീവ ഗുരുതരാവസ്ഥയിലേക്കാണ് പോകുന്നത്. തിരുവനന്തപുരത്തെ പൂന്തുറ, മണക്കാട് എന്നിവിടങ്ങളിലെ സൂപ്പര്‍ സ്‌പ്രെഡ് ജാഗ്രതയോടെ കാണേണ്ടതാണ്. കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് രോഗപ്പകര്‍ച്ചയും മരണനിരക്കും കുറക്കാന്‍ നാലഞ്ചുമാസമായി ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഭഗീരഥ പ്രയത്‌നത്തിലാണ്.

പൂന്തൂറയില്‍ ജൂലൈ ആറിന് ശേഷം1196 ടെസ്റ്റ് നടത്തിയതില്‍ 243 പോസിറ്റിവ് കേസുകളാണ് കിട്ടിയത്. സൂപ്പര്‍സ്‌പ്രെഡിന്റെ ഭാഗമായാണ് ഇത്. പൂന്തുറ മേഖലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സമയത്ത് അത് ലംഘിച്ച് നിരവധി സഹോദരങ്ങള്‍ തെരുവിലിറങ്ങി. അത് ആരുടെ പ്രേരണ കൊണ്ടായാലും അത് അപകടകരമാണ്. പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ എടുത്താല്‍ മുപ്പതിനായിരത്തിന് മുകളിലുണ്ട്. അതില്‍ പ്രായമായവര്‍ 5611 പേരുണ്ട്. 5 വയസില്‍ താഴെയുള്ള രണ്ടായിരത്തിലേറെ കുട്ടികളുണ്ട്. അവരെല്ലാം കൊവിഡ് വ്യാപനത്തിന്റെ ഘട്ടത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവരാണ്.

പൂന്തുറയില്‍ കൃത്യമായ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. ഹെല്‍പ്പ് ഡെസ്‌കുകള്‍ ഉണ്ട്. ടെസ്റ്റിംഗ് സംവിധാനം ഉണ്ട്. ആരോഗ്യമേഖലയിലെ വളണ്ടിയര്‍മാരും ആ മേഖലയില്‍ നിന്നുള്ള സന്നദ്ധ സേവകരും അവിടെ സജീവമാണ്. ഇതിനിടയിലാണ് പൂന്തുറയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായത്. ആരാണ് പ്രേരിപ്പിച്ചതെന്ന് അറിയില്ല. ആന്റിജന്‍ ടെസ്റ്റിനെതിരെ അവിടെ പ്രചരണം നടക്കുന്നുണ്ട്. പിസി ആര്‍ ടെസ്റ്റാണ് യാഥാര്‍ത്ഥ്യം, ആന്റിജന്‍ ടെസ്റ്റ് ശരിയല്ലെന്നായിരുന്നു പ്രചരണം. ആന്റിജയന്‍ ടെസ്റ്റ് പിസിആര്‍ ടെസ്റ്റ് തന്നെയാണ്. ആന്റിജന്‍ ടെസ്റ്റ് വഴി കിട്ടുന്ന റിസല്‍ട്ട് വിശ്വസിക്കാവുന്ന റിസല്‍ട്ടാണ്.

ഇത് കൈവിട്ട കളിയാണ്. പ്രതിഷേധമാകാം, പക്ഷേ ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ലാതെ മാസ്‌ക് പോലും ധരിക്കാതെ ഒരുമിച്ച് ചേര്‍ന്നുള്ള പ്രതിഷേധം കേരളത്തില്‍ വൈറസ് വ്യാപനത്തിന് ഇടയാകും. ഒരു പാട് മരണത്തിന് ഇടയാക്കും. ദയവ് ചെയ്ത് കേരളത്തെ വലിയൊരു ആപത്തിലേക്ക് വലിച്ചിഴക്കരുത്.

ജീവനില്‍ കൊതിയില്ലാത്തവര്‍ ആരുമില്ല. ജീവന്‍ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് മറ്റുളളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍. അവര്‍ ആ മേഖലയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് പിന്തുണ കൊടുക്കുകയാണ് വേണ്ടത്. അവിടെ ഒരു ഡോക്ടറുടെ കാറിന് നേരെ ഇന്ന് ആക്രമണമുണ്ടായി ഇന്ന് കേള്‍ക്കുന്നു. ഭയം ഉണ്ടാകുന്നു ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍. അങ്ങനെ ആക്രമിക്കാന്‍ ഇടയായാല്‍ ആരാണ് ജനങ്ങളെ സഹായിക്കാന്‍ ഉണ്ടാവുക. പൂന്തുറയില്‍ തന്നെ ചില ആശുപത്രികള്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാണ്. സാധ്യമായ എല്ലാ നടപടികളും പൂന്തുറയിലെ കൊവിഡ് പ്രതിരോധനത്തിന് എടുക്കുന്നുണ്ട്. സൗജന്യ റേഷനൊപ്പം പോഷകാഹാരങ്ങളും വിതരണം ചെയ്യുന്നത് ഉള്‍പ്പെടെ എല്ലാ സഹായങ്ങള്‍ ചെയ്യാനാണ് കിണഞ്ഞു പരിശ്രമിക്കുന്നത്. ഇന്ന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കൊവിഡ് സംരക്ഷണ വിലക്ക് ലംഘിച്ച് നിരവധി പേര്‍ തെരുവിലിറങ്ങിയത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

2112 പ്രായമായ ആളുകള്‍ ഈ മൂന്ന് വാര്‍ഡുകളില്‍ തന്നെയുണ്ട്. നിയമലംഘനം ഒരു തരത്തിലും പാടില്ല. കൊവിഡ് സുരക്ഷാ ലംഘനം ഉണ്ടാവരുത്. ഈ നാട്ടിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ഇത് കൈവിട്ട കളിയാണ്. പ്രതിഷേധമാകാം, പക്ഷേ ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ലാതെ മാസ്‌ക് പോലും ധരിക്കാതെ ഒരുമിച്ച് ചേര്‍ന്നുള്ള പ്രതിഷേധം കേരളത്തില്‍ വൈറസ് വ്യാപനത്തിന് ഇടയാകും. ഒരു പാട് മരണത്തിന് ഇടയാക്കും. ദയവ് ചെയ്ത് കേരളത്തെ വലിയൊരു ആപത്തിലേക്ക് വലിച്ചിഴക്കരുത്.

ഒരു മരണവും ഉണ്ടാകരുതെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. മരണനിരക്ക് കൂട്ടാതെ നമ്മുക്ക് രക്ഷപ്പെടാന്‍ സാധിക്കണം.

നാട്ടുകാര്‍ മുഴുവന്‍ ഇവരോടെല്ലാം ഉപദേശിക്കുന്നുണ്ട്. നമ്മള്‍ എത്ര ശ്രമകരമായാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതെന്ന് മനസിലാക്കണം. നേതാക്കള്‍ അണികളെ പറഞ്ഞുമനസിലാക്കണം. ഇത് തമാശക്കളിയല്ല. കേരളത്തില്‍ പകര്‍ച്ചാനിരക്ക് കുറവാണെന്ന് പറയുന്നത് തനിയെ വന്ന് ഭവിച്ചിട്ടുള്ളതല്ല. ഇത് എത്രയോ നാളത്തെ കഠിനപ്രയത്‌നമാണ്. എല്ലാവരുടെയും. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹകരിച്ച് നടന്ന കാര്യമാണ്. അത് അവസാനനിമിഷം കൊണ്ടുപോയി കളയരുത്. ജനങ്ങളെ കൊലക്ക് കൊടുക്കരുത്. എന്ത് പ്രതിഷേധം ആണെങ്കിലും അത് നടത്താനുള്ള വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്. അണികളെ കൃത്യമായി ഉപദേശിക്കണം. ഒന്നുകൂടി പറയുന്നു. വളരെ സങ്കടകരമായ അവസ്ഥയാണ്. മനസിലാക്കാന്‍ കഴിയുന്നവരെല്ലാം മനസിലാക്കണം. പൂന്തുറയിലെ പ്രതിഷേധങ്ങള്‍ക്ക് സമാനമായ സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. ആ മേഖലയിലെ സഹോദരങ്ങളെ നമ്മുക്ക് സംരക്ഷിക്കേണ്ടതുണ്ട്. മതപുരോഹിതര്‍ അടക്കം ഈ മേഖലയില്‍ നിന്ന് പിന്തുണ തന്നിരുന്നു. ഈ മഹാവിപത്തില്‍ നിന്നുള്ള സാധ്യത ഉണ്ട്, അത് ഇല്ലാതാക്കരുത്. ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണം. ഒരു മരണവും ഉണ്ടാകരുതെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. മരണനിരക്ക് കൂട്ടാതെ നമ്മുക്ക് രക്ഷപ്പെടാന്‍ സാധിക്കണം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in