മുറ്റത്തൊരു മൈന, വീട്ടിലെ ഫോട്ടോഗ്രഫി; ഓള്‍ഡ് ഹോബീസ് എന്ന് മമ്മൂട്ടി

മുറ്റത്തൊരു മൈന, വീട്ടിലെ ഫോട്ടോഗ്രഫി; ഓള്‍ഡ് ഹോബീസ് എന്ന് മമ്മൂട്ടി

ലോക്ക് ഡൗണില്‍ ഫോട്ടോഗ്രഫി കമ്പം വിടാതെ മമ്മൂട്ടി. കടവന്ത്രയിലെ പുതിയ വീട്ടിലിരുന്ന് മുറ്റത്തും മരക്കൊമ്പിലും കേബിളിലുമായി ഇരിക്കുന്ന പക്ഷികളുടെ ഫോട്ടോകള്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പ്രഭാതത്തിലെ അതിഥികള്‍ എന്ന തലക്കെട്ടില്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. വീട്ടില്‍ തന്നെ കഴിയൂ, സുരക്ഷിതരായിരിക്കൂ എന്ന ഹാഷ് ടാഗും ഇതിനൊപ്പം മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.

മുറ്റത്തൊരു മൈന, വീട്ടിലെ ഫോട്ടോഗ്രഫി; ഓള്‍ഡ് ഹോബീസ് എന്ന് മമ്മൂട്ടി
വിലായത്ത് ബുദ്ധ,പൃഥ്വിയോട് പറയാനിരുന്ന ക്ലൈമാക്‌സ്; സച്ചി അടുത്തതതായി തുടങ്ങാനിരുന്ന സിനിമ
മുറ്റത്തൊരു മൈന, വീട്ടിലെ ഫോട്ടോഗ്രഫി; ഓള്‍ഡ് ഹോബീസ് എന്ന് മമ്മൂട്ടി
സിനിമയെ ആര്‍ക്കാണ് പേടി? ചരിത്രം ഇല്ലാത്തവര്‍ക്കോ; പിന്തുണയുമായി മിഥുന്‍ മാനുവല്‍ തോമസ്

ഫോട്ടോഗ്രഫി കമ്പമുള്ള മമ്മൂട്ടി നിരവധി ചിത്രങ്ങള്‍ മുമ്പും പങ്കുവച്ച് ട്ടുണ്ട്. ദ പ്രീസ്റ്റ് എന്ന സിനിമയുടെ കൊച്ചി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി അമല്‍ നീരദ് ചിത്രം ബിലാലില്‍ ജോയിന്‍ ചെയ്യാനിരിക്കെയായിരുന്നു കൊവിഡ് ലോക്ക് ഡൗണ്‍.

Related Stories

The Cue
www.thecue.in