മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന തര്‍ക്കം രൂക്ഷം; ഇരുപാര്‍ട്ടികളും ഗവര്‍ണറെ കണ്ടത് ഒറ്റയ്ക്ക്  

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന തര്‍ക്കം രൂക്ഷം; ഇരുപാര്‍ട്ടികളും ഗവര്‍ണറെ കണ്ടത് ഒറ്റയ്ക്ക്  

മഹാരാഷ്ട്രയില്‍ അധികാരം പങ്കിടുന്നതിനെ ചൊല്ലി ബിജെപിയും ശിവസേനയും തമ്മിലുരുത്തിരിഞ്ഞ തര്‍ക്കം രൂക്ഷമായി. ഇരുപാര്‍ട്ടിയുടേയും നേതാക്കള്‍ വെവ്വേറെയായാണ് ഗവര്‍ണറെ കണ്ടത്. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാറിനെ കാണാന്‍ ശിവസേന സംഘമെത്തിയത് ദിവാകര്‍ റാവുത്തിന്റെ നേതൃത്വത്തിലാണ്. നിലപാടില്‍ വിട്ടുവീഴ്ച്ചയില്ലെന്നും ഗവര്‍ണറെ കാണാനെത്തിയത് രാഷ്ട്രീയം പറയാനല്ലെന്നും ശിവസേന മാധ്യമങ്ങളോട് പ്രതികരിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പദം പങ്കിടണമെന്നും മന്ത്രിസഭയില്‍ തുല്യ പ്രാധാന്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ശിവസേന കലഹം ആരംഭിച്ചത്.  

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിലാണ് ബിജെപി സംഘമെത്തിയത്. ഗവര്‍ണര്‍ക്ക് ദീപാവലി ആശംസകള്‍ അറിയിക്കാനാണെത്തിയതെന്ന് ബിജെപിയും ആവര്‍ത്തിച്ചു. ഗവര്‍ണര്‍ 105 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ആദ്യം സര്‍ക്കാര്‍ രൂപീകരിക്കാനായി ക്ഷണിക്കാനാണ് സാധ്യത.

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന തര്‍ക്കം രൂക്ഷം; ഇരുപാര്‍ട്ടികളും ഗവര്‍ണറെ കണ്ടത് ഒറ്റയ്ക്ക്  
ആ കുട്ടികള്‍ മാത്രമല്ല വേറെയും ആറ് പെണ്‍കുട്ടികള്‍, വാളയാറിലെ ഞെട്ടിക്കുന്ന ബലാല്‍സംഗ പരമ്പര

സാമ്പത്തിക മാന്ദ്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രമായ സാംമ്‌ന ഇന്ന് രംഗത്തെത്തിയിരുന്നു. ക്ലാസിക് ബോളിവുഡ് ചിത്രമായ 'ഷോലെ'യിലെ 'ഇത്‌നാ ശാന്തതാ ക്യൂം ഹേ ഭായ്' (എന്താണിത്ര ശാന്തത സഹോദരാ) എന്ന ഡയലോഗോടെയാണ് സാംമ്‌നയുടെ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.

ബിജെപിയുടെ നേതൃത്വത്തില്‍തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ മികച്ച വിജയമാണ് ബിജെപിക്ക് ഇത്തവണ ലഭിച്ചതെന്നും ഫ്ഡനാവിസ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 260 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ 122 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഇത്തവണ വിജയശതമാനം 70 ശതമാനത്തിലേക്ക് ഉയര്‍ന്നു. 150 സീറ്റുകളില്‍ മത്സരിച്ച ബിജെപിക്ക് 105 സീറ്റുകള്‍ വിജയിക്കാന്‍ കഴിഞ്ഞു. മറ്റേത് പാര്‍ട്ടിയേക്കാളും വിജയശതമാനം ബിജെപിക്കാണുള്ളത്. അതിനാല്‍ മന്ത്രിസഭ ബിജെപി നേതൃത്വത്തിലായിരിക്കുമെന്നും ഫഡ്നാവിസ് പ്രതികരിക്കുകയുണ്ടായി.

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന തര്‍ക്കം രൂക്ഷം; ഇരുപാര്‍ട്ടികളും ഗവര്‍ണറെ കണ്ടത് ഒറ്റയ്ക്ക്  
വാളയാര്‍ കേസ്: പ്രതികള്‍ക്കായി കേസ് വാദിച്ച സിഡബ്ലിയുസി ചെയര്‍മാനെ നീക്കി

എല്ലായ്‌പ്പോഴും ബിജെപി പറയുന്നത് അനുസരിക്കാന്‍ കഴിയില്ലെന്നാണ് ശിവസേനയുടെ നിലപാട്. ലോക്സഭാ. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കുറച്ച് സീറ്റുകളില്‍ മാത്രമാണ് തങ്ങള്‍ മത്സരിച്ചതെന്ന് ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു.

എല്ലാ സമയവും ബിജെപി പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഞങ്ങളുടെ പാര്‍ട്ടിയും വളരണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ മുന്നോട്ടുവെച്ച ഫോര്‍മുല ബിജെപിയെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.  

ഉദ്ധവ് താക്കറെ  

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന തര്‍ക്കം രൂക്ഷം; ഇരുപാര്‍ട്ടികളും ഗവര്‍ണറെ കണ്ടത് ഒറ്റയ്ക്ക്  
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ബിജെപിയും ശിവസേനയും ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തി തങ്ങളുടെ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. സംസ്ഥാനത്ത് ഒറ്റക്ക് അധികാരം പിടിക്കാമെന്ന ബിജെപി ലക്ഷ്യമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിഷ്പ്രഭമായത്. ശിവസേനയെ ആശ്രയിക്കാതെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുകയെന്ന ലക്ഷ്യവുമായി പകുതിയിലധികം സീറ്റുകളില്‍ ബിജെപി മത്സരിച്ചിരുന്നു. എന്നാല്‍ 288 അംഗ സഭയില്‍ 105 പേരെ വിജയിപ്പിക്കാനേ സാധിച്ചുള്ളൂ. ഒറ്റയ്ക്ക് അധികാരം കയ്യാളാന്‍ ഇറങ്ങി ബിജെപിക്ക് കഴിഞ്ഞ തവണ നേടിയ 122 സീറ്റുകള്‍ പോലും നേടാനായില്ല. 56 സീറ്റുള്ള ശിവസേനയെ കൂട്ടുപിടിച്ച് മാത്രമേ ബിജെപിക്ക് മഹാരാഷ്ട്രയില്‍ ഭരണം സാധ്യമാകൂ. ആകെ 161 ആണ് എന്‍ഡിഎയുടെ അംഗബലം. മുഖ്യമന്ത്രി പദമടക്കം പങ്കിടുന്ന രീതിയിലുള്ള സഖ്യ ധാരണവേണമെന്ന് ശിവസേന നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ബിജെപി ഇതിന് വഴങ്ങിയിട്ടില്ല. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചുവന്നാല്‍ ശിവസേനയെ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനവും ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്‍സിപി 54 ഉം കോണ്‍ഗ്രസ് 44 ഉം ഇടത്താണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മറ്റ് യുപിഎ കക്ഷികള്‍ 7 ഇടത്തും ചെറു പാര്‍ട്ടികളും സ്വതന്ത്രരുമടക്കം 23 പേരുമാണ് നിയമസഭയിലെത്തിയത്.

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന തര്‍ക്കം രൂക്ഷം; ഇരുപാര്‍ട്ടികളും ഗവര്‍ണറെ കണ്ടത് ഒറ്റയ്ക്ക്  
സംഘര്‍ഷാവസ്ഥ; കോതമംഗലം പള്ളിയില്‍ പ്രവേശിക്കാനാകാതെ ഓര്‍ത്തഡോക്‌സ് വിഭാഗം മടങ്ങി; മീഡിയാ വണ്‍ വാര്‍ത്താസംഘത്തിന് നേരെ ആക്രമണം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in