മുഖ്യമന്ത്രി
മുഖ്യമന്ത്രി

‘ആ ഡാഷ് കഥകള്‍ വിശ്വസിക്കരുത്’: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിന്റെ അവസാനനിമിഷമാകുമ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ഡാഷ് കഥകളുമായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെ തോല്‍പിക്കാന്‍ ഒരു ചാനല്‍ കള്ളക്കഥയിറക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം കള്ളവിദ്യക്കാരെ കരുതിയിരിക്കണം. പിന്നീട് വീണ്ടും കഥയുണ്ടാക്കി. വസ്തുതയുമായി ബന്ധമില്ലായിരുന്ന ആ കഥ ചാനലിനെ നാണംകെടുത്തിയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കോന്നി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കലഞ്ഞൂരിലെ എല്‍ഡിഎഫ് സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു പിണറായിയുടെ പരാമര്‍ശം.

അപ്പോഴാണ് ഒരു ചാനല്‍ കഥയിറക്കിയത്. അന്നത്തെ പ്രത്യേക സാഹചര്യത്തിലും, വീണാജോര്‍ജ് ജയിക്കുമെന്ന ചിത്രം മാറ്റിമറിക്കുന്നതിനു വേണ്ടി നിര്‍മ്മിച്ചതാണ് ആ ഡാഷ് കഥ. പിന്നീട് ഒരു കഥ കൂടിയുണ്ടാക്കി നാണംകെട്ടു.

മുഖ്യമന്ത്രി

മുഖ്യമന്ത്രി
‘തെരഞ്ഞെടുപ്പ് പ്രചരണം അതിരുവിടുന്നു’; നടപടിയെടുക്കണമെന്ന് ഡിജിപിയോട് ടിക്കാറാം മീണ

മുഖ്യമന്ത്രി പറഞ്ഞത്‌

“തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷമാകുമ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചില കളളവിദ്യക്കാര്‍ കഥകളുമായി വരും. അവരെ കരുതിയിരിക്കണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ 'ബിജെപി ജയിക്കാന്‍ പോകുന്നു, ബിജെപിയും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം, എല്‍ഡിഎഫ് ഇവിടെ ഇല്ല' എന്നൊക്കയായിരുന്നു പ്രചാരണം. ഇതുകേട്ട് ബിജെപി ജയിച്ചു കൂടായെന്ന് ചില സാധുക്കള്‍ വിചാരിച്ചു. വീണാജോര്‍ജിന് വോട്ടു കൊടുത്തിട്ട് കാര്യമില്ലെന്ന് ചിന്തിച്ചു. കുറച്ച് വോട്ട് അങ്ങനെ മാറിപ്പോയി. വീണാജോര്‍ജ് ജയിക്കുമെന്നായിരുന്നു എല്ലാവരുടെയും ധാരണ. പോരാട്ടം കണ്ട ഏതൊരാള്‍ക്കും അത് മനസിലാകുമായിരുന്നു. അപ്പോഴാണ് ഒരു ചാനല്‍ കഥയിറക്കിയത്. അവര്‍ പറഞ്ഞത് വീണാജോര്‍ജിന് 20 ശതമാനം വോട്ടേ ലഭിക്കൂവെന്നാണ്. ഇതു കേട്ടപ്പോള്‍ വല്ലാതെ വേവലാതിപ്പെട്ടവരുണ്ട്. വീണാ ജോര്‍ജിന്റെ കൂടെയായിരുന്ന അവരില്‍ കുറച്ചു പേര്‍ പ്രചാരണം കേട്ട് മാറിച്ചിന്തിച്ചു. എന്നിട്ടും വീണാ ജോര്‍ജിന് 32.8ശതമാനം വോട്ടു കിട്ടി. അന്നത്തെ പ്രത്യേക സാഹചര്യത്തിലും, വീണാജോര്‍ജ് ജയിക്കുമെന്ന ചിത്രം മാറ്റിമറിക്കുന്നതിനു വേണ്ടി നിര്‍മ്മിച്ചതാണ് ആ ഡാഷ് കഥ. പിന്നീട് ഒരു കഥ കൂടിയുണ്ടാക്കി നാണംകെട്ടു. പാല തിരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫിന് വോട്ട് 48ശതമാനം, എല്‍.ഡി.എഫിന് 32 ശതമാനം എന്നിങ്ങനെയായിരുന്നു കഥ. വസ്തുതയുമായി ആ കഥയ്ക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല.”

മുഖ്യമന്ത്രി
മരടിലെ നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടും; ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in