അഭയയ്ക്ക് നീതി കിട്ടുമ്പോൾ

അഭയയ്ക്ക് നീതി കിട്ടുമ്പോൾ
Summary

മത സ്ഥാപനത്തിൽ ഉള്ള കടുത്ത ലൈംഗിക നിയന്ത്രണം പാലിക്കുന്നതിൽ വന്ന വീഴ്ച പുറത്തു വരുമോ എന്ന പേടിയിൽ നിന്നുണ്ടായ കൊലപാതകമാണ് ഇവിടെ സംഭവിച്ചത് .മത സ്ഥാപനങ്ങൾ അടിച്ചേൽപ്പിക്കുന്ന ലൈംഗിക നിയന്ത്രണം ആണ് ഇവിടെ കുറ്റവാളികളെ സൃഷ്ടിക്കുന്നത്.

വിധിയോടനുബന്ധിച്ചാണ് അഭയ കേസ് വീണ്ടും ചർച്ചയാകുന്നത് 28 വർഷത്തിന് ശേഷമാണു ഇങ്ങനെ പ്രതികളെ കണ്ടെത്തി ശിക്ഷിക്കുന്നത്. ഈ കേസിന് നിരവധി അനുബന്ധ കേസ് കൽ ഉണ്ടായി . സുപ്രീം കോടതി വരെ പോയി .രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജൻസി തന്നെ അന്വേഷിച്ചു അവസാനിപ്പിക്കാൻ പലകുറി തീരുമാനിച്ചതാണ് .എന്നാൽ എവിടെയോ നീതിയുടെ കെടാത്ത നാളം ബാക്കിനിന്നു .അത് ഈ കേസ് നെ മുന്നോട്ട് തന്നെ കൊണ്ടുപോയി ,ഇങ്ങനെ നീതികിട്ടി എന്ന ഒരു തോന്നൽ ഉണ്ടാക്കി ഇവിടെ എത്തിനിൽക്കുന്നു. തോന്നൽ എന്ന് പറയാൻ കാരണം ഒരു പെൺകുട്ടിക്ക് ( കന്യാസ്ത്രീ) അവളുടെ യവ്വനാരംഭത്തിൽ ജീവൻ നഷ്ടപ്പെട്ട സംഭവമാണ് , അവൾ കൊല്ലപ്പെട്ടതാണ്. പിന്നീട് കേസ് അന്വേഷത്തിനിടക്ക് അവളുടെ അച്ഛനും അമ്മയും മരിച്ചു പോകുന്നു.

ഒരിക്കലും അവൾ കൊല്ലപ്പെട്ട മതസ്ഥാപനത്തിൽ നിന്ന് അവളുടെ കുടുംബത്തോട് സത്യസന്ധവും നീതി പൂർവവുമായ പെരുമാറ്റമുണ്ടായില്ല. തെളിവ് നശിപ്പിക്കലും മറ്റു തരത്തിലുള്ള അധികാര പ്രയോഗങ്ങളും എല്ലാം ധാരാളമുണ്ടായി. വലിയ ഒരു കാലം ഈ പെൺകുട്ടി ജീവിച്ചിരുന്നതിനേക്കാൾ കാലം കൊണ്ട് പ്രതികൾ കോടതി യിൽ ശിക്ഷിക്കപ്പെട്ടു എന്നുള്ളത് ഒരു യഥാർത്ഥ നീതിയല്ല. അഥവാ വലിയ വിലയും കാലവും കൊണ്ട് ഉണ്ടായ ഒരു കാര്യം മാത്രമാണ്. നീതി കിട്ടാൻ ഇരയും കുടുംബവും അനുബന്ധ സമൂഹവും ഒരു പാട് പ്രയത്നിക്കേണ്ടിവന്നതുമാണ് .

മത സ്ഥാപനങ്ങളിൽ നിന്ന് പുറത്തു വന്നവർ അവിടെ നടക്കുന്ന ചൂഷണങ്ങളെ പ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണ വിധേയമായിട്ടില്ല .അധികാരസ്ഥാനത്തിലിരിക്കുന്നവരെ മതാധികാരികൾ വോട്ട് കാണിച്ചു വിരട്ടി സ്വന്തം കാര്യം നേടുന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ് .

പ്രതികളുടെ നിരന്തര സ്വാധീനവും ഇടപെടലും ഇരയോടൊപ്പം നിന്നവരുടെ സാധാരണ ജീവിതം വരെ അപകടപ്പെടുത്തി .അങ്ങനെയാണോ ഇരക്ക് നീതിലഭ്യമാകേണ്ടത് ? അധികാര ദുർവിനിയോഗം നടത്തിയവരെ , തെളിവ് നശിപ്പിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുമുണ്ട് .അതിൽ കാര്യമായ ഇടപെടൽഉണ്ടാവേണ്ടതാണ് .കാരണം നാർകോ അനാലിസിസ് , ഹൈമനൊപ്ലാസ്റ്റി എന്നിവ കേരളം സമൂഹത്തിൽ ചർച്ചയാകുന്നത് തന്നെ ഈ കേസ് മായി ബന്ധപ്പെട്ടാണ്.മതാധികാരം എല്ലാ അന്വേഷണ ഏജൻസി കളെയും ന്യായാധിപന്മാരെ വരെ സ്വാധീനിച്ചതായി സ്ഥിരീകരിച്ചതാണ്. മതാധികാരം പ്രതികളുടെ കയ്യിലായി .അഭയയുടെ മൃത ശരീരം പൊങ്ങിയ കിണറൊഴികെ എല്ലാരും കൂറുമാറി എന്നത് തമാശ യായിരുന്നില്ല .വലിയ വക്കിലന്മാർ ഡൽഹിയിൽനിന്ന് പറന്നു വന്നു അടുക്കളക്കാരിക്ക് വേണ്ടിവരെ വാദിച്ചു നീതി പീഠങ്ങളെയും അന്വേഷണ ഏജൻസികളെയും വിറപ്പിച്ചു .അന്വേഷണ ഉദ്യോഗസ്ഥന്മാർ സ്വാഭാവിക ലോജിക് നു പോലും നിരക്കാത്ത കഥകൾ പടച്ചു വിട്ടു .കോടികണക്കിന് രൂപയാണ് ഈ കേസ് മാറ്റിമറിക്കാൻ ചെലവഴിക്കപ്പെട്ടത് . എന്താണ് സംഭവിച്ചത് ?

മത സ്ഥാപനത്തിൽ ഉള്ള കടുത്ത ലൈംഗിക നിയന്ത്രണം പാലിക്കുന്നതിൽ വന്ന വീഴ്ച പുറത്തു വരുമോ എന്ന പേടിയിൽ നിന്നുണ്ടായ കൊലപാതകമാണ് ഇവിടെ സംഭവിച്ചത് .മത സ്ഥാപനങ്ങൾ അടിച്ചേൽപ്പിക്കുന്ന ലൈംഗിക നിയന്ത്രണം ആണ് ഇവിടെ കുറ്റവാളികളെ സൃഷ്ടിക്കുന്നത് .ഇത് മാത്രമല്ല മത സ്ഥാപനങ്ങളുടെ ചൂഷണത്തിൽ അധിഷ്ഠിതമായ അധികാര ഘടന സൃഷ്ടിക്കുന്ന മനുഷ്യത്വരഹിതമായ സംഭവങ്ങൾ നിരവധി തവണയൊന്നും ചർച്ചയായിട്ടില്ല .മതസ്ഥാപന ങ്ങളിലെ സ്ത്രീകളുടെ അധ്വാനത്തിനു മേൽ പടുത്തുയർത്തുന്ന വലിയ സമ്പത്തു ഉപയോഗിച്ചുകൊണ്ട് കൂടിയാണ് അവിടത്തെ കുറ്റകൃത്യങ്ങൾ മറച്ചു പിടിക്കുന്നത്.

മത സ്ഥാപനങ്ങളിൽ നിന്ന് പുറത്തു വന്നവർ അവിടെ നടക്കുന്ന ചൂഷണങ്ങളെ പ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണ വിധേയമായിട്ടില്ല .അധികാരസ്ഥാനത്തിലിരിക്കുന്നവരെ മതാധികാരികൾ വോട്ട് കാണിച്ചു വിരട്ടി സ്വന്തം കാര്യം നേടുന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ് .സ്ത്രീകളുടെ ജീവനും ലൈംഗികതയും അധ്വാനവും അഭിമാനവും ഈ സ്ഥാപനങ്ങൾ കയ്യടക്കി വെക്കുകയാണ് . അതോടൊപ്പം അത് സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങളും .പിന്നീട് എന്ത് ചിലവഴിച്ചും എത്ര വളഞ്ഞ വഴിക്കും അതിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളും . സമ്പൂർണമായ ഒരു പൊളിച്ചെഴുത്തു ഈ സാഹചര്യത്തിൽ ഉണ്ടാവേണ്ടതുണ്ട് .

വിശ്വാസികൾ മനുഷ്യരാണ്. അവർക്കും മനുഷ്യാവകാശങ്ങളുണ്ട്. വിശ്വാസം എന്ന വൈകാരിക അവസ്ഥയെ ഇങ്ങനെ എത്ര നാൾ പിടിച്ചു വെക്കാനാകും ?. ഇപ്പോൾ തന്നെ ഈ കേസ് ലെ മുഖ്യ സാക്ഷി രാജു ,തൊഴിൽ മോഷണം ആണെന്ന് പറയുന്നു , പക്ഷെ അയാൾ ഒരു പ്രലോഭനങ്ങൾക്കും വഴിപ്പെടാതെ സത്യസന്ധമായി കേസ് നോടൊപ്പം അവസാനം വരെ നിന്നു .അതെ മതാധികാരികൾ രാജുവിനേക്കാൾ ഉയർന്ന ധാർമിക മൂല്യം തിരിച്ചു പിടിക്കണം .ഇതൊരു അവസരമാണ് ഒരു തിരുത്തിക്കുറിക്കൽ സമൂഹം പ്രതീക്ഷിക്കുന്നു.തുറന്നു പറഞ്ഞു മാപ്പു പറയണം, സ്ഥാപനങ്ങൾ സുതാര്യമായി ,ജനാധിപത്യപരമായി മനുഷ്യത്വ പരമായി കാലാനുസാരിയായി പുന: സംവിധാനം ചെയ്യുക എന്നത് നീതിമാത്രമാണ് .

Related Stories

No stories found.
logo
The Cue
www.thecue.in