ക്രൂരമായ മറവികളുള്ള ഇന്ത്യയില്‍ ടീസ്ത സെതള്‍വാദിനെ എത്ര നാള്‍ ഓര്‍ക്കും?

ക്രൂരമായ മറവികളുള്ള ഇന്ത്യയില്‍ ടീസ്ത സെതള്‍വാദിനെ എത്ര നാള്‍ ഓര്‍ക്കും?
Summary

'മണിക്കൂറുകള്‍ക്ക് ശേഷം ടീസ്തയേയും ശ്രീകുമാറിനേയും ഭട്ടിനേയുമെല്ലാം നിശിതമായി വിമര്‍ശിക്കുന്ന അമിത് ഷായുടെ അഭിമുഖം വരുന്നു. ഉടനെ പോലീസ് അവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുന്നു. പിന്നെ അറസ്റ്റ്. ശുഭം.' ടീസ്ത സെതള്‍വാദിന്റെയും ആര്‍ബി ശ്രീകുമാറിന്റെയും അറസ്റ്റില്‍ എം.സി അബ്ദുള്‍ നാസര്‍ എഴുതിയത്.

സഞ്ജീവ് ഭട്ട് എന്ന പേര് വീണ്ടും ഉച്ചരിക്കപ്പെട്ടു. ഏറെക്കാലമായി മറവിയിലാണ്ടുകിടക്കുകയായിരുന്നു തടവിലാക്കപ്പെട്ട ആ മനുഷ്യന്‍. അഭയം തേടിയുള്ള സാകിയ ജാഫ്രിയുടെ അവസാനത്തെ നിലവിളിയും പരമോന്നത നീതിപീഠം തള്ളി മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്ക്, നീതി, സത്യം തുടങ്ങിയ വാക്കുകള്‍ക്കു പിന്നാലെ ദീര്‍ഘദൂരം കിതയ്ക്കാതെ സഞ്ചരിച്ച ടീസ്ത സെതല്‍വാദും ആര്‍.ബി.ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടത് ഓര്‍മയുടെ വീണ്ടെടുപ്പിന്റെ സന്ദര്‍ഭമായിരുന്നു. ഏറെക്കാലമായി പുറം ലോകത്തില്ലാത്ത സഞ്ജീവ് ഭട്ടിനെ ജനാധിപത്യം ആഗ്രഹിക്കുന്ന ഇന്ത്യന്‍ മനസ്സുകള്‍ വീണ്ടുമോര്‍ത്തു. സഞ്ജീവ് ഭട്ട് ഒരു സൂചന കൂടിയാണ്. എത്ര വേഗമാണ് നമ്മള്‍ ടീസ്തയേയും ശ്രീകുമാറിനേയും മറക്കാന്‍ പോവുന്നത് എന്നതിന്റെ സൂചന. നിരന്തരമായി പൗരാവകാശ നിഷേധങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ ഭയത്തിന്റെയും നിസ്സംഗതയുടേയും കാര്‍മേഘങ്ങള്‍ അതിവേഗം മൂടുന്നുണ്ട് ഇന്ത്യന്‍ ആകാശത്തില്‍. വിയോജിപ്പിന്റെ ശബ്ദങ്ങള്‍ നേര്‍ത്തു വരുന്നുണ്ട്.

സഞ്ജീവ് ഭട്ട്
സഞ്ജീവ് ഭട്ട്
ബ്രഹ്റ്റിന്റെ കവിതയുണ്ട്. നാസി ജര്‍മനി സന്ദര്‍ശിച്ച സഞ്ചാരിയോട് ആരാണവിടെ ഭരിക്കുന്നതെന്ന് ചോദിക്കുമ്പോള്‍ അയാള്‍ പറയും. 'ഭയം'. ഇന്ത്യയ്ക്ക് ഭയം ഒരു നിശാവസ്ത്രമല്ല. അതൊരു മുഴുസമയ മേല്‍മൂടിയായിക്കഴിഞ്ഞിരിക്കുന്നു.

ചരിത്രത്തിലെക്കാലവും എല്ലാത്തരം ഫാസിസ്റ്റുകളുടെയും തായ് വേര് ഭയത്തിലും ഹിംസയിലുമാണ് ഉറപ്പിച്ചു നിര്‍ത്തുന്നത്. സ്പാനിഷ് ഫാസിസ്റ്റുകള്‍ ഉയര്‍ത്തിയിരുന്ന പ്രധാന മുദ്രാവാക്യം 'വിവാ ലാ മ്യുര്‍തേ' (മരണം വിജയിക്കട്ടെ) എന്നതായിരുന്നു. ഇതേപേരില്‍ ഫെര്‍ണാണ്ടോ അറബല്‍ സംവിധാനം ചെയ്ത ഒരു പ്രസിദ്ധ സിനിമയുണ്ട്. മുപ്പതുകളിലെ സ്പാനിഷ് സിവില്‍ വാറിനൊടുവില്‍ അച്ഛനെ നഷ്ടപ്പെടുന്ന ഫാന്‍ഡോ എന്ന പത്തു വയസ്സുകാരന്റെ കഥയാണ്. ഫാസിസ്റ്റ് അനുഭാവിയായ അമ്മയാണ് കമ്യൂണിസ്റ്റുകാരനായ അവന്റെ അച്ഛനെ അധികാരികള്‍ക്ക് ഒറ്റുകൊടുക്കുന്നത്. ഫാസിസത്തിന്റെ തീവ്രമതചിന്തയ്ക്കു മുന്നില്‍ ഏതു മാനുഷികതയും മാഞ്ഞു പോവുന്ന സന്ദര്‍ഭം.

ടീസ്റ്റ സെതള്‍വാദ്
ടീസ്റ്റ സെതള്‍വാദ്

വിയോജിപ്പുകളെ കൊന്നുകളയുക, തടങ്കലിലാക്കുക, ഭയപ്പെടുത്തി നിശ്ശബ്ദമാക്കുക തുടങ്ങിയവയെല്ലാം പഴക്കമേറിയ ഫാസിസ്റ്റ് തന്ത്രങ്ങളാണ്.ബ്രഹ്റ്റിന്റെ കവിതയുണ്ട്. നാസി ജര്‍മനി സന്ദര്‍ശിച്ച സഞ്ചാരിയോട് ആരാണവിടെ ഭരിക്കുന്നതെന്ന് ചോദിക്കുമ്പോള്‍ അയാള്‍ പറയും. 'ഭയം'. ഇന്ത്യയ്ക്ക് ഭയം ഒരു നിശാവസ്ത്രമല്ല. അതൊരു മുഴുസമയ മേല്‍മൂടിയായിക്കഴിഞ്ഞിരിക്കുന്നു. നരേന്ദ്ര ധബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും ഗൗരി ലങ്കേഷും പിന്നെ, പേരില്ലാത്ത എണ്ണമറ്റ മനുഷ്യരും ഒളിഞ്ഞും തെളിഞ്ഞും കൊല ചെയ്യപ്പെട്ടത് ഇന്ത്യയില്‍ ജനകീയമായിക്കഴിഞ്ഞ ഫാസിസ്റ്റ് ഉന്മാദങ്ങളുടെ ബാക്കിപത്രമായിരുന്നു. അതിനെതിരെ ചൂണ്ടുവിരലുയര്‍ത്തുന്ന സിവില്‍ സമൂഹത്തെ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ഭരണകൂട ദൗത്യം ആ മനുഷ്യവിരുദ്ധ ജനകീയതയ്ക്ക് തണലൊരുക്കുകയാണ്. ഈ അറസ്റ്റുകളില്‍ ആര്‍പ്പുവിളിക്കുന്ന, തങ്ങളുടെ പ്രിയപ്പെട്ട അധികാരികളുടെ പേരില്‍ പുരണ്ടു കിടന്നിരുന്ന കറ 'നീങ്ങി'യതില്‍ ആഹ്‌ളാദിക്കുന്ന ഒരു വലിയ ആള്‍ക്കൂട്ടം സിവില്‍സമൂഹത്തിന് പകരം രൂപം കൊണ്ടു കഴിഞ്ഞിട്ടുണ്ട്.

ജൂതരാണെന്ന ഒറ്റക്കാരണം കൊണ്ട് രാവിന്റെ മറവില്‍ ജീവനും കൊണ്ട് ഒളിച്ചോടുന്ന സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച പിഞ്ചുകുഞ്ഞുങ്ങളെ അമ്മമാര്‍ക്ക് മുന്നിലിട്ടു കൊന്നത് സ്ത്രീകളും പുരുഷന്‍മാരും ഉള്‍ക്കൊള്ളുന്ന ജനക്കൂട്ടമായിരുന്നു.

ഫാസിസം ജനപ്രിയമാവുന്നതിന്റെ ചരിത്രപാഠങ്ങള്‍ യൂറോപ്പ് പകര്‍ന്നു തരും. ഹിറ്റ്‌ലറേയും മുസ്സോളിനിയേയും ദൈവതുല്യം ആരാധിക്കുന്ന, അവര്‍ തെറ്റു ചെയ്യില്ലെന്ന് അന്ധമായി വിശ്വസിക്കുന്ന ഒരു വലിയ ജനക്കൂട്ടമായിരുന്നു യൂറോപ്യന്‍ ഫാസിസത്തിന്റെ അടിയുറപ്പ്. ഫാസിസ്റ്റുകളെ ആരാധിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ മന:ശാസ്ത്രമാണത്. ഫാസിസത്തിന് തുടര്‍ന്നും കുതിക്കാനുള്ള ഇന്ധനമാണത്.

നരേന്ദ്ര ധബോല്‍ക്കര്‍
നരേന്ദ്ര ധബോല്‍ക്കര്‍

അനീതിയെ നീതിയായി സങ്കല്പിച്ചെടുക്കുന്നതാണ് ആ മന:ശാസ്ത്രം. തങ്ങള്‍ രാഷ്ട്രത്തിനു വേണ്ടി ഒരു നീതി നിര്‍വഹിക്കുകയാണ് എന്നാണ് ആള്‍ക്കൂട്ടത്തിലെ ഓരോരുത്തരും കരുതുന്നത്. ഹിറ്റ്‌ലറുടെ മരണശേഷം, അയാളുടെ എസ്.എസ്.ആര്‍മിയിലെ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്ന വേളയില്‍, അവര്‍ നല്‍കിയ സാക്ഷിമൊഴികള്‍ ഇന്ന് ലഭ്യമാണ്. ജൂതരാണെന്ന ഒറ്റക്കാരണം കൊണ്ട് രാവിന്റെ മറവില്‍ ജീവനും കൊണ്ട് ഒളിച്ചോടുന്ന സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച പിഞ്ചുകുഞ്ഞുങ്ങളെ അമ്മമാര്‍ക്ക് മുന്നിലിട്ടു കൊന്നത് സ്ത്രീകളും പുരുഷന്‍മാരും ഉള്‍ക്കൊള്ളുന്ന ജനക്കൂട്ടമായിരുന്നു. തെരുവില്‍ അനാഥരായി അലഞ്ഞ കുഞ്ഞുങ്ങളെ വീട്ടിലേക്കു വിളിച്ചു കൊണ്ടുപോയി ഭക്ഷണം കൊടുത്തതിനു ശേഷം തലയ്ക്കടിച്ചു കൊന്നത് ഒരു നഴ്‌സായ സ്ത്രീയായിരുന്നു. ഓഷ് വിറ്റ്‌സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ കുട്ടികളെ മൈനസ് ഡിഗ്രി ഐസു കട്ടകളില്‍ മണിക്കൂറുകളോളം കെട്ടിവെച്ച് പീഡിപ്പിച്ച ശേഷം വീട്ടില്‍ പോയി സ്വന്തം കുഞ്ഞുങ്ങളെ ലാളിച്ച ഉദ്യോഗസ്ഥരുടെ മൊഴികളുമുണ്ട് അക്കൂട്ടത്തില്‍. വിചിത്രമായ കാര്യം അവര്‍ക്കാര്‍ക്കും കുറ്റബോധമേയുണ്ടായിരുന്നില്ല എന്നതാണ്. അനീതിയെ പിന്തുണയ്ക്കുമ്പോഴും തങ്ങള്‍ ഒരു മഹത്തായ കൃത്യത്തിന് പിന്തുണ കൊടുക്കുകയാണ് എന്നു കരുതിയിരുന്ന ആ നാഷണലിസ്റ്റ് ഭൂരിപക്ഷ 'മനുഷ്യരാ'യിരുന്നു ജര്‍മന്‍ നാസി പ്രസ്ഥാനത്തിന്റെ അടിത്തറ.

മുസ്സോളിനി, ഹിറ്റ്‌ലര്‍
മുസ്സോളിനി, ഹിറ്റ്‌ലര്‍
മണിക്കൂറുകള്‍ക്ക് ശേഷം ടീസ്തയേയും ശ്രീകുമാറിനേയും ഭട്ടിനേയുമെല്ലാം നിശിതമായി വിമര്‍ശിക്കുന്ന അമിത് ഷായുടെ അഭിമുഖം വരുന്നു. ഉടനെ പോലീസ് അവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുന്നു. പിന്നെ അറസ്റ്റ്. ശുഭം.

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന എണ്ണമറ്റ പൗരാവകാശനിഷേധങ്ങളെ, അതിനു വേണ്ടിയുള്ള വിചിത്രമായ ന്യായങ്ങളെ, ഏറ്റവും സാധാരണമായി കാണാന്‍ കഴിയുന്ന ഒരു മാധ്യമ മനസ്സ് പോലും ഇന്ന് ഇന്ത്യയിലുണ്ട്. തീസ്തയുടേയും ശ്രീകുമാറിന്റേയും അറസ്റ്റുകളുടെ നാള്‍വഴികള്‍ നോക്കൂ. സാകിയ ജാഫ്രിയുടെ കേസ് സുപ്രീം കോടതി തള്ളുന്നു. Audacity (അധികപ്രസംഗം) എന്ന വാക്കാണ് വിധിന്യായത്തില്‍ സാകിയയുടെ ഹര്‍ജിയെക്കുറിച്ച് പറയുന്നത്. അതോടൊപ്പം ടീസ്തയുടേയും ശ്രീകുമാറിന്റേയും ഇടപെടലുകളെ 'എയര്‍ കണ്ടീഷന്‍ഡ് റൂമുകളിലിരുന്നുള്ള ഗൂഢാലോചന'യായി നിരീക്ഷിക്കുന്നുമുണ്ട്. ഉടനെ അധികാരികള്‍ക്ക് ക്ലീന്‍ ചിറ്റ് എന്ന് മാധ്യമങ്ങള്‍ മിക്കതും വാഴ്ത്തുന്നു.

ആര്‍.ബി ശ്രീകുമാര്‍
ആര്‍.ബി ശ്രീകുമാര്‍

മണിക്കൂറുകള്‍ക്ക് ശേഷം ടീസ്തയേയും ശ്രീകുമാറിനേയും ഭട്ടിനേയുമെല്ലാം നിശിതമായി വിമര്‍ശിക്കുന്ന അമിത് ഷായുടെ അഭിമുഖം വരുന്നു. ഉടനെ പോലീസ് അവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുന്നു. പിന്നെ അറസ്റ്റ്. ശുഭം. ഇവയൊന്നും പരസ്പരബന്ധമില്ലാത്ത യാദൃച്ഛികതയായി കാണാന്‍ മാധ്യമങ്ങള്‍ക്കു പോലും കഴിയുന്നിടത്താണ് ഫാസിസ്റ്റ് പൊതുബോധത്തിന്റെ വ്യാപ്തി ബോധ്യപ്പെടുന്നത്.

 ഗൗരി ലങ്കേഷ്
ഗൗരി ലങ്കേഷ്

ക്രൂരമായ മറവികളാണ് ഇന്ത്യയില്‍ സ്വതന്ത്രശബ്ദങ്ങളുമായി ബന്ധപ്പെട്ടുണ്ടാവുന്നത്. ആന്റി നാഷണല്‍ എന്നോ അര്‍ബന്‍ നക്‌സല്‍ എന്നോ ഉള്ള മുദ്രകള്‍ ചാര്‍ത്തി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എത്ര പേര്‍ ഇന്ന് ഓര്‍മയിലുണ്ട്? യാത്രകള്‍ക്കുള്ള അവകാശം നിഷേധിച്ച ഗ്രീന്‍പീസിന്റെ പ്രിയാ പിള്ള, ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ആകര്‍ പട്ടേല്‍, ആദിവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ട സുധാ ഭരദ്വാജ്, ജയിലില്‍ കിടന്നു മരിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവലാഖ, ആനന്ദ് തെല്‍തുംബ്‌ഡെ, പേരുകള്‍ ഇനിയും നീളും.

ശബ്ദങ്ങള്‍ അടഞ്ഞുപോവാതിരിക്കുക എന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളടക്കം തിരിച്ചുപിടിക്കേണ്ട കാലമാണ്.

സുധ ഭരദ്വജ്
സുധ ഭരദ്വജ്
ആള്‍പ്പെരുമാറ്റമില്ലാത്ത ഒരിടത്തു പോയി ' ഞാന്‍ ഹിറ്റ്‌ലറെ വെറുക്കുന്നു ' എന്നു വിളിച്ചു പറയുന്ന ഒരു സീനുണ്ട് ആ ചിത്രത്തില്‍. ശബ്ദം പ്രധാനമാണ് എന്ന് മനുഷ്യര്‍ തിരിച്ചറിയുന്ന സന്ദര്‍ഭമാണത്. അതൊരു രാഷ്ട്രീയ മുഹൂര്‍ത്തമാണ്.
എം.സി അബ്ദുള്‍ നാസര്‍
എം.സി അബ്ദുള്‍ നാസര്‍

വിയോജിപ്പിന്റെ, എതിര്‍പ്പിന്റെ നേര്‍ത്ത ശബ്ദം പോലും അംഗീകരിക്കപ്പെടണം; മതേതര സമൂഹത്താല്‍ പ്രോത്സാഹിപ്പിക്കപ്പെടണം. എതിര്‍പ്പിന്റെ ആര്‍ജ്ജവമുള്ള ഉയര്‍ന്ന പ്രയോഗ മാതൃകകള്‍ക്കൊപ്പമാകട്ടെ സംശയലേശമില്ലാതെ കൂട്ടുനില്‍ക്കണം.

ദി ബുക് തീഫ് എന്ന ജര്‍മന്‍ സിനിമ ലെയ്‌സല്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ്. ഹിറ്റ്‌ലര്‍ യൂത്ത് മൂവ്‌മെന്റിലെ അംഗമായിരുന്നു അവള്‍. നാസികളുടെ ക്രൂരതകള്‍ കണ്ടു കണ്ട് ഒടുവിലവള്‍ പ്രസ്ഥാനത്തെ വെറുക്കുന്നു. പക്ഷേ ശബ്ദിക്കാന്‍ ധൈര്യമില്ലായിരുന്നു. ലെയ്‌സല്‍ ഒടുവില്‍ ആള്‍പ്പെരുമാറ്റമില്ലാത്ത ഒരിടത്തു പോയി ' ഞാന്‍ ഹിറ്റ്‌ലറെ വെറുക്കുന്നു ' എന്നു വിളിച്ചു പറയുന്ന ഒരു സീനുണ്ട് ആ ചിത്രത്തില്‍. ശബ്ദം പ്രധാനമാണ് എന്ന് മനുഷ്യര്‍ തിരിച്ചറിയുന്ന സന്ദര്‍ഭമാണത്. അതൊരു രാഷ്ട്രീയ മുഹൂര്‍ത്തമാണ്.

ദ ബുക്ക് തീഫ് എന്ന ചിത്രത്തില്‍ നിന്ന്
ദ ബുക്ക് തീഫ് എന്ന ചിത്രത്തില്‍ നിന്ന്

Related Stories

No stories found.
logo
The Cue
www.thecue.in