വര്‍ഗീയതയുടെ ബുള്‍ഡോസര്‍ തല്ലിത്തകര്‍ക്കുന്ന ജനാധിപത്യം

വര്‍ഗീയതയുടെ ബുള്‍ഡോസര്‍ തല്ലിത്തകര്‍ക്കുന്ന ജനാധിപത്യം
Summary

ഈ രാജ്യത്ത് രണ്ട് തരക്കാരുണ്ട്, ഞങ്ങളും നിങ്ങളുമുണ്ട്, നമ്മളും അവരുമുണ്ട് , ഇനി ഇന്ത്യയില്‍ ഇങ്ങനെയാണ് എന്ന് വിളിച്ച് പറയുക. ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്തവരില്‍ നിന്ന് അതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്.

എന്റെ വീട് പൊളിക്കരുതേ എന്നു പറഞ്ഞ് അലറിക്കരയുന്ന സ്ത്രീ, ബുള്‍ഡോസര്‍ തകര്‍ത്ത വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തന്റെ സമ്പാദ്യമായ പണത്തുട്ടുകള്‍ പെറുക്കുന്ന ബാലന്‍.

ജഹാംഗീര്‍പുരി കോളനിയില്‍ നിന്ന് കാണുന്ന കാഴ്ചകള്‍ അത്രയും ഭീതി നിറഞ്ഞതും ദാരുണവുമാണ്. ഡല്‍ഹി ജഹാംഗീര്‍ പുരിയിലെ മാത്രം കാര്യമല്ലിത്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ രാംനവമിയുടെയും ഹനുമാന്‍ ജയന്തിയുടെയും പേരില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇതില്‍ അവസാനിക്കുമെന്നും കരുതുന്നില്ല.

ജഹാംഗീര്‍പുരില്‍ കെട്ടിടം പൊളിക്കരുതെന്ന് അപേക്ഷിക്കുന്ന സ്ത്രീ
ജഹാംഗീര്‍പുരില്‍ കെട്ടിടം പൊളിക്കരുതെന്ന് അപേക്ഷിക്കുന്ന സ്ത്രീ

ഏപ്രില്‍ പത്തിന് മധ്യപ്രദേശിലെ തലാബ് ചൗക്കില്‍, സമാനമായി പശ്ചിമ ബംഗാളില്‍, ഗുജറാത്തില്‍, ജാര്‍ഖണ്ഡില്‍, ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വകലാശാലയില്‍, ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍, കര്‍ണാടകയില്‍, ആന്ധ്രാപ്രദേശില്‍, ഉത്തരാഖണ്ഡില്‍, മഹാരാഷ്ട്രയിലുമെല്ലാം ഹിന്ദുത്വവാദികളുടെ രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ പേരില്‍ സംഘര്‍ഷങ്ങളുണ്ടായി.

അവരിലാര്‍ക്കൊക്കെ നാളെ പൗരത്വം തെളിയിക്കാന്‍ രേഖകളില്ലാതെ വരുമെന്നത് വരെ പണ്ടേക്ക് പണ്ടേ ഇവിടെ ചിലര്‍ തീരുമാനിച്ചുറപ്പിച്ചതാണ്.

രാമനവമിയുടെ പേരില്‍ ഒത്തുകൂടി മുസ്ലിം പള്ളികളുടെ നേരെ ആക്രോശിച്ചും കാവി കൊടികള്‍ വീശിയും ഭീഷണികളും തെറിവിളികളും മുഴക്കിയും പ്രകോപിപ്പിച്ചും വടിവാള്‍ ഉയര്‍ത്തിയും നടത്തുന്നത് ആഘോഷമല്ല കലാപാഹ്വാനമാണ്.

തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുമ്പോള്‍ മുസ്ലീം വീടുകളും കടകളും ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിടുന്നത് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചതാണ്. ഒരു മതില്‍ക്കെട്ടിനപ്പുറവും ഇപ്പുറവുമായി ഹിന്ദു മുസ്ലീം കടകളുണ്ടെങ്കില്‍ അതില്‍ മുസ്ലീമിന്റെ കട മാത്രം നോക്കി കത്തിച്ച് കളയുന്നതും പൊലീസ് അറസ്റ്റ് ചെയ്യുന്നതും അനധികൃത നിര്‍മാണമെന്ന് പറഞ്ഞ് വര്‍ഷങ്ങളായി ജീവിച്ചിരുന്ന വീടുകളില്‍ നിന്ന് മുന്നറിയിപ്പ് പോലും ഇല്ലാതെ ഇറക്കിവിടുന്നതും അവരുടെ കൈയ്യിലാകെയുള്ള സര്‍വതും ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തുന്നതും ഇന്നലെ തീരുമാനിച്ചതല്ല.

അവരിലാര്‍ക്കൊക്കെ നാളെ പൗരത്വം തെളിയിക്കാന്‍ രേഖകളില്ലാതെ വരുമെന്നത് വരെ പണ്ടേക്ക് പണ്ടേ ഇവിടെ ചിലര്‍ തീരുമാനിച്ചുറപ്പിച്ചതാണ്.

ജഹാംഗീര്‍പുരില്‍ കെട്ടിടം ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കുന്നു
ജഹാംഗീര്‍പുരില്‍ കെട്ടിടം ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കുന്നു
ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ വാക്കുകളെക്കാള്‍ വില, കോളനി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയ ബിജെപി ഡല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ വാക്കുകള്‍ക്കുണ്ടാകും. പ്രത്യേകിച്ച് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കുക കൂടിയാകുമ്പോള്‍.

മധ്യപ്രദേശിലും ഗുജറാത്തിലും നേരത്തെ തന്നെ ഇന്ന് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലും കണ്ടതുപോലെ, സംഘര്‍ഷത്തെ തുടര്‍ന്ന് അനധികൃത കുടിയേറ്റം എന്ന പേരില്‍ മുസ്ലീം ജനവാസ മേഖലകളും കടകളും ഭരണാധികാരികള്‍ പൊളിച്ചുകളഞ്ഞിരുന്നു. മുസ്ലിങ്ങളെ മാത്രം ടാര്‍ഗറ്റ് ചെയ്ത് പൊലീസ് കേസുകളെടുത്തിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ജഹാംഗീര്‍പുരിയിലെ മുസ്ലീം ജനവാസ കേന്ദ്രം പൊളിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞാലും ഇവര്‍ക്ക് പൊളിക്കാതിരിക്കാനാവില്ല, കാരണം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ വാക്കുകളെക്കാള്‍ വില, കോളനി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയ ബിജെപി ഡല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ വാക്കുകള്‍ക്കുണ്ടാകും. പ്രത്യേകിച്ച് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കുക കൂടിയാകുമ്പോള്‍.

ഉത്തരവ് കയ്യില്‍ കിട്ടിയാല്‍ പൊളിക്കുന്നത് നിര്‍ത്താം എന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയറുടെ ധാര്‍ഷ്ട്യം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണ കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്? മുന്‍കൂട്ടി നോട്ടീസ് പോലും നല്‍കാതെ ബുള്‍ഡോസറുകളും അതിന് കാവല്‍ നില്‍ക്കാന്‍ പൊലീസുകാരുമായി സാധാരണക്കാര്‍ക്ക് നേരെ ചെന്ന് കയറുന്നതും കോടതിയുത്തരവ് കൈയ്യില്‍ കിട്ടിയില്ലെന്ന് പറഞ്ഞ് ഒരു പ്രദേശം തന്നെ ഇല്ലാതാക്കുന്നതും ഭരണഘടനയോടും രാജ്യത്തെ ജനാധിപത്യവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. പക്ഷേ ഇന്ത്യയില്‍ ജനാധിപത്യം തടങ്കലിലായിട്ടിപ്പോള്‍ ഇപ്പോള്‍ ഏഴെട്ട് വര്‍ഷമായില്ലേ...

കേന്ദ്ര ആഭ്യമന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി
കേന്ദ്ര ആഭ്യമന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി

ജഹാംഗീര്‍പുരി അക്രമണം നടത്തിയവരുടെ പേരില്‍ ശക്തമായ നടപടിയെടുക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരിക്കുന്നത്. സംഘര്‍ഷത്തില്‍ ഇരു ചേരികളുമുണ്ടാവാം. പക്ഷെ ഷായുടെ കണ്ണില്‍ പ്രതികള്‍ മുസ്ലീങ്ങള്‍ മാത്രമായിരിക്കും. ബിജെപിക്ക് കൈവിട്ട ഡല്‍ഹിയെ തിരിച്ച് പിടിക്കാന്‍ ഹിന്ദുക്കളെ പ്രീണിപ്പിച്ചും മുസ്ലീങ്ങളെ പീഡിപ്പിച്ചും വരാനിരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടുണ്ടാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്.

ഹനുമാന്‍ ജയന്തി ഘോഷയാത്ര
ഹനുമാന്‍ ജയന്തി ഘോഷയാത്ര

ഇല്ലെങ്കില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തിന്റെ പേരില്‍ നടന്ന ശോഭാ യാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷം വര്‍ഗീയ കലാപമാക്കിമാറ്റുവാന്‍ ശ്രമിക്കുന്നതെന്തിനാണ്? ഇല്ലെങ്കില്‍ എന്തിനാണ് പ്രകോപനവും ആക്രോശവും ആക്രമണവും നടത്തിയ ഹിന്ദുക്കളുടെ കൂരകള്‍ സംരക്ഷിക്കപ്പെടുയും മുസ്ലീങ്ങളുടെ കൂരകള്‍ തെരഞ്ഞുപിടിച്ച് തകര്‍ക്കുകയും ചെയ്യുന്നത്? എങ്ങനെയാണ് മുസ്ലിങ്ങള്‍ മാത്രം പ്രതികളാകുകയും സംഘപരിവാര്‍ ഇരകളാകുകയും ചെയ്യുന്നത്? ഇതിനെല്ലാം ഒരര്‍ത്ഥമേയുള്ളൂ, ഈ രാജ്യത്ത് രണ്ട് തരക്കാരുണ്ട്, ഞങ്ങളും നിങ്ങളുമുണ്ട്, നമ്മളും അവരുമുണ്ട് , ഇനി ഇന്ത്യയില്‍ ഇങ്ങനെയാണ് എന്ന് വിളിച്ച് പറയുക. ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്തവരില്‍ നിന്ന് അതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്.

ഒറ്റയ്‌ക്കെങ്കിലും ഒരു മതിലോളം പ്രതിരോധമാവാന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനെങ്കിലും കഴിഞ്ഞെന്നുള്ളത് ആശ്വാസമാണ്.
കെട്ടിടം പൊളിക്കുന്ന ബുള്‍ഡോസറിന് വട്ടം നിന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്
കെട്ടിടം പൊളിക്കുന്ന ബുള്‍ഡോസറിന് വട്ടം നിന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്

വര്‍ഗീയത മുളപൊട്ടിക്കഴിഞ്ഞിട്ടും രാജ്യത്തിന്റെ നാല് ഭാഗത്തും അതിന്റെ വേരാഴ്ന്ന് പടര്‍ന്നിട്ടും മുഖ്യപ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ പോലും നാവ് ചെറുതായി പോലും ഒന്ന് അനക്കിയതായി കണ്ടിട്ടില്ല. ഒറ്റയ്‌ക്കെങ്കിലും ഒരു മതിലോളം പ്രതിരോധമാവാന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനെങ്കിലും കഴിഞ്ഞെന്നുള്ളത് ആശ്വാസമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in