ഹിജാബ് നിരോധനം ഒരു പൗരാവകാശ പ്രശ്‌നം

ഹിജാബ് നിരോധനം ഒരു പൗരാവകാശ പ്രശ്‌നം

ഹിജാബ് വിഷയത്തിലുള്ള കര്‍ണാടക ഹൈക്കോടതിയുടെ വിധി നിര്‍ഭാഗ്യകരമാണ്. കേസില്‍ പരാതിക്കാര്‍ ഇനി സുപ്രീം കോടതിയില്‍ പോകും, സുപ്രീം കോടതി വിധി വരുന്നതുവരെ ഇത് വലിയൊരു ചര്‍ച്ച സം ദേശീയ തലത്തില്‍ തന്നെ ഉണ്ടാക്കും. ഫലത്തില്‍ ഇതൊരു സമുദായ ധ്രുവീകരണമുണ്ടാക്കും.

ഹിജാബ് വിഷയം ഒരു പൗരാവകാശ പ്രശ്‌നമാണ്. മതാചാരത്തിന്റെ അവിഭാജ്യ ഘടകമാണോ, അനിവാര്യ അംശമാണോ എന്നൊന്നും തീരുമാനിക്കുന്നത് കോടതിയുടെ പണിയല്ല എന്നാണ് എന്റെ അഭിപ്രായം.

കോടതി എന്ന് പറയുന്നത് നീതി ഉറപ്പാക്കാനുള്ള ഒരു സംവിധാനമാണ്. മറ്റുള്ളവര്‍ക്ക് ഉപദ്രവമാകാത്ത ഏത് ആചാരവും അനിഷ്ഠാനവും കൊണ്ട് നടക്കാനുള്ള അവകാശം ഇവിടുത്തെ ഏത് മതവിശ്വാസിക്കും ഉണ്ട്.

ഏത് മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ആ മതം അനുഷ്ഠിക്കാനും ആചരിക്കാനുമൊക്കെയുള്ള അവകാശം നമ്മുടെ മൗലികാവകാശങ്ങളില്‍ പെട്ടതാണ് (freedom of faith)

മുഖം മൂടുന്ന പര്‍ദ്ദയും ഹിജാബും ഒന്നാണെന്ന് ആളുകള്‍ക്ക് ഒരു തെറ്റിധാരണയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മുഖം മൂടുന്ന പര്‍ദ്ദയുടെ പേര് നിഖാബ് എന്നാണ്. ഹിജാബ് എന്ന് പറയുന്നത് മുഖം മൂടുന്ന പര്‍ദ്ദയല്ല, തല മറയ്ക്കാനുള്ള ശിരോവസ്ത്രമാണ്.

നിഖാബ് സാമൂഹിക വിരുദ്ധമായ ഒരു വസ്ത്രമാണെന്നും അത് നിരോധിക്കണമെന്നുമുള്ള അഭിപ്രായം എനിക്കുണ്ട്. കാരണം അത് മറ്റുള്ളവരെ ബാധിക്കും. ഹിജാബ് ആരെ ബാധിക്കാനാണ്. പൂണൂല്‍ ഇടണം എന്നുള്ളൊരു ആചാരമുണ്ട്, അല്ലെങ്കില്‍ പൊട്ടുതൊടുക എന്നുള്ള ആചാരമുണ്ട്, സിന്ദൂരമിടുക എന്നുള്ള ആചാരമുണ്ട്, അങ്ങനെ കാത് കുത്തുക, മൂക്ക് കുത്തുക തുടങ്ങി കുറേ ആചാരങ്ങളുണ്ട്. അതൊന്നും വേറെ ആളെ ബാധിക്കില്ല. ഒരാളുടെ വേഷത്തിന്റെ ഭാഗമാണ്.

ഇതൊരു പൗരാവകാശ പ്രശ്‌നമാണ്. ഇത്തരം കാര്യങ്ങളിലേക്ക് നമ്മള്‍ ഇടപെടാന്‍ തുടങ്ങിയാല്‍ വ്യക്തികളുടെ സ്വാതന്ത്ര്യത്തിലേക്കും പൗരാവകാശത്തിലേക്കുമുള്ള കൈകടത്തലാണ്.

യൂണിഫോം നര്‍ണയിക്കാനും നിശ്ചയിക്കാനും സ്‌കൂള്‍ അധികാരികള്‍ക്ക് അവകാശമില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്. കുട്ടികളെ തുല്യത പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമാണ് യൂണിഫോം. അതിപ്പോള്‍ ഇന്ന നിറത്തിലുള്ള വസ്ത്രം വേണം, ഇന്ന നിറം വേണം എന്നൊക്കെ പറയാം.

അക്കൂട്ടത്തില്‍ ശിരോവസ്ത്രത്തിന്റെ നിറം ഇന്നതാകണമെന്ന് പറഞ്ഞാല്‍ അത് കഴിഞ്ഞു. ഇപ്പോഴുള്ള വിവാദത്തിന്റെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീകള്‍ക്ക് പഠിക്കാനോ പഠിപ്പിക്കാനോ പറ്റുമോ? അല്ലെങ്കില്‍ വേറെ എന്തെങ്കിലും ജോലി ചെയ്യാന്‍ പറ്റുമോ?

തലപ്പാവ് എന്നുള്ളത് സിഖ്കാരുടെ മതവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് അവര്‍ മനസിലാക്കുന്നത്. അതിപ്പോള്‍ പട്ടാളത്തില്‍പോലും അതിനുള്ള അവകാശം ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെയുണ്ട്.

നമ്മുടെ രാഷ്ട്രപതിയായിരുന്ന പ്രതിഭ പാട്ടീലിനെ എപ്പോഴും ശിരോവസ്ത്രം അണിഞ്ഞേ കണ്ടിട്ടുള്ളു. ശിരോവസ്ത്രം എന്ന് പറയുന്നത് വേറൊരാളെ ബാധിക്കില്ല. അതിന്റെ നിറം ഇന്നതാകണം, ഇന്ന തുണി കൊണ്ടാകണം എന്ന് സ്‌കൂള്‍ അധികൃതര്‍ പറയുക എന്നല്ലാതെ വേറെ കാര്യമൊന്നുമില്ല. നിഖാബും ഹിജാബും കൂടി തെറ്റിധരിക്കാന്‍ പാടില്ല.

ഇതൊരു പൗരാവകാശ പ്രശ്‌നമാണ്. ഇത്തരം കാര്യങ്ങളിലേക്ക് നമ്മള്‍ ഇടപെടാന്‍ തുടങ്ങിയാല്‍ വ്യക്തികളുടെ സ്വാതന്ത്ര്യത്തിലേക്കും പൗരാവകാശത്തിലേക്കുമുള്ള കൈകടത്തലാണ്.

ഒരാള്‍ എന്ത് ഭക്ഷണം കഴിക്കണം, എന്ത് കഴിക്കാന്‍ പാടില്ല, എന്നൊക്കെ കോടതിയോ ഭരണകൂടമോ നിര്‍ണയിക്കുക എന്ന് പയുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കും. അതുകൊണ്ട് ഹൈക്കോടതി വിധി വളരെ നിര്‍ഭാഗ്യകരമാണ് എന്നാണ് എനിക്ക് പറയാനുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in