ളാഹ ഗോപാലന്‍ മലയാളി മാതൃകയാക്കേണ്ട സമരത്തിന്റെ നായകന്‍

ളാഹ ഗോപാലന്‍ മലയാളി മാതൃകയാക്കേണ്ട സമരത്തിന്റെ നായകന്‍
Summary

'മലയാളി മാതൃകയാക്കേണ്ട രാഷ്ട്രീയ സംഭവമായിട്ടാണ് ചെങ്ങറ സമരത്തെ കാണേണ്ടത്. അങ്ങനെയൊരു സമരത്തിന്റെ നേതൃത്വമായിരുന്നു ളാഹ ഗോപാലന്‍'. സണ്ണി എം. കപിക്കാട് എഴുതുന്നു

സമകാലീന കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമാണ് ളാഹ ഗോപാലന്‍. കേരളത്തിലെ ഭൂപ്രശ്നം പരിഹരിച്ചുവെന്നതും ഇനി ഭൂവിതരണത്തിന്റെ ആവശ്യമില്ലെന്നതും മലയാളി അന്ധവിശ്വാസം പോലെ കൊണ്ടു നടന്ന ഒരു കെട്ടുകഥയായിരുന്നു. ആ കെട്ടുകഥയാണ് ചെങ്ങറ സമരത്തിലൂടെ ഇല്ലാതായത്. അത്തരമൊരു സമരത്തെ നയിച്ചയാണ് ളാഹ ഗോപാലന്‍.

ഒറ്റ രാത്രികൊണ്ട് ആയിരക്കണക്കിന് ഭൂരഹിത കുടുംബങ്ങളാണ് ചെങ്ങറ സമര ഭൂമിയിലേക്ക് എത്തിയത്. പ്രധാനമായും ദളിത് സമുദായത്തില്‍പ്പെട്ടവരാണ് സമരത്തില്‍ ഉണ്ടായിരുന്നതെങ്കിലും മുസ്ലിങ്ങള്‍, ദളിത് ക്രൈസ്തവര്‍, ആദിവാസികള്‍ തുടങ്ങി വലിയൊരു വിഭാഗം ജനങ്ങള്‍ ആ സമരത്തില്‍ പങ്കാളികളായി. ചെങ്ങറ വലിയൊരു രാഷ്ട്രീയ സംഭവമായാണ് നമ്മള്‍ മനസിലാക്കേണ്ടത്. കാരണം ഭൂപരിഷ്‌കരണത്തിലൂടെ കേരളത്തിലെ ഭൂപ്രശ്നം പരിഹരിക്കപ്പെട്ടു എന്ന അവകാശവാദമുന്നയിക്കുമ്പോള്‍ തന്നെ, കേരളത്തില്‍ ഭൂരാഹിത്യം ഉയരുന്ന രാഷ്ട്രീയ പ്രശ്നമാണെന്ന് മനസിലാക്കി കൊടുക്കാന്‍ ചെങ്ങറ സമരത്തിന് സാധിച്ചു.

സാമ്രാജിത്ത വിരുദ്ധ മുദ്രാവാക്യമൊന്നും ചെങ്ങറ സമരക്കാര്‍ വിളിച്ചില്ലെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ വിദേശ ശക്തികള്‍ ഭൂമി കയ്യടക്കിയതിനെതിരെയുള്ള പ്രക്ഷോഭമായിരുന്നു അത്.
ളാഹ ഗോപാലന്‍ മലയാളി മാതൃകയാക്കേണ്ട സമരത്തിന്റെ നായകന്‍
ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലന്‍ അന്തരിച്ചു

ചെങ്ങറ സമരത്തിന് ചില പ്രത്യേകതകളുണ്ടായിരുന്നു. ഒന്ന് ഭൂപരിഷ്‌കരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രധാനപ്പെട്ട സമുദായം കേരളത്തിലെ ദളിതരും ആദിവാസികളുമാണ് എന്ന് വിളിച്ചുപറയുന്ന പ്രക്ഷോഭമായിരുന്നു ചെങ്ങറയിലേത്. സമരത്തില്‍ പങ്കെടുത്ത ആളുകളുടെ സമുദായം തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആരെയാണ് കേരളം അത്രയുംകാലം ബഹിഷ്‌കരിച്ചത് എന്ന ചോദ്യത്തിന്റെ വ്യക്തമായ ഉത്തരം ലഭിക്കും. രണ്ടാമതായി, കേരളത്തില്‍ ഇത്രയും അധികം ലക്ഷം ഭൂരഹിതര്‍ ഉണ്ടെങ്കിലും ഭൂമിയുടെ ഉടമസ്ഥതയുടെ വലിയ കേന്ദ്രീകൃതമായ ഒരു സ്ഥലം കൂടിയാണ് കേരളം. ലോകത്തില്‍ തന്നെ ഒരാള്‍ കൈവശം വെച്ചിരിക്കുന്ന ഏറ്റവും വലിയ തോട്ടം കേരളത്തിലാണ് എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

ചെങ്ങറ സമരം നടന്ന ഭൂമി അനധികൃതമായി ഹാരിസണ്‍സ് കൈവശം വെച്ചിരിക്കുന്ന ഭൂമിയാണ്. അത് ചെങ്ങറയില്‍ മാത്രമല്ല, കേരളത്തില്‍ എല്ലായിടത്തും സ്വദേശികളും വിദേശികളുമായ കുത്തകകള്‍ കൃഷി ഭൂമികൈവശം വെച്ചിട്ടുണ്ട്. സാമ്രാജിത്ത വിരുദ്ധ മുദ്രാവാക്യമൊന്നും ചെങ്ങറ സമരക്കാര്‍ വിളിച്ചില്ലെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ വിദേശ ശക്തികള്‍ ഭൂമി കയ്യടക്കിയതിനെതിരെയുള്ള പ്രക്ഷോഭമായിരുന്നു അത്. മൂന്നാമതായി സമര ഭൂമിയില്‍ പ്രവേശിച്ച് ആളുകള്‍ കുടില്‍ കെട്ടിയതുമുതല്‍ വളരെ വലിയ സംഘര്‍ഷത്തിലൂടെയാണ് ചെങ്ങറ സമരം കടന്ന് പോയത്. ഈ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയതാകട്ടെ കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളാണ്. സി.ഐ.ടി.യു മുതല്‍ ബി.എം.എസ് വരെയുണ്ട് സമരക്കാര്‍ക്കെതിരായ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയവരില്‍. അവര്‍ സത്രീകളെയും കുട്ടികളെയുമടക്കം ആക്രമിച്ചു.

തൊഴിലാളി വര്‍ഗമെന്ന് നമ്മള്‍ വിളിക്കുന്ന ട്രേഡ് യൂണിയനുകള്‍ അന്നുയര്‍ത്തിയ മുദ്രാവാക്യം 'ചെങ്ങറയില്‍ നിന്നും ഭൂരഹിതര്‍ ഇറങ്ങി പോകണം എന്നും, തൊഴില്‍ സംരക്ഷിക്കണ'മെന്നുമാണ്. അതായത് ഭൂമി ഹാരിസന്റെ കൈവശം തന്നെ ഇരിക്കട്ടെ, തങ്ങള്‍ക്ക് തൊഴില്‍ മാത്രം മതിയെന്ന ഏറ്റവും ജനവിരുദ്ധമായ നിലപാടാണ് തൊഴിലാളി പ്രസ്ഥാനങ്ങള്‍ പറയാതെ പറഞ്ഞത്.

ചെറിയ ഒറ്റമുറി വീടുകളില്‍ വാടകയ്ക്ക് താമസരിക്കുന്നവര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, വിവിധ പട്ടണങ്ങളില്‍ അലഞ്ഞ്തിരിഞ്ഞ് നടക്കുന്നവര്‍, ഇവരൊക്കെ ആയിരുന്നു ഇതില്‍ ഭൂരിപക്ഷവും. ഇവര്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതം സാധ്യമാണെന്ന് തെളിയിച്ച ഭൂമിയാണ് ചെങ്ങറ. മലയാളി യഥാര്‍ത്ഥത്തില്‍ മാതൃകയാക്കേണ്ട സമരം കൂടിയാണിത്.

കേരളത്തിലെ പാര്‍ശ്വവത്കൃതരായ ജനങ്ങള്‍ ഹാരിസനെതിരെ തുറന്ന യുദ്ധപ്രഖ്യാപനം നടത്തി ചെങ്ങറ സമരഭൂമിയിലേക്ക് ഇരച്ചെത്തിയപ്പോള്‍, കേരളത്തിന്റെ ആധുനിക വിഭാഗങ്ങള്‍ എന്ന് വിളിക്കുന്നവര്‍ അവരെ കായികമായി നേരിട്ടു എന്നത് വളരെ ദുഃഖകരമായ അനുഭവമാണ്. ആ സമരത്തിന്റെ മറ്റൊരു പ്രത്യേകത റബ്ബര്‍ പോലുള്ള ഏകവിള തോട്ടത്തെ അവര്‍ ഇല്ലാതാക്കുകയും അവിടെ കപ്പ, ചേന തുടങ്ങി പലവിധത്തിലുള്ള കൃഷികള്‍ ആരംഭിക്കുകയും ചെയ്തു എന്നതാണ്. ആ കൃഷിയിലൂടെ അവര്‍ ഭേദപ്പെട്ട ജീവിത രീതിയിലേക്ക് എത്തുകയായിരുന്നു.

ചെറിയ ഒറ്റമുറി വീടുകളില്‍ വാടകയ്ക്ക് താമസരിക്കുന്നവര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, വിവിധ പട്ടണങ്ങളില്‍ അലഞ്ഞ്തിരിഞ്ഞ് നടക്കുന്നവര്‍, ഇവരൊക്കെ ആയിരുന്നു ഇതില്‍ ഭൂരിപക്ഷവും. ഇവര്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതം സാധ്യമാണെന്ന് തെളിയിച്ച ഭൂമിയാണ് ചെങ്ങറ. മലയാളി യഥാര്‍ത്ഥത്തില്‍ മാതൃകയാക്കേണ്ട സമരം കൂടിയാണിത്.

കേരളത്തില്‍ ഇനിയും പടര്‍ന്ന് പിടിക്കേണ്ട സമരമാണ് ചെങ്ങറ. പുറമ്പോക്കിലും മറ്റും കഴിയുന്നവര്‍ക്കും ഒരു ജീവിതം സാധ്യമാണെന്നാണ് ചെങ്ങറ സമരഭൂമി കാണിച്ചുതരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആകട്ടെ, വൈദ്യുതി, വെള്ളം റേഷന്‍കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങി അവര്‍ക്ക് ഒരു അവകാശവും കൊടുക്കാതെ പൗരന്റെ എല്ലാ അവകാശങ്ങളെയും നിഷേധിച്ചുകൊണ്ടാണ് സമരത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചത്.

ആ നിലയ്ക്ക് മലയാളി മാതൃകയാക്കേണ്ട രാഷ്ട്രീയ സംഭവമായിട്ടാണ് ചെങ്ങറ സമരത്തെ കാണേണ്ടത്. അങ്ങനെയൊരു സമരത്തിന്റെ നേതൃത്വമായിരുന്നു ളാഹ ഗോപാലന്‍ എന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ചരിത്രപരമായ പ്രസക്തിയായി മനസിലാക്കേണ്ടത്.

ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ നടന്ന ചെങ്ങറ സമരത്തില്‍ നിന്ന് നിരവധി പാഠങ്ങള്‍ മലയാളി സമൂഹം ഉള്‍ക്കൊള്ളേണ്ടതുണ്ട്. കേരളത്തിലെ ഭൂമിയുടെ ഒരു പുനര്‍ വിതരണവും ആ ഭൂമിയില്‍ കൃഷി ചെയ്ത് ജീവിച്ച് ജീവിതം തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നുമൊക്കെയുള്ള കാര്യങ്ങള്‍ ചെങ്ങറ കാണിച്ചു തന്നു. ആ നിലയ്ക്ക് മലയാളി മാതൃകയാക്കേണ്ട രാഷ്ട്രീയ സംഭവമായിട്ടാണ് ചെങ്ങറ സമരത്തെ കാണേണ്ടത്.

അങ്ങനെയൊരു സമരത്തിന്റെ നേതൃത്വമായിരുന്നു ളാഹ ഗോപാലന്‍ എന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ചരിത്രപരമായ പ്രസക്തിയായി മനസിലാക്കേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in