കത്തിയമരുന്ന ദേവാലയങ്ങളും മുറിവേൽക്കുന്ന മതനിരപേക്ഷതയും

കത്തിയമരുന്ന ദേവാലയങ്ങളും മുറിവേൽക്കുന്ന മതനിരപേക്ഷതയും
Summary

സംഘര്‍ഷം രൂക്ഷമായ മേഖലയില്‍ ഡസണ്‍ കണക്കിന് ക്രൈസ്തവ ദേവാലയങ്ങളാണ് അഗ്നിക്കിരയായത്. ഏതാനും ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ഭരണഘടനാവകാശത്തര്‍ക്കം വളരെ വേഗം വര്‍ഗീയ സംഘര്‍ഷങ്ങളിലേക്കും, ആള്‍ക്കൂട്ടാക്രമങ്ങളിലേക്കും വഴുതി വീഴുകയായിരുന്നു. സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. മാത്യു കിലുക്കന്‍ എഴുതുന്നു.

മണിപ്പൂര്‍ അശാന്തമാണ്. അശാന്തമാക്കി എന്ന് പറയുന്നതാണ് സത്യം. സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി നൽകുന്നതുമായി ബന്ധപ്പെട്ട് നാലാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നൽകണമെന്ന കോടതിയുത്തരവ് വന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വടക്കു-കിഴക്കന്‍ മേഖലയിലെ ചെറുസംസ്ഥാനം ആഭ്യന്തര സംഘര്‍ഷങ്ങളുടെ വേദിയായത്.

ഇന്‍ഫാല്‍ താഴ്‌വരയിലാണ് ജനസംഖ്യയില്‍ ഭൂരിപക്ഷമായ മെയ്തികള്‍ അധിവസിക്കുന്നത്. കുകി, നാഗ തുടങ്ങിയ പ്രമുഖ ഗോത്രങ്ങള്‍ ജനസംഖ്യയുടെ 35.4% വരും. മലനിരകളിലാണ് ഈ ഗോത്രവിഭാഗങ്ങളുടെ വാസം. ഗോത്രവിഭാഗങ്ങളുടെ പ്രത്യേകമായ പരിരക്ഷ പരിഗണിച്ച് 1972 മുതല്‍ ഭരണഘടനാനുസൃതമായി രൂപീകരിക്കപ്പെട്ട 'ഹില്‍ ഏരിയാ കമ്മറ്റി'യുടെ നേതൃത്വത്തിലാണ് ഭരണവും ഗോത്ര സംരക്ഷണവും. ഗോത്ര ജനത അധിവസിക്കുന്ന ആവാസ മേഖലയെ മുന്നറിയിപ്പില്ലാതെ സംരക്ഷിത വനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതും പ്രതിഷേധത്തിനിടയാക്കി. മണിപ്പൂര്‍ സംസ്ഥാനം രൂപീകൃതമാകുംമുമ്പേ ഗിരിനിരകളെ താമസമേഖലയാക്കിയവരാണ് ഗോത്രവിഭാഗങ്ങളിലേറെയും. അങ്ങനെയുള്ള തങ്ങളെങ്ങനെ വനം കയ്യേറ്റക്കാരും കൊള്ളക്കാരും ആകും എന്നാണവരുടെ ചോദ്യം.

കേവലം ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ അവകാശത്തര്‍ക്കമായല്ലാതെ, മതനിരപേക്ഷതയുടെ പ്രത്യക്ഷ ലംഘനമായി മണിപ്പൂര്‍ സംഭവം മാറിയിരിക്കെ, ഈ വിഷയത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിശ്ശബ്ദതയും നിരുത്തരവാദിത്വപരം തന്നെയാണ്. കാടിന്റെ മകനുവേണ്ടി (അരികൊമ്പന്‍) ദിവസങ്ങളോളം കരഞ്ഞുനടന്നവര്‍ ഈ കാടിന്റെ മക്കളെ കയ്യൊഴിയുന്നതിന് എന്ത് നീതീകരണമാണുള്ളത്? കത്തിത്തീരുന്ന മണിപ്പൂരിനെ നോക്കി കരഞ്ഞ മേരികോമും മതസ്വാതന്ത്ര്യം അപകടത്തിലെന്ന് ആശങ്കപ്പെടുന്ന ബാഗ്‌ളൂര്‍ ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോയും ഒറ്റയ്ക്കല്ലെന്ന് ഉറപ്പുവരുത്താന്‍ മതേതര സമൂഹത്തിന് ബാധ്യതയുണ്ട്. മറക്കരുത്.

സാമ്പത്തികമായും ഭരണപരമായും വിദ്യാഭ്യാസപരമായും മുന്‍പന്തിയില്‍ തുടരുന്ന മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ്ഗ പദവി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഹില്‍ ഏരിയാ കമ്മറ്റിയുമായി ഒരു ചര്‍ച്ചയും കൂടാതെയാണ് എടുത്തതെന്ന ആക്ഷേപവും നിലവിലുണ്ട്. ഭൂരിപക്ഷ വിഭാഗമായ മെയ്തിക്ക് പട്ടിക വര്‍ഗ പരിരക്ഷ നൽകിയാൽ അത് ആര്‍ട്ടിക്കിള്‍ 371.C യുടെ നഗ്നമായ ലംഘനമാണെന്ന് ഗോത്രവിഭാഗം കരുതുന്നു. കൂടാതെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന ഗോത്രവിഭാഗത്തെ അന്യായമായി കല്‍ത്തുറുങ്കിലടയ്ക്കുന്ന സര്‍ക്കാരിന്റെ വിവേചനപരമായ നിലപാടിനെയും അവര്‍ ചോദ്യം ചെയ്യുന്നു. സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളില്‍ 40ഉം മെയ്തി വിഭാഗത്തിന്റേതാണ്. ഭരണപരമായ സ്വാധീനം ഇപ്പോള്‍ത്തന്നെയുള്ള മെയ്തികൾ തങ്ങളുടെ മേഖലയിലേക്ക് വന്നാല്‍ തങ്ങള്‍ പൂര്‍ണ്ണമായും അപ്രസക്തരായിത്തീരുമെന്ന് ഗോത്രവിഭാഗം ഭയപ്പെടുന്നു.

മെയ്തിവിഭാഗവും ഗോത്രവിഭാഗവും തമ്മില്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്മേലുള്ള അവകാശത്തര്‍ക്കത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. സംസ്ഥാനത്തിന്റെ ആകെ ഭൂപ്രദേശത്തിന്റെ 10% മാത്രമുള്ള ഇംഫാല്‍ താഴ്‌വര മാത്രമാണ് സംസ്ഥാന ജനസംഖ്യയുടെ 53% വരുന്ന മെയ്തികള്‍ അധിവസിക്കുന്നത്. അവര്‍ക്കും പട്ടികവര്‍ഗ സംരക്ഷണം ലഭിച്ചാല്‍ കൂടുതല്‍ ഭൂമി സ്വന്തമാക്കാം. ഇതാണ് ഇപ്പോഴത്തെ സംഘര്‍ഷ കാരണം.

രാജ്യത്തെങ്ങും ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് അവകാശപ്പെടുന്ന സഭാ നേതൃത്വം മണിപ്പൂര്‍ വിഷയത്തില്‍ ഇതുവരെയും പ്രതികരിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. കേരളത്തിലെ സാഹചര്യമല്ല അതിനുവെളിയില്‍ എന്ന് അവര്‍ക്കിനിയും മനസ്സിലാകാത്തതാണോ അതോ, പറഞ്ഞത് മാറ്റിപ്പറയാനുള്ള പ്രയാസം കൊണ്ടാണോ ഈ മൗനം എന്നുമറിയില്ല. മണിപ്പൂരില്‍ ഇനിയും കത്തിത്തീരാത്ത പള്ളികളുടെ എണ്ണം കാത്തിരിക്കുകയാകാം!

ഗോത്രവിഭാഗങ്ങളില്‍ ക്രൈസ്തവ സമൂഹത്തിനാണ് ഭൂരിപക്ഷം. മെയ്തി വിഭാഗത്തില്‍ ഹൈന്ദവസമൂഹത്തിനും. കുറച്ചുനാളായി ഇവര്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുന്നതില്‍ സംഘ്പരിവാരത്തിന് കാര്യമായ പങ്കുണ്ടെന്നാണ് ഗോത്രവിഭാഗത്തിന്റെ ആരോപണം. സംഘര്‍ഷം രൂക്ഷമായ മേഖലയില്‍ ഡസണ്‍ കണക്കിന് ക്രൈസ്തവ ദേവാലയങ്ങളാണ് അഗ്നിക്കിരയായത്. ഏതാനും ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ഭരണഘടനാവകാശത്തര്‍ക്കം വളരെ വേഗം വര്‍ഗീയ സംഘര്‍ഷങ്ങളിലേക്കും, ആള്‍ക്കൂട്ടാക്രമങ്ങളിലേക്കും വഴുതി വീഴുകയായിരുന്നു.

2017-ല്‍ ബി ജെ പി അധികാരത്തില്‍ വന്നതിനു ശേഷം മെയ്തി സമൂഹത്തിന് ഹൈന്ദവ വ്യക്തിത്വം നല്കാനുള്ള സംഘടിത ശ്രമം നടക്കുന്നുണ്ട്. ഇതും സംഘര്‍ഷ സാധ്യത വളര്‍ത്തുകയാണ്. ആദിവാസി ഗോത്രവിഭാഗങ്ങള്‍ തങ്ങളുടെ സാംസ്‌കാരിക തനിമയെ അടയാളപ്പെടുത്തി, സ്വത്വബോധത്തോടെ സ്വതന്ത്രമായി കഴിയാനുള്ള ഭരണഘടനാപരമായ അവകാശം നിരുപാധികം നിലനില്‍ക്കുന്ന ഇടമായി മണിപ്പൂര്‍ തുടരേണ്ടതുണ്ട്. ഈ അവകാശപ്പോരാട്ടത്തെ വര്‍ഗീയ വല്‍ക്കരിച്ച് നേട്ടം കൊയ്യാനുള്ള ഹിന്ദുത്വ അജണ്ടയെ പിന്തുണയ്ക്കുന്ന നടപടികളില്‍നിന്നും സര്‍ക്കാരും അതിന്റെ സംവിധാനവും അടിയന്തിരമായി പിന്‍മാറണം. മേഖലയില്‍ സമാധാനത്തിനും സമയവായത്തിനും അത് അനിവാര്യമാണ്. 'കേരളാ സ്റ്റോറി'യെക്കുറിച്ച് കര്‍ണ്ണാടക ഇലക്ഷന്‍ പര്യടനവേളയില്‍ വാചാലനായ പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നത് എന്തുകൊണ്ടാണ്?

ഒരു കൂട്ടര്‍ക്ക് നല്കപ്പെടുന്ന ആനുകൂല്യങ്ങള്‍ മറ്റൊരു കൂട്ടരുടെ അവകാശനിഷേധത്തിന് നിമിത്തമാകാന്‍ പാടില്ല. ന്യൂനപക്ഷ സംരക്ഷണം ഭരണഘടനാബാധ്യതയാകയാല്‍ പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ നീതിപൂര്‍വകവും നിയമാനുസൃതവുമാകണം. സമവായ ചര്‍ച്ചകള്‍ ആ വഴിക്കാകണം. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്മീഷന്‍ യാഥാര്‍ത്ഥ്യബോധത്തോടെ പ്രശ്‌നം പഠിക്കട്ടെ.

രാജ്യത്തെങ്ങും ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് അവകാശപ്പെടുന്ന സഭാ നേതൃത്വം മണിപ്പൂര്‍ വിഷയത്തില്‍ ഇതുവരെയും പ്രതികരിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. കേരളത്തിലെ സാഹചര്യമല്ല അതിനുവെളിയില്‍ എന്ന് അവര്‍ക്കിനിയും മനസ്സിലാകാത്തതാണോ അതോ, പറഞ്ഞത് മാറ്റിപ്പറയാനുള്ള പ്രയാസം കൊണ്ടാണോ ഈ മൗനം എന്നുമറിയില്ല. മണിപ്പൂരില്‍ ഇനിയും കത്തിത്തീരാത്ത പള്ളികളുടെ എണ്ണം കാത്തിരിക്കുകയാകാം!

കേവലം ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ അവകാശത്തര്‍ക്കമായല്ലാതെ, മതനിരപേക്ഷതയുടെ പ്രത്യക്ഷ ലംഘനമായി മണിപ്പൂര്‍ സംഭവം മാറിയിരിക്കെ, ഈ വിഷയത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിശ്ശബ്ദതയും നിരുത്തരവാദിത്വപരം തന്നെയാണ്. കാടിന്റെ മകനുവേണ്ടി (അരികൊമ്പന്‍) ദിവസങ്ങളോളം കരഞ്ഞുനടന്നവര്‍ ഈ കാടിന്റെ മക്കളെ കയ്യൊഴിയുന്നതിന് എന്ത് നീതീകരണമാണുള്ളത്?

കത്തിത്തീരുന്ന മണിപ്പൂരിനെ നോക്കി കരഞ്ഞ മേരികോമും മതസ്വാതന്ത്ര്യം അപകടത്തിലെന്ന് ആശങ്കപ്പെടുന്ന ബാഗ്‌ളൂര്‍ ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോയും ഒറ്റയ്ക്കല്ലെന്ന് ഉറപ്പുവരുത്താന്‍ മതേതര സമൂഹത്തിന് ബാധ്യതയുണ്ട്. മറക്കരുത്.

Related Stories

No stories found.
logo
The Cue
www.thecue.in