മാലിക് എന്ന 'മുയൽതാറാവും' മലയാളസിനിമയുടെ ഭാവനയും

മാലിക് എന്ന 'മുയൽതാറാവും'
മലയാളസിനിമയുടെ ഭാവനയും
Summary

മാലിക് എന്ന സിനിമയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ എഴുത്തുകാരനും സെന്റ് സ്റ്റീഫന്‍സ് കോളജ് അധ്യാപകനുമായ എന്‍.പി ആഷ്‌ലി എഴുതുന്നു

തത്വചിന്തകനായ ലുഡ്വിഗ് വൈറ്റ്ഗെന്‍സ്റ്റെയിന്‍ അവതരിപ്പിച്ച ഒരു പ്രശ്‌നമാണ് മുയല്‍താറാവ്. നോക്കുമ്പോള്‍ മുയല്‍ ആണെന്നും താറാവ് ആണ് എന്നും പറയാവുന്ന ഒരു ചിത്രം. അതിനെ ഒരു കൂട്ടര്‍ മുയല്‍ തന്നെയാണെന്നും അത് മാത്രമാണെന്നും മറ്റേക്കൂട്ടര്‍ താറാവ് ആണെന്നും താറാവ് തന്നെയാണെന്നും അത് മാത്രമാണെന്നും പറയുന്നു.

ഈ കുട്ടികുസൃതിപ്രശ്‌നത്തിന് വായനയുടെ ചരിത്രപരമായ പല കാര്യങ്ങളെക്കുറിച്ചും ഉള്‍ക്കാഴ്ച നല്‍കാനാവും. ഉദാഹരണത്തിന് വില്യം ഷേക്‌സ്പിയറുടെ മാക്ള്‍ബെത് എന്ന നാടകം മനുഷ്യന്റെ സ്ഥാനകാംക്ഷയെക്കുറിച്ചുള്ള ഒരു നാടകമാണെന്നാണ് പൊതുവെ പറയാറുണ്ട്. അതങ്ങിനെ കാണണമെന്നും അങ്ങിനെ മാത്രമേ കാണാവുള്ളു എന്നും പഠിപ്പിക്കുന്ന, സ്ഥാപനരൂപം പൂണ്ട വായനാരീതി നമ്മളെ ഭരിക്കുന്നത് കൊണ്ടാണ് അത് നമുക്ക് സ്വാഭാവികമായി തോന്നുന്നത്. അതെ നാടകം ജൂതന്യൂനപക്ഷത്തിനും കത്തോലിക്കാര്‍ക്കും എതിരായുള്ള ഒരു കഥയാണെന്നും ഇംഗ്ലണ്ടിലെ രാജാധിപത്യത്തെ വിമര്ശനവിധേയമാക്കാനും എഴുതപ്പെട്ടതാണെന്നും എല്ലാമുള്ള വ്യത്യസ്തവായനകള്‍ സാധ്യമാണ്.

ഇങ്ങനെ ഒരു 'മുയല്‍താറാവാണ്' മാലിക്ക് എന്ന സിനിമ എന്നെനിക്കു തോന്നുന്നു. അതിന്റെ കാരണങ്ങളിലേക്കുള്ള ഒരു അന്വേഷണമാണ് ഈ കുറിപ്പ്.

ഹീറോ ആണെങ്കിലും കള്ളക്കടത്തുകാരനും കൊലപാതകിയും ആയ സുലൈമാന്‍, ആദ്യം കള്ളക്കടത്തിലെ കപ്പല്‍ പണിക്കാരനും പിന്നെ ജനപ്രതിനിധിയുമാവുന്ന, ഭീകരവാദികളോടും പൊലീസിലെ ക്രിമിനലുകളോടും തീരം കവര്‍ന്നെടുക്കാന്‍ വരുന്ന പണക്കാരോടും ബന്ധമുള്ള അബു, കള്ളക്കടത്തു സാധനങ്ങള്‍ വാങ്ങുകയും അയാള്‍ക്ക് സ്‌കൂള്‍ വെക്കാന്‍ ചപ്പു ചവറുകള്‍ ഒഴിച്ച് കൊടുക്കുകയും ചെയ്ത ശേഷം പിന്നെ ഏഷണി പറഞ്ഞും കൂട്ടുകാരനോട് വര്‍ഗീയത പറഞ്ഞും സുലൈമാനെ ഒതുക്കാന്‍ നോക്കുന്ന അന്‍വര്‍ അലി എന്ന സബ്/ കളക്ടര്‍, 'പള്ളിയുടെ മുമ്പില്‍ അവര്‍ വേസ്റ്റ് ഇടും അമ്പലത്തിന്റെ മുമ്പില്‍ കൊണ്ടിടുമോ' എന്ന് ചോദിക്കുന്ന പള്ളിയിലെ ഇമാം മൂസാക്ക (അറുപതുകളില്‍ ഒരുമുസ്ലിം സ്ത്രീക്ക് ക്രിസ്ത്യന്‍ സ്‌കൂളില്‍ ജോലി വാങ്ങിക്കൊടുക്കുന്ന ഉസ്താദാണ് ഇദ്ദേഹം എങ്കിലും!), സുനാമിയുടെ സമയത്ത് അമുസ്ലിംകളെ കയറ്റാത്ത മുസ്ലിം പള്ളി കമ്മിറ്റിക്കാര്‍, നിയമത്തെയും പോലീസിനെയും പുല്ലുവില കല്പിക്കാത്ത, പ്രസംഗങ്ങള്‍ക്കു കയ്യടിക്കുകയും 'ബോലോ തക്ബീര്‍' മുഴക്കുകയും ചെയ്യുന്ന വിവരമില്ലാത്ത റമ്ദാപള്ളിക്കാര്‍, 'പ്രതിരോധ'ത്തിന് വേണ്ടി തോക്കിറക്കുമതി ചെയ്യുകയും പോലീസ് വെടിവയ്പ്പിന് പ്രതികാരമായി ആ തോക്കുകള്‍ കുഴിച്ചെടുത്ത് ഉപയോഗിക്കുകയും ചെയ്യുന്ന അവിടുത്തെ ആളുകള്‍- ഇതൊന്നും പോരാഞ്ഞു ആര് വന്നാലും പോയാലും എല്ലാവരും അറിയുന്ന മിനിക്കോയ് ദ്വീപ് യഥേഷ്ടം ആര്‍ക്കും ഒളിച്ചു താമസിക്കാവുന്ന സ്ഥലമായി അവതരിപ്പിച്ചത്- മുസ്ലിം സമുദായത്തില്‍ നിന്നുള്ള കഥാപാത്രങ്ങളും അവരുടെ ഏരിയകളും മൊത്തം കുഴപ്പക്കാരാണല്ലോ എന്ന് വാദിക്കാന്‍ ആവശ്യത്തിന് ഇവിടെ ഉണ്ട്.

സുലൈമാന്‍ കുഴിച്ചിടാന്‍ പറഞ്ഞ തോക്കിന്റെ കഥ പോലീസില്‍ പറഞ്ഞു സുഹൃത്തിനെ കുടുക്കുന്ന പീറ്ററോ ശാപവചനങ്ങളുമായി മാത്രം നടക്കുന്ന ഫ്രഡിയുടെ അമ്മയോ ആരും, ഒരു ക്രിസ്ത്യാനി പോലും നല്ലതില്ല സിനിമയില്‍, റോസലിന്‍ എന്ന സുലൈയ്മാന്റെ ഭാര്യ അല്ലാതെ.
Malik
Malik
മാലിക് എന്ന 'മുയൽതാറാവും'
മലയാളസിനിമയുടെ ഭാവനയും
ഹലാല്‍ ലവ് സ്റ്റോറിക്ക് സ്റ്റാനിസ്‌ളാവിസ്‌കിയെ ഉപേക്ഷിക്കേണ്ടിവന്നതെവിടെ?

ഇനി ഇതൊരു ക്രിസ്ത്യന്‍ വിരുദ്ധ സിനിമ ആണെന്ന് ഒരാള്‍ക്ക് വാദിക്കാം. കടപ്പുറത്തെ കുട്ടികളോട് ജാതിവിവേചനം കാണിച്ചു അവരെ പീഡിപ്പിച്ച പള്ളീല്‍ അച്ഛനെ പൂട്ടിയിട്ടതിനു ജയിലില്‍ പോയതിലൂടെയാണ് സുലൈമാന്റെ ക്രിമിനല്‍ ജീവിതം തുടങ്ങുന്നത്. കുട്ടികളുടെ ക്രിമിനല്‍വല്‍ക്കരണത്തിനു മൂലകാരണം ഈ പള്ളീല്‍ അച്ഛനാണ്. സിനിമയില്‍ എല്ലാ വില്ലത്തരത്തിന്റെയും ഏജന്റ് ഡേവിഡ് ആണ്. താന്‍ കൂടി ഉള്‍പ്പെട്ട കൊലക്കേസില്‍ ഒന്നാം പ്രതിയായ സുഹൃത്ത് സുലൈമാന്‍ ജയില്‍ മോചനം നേടി വരുന്ന സമയത്ത് പെങ്ങളുടെ മോനെ ആന്റണി എന്ന് പേരിട്ടു മാമോദീസ മുക്കാന്‍ പോയ ആളാണ് ഡേവിഡ്. ഉറൂസ് നടക്കുന്നിടത്തു പ്രശ്‌നമുണ്ടാക്കാനും വെടിവയ്പ്പിലേക്കു കൊണ്ടെത്തിക്കാനും എല്ലാം കാരണക്കാരന്‍ എന്ന് സ്വയം പറയുന്ന (ആ ഭാഗങ്ങളുടെ ഡേവിഡ് മകനോട് ജയിലില്‍ വെച്ച് പറയുന്ന വേര്‍ഷന്‍ മാത്രമേ നമ്മള്‍ കേള്‍ക്കുന്നുള്ളൂ), സുലൈമാന്റെ മകന്റെ മരണത്തിനു കാരണക്കാരന്‍ കൂടിയായ ഡേവിഡ് അവസാനം പറയുന്നത് പ്രതികാരമായി സുലൈമാനെ സ്വന്തം മകന്‍ ഫ്രഡി കൊല്ലണമെന്ന് തന്നെയാണ്. സുലൈമാന്‍ കുഴിച്ചിടാന്‍ പറഞ്ഞ തോക്കിന്റെ കഥ പോലീസില്‍ പറഞ്ഞു സുഹൃത്തിനെ കുടുക്കുന്ന പീറ്ററോ ശാപവചനങ്ങളുമായി മാത്രം നടക്കുന്ന ഫ്രഡിയുടെ അമ്മയോ ആരും, ഒരു ക്രിസ്ത്യാനി പോലും നല്ലതില്ല സിനിമയില്‍, റോസലിന്‍ എന്ന സുലൈയ്മാന്റെ ഭാര്യ അല്ലാതെ .

Malik
Malik

സിനിമയിലെ കള്ളക്കടത്തിന്റെ തുടക്കം ചന്ദ്രന്‍ എന്ന ഹിന്ദുവില്‍ നിന്നാണ് (ഹിന്ദുക്കളാണ് സിനിമയിലെ പുറത്തു നിന്നുള്ളവര്‍- ദളിത് മുസ്ലിംകളും ദളിത് ക്രിസ്ത്യാനികളും ആണ് തദ്ദേശീയര്‍). ആള് പക്ഷെ തുറക്കാരെ സ്വന്തം കാര്യത്തിന് ഉപയോഗിക്കുമെന്നേയുള്ളു. മീന്‍ ചുളുവിലക്ക് വാങ്ങി പറ്റിക്കുന്ന ആളാണ്. മീന്‍ കച്ചവടത്തിന്റെ മറവില്‍ കള്ളക്കടത്തു നടത്തുന്നു. ചപ്പുചവറുകള്‍ ഇടാന്‍ കടപ്പുറത്തെ സ്ഥലം ഉപയോഗിക്കും. സുലൈമാന്‍ ചപ്പുചവറുകള്‍ തിരിച്ചു കൊണ്ടിട്ടതിനു അയാളെ അടിച്ചവശനാക്കി വിവസ്ത്രനാക്കി ചപ്പുകൂനയില്‍ തള്ളാന്‍ മാത്രം പുറത്തുനിന്നുള്ളവരോട് താദാത്മ്യം ഉള്ളയാളാണ് അയാള്‍. (വേസ്റ്റ് ഉണ്ടാക്കുന്ന വീട്ടുകാരില്‍ ഒരു മുസ്ലിമും ക്രിസ്ത്യാനിയുമില്ല; ഹിന്ദുക്കള്‍ മാത്രമേയുള്ളു). അതിനു ശേഷം തെറ്റി സ്വന്തമായി കള്ളക്കടത്തു നടത്തുന്ന സുലൈമാനോടും ഡേവിഡിനോടുമുള്ള കലി ഇയാള്‍ തീര്‍ക്കുന്നത് നാലഞ്ചു കുട്ടികളെ പച്ചക്കു കൊല്ലുന്ന ഒരു ബോംബാക്രമണത്തിലൂടെയാണ്. എന്നിട്ടു യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ആറ്റുകാല്‍ പൊങ്കാല നടത്തിപ്പിന് എത്തുന്നു. അവിടെ വെച്ച് കൊന്നു കഷ്ണങ്ങളായി കടലില്‍ തള്ളപ്പെടുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള പ്രതികാരം പിന്നെ ഏറ്റെടുക്കുന്നത് പോലീസ് സേനയിലെ ആളുകളാണ് എന്ന് തോന്നും അവരുടെ പക കണ്ടാല്‍. സുലൈമാനോട് അവസാനം പാവം തോന്നുന്ന പോലീസുകാരന്റെ പേര് വളരെ സുരക്ഷിതമായി 'റിഷബ്' എന്നാണു. അത് പോലും ഹിന്ദു ആണെന്ന് പറയാന്‍ കഴിയില്ല. കടപ്പുറത്തെ തിന്നു തീര്‍ക്കാന്‍ വരുന്ന വില്ലന്‍ മണിസ്വാമി ആണ് താനും. എം എല്‍ എ അബു പോലും അയാളുടെ ഏജന്റ് മാത്രമാണ്.

അപ്പോള്‍ പ്രതിനിധാനത്തിന്റെ ഏതളവു വെച്ച് നോക്കിയാലും സിനിമ എല്ലാവരെയും ഒരു പോലെ കുറ്റപ്പെടുത്തുന്നു എന്നും എല്ലാവരെയും തുല്യ അകലത്തില്‍ നിര്ത്തുന്നു എന്നും ആണോ? മുയലും താറാവുംഎല്ലാം ഒരുമിച്ചാണ് എന്നേയുള്ളൂ എന്നാണോ?

ചോദ്യമില്ലാത്ത കഥയോട്; കഥയില്ലാത്ത ചരിത്രത്തോടും

മാലിക്കിന്റെ ഫോട്ടോഗ്രാഫിയും സംഗീതവും അഭിനയവും ഗംഭീരമാണെന്നു വായിച്ച റിവ്യൂവില്‍ മിക്കയിടത്തും കാണുന്നുണ്ട് (മേക്കിങ് എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്).

മലയാളത്തില്‍ മൂന്നു തരം സിനിമകള്‍ ഉണ്ടെന്നു 'യാഥാര്‍ഥ്യത്തിന്റെ നാലുമുഖങ്ങള്‍' എന്ന തിരക്കഥകളുടെ സമാഹാരത്തിനു എഴുതിയ അവതാരികയില്‍ നിസാര്‍ അഹമ്മദ് നിരീക്ഷിച്ചിട്ടുണ്ട്: ഇതിവൃത്തപ്രധാനം (theme-centred), ലഹരിപ്രധാനം (stimulation-centred), രചനാപ്രധാനം (composition-centred). എം ടിയുടെയോ ലോഹിതാദാസിന്റെ സിനിമകളെ ഇതിവൃത്ത പ്രധാനമായി കാണാമെങ്കില്‍ മുമ്പ് ഷാജി കൈലാസിന്റെയോ തമ്പിക്കണ്ണന്താനത്തിന്റെയോ സിനിമകളെ ലഹരിപ്രധാനമായും അടൂരിന്റേയോ അരവിന്ദന്റെയോ സിനിമകളെ രചനാപ്രധാനമായും കാണാവുന്നതാണ്. മലയാള സിനിമയുടെ കാര്യത്തിലും സിനിമാ ഗാനശാഖയിലും സാഹിത്യത്തിന്റെ മേധാവിത്വം ആദ്യകാലങ്ങളില്‍ വ്യക്തമായിരുന്നു. നമ്മുടെ പ്രധാനപ്പെട്ട എഴുത്തുകാരും (തകഴി, ബഷീര്‍, ഉറൂബ്, എം ടി) തിരക്കഥാകൃത്തുക്കള്‍ കൂടിയാണല്ലോ. എന്നാല്‍ പരീക്ഷണസിനിമയില്‍ തുടങ്ങിയതെങ്കിലും മുഖ്യധാരാസിനിമയിലേക്കും അതിന്റെ നിയന്ത്രണത്തിലേക്കും ഫോട്ടോഗ്രാഫി, എഡിറ്റിംഗ് എന്നിവ വന്നതോടെ സാഹിത്യപരത എന്ന പലപ്പോഴും ബലവും പലപ്പോഴും പരാധീനതയും ആയിരുന്ന അവസ്ഥയില്‍ നിന്ന് മലയാള സിനിമ മാറി.

പക്ഷെ അവിടെനിന്നു മാറി കഥ ഒരു പ്രശ്‌നമേ അല്ലാതായി മാറിയോ എന്നത് മാലിക്കിനോട് ചോദിക്കേണ്ട ഒരു ചോദ്യം ആണ്. ഫോട്ടോഗ്രാഫിയും അഭിനയവും സംഗീതവും എഡിറ്റിംഗുമൊക്കെ ഒരുമിച്ചു വന്നു നില്‍ക്കേണ്ട രണ്ടു തലങ്ങള്‍ ഉണ്ട്: ഒന്ന്, സംവിധായകന്റെ കലാപരവും രാഷ്ട്രീയവും ആയ കാഴ്ചപ്പാട്. രണ്ടാമത്തേത്, ഇവരെ ഒരുമിച്ചു കൊണ്ടുവരുന്ന, എല്ലാ കഥാപാത്രങ്ങള്‍ക്കും നില്‍ക്കാന്‍ കഴിയുന്ന ഒരു പ്രതലം ആയി കഥാതന്തുവിനു നില്‍ക്കാന്‍ കഴിയുക. ആദ്യം രണ്ടാമത്തേത് നോക്കാം.

പല അര്‍ത്ഥത്തിലും കഥയിലെ ഒരു വഴിത്തിരിവ് ആണല്ലോ ചന്ദ്രനെ സുലൈമാനും ഡേവിഡും പീറ്ററും ചേര്‍ന്ന് കൊന്നു കടലില്‍ തള്ളിയത്. അയാളെ കൊന്നതിനു ഒരു ദൃക്സാക്ഷി ഇല്ല (അതും ആറ്റുകാല്‍ പൊങ്കാലയുടെ ഇടയില്‍കൂടി!).
Malik
Malik
മാലിക് എന്ന 'മുയൽതാറാവും'
മലയാളസിനിമയുടെ ഭാവനയും
കേരളത്തിലെ ക്രിസ്ത്യൻ-മുസ്ലിം സാമൂഹികവിരോധത്തിന്റെ പ്രശ്നവും പരിഹാരവും

പല അര്‍ത്ഥത്തിലും കഥയിലെ ഒരു വഴിത്തിരിവ് ആണല്ലോ ചന്ദ്രനെ സുലൈമാനും ഡേവിഡും പീറ്ററും ചേര്‍ന്ന് കൊന്നു കടലില്‍ തള്ളിയത്. അയാളെ കൊന്നതിനു ഒരു ദൃക്സാക്ഷി ഇല്ല (അതും ആറ്റുകാല്‍ പൊങ്കാലയുടെ ഇടയില്‍കൂടി!). ബോഡി കിട്ടിയതായി കഥയില്‍ തന്നെ പറയുന്നില്ല. അയാള്‍ കൊല്ലപ്പെട്ടു എന്ന തെളിവില്‍ ഇവര്‍ എങ്ങിനെ എത്തി? സുലൈമാന്‍ കളക്ടര്‍ അന്‍വറിനോട് പറഞ്ഞതാണെങ്കില്‍ അയാളെ വിസ്തരിചിട്ടില്ലല്ലോ? എന്ത് കണക്കിലാണ് സുലൈമാന്റെ ഉമ്മ അവിടെ സാക്ഷി പറയാന്‍ എത്തിയത്? അവരെന്തെങ്കിലും കണ്ടതായി സിനിമയില്‍ എവിടെയുമില്ല. പിന്നെ ഉമ്മാക്ക് മോനെ ശിക്ഷിക്കണം എന്നാഗ്രഹമുള്ളതു കൊണ്ടു സാക്ഷി പറയാന്‍ വിളിക്കുന്ന കോടതി എവിടെയാണുള്ളത്?

എം എല്‍ എ അബൂബക്കര്‍ മൈക്കിലൂടെ പറയുന്ന കാര്യങ്ങള്‍ ഒരു എം എല്‍ എ യും പറയാത്ത കാര്യങ്ങള്‍ ആണ്. കാരണം ഈ നാട്ടില്‍ നിയമങ്ങളുണ്ട്. കഷ്ടപ്പെട്ട് പര്‍വതീകരിക്കപ്പെട്ട ഒരു വില്ലനാണ് ആള്. പിന്നെ റമ്ദാപള്ളിക്കാരുടെ, അവിടുത്തെ മുസ്ലിംകളുടെ മാത്രം വോട്ടു കിട്ടി എം എല്‍ എ ആവുമോ ഇപ്പറയുന്ന അബുവും? ഇനി അതാണ് കഥയുടെ ഉള്ളിലെ ലോജിക് എങ്കില്‍ ക്രിസ്ത്യന്‍ ഏരിയയില്‍ മറ്റൊരു എതിര്‍ നേതാവുകൂടി വേണ്ടിയിരുന്നു. സിനിമ തന്നെ നിര്‍മിച്ച ലോജിക് നോക്കുമ്പോള്‍ അബു രണ്ടു കൂട്ടരുടെയും പ്രതിനിധി അല്ലാതെ അയാള്‍ക്ക് എം എല്‍ എ ആയിരിക്കാന്‍ കഴിയില്ല. അക്കാര്യം സിനിമ മുഴുവനായും മറന്നു!

ജയിലില്‍ വെച്ചു കോണ്‍സ്റ്റബില്മാരും പോലീസ് മേധാവികളും എല്ലാവരും ചേര്‍ന്ന് നടപ്പാക്കുന്ന സുലൈമാന്‍ വധം തിരക്കഥ അറിയാന്‍ ബാക്കി ഇനി ആരുമില്ല. കേരളം ഒരു പോലീസ് ഡീപ് സ്റ്റെയ്റ്റാണ്; അവിടെ പോലീസ് ഗൂഡാലോചനകള്‍ എങ്ങിനെയും നടക്കും, ആരറിഞ്ഞാലും അവര്‍ക്കൊരു പ്രശ്‌നവുമില്ല എന്നതാണ് ഭാവം. ഒരു പത്രക്കാരന്‍ ഉണ്ടാവുന്നത് അവസാനത്തെ സീനില്‍ അന്‍വര്‍ അലിയോട് സംസാരിക്കാന്‍ മാത്രമാണ്. 2003 ഇല്‍ 24 X 7 ന്യൂസ് ചാനല് തുടങ്ങിയ കേരളത്തിനേപ്പറ്റി തന്നെയല്ലേ സിനിമ?

ജയിലിലെ സെല്ലില്‍ തോക്കുമായിരിക്കുന്ന (ഇക്കാര്യം അബുവിനറിയാം) സുലൈമാനെക്കൊല്ലാന്‍ ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന ഒരു പയ്യനെ തോര്‍ത്തും കൊടുത്തു വിടുന്നതിലെയും അതിനു പോലീസുകാര്‍ പരിശീലനം കൊടുക്കുന്നതിന്റെയും പരിഹാസ്യത വേറെ.

സിനിമയില്‍ ഉപയോഗിച്ചിട്ടുള്ള പല പരാമര്‍ശങ്ങളും യഥാര്‍ത്ഥ ജീവിതവുമായി ബന്ധമുള്ളത് തന്നെയാണ് എന്നാണ് വായിക്കുമ്പോള്‍ മനസ്സിലാവുന്നത്. ആ അര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ കഥാവല്‍ക്കരിക്കുകയാണ് ചെയ്തിട്ടുള്ളത്.
Malik
Malik

ദൃശ്യം സിനിമകള്‍, അവയുടെ വിജയം കേരളീയഭാവനയെക്കുറിച്ചു മനസ്സിലാക്കിത്തരുന്ന ഒരു സംഗതി, വില്ലന്മാരും ഇരകളും (/കാണികളും) മാത്രമുള്ള സ്വാര്‍ഥരുടെ മാത്രം സ്ഥലമായി നാം മാറിക്കഴിഞ്ഞു എന്നതാണ്. നിയമമോ സമൂഹമോ ആര്‍ക്കും പ്രശ്‌നമല്ല. അത് പൊലീസായാലും കളക്ടര്‍ ആയാലും കള്ളക്കടത്തുകാരന്‍ ആയാലും. പിന്നെ ഒന്നുമറിയാത്ത തങ്ങളുടെ രക്ഷകനെ വിശ്വസിച്ചു എന്തും ചെയ്യുന്ന കുറെ കടപ്പുറത്തെ പാവങ്ങളെന്ന ആത്യന്തിക ഇരകളും.

രക്ഷകന് പഴമ തുളുമ്പുന്ന വലിയ തറവാട് വീടും (മുന്‍കാല പ്രാബല്യത്തില്‍ ആള് തറവാടി ആവുന്നുണ്ട്) പുതിയ ബെന്‍സ് കാറും ഉണ്ട്. തുറക്കാരുടെ മണ്ണ് കൈവിട്ടു പോവാതിരിക്കുന്നതിന്റെ ഉത്തരവാദിത്വം എടുക്കുമ്പോള്‍ അവരുടെ സാമൂഹികവികസനത്തിനു വേണ്ടി ഉണ്ടാക്കിയ സ്‌കൂളിലെ കുട്ടികള്‍ ബോംബെറിഞ്ഞു നടക്കുകയാണ്; സാമ്പത്തികമായി വലിയ കഷ്ടപ്പാടിലും ആണ്. ഏജന്റുകളല്ല, ശരിയായ വില്ലന്മാരൊക്കെ തുറക്ക് പുറത്തുനിന്നാണ്- അത് അബുവായാലും ചന്ദ്രന്‍ ആയാലും പോലീസുകാരായാലും അവസാനം മാലിക്കിനെ കൊല്ലാന്‍ കൈ പൊന്തുന്ന ഡോക്ടര്‍ ഷെര്‍മിന്‍ ആയാലും. പുറത്തുനിന്നെത്തിയ ആളാണ് നായകനും എങ്കിലും അയാള്‍ ഇടവത്തുറക്കാരെയും റമദാപള്ളിക്കാരെയും ഒരുമിച്ചു ഒരു ബെഞ്ചില്‍ ഇരുത്തിപ്പഠിപ്പിച്ച ടീച്ചറുടെ മകനാണ്. എടവത്തുറക്കാരുടെയും റമ്ദാപ്പള്ളിക്കാരുടെയും ആശ്രയമായി വളര്‍ന്ന ആളാണ്. അങ്ങിനെ ഒരു നാടുവാഴി രൂപത്തെയാണ് സുലയ്മാനില്‍ കാണുന്നത്. ഈ 'മണ്ണിന്റെ മകന്' അവിടെനിന്നു പുറത്തിറങ്ങിയാലെ എന്തെങ്കിലും അപകടം ഉണ്ടാവൂ. രാഷ്ട്രസംവിധാനം vs കീഴാളഭൂമി എന്നതാണ് സിനിമയുടെ ആലോചന എന്ന് തോന്നിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നാടുവാഴിത്തം vs ക്രൈം സ്റ്റേറ്റ് ആണ് ഇവിടുത്തെ ഘടനാപരമായ സംഘട്ടനം. അതിനു സാധൂകരണം കൊടുക്കാന്‍ നായകന്റെ വിശ്വാസത്തെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

മാലിക്ക് എന്നിട്ടും എവിടെയൊക്കെയോ വര്‍ക്ക് ചെയ്യുന്നത് ഈ ഡി എന്‍ എ കൊണ്ട് മാത്രമല്ല. കഥ പലതരത്തില്‍ നമുക്കറിയാവുന്നതു തന്നെയാണ്. എല്ലാവരാലും തെറ്റിദ്ധരിപ്പിക്കപ്പെടുകയും അമ്മ പറഞ്ഞുവിട്ടിട്ടു തന്റെ തലയെടുക്കാന്‍ വരുന്ന അനന്തിരവനെ ആയുധം കൊണ്ടും മനസ്സുകൊണ്ടും കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന ഒരു വടക്കന്‍ വീരഗാഥയുടെ ചട്ടക്കൂടാണ് മാലിക്കിന്റെതും. ഇരുപതാം നൂറ്റാണ്ടിലും അതിരാത്രത്തിലും കണ്ടിട്ടുള്ള നല്ലവരായ കള്ളക്കടത്തുകാരുടെ (അവര്‍ പകവീട്ടാനായി കൊല്ലും, കള്ളക്കടത്തു നടത്തും - മയക്കുമരുന്ന് തൊടില്ല അങ്ങിനെ മലയാള സിനിമ ഉണ്ടാക്കിയെടുത്ത ഒരു പെരുമാറ്റ കോഡ് ഉണ്ട് ഹീറോയിക് കള്ളക്കടത്തുകാര്‍ക്കു!) അതെ അച്ചാണ് ഇവിടുത്തെതും. രജനികാന്തിന്റെ ബാഷ, അമിതാഭ് ബച്ചന്റെ ഡോണ്‍, ഷാരൂഖ് ഖാന്റെ റഈസ് എന്നീ സിനിമയില്‍ കണ്ടു മറന്നതും ബോംബെ കലാപത്തിന് ശേഷം ഉണ്ടായ ബോംബെ ബോംബു സ്‌ഫോടനത്തിലൂടെ ഉണ്ടായ പ്രതികാരത്തെയും സംബന്ധിച്ച ഓര്‍മകളെ തൊടുന്നത് കൊണ്ടാണ്. കേരളത്തില്‍ ധാരാളമായി മാര്‍ക്കറ്റ് ഉള്ള പഴയ നക്‌സല്‍ നൊസ്‌റാള്‍ജിയയെക്കൂടി ഉപയോഗിച്ചാണ് സ്റ്റേറ്റ് വിരുദ്ധത ഉണ്ടാക്കിയിരിക്കുന്നത്. പോലീസുകാര്‍ കടപ്പുറത്തു നടന്നു റേപ്പ് ചെയ്തു എന്നതൊക്കെ നോര്‍ത്ത് ഈസ്റ്റിലെയും കാശ്മീരിലെയും ഓര്മ ഉണര്‍ത്തുന്നു എന്നല്ലാതെ കേരളീയ ചരിത്രത്തില്‍ കേട്ടിട്ട് ഉള്ളതല്ലല്ലോ.

ഒരു ചരിത്ര സംഭവത്തെ സിനിമ കാണിക്കുന്നുണ്ട് എന്നാണു വെയ്പ്. 2009 ലെ ബീമാപള്ളി വെടിവെയ്പ്പാണ് സംഭവം. സിനിമയില്‍ ഉപയോഗിച്ചിട്ടുള്ള പല പരാമര്‍ശങ്ങളും യഥാര്‍ത്ഥ ജീവിതവുമായി ബന്ധമുള്ളത് തന്നെയാണ് എന്നാണ് വായിക്കുമ്പോള്‍ മനസ്സിലാവുന്നത്. ആ അര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ കഥാവല്‍ക്കരിക്കുകയാണ് ചെയ്തിട്ടുള്ളത്.

എന്നാല്‍ ഇതൊരു കഥയില്ലാത്ത ചരിത്രമാണ് എന്നാണു എനിക്ക് തോന്നുന്നത്. കാരണം വെടിവെയ്പ്പ് ആര് എന്തിനുണ്ടാക്കി എന്ന് സിനിമയില്‍ ഇല്ല. കളക്ടര്‍ അന്‍വറിനു കാര്യം അറിഞ്ഞേ കൂടായിരുന്നു എന്നത് സിനിമയില്‍ നിന്ന് വ്യക്തം. എം എല്‍ എ അബു പറഞ്ഞിട്ടാണ് വെടിവെയ്പ്പ് നടത്തിയത് എന്ന് സിനിമയില്‍ എവിടെയും ഇല്ല (വെടിവയ്പ്പില്‍ അയാളുടെ പങ്ക് സിനിമ കൊണ്ട് തെളിയിക്കാന്‍ കഴിയില്ല). കളക്ടര്‍ ചൂടാവുമ്പോള്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആകെ പറയുന്നത് താന്‍ മാത്രമല്ല ഡി ജി പിയും എസ് പി യും അടക്കം എല്ലാവരും അകത്തു പോകും എന്നാണ്. എന്താണ് അവരുടെ motive? ഇതിവരില്‍ നിന്ന് എങ്ങോട്ടൊക്കെ പോവും? ആരാണാ അദൃശ്യരായ വില്ലന്മാര്‍? അധികാരത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥയില്‍ അത് അദൃശ്യമാവും എന്ന് പറയാറുണ്ട്. അതാണോ ഇവിടെ നടക്കുന്നത്? ആര്‍ക്കാണ് വെടിവെയ്പുകൊണ്ടു ലാഭമുണ്ടായത്? ഒന്നും സിനിമ പറഞ്ഞിട്ടില്ല. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ആകെ മനസ്സിലായത് പോലീസുകാര്‍ ആണ് പ്രശ്‌നമുണ്ടാക്കിയത് എന്നാണ് (അതിനു നമുക്ക് അന്‍വറിന്റെ വാക്കുകള്‍ മാത്രമേയുള്ളൂ). പോലീസുകാര്‍ അങ്ങിനെ വെറുതെ ചെയ്തു എന്ന് പറഞ്ഞാല്‍ നമുക്ക് ആ സംഭവത്തിന്റെ കാര്യകാരണത്തെപ്പറ്റിയോ ഉപയോഗത്തെപ്പറ്റിയോ ഒന്നും മനസ്സിലായിട്ടില്ല എന്നര്‍ത്ഥം. പോലീസുകാര്‍ ഭരണകൂടത്തിന്റെ ഉപകരണങ്ങളും ഇരകളും മാത്രമാണെന്ന ആലോചന വിട്ടു അവര്‍ അടിസ്ഥാനപരമായി ചീത്തവരാണ് എന്ന ലളിതയുക്തിയാണ് മാലിക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ ചെയ്യുന്ന കാര്യം എന്ത് കൊണ്ട് അയാള്‍ ചെയ്യുന്നു എന്ന് പറയുമ്പോഴാണല്ലോ നമുക്ക് ആ സംഗതിയെക്കുറിച്ചു ഒരു സങ്കല്‍പം ഉണ്ടാവുക. സാമൂഹ്യഘടനയെയോ രാഷ്ട്രീയസംവിധാനത്തെയോ പറ്റി എന്തെങ്കിലും സങ്കല്പമുണ്ടാവുന്നതിനു സഹായിക്കുന്നതിന് പകരം അത് തിരക്കഥയ്‌ക്കോ സംവിധായകനോ പോലും മനസ്സിലായിട്ടില്ലാത്ത ഒരു കഥയില്ലായ്മ ആയി. സംവിധായകന്റെ രാഷ്ട്രീയബോധം ചോദ്യം ചെയ്യപ്പെടുന്ന പോയിന്റ് ഇതാണ്.

മറ്റൊരു രീതിയില്‍ നോക്കുമ്പോള്‍ എല്ലാ വിഭാഗത്തിലും പെട്ട വലതുപക്ഷക്കാരെ സന്തോഷിപ്പിക്കാന്‍ വേണ്ട വക മാലിക്കിലുണ്ട്. പലതരം പീഡനം സഹിക്കാതെ തോക്കെടുക്കുന്നതു പ്രതിരോധമാണെന്നുള്ളത് മുസ്ലിം ഭീകരവാദികളുടെ ഒരു ആഖ്യാനമാണ്. സുലൈമാന്റെ മകന്‍ അമീറിനെ ഖബറിലേക്കു വെക്കുന്ന ദൃശ്യങ്ങള്‍ കുഴിച്ചുമൂടിയ തോക്കുകളെ കുഴിച്ചെടുക്കുന്ന ദൃശ്യങ്ങളുമായി ചേര്‍ത്തുവെച്ചിരിക്കുന്നത് വേറെ വഴിയില്ലാതെ പ്രതിരോധത്തിന് ആയുധമെടുത്തവര്‍ എന്ന ഒരു അപകടം പിടിച്ച വ്യാഖ്യാനത്തെയാണ് മുന്നോട്ടു വെക്കുന്നത്. മുസ്ലിംകള്‍ക്ക് രാജ്യം എന്നൊരു വിചാരമില്ലെന്നും അവര്‍ക്കു യാതൊരു ബോധവുമില്ലാതെ വര്‍ഗീയതയെ പിന്തുണക്കുന്നവരാണെന്നും അവര്‍ തങ്ങളെക്കൊന്നുകളയുമെന്നും ഉള്ള ഹിന്ദു ഭീതിയെയും തങ്ങളുടെ പെണ്‍കുട്ടികളെ പ്രേമിച്ചു മതം മാറ്റിയില്ലെങ്കില്‍ കുട്ടികളെയെങ്കിലും മുസ്ലിംകളാക്കും എന്നുമുള്ള ക്രിസ്ത്യന്‍ പേടിയെയും സ്റ്റീരിയോടൈപ്പ് ആയി സിനിമ ആവര്‍ത്തിക്കുന്നു.

malik
malik
ഫഹദ് ഫാസിലും ജോജുവും വിനയ് ഫോര്‍ട്ടും നിമിഷവും ജലജയും സനലും അമലും നടത്തിയ അഭിനയവും സിനിമയില്‍ ഊര്‍ജം നല്‍കുന്ന ഘടകങ്ങള്‍ ആയിരുന്നു. ഈ ക്രിയാത്മക ഘടകങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കാന്‍ ഉള്ള ഒതുക്കമോ ആലോചനയോ നല്‍കുന്നതിലും അവയെ മുന്നോട്ടു കൊണ്ടുപോകാനുള്ള സന്നദ്ധതയിലും കഥയ്ക്കും കാഴ്ചപ്പാടിനുമുള്ള പരിമിതികളാണ് സിനിമയുടെ ശരിക്കുള്ള ബാധ്യത.

ഒരു കാര്യമുണ്ട്: സിനിമയുടെ നോട്ടം റമദപ്പള്ളിയില്‍ നിന്ന് പുറത്തോട്ടാണ്. അരികുവല്‍ക്കരിക്കപ്പെട്ട പ്രദേശത്തുനിന്ന് മുഖ്യധാരയിലേക്കു കാമറ തിരിച്ചു വെക്കുന്നത് തീര്‍ച്ചയായും ഒരു സാധ്യതയാണ്. ചപ്പുചവറുകൂനകളില്‍ നിന്ന് തിരിച്ചു വീടുകളിലേക്ക് പോവുന്നതും ജയിലിനെ കാണിക്കുന്നിടത്തും അത്തരം ഒരു കാഴ്ച ഉപയോഗപ്പെടുത്തിയിരിക്കുന്നു. അങ്ങിനെയാണ് ബീമാപ്പള്ളിയെയും കടപ്പുറം ജീവിതത്തിലെ മുസ്ലിം-ക്രിസ്ത്യന്‍ ജീവിതങ്ങളുടെ ദളിത് ഉള്ളടക്കത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാന്‍ ഉള്ള ഒരു പ്രകോപനബിന്ദുവായി നില്‍ക്കാന്‍ സിനിമക്ക് സാധിക്കുന്നത്.

അത്തരം ശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് ഒപ്പം പോകാനല്ല; അകന്നു പോകാന്‍ ഒരു നല്ല ബിന്ദുവായിരിക്കും മാലിക്ക്!

മക്കളുടെ ക്രിമിനല്‍വല്‍ക്കരണത്തില്‍ ഉരുകുന്ന ജമീല ടീച്ചര്‍, സ്വവീട്ടുകാരും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നത്തില്‍ ഉഴലുന്ന, ഭര്‍ത്താവിനെക്കുറിച്ചു വാശിയോടെ സംസാരിക്കുന്ന, അവസാനം ഖബറിടത്തിനു പുറത്തു കാത്തുനില്‍ക്കേണ്ടി വരുന്ന റോസലിന്‍, അനാവശ്യം പറഞ്ഞ ആളെ മുഖത്തടിക്കുന്ന സുലെയ്മാന്റെ മകള്‍ റംലത്ത്, പിതാവിനായി തെറ്റിദ്ധരിച്ചു ആണെങ്കിലും പക വീട്ടുന്ന ഡോക്ടര്‍ ഷെര്‍മിന്‍ ഇങ്ങനെ ചില സ്ത്രീകളെ സിനിമ നമുക്ക് കാണിച്ചു തരുന്നുണ്ട്. പൊതുവെ ആണുങ്ങള്‍ മാത്രമുള്ള ഗ്യാങ്സ്റ്റര്‍ സിനിമകളുടെ യുക്തിയില്‍ ഇതൊരു മാറ്റം തന്നെയാണ്. അതുപോലെ ഫഹദ് ഫാസിലും ജോജുവും വിനയ് ഫോര്‍ട്ടും നിമിഷവും ജലജയും സനലും അമലും നടത്തിയ അഭിനയവും സിനിമയില്‍ ഊര്‍ജം നല്‍കുന്ന ഘടകങ്ങള്‍ ആയിരുന്നു. ഈ ക്രിയാത്മക ഘടകങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കാന്‍ ഉള്ള ഒതുക്കമോ ആലോചനയോ നല്‍കുന്നതിലും അവയെ മുന്നോട്ടു കൊണ്ടുപോകാനുള്ള സന്നദ്ധതയിലും കഥയ്ക്കും കാഴ്ചപ്പാടിനുമുള്ള പരിമിതികളാണ് സിനിമയുടെ ശരിക്കുള്ള ബാധ്യത.

ചരിത്രത്തോടും സമൂഹത്തോടും എന്ന പോലെ കഥയോടും ഉള്ള ഉത്തരവാദിത്വമില്ലായ്മ മാലിക്കിനെ എല്ലാവരും എല്ലാവരോടും സംഘട്ടനത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു യുദ്ധഭൂമി മാത്രം ആക്കി ചുരുക്കുന്നുണ്ട്. ഓര്‍മകളുടെ Recycling ലും ഭീതിയുടെ ഉപഭോഗത്തിലും അലസമായ രക്ഷകബിംബത്തിലും കുടുങ്ങിക്കിടക്കുന്ന മലയാളി ഭാവനയുടെ പ്രകാശനം കൂടി സിനിമയില്‍ നടക്കുന്നുണ്ട് എങ്കിലും!

മാലിക് എന്ന 'മുയൽതാറാവും'
മലയാളസിനിമയുടെ ഭാവനയും
ഇരകളും ജോജിയും, ക്രെഡിബിലിറ്റിയില്‍ ആണിയടിയാകുന്ന ആണയിടലുകള്‍

Related Stories

No stories found.
logo
The Cue
www.thecue.in