വ്യക്തിപരമായി ആക്രമിച്ചാലും പിന്തിരിഞ്ഞോടുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍: പി.എ മുഹമ്മദ് റിയാസ് അഭിമുഖം

വ്യക്തിപരമായി ആക്രമിച്ചാലും പിന്തിരിഞ്ഞോടുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍: പി.എ മുഹമ്മദ് റിയാസ് അഭിമുഖം
Summary

ക്രിസ്ത്യന്‍ വോട്ട് ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ നീക്കം, വ്യക്തിപരമായ അക്രമണം, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ആരോപണം, ലോക്‌സഭ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സംസാരിക്കുന്നു.

Q

ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് താങ്കള്‍ പോപ്പുലര് ഫ്രണ്ടുമായി ബന്ധമുള്ള നേതാവാണെന്ന് ആരോപിച്ചിരിക്കുന്നു. വ്യക്തിഹത്യ നടത്തുന്ന ഇത്തരം ആരോപണങ്ങള്‍ വരുന്നത് എന്തുകൊണ്ടാണ്?

A

വളരെ പ്രസക്തമായ ഒരു സംവാദം സമൂഹത്തില്‍ നടക്കുന്നുണ്ട് . ക്രിസ്ത്യന്‍ മത വിഭാഗത്തോട് ബിജെപി ഇപ്പോള്‍ കാണിക്കുന്ന സ്‌നേഹം വെറും കാപട്യം ആണെന്ന് തുറന്നു കാട്ടപ്പെട്ടു. ഇവിടെ ഗൗരവമേറിയ ചോദ്യങ്ങള്‍ ഞങ്ങള്‍ ഉന്നയിച്ചിരുന്നു. ക്രിസ്ത്യന്‍ മതവിഭാഗത്തെ ആന്തരിക ശത്രുക്കള്‍ എന്ന് പ്രഖ്യാപിച്ച വിചാരധാരയെയും ഗോള്‍വാള്‍ക്കറെയും ബിജെപി തള്ളിപ്പറയുന്നുണ്ടോ.. ?, ആര്‍ എസ് എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറില്‍ 2023 ഇല്‍ പ്രസിദ്ധീകരിച്ച സര്‍സംഘചാലക് മോഹന് ഭഗവതിന്റെ ക്രിസ്ത്യന്‍ വിരുദ്ധ ലേഖനങ്ങളെ തള്ളിപ്പറയുന്നുണ്ടോ.. ?, രാജ്യത്ത് വ്യാപകമായി ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങള്ക്ക് എതിരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നേതാക്കള്‍, മന്ത്രിമാര് എന്നിവരുടെ പ്രസ്താവനകളെ കുറിച്ച് ബി ജെ പി നേതാക്കള്‍ക്ക് എന്താണ് പറയാന്‍ ഉള്ളത് ..?. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ പറ്റാത്തവര്‍ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുകയാണ്. ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിക്കും. സംഘപരിവാറിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടി കൊണ്ടെയിരിക്കും. എല്ലാ തരം മതവര്‍ഗീയതയോടും സന്ധിയില്ലാതെ പോരാടും.

Q

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സംസ്ഥാനത്ത് നിര്‍ണ്ണായക ചുമതലയുള്ള മന്ത്രിക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിനെ നിയമപരമായി നേരിടേണ്ടതല്ലേ?

A

2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കുമ്പോള്‍ ഇതിലും ഭീകര ആരോപണങ്ങളാണ് എല്ലാ വര്‍ഗീയ ശക്തികളും രാഷ്ട്രീയ എതിരാളികളും വീടുകള്‍ കയറി ഇറങ്ങി പറഞ്ഞത് . ജനങ്ങള്‍ മറുപടി നല്കും എന്നാണ് ചോദിച്ചവരോടെല്ലാം അന്ന് പറഞ്ഞത്. ബേപ്പൂരില്‍ ഉള്ള ജനങ്ങള്‍ 28,747 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് നല്‍കിയത്.

വ്യക്തിപരമായി ആക്രമിക്കുമ്പോള്‍ ഭയപ്പെട്ട് പുറകോട്ട് പോകുന്നവരല്ല ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍. ഞങ്ങള്‍ ആരെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം. മതനിരപേക്ഷ കേരളം ഇതിന് മറുപടി നല്കും. ഞങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം അവരെ എത്രത്തോളം അസ്വസ്ഥരാക്കുന്നു എന്നതിന്റെ തെളിവാണ് ഉത്തരം കിട്ടാതെ വരുമ്പോള്‍ വ്യക്തി അധിക്ഷേപത്തിലേക്ക് അവര് പോകുന്നത്. ഞങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം ശരിയാണെന്ന് ഇതിലൂടെ കൂടുതല്‍ വേഗത്തില്‍ സമൂഹത്തിന് ബോധ്യപ്പെടും. മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ പറയുന്നതു പോല മടിയില്‍ കനമുള്ളവന് വഴിയില്‍ ഭയന്നാല്‍ മതിയല്ലോ.

Q

അരമന സന്ദര്‍ശന വിവാദത്തിന് പിന്നാലെ താങ്കളെ തിരഞ്ഞുപിടിച്ച് ബിജെപി ആക്രമിക്കുന്നത് എന്തുകൊണ്ടാണ്. ഒരു മുസ്ലിം നാമധാരി ആയതുകൊണ്ടാണോ?

A

ജനങ്ങള്‍ ഇതെല്ലാം മനസിലാക്കുന്നവരാണ്

Q

പി.എഫ്.ഐ ബന്ധം എന്ന ആരോപണം ബിജെപി ഉന്നയിച്ചപ്പോള് കോണ്ഗ്രസ് അതിന് കയ്യൊപ്പ് ചാര്ത്തിയത് എന്തുകൊണ്ടാണ്?

A

കേരളത്തിലെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധവും സംസ്ഥാനത്ത് ഭരണത്തില്‍ എത്തുക എന്ന അധികാരക്കൊതിയുമാണ്. കേരളത്തില്‍ കോണ്ഗ്രസിന്റെ തകര്‍ച്ച വേഗത്തിലാക്കാന്‍ ഇത്തരം നിലപാടുകള്‍ സഹായിക്കും. കാരണം കോണ്ഗ്രസില് വലിയൊരു വിഭാഗം മതനിരപേക്ഷ മനസ് ഉള്ളവരാണ്. മുഖ്യ ശത്രു ബിജെപി അല്ല , ഞങ്ങളാണ് എന്ന നിലയില്‍ തുടര്‍ച്ചയായി കോണ്ഗ്രസിലെ ചില നേതാക്കളുടെ നിലപാടുകള്‍ ഈ മതനിരപേക്ഷ കോണ്ഗ്രസ് മനസുകളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. സമീപ ഭാവിയില് കോണ്ഗ്രസിലുള്ള മതനിരപേക്ഷ മനസുകള്‍ ഞങ്ങള്‍ക്കൊപ്പം അണിനിരക്കും.

Q

സംസ്ഥാന സെക്രട്ടറിയേറ്റില് മുതിര്‍ന്ന അംഗങ്ങളും മന്ത്രിമാരും ഉണ്ടായിരിക്കുമ്പോഴും സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഔദ്യോഗിക വക്താവായി ആദ്യം പ്രതികരിക്കുന്നുവെന്നും പാര്‍ട്ടിയില് താങ്കള്‍ക്ക് അതിപ്രാമുഖ്യം ലഭിക്കുന്നുവെന്ന രീതിയിലുള്ള ആക്രമണം ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടല്ലോ?

A

രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാനുള്ള കരുത്ത് ഇല്ലാതാകുമ്പോഴാണ് നിലവാരമില്ലാത്ത അരാഷ്ട്രീയവാദം ഉന്നയിക്കപ്പെടുന്നത്. അതിലൂടെ രാഷ്ട്രീയം പറയുന്ന ഞങ്ങളുടെ ഒക്കെ നാവ് അടപ്പിക്കാം എന്നാണ് ഇവര്‍ കരുതുന്നത്. ഒരു വിഷയത്തില്‍ പാര്‍ട്ടി നിലപാട് എടുത്താല്‍ ആ നിലപാട് പറയുന്നവരാണ് എല്ലാ മന്ത്രിമാരും പാര്‍ട്ടി നേതാക്കളും. കിട്ടാവുന്ന വേദികളില്‍ ആ നിലപാട് പറയുക എന്നതാണ് ഞങ്ങളുടെ രീതി. അത് പൊതു പ്രസംഗങ്ങളില്‍ ആകും കുടുംബ യോഗങ്ങളില്‍ ആകും , മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ആകും, അങ്ങനെ ഓരോരുത്തരും പാര്‍ട്ടി നിലപാട് എല്ലായിടത്തും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. രാഷ്ട്രീയ നിലപാട് മന്ത്രിമാര്‍ നിര്‍ബന്ധമായും പറയണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. പാര്‍ട്ടി സെക്രട്ടറി , സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവരുമൊക്കെയായി ചര്‍ച്ച ചെയ്തും ചിലത് പറയാറുണ്ട്. ചില കാര്യങ്ങള്‍ ശക്തിയായി പറയണമെന്ന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ മാഷ് പ്രത്യേകം ഓര്‍മ്മപ്പെടുത്താറുണ്ട്. അതുകൊണ്ട് ഇനിയും പറയേണ്ടത് മാന്യമായ രീതിയില്‍ പറയുക തന്നെ ചെയ്യും. മന്ത്രി ആയി എന്നതു കൊണ്ട് രാഷ്ട്രീയം പറയരുത് എന്നുണ്ടോ..? മന്ത്രിയുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനൊപ്പം പാര്‍ട്ടി ഉയര്‍ത്തുന്ന ആശയം പ്രചരിപ്പിക്കാനും ഉത്തരവാദിത്തം ഉണ്ട് . മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ വിശദീകരിച്ചതിന് ശേഷം രാഷ്ട്രീയമായി വരുന്ന ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് പറയാനാകുന്നത് പറയുക എന്നത് ഞങ്ങള്‍ മന്ത്രിമാരുടെ ഉത്തരവാദിത്തമാണ്. അത് എല്ലാ മന്ത്രിമാരും സാധ്യമാകുന്നത് പോലെ പറയാറുണ്ട്. കിട്ടാവുന്ന എല്ലാ വേദികളിലും, ദീര്‍ഘ കാലം ചാനല് ചര്‍ച്ചകളില്‍ ഉള്‍പ്പെടെ പാര്‍ട്ടി നിലപാട് പറഞ്ഞു വന്നവരാണ് ഞങ്ങള്‍. കമ്മ്യൂണിസ്റ്റുകാര്‍ ഏറ്റവും അസ്വസ്ഥരാവുക രാഷ്ട്രീയം പറയാതിരിക്കുമ്പോഴാണ്. മന്ത്രി എന്ന ഉത്തരവാദിത്തം രാഷ്ട്രീയ ഉത്തരവാദിത്തമാണ്. മന്ത്രി എന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനൊപ്പം തന്നെ രാഷ്ട്രീയകാര്യങ്ങള്‍ ജനങ്ങളോട് പറയാന്‍ ഒട്ടേറെ അവസരം ലഭിക്കും.

വലതുപക്ഷ ചേരിയിലുള്ള ക്രിസ്ത്യാനികളില്‍ ഒരു വിഭാഗത്തിന് ബിജെപിയോടു മൃദു സമീപനം ഉണ്ടായി എന്നുള്ളത് വസ്തുതയല്ലേ?

A

അങ്ങനെ തോന്നുന്നില്ല. കേരളത്തിലെ ചിന്തിക്കുന്ന ജനങ്ങള്‍ക്കെല്ലാം കാര്യം മനസ്സിലാകുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബിജെപിയെ നന്നായി അറിയാം. അതില്‍ മതപരമായ വേര്‍തിരിവിന്റെ ആവശ്യം ഇല്ല. മതനിരപേക്ഷ കേരളം മരിച്ചാലേ ബിജെപിക്ക് കേരളത്തില് പ്രതീക്ഷ ഉള്ളൂ, അത് എളുപ്പമല്ല. കേരളത്തിലെ എല്ലാ മത വിശ്വാസികളും മതനിരപേക്ഷ മനസ്സുള്ളവര്‍ ആണ്. മത സൗഹാര്‍ദ അന്തരീക്ഷമാണ് എല്ലാ മത വിശ്വാസികളും ആഗ്രഹിക്കുന്നത്.

Q

സവര്‍ണ്ണ ക്രിസ്ത്യാനികള്‍ക്കിടയില്‍ മുസ്ലിം വിരോധം ആളിപ്പടരുന്നു എന്നത് സിപിഎമ്മിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. കാസ പോലുള്ള സംഘടനകള്‍ അതിന് ഉദാഹരണം അല്ലേ?

A

അതും തെറ്റായ വ്യാഖ്യാനം ആണ്. സംഘപരിവാര്‍ നാട്ടില്‍ വര്‍ഗീയ വിഭജനം ഉണ്ടാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് എന്നത് വസ്തുത ആണ്. എന്നാല്‍ അതൊന്നും കേരളത്തില്‍ വിജയിക്കില്ല.

Q

റബര്‍ വില രാഷ്ട്രീയം കൊണ്ട് ബിജെപിക്ക് വോട്ട് ബാങ്ക് നേട്ടം ഉണ്ടാകുമോ?

A

കോണ്ഗ്രസ് തുടങ്ങി വെച്ചതും, ബി ജെ പി പിന്തുടരുന്നതുമായ നവഉദാരവല്ക്കരണ നയമാണ് രാജ്യത്തെ ഈ പ്രതിസന്ധിക്ക് കാരണം. പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ കൃത്യമായ ഉത്തരം ഇതിന് നല്‍കിക്കഴിഞ്ഞു. ആഗോള കരാറുകളില്‍ റബര്‍ വ്യവസായ ഉല്പന്നമായിട്ടാണ് നിര്‍വ്വചിച്ചിരിക്കുന്നത്. അതുകൊണ്ട് റബറിനു താങ്ങുവില നിശ്ചയിക്കാനാവില്ല. കേരളം നിശ്ചയിച്ചിട്ടുള്ള 170 രൂപയില്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു രൂപ കൂടുതല്‍ ധനസഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. റബറിന്റെ സബ്‌സിഡി എത്ര വേണമെങ്കിലും ഉയര്‍ത്താം. ഇത് കേന്ദ്രം ഇത് വരെ അംഗീകരിച്ചിട്ടില്ല. കേരളത്തിലെ പ്രായമേറിയ റബര്‍ തോട്ടങ്ങള്‍ക്ക് റീപ്ലാന്റിംഗ് സബ്‌സിഡി നിഷേധിക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം റബ്ബര്‍ കര്‍ഷകര്‍ക്ക് മനസ്സിലാകുന്ന കാര്യമാണ്. റബ്ബര്‍ കര്‍ഷകരോട് നീതി രഹിതമായി പെരുമാറുന്നതിന് ബിജെപി കര്‍ഷകരോട് മാപ്പ് പറയുകയാണ് വേണ്ടത്.

Q

വിമോചന സമരകാലത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധസഖ്യം പോലെ സവര്‍ണ്ണ ഹിന്ദുക്കളെയും സവര്‍ണ്ണ ക്രിസ്ത്യാനികളെയും ഒരുമിച്ച് നിര്‍ത്തിയുള്ള സോഷ്യല്‍ എന്ജിനീയറിങ് ആണോ ബിജെപി ലക്ഷ്യമിടുന്നത്?

A

ഈ സോഷ്യല്‍ എന്‍ജിനീയറിങ് അഭ്യാസം സംഘപരിവാര്‍ നടത്താന്‍ ശ്രമിച്ചപ്പോളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമം സി.പി.എം പിടിച്ചെടുത്തത്. അവരുടെ അക്കൗണ്ട് പൂട്ടികെട്ടിയില്ലെ.. ജനങ്ങള്‍ ആണ് വലുത്. അവരുടെ ജീവിതാനുഭവങ്ങളും.

Q

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തില്‍ നിന്ന് എത്രത്തോളം സിപിഎമ്മിന് മുന്നോട്ട് വരാന് കഴിയും ഇത്തവണ. രാഹുല്‍ രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാകുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രത്യേകിച്ചും?

A

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നമ്മള്‍ അഭിമുഖീകരിച്ചത്. തിളക്കമാര്‍ന്ന മുന്നേറ്റം എല്‍ഡിഎഫിന് സാധ്യമായില്ലേ . അത് ഇനിയും തുടരും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ എങ്ങനെ ആയിരുന്നു. ജനങ്ങള്‍ക്ക് അന്നു തന്നെ കാര്യം മനസിലായില്ലേ. എല്ലാം ജനങ്ങള്‍ക്ക് മനസിലാകും. 2019 ല് ഇടതുപക്ഷത്തോടുള്ള സ്‌നേഹം നിലനിര്ത്തി കോണ്ഗ്രസിന് ജനങ്ങള് വോട്ടു ചെയ്യാന് കാരണം കോണ്ഗ്രസും ബി ജെ പിയും ഒറ്റകക്ഷി മത്സരമാണെന്ന് തെറ്റിദ്ധരിച്ചിട്ടാണ്. യു ഡി എഫ് എം പിമാര് പാര്‍ലിമെന്റില്‍ ബിജെപി വിരുദ്ധ പോരാട്ടത്തില് വട്ടപൂജ്യവുമായി. 2004 ലേതു പോലെ ഇടതുപക്ഷ അംഗബലം വര്ധിപ്പിക്കണം എന്നാണ് ജനം ചിന്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in