'ഇതൊരിക്കലും കണ്‍സന്‍റ് ചോദിക്കലാകുന്നില്ല, ഭയപ്പെടുത്തലാണ്', അപർണ; അഭിമുഖം

'ഇതൊരിക്കലും കണ്‍സന്‍റ് ചോദിക്കലാകുന്നില്ല, ഭയപ്പെടുത്തലാണ്', അപർണ; അഭിമുഖം

'പലരും ഇതിനെ കൺസന്റുമായിട്ടാണ് റിലേറ്റ് ചെയ്യുന്നത്, അവൻ കൺസന്റ് ചോദിക്കുകയല്ലേ എന്ന്, ഇതൊരിക്കലും കണ്‍സന്‍റ് ചോദിക്കലാകുന്നില്ല, ഭയപ്പെടുത്തലാണ്', ലിഫ്റ്റ് നല്‍കിയ 14കാരൻ അപമര്യാദയോടെ പെരുമാറിയ സംഭവത്തിൽ കുട്ടിയെ ന്യായീകാരിക്കുന്നവരോട് അപര്‍ണയ്ക്ക് പറയാനുളളത് ഇതാണ്. ഇതുപോലുളള പല അനുഭവങ്ങളും പലരേയും പോലെ തനിക്കും മുമ്പ് ഉണ്ടായിട്ടുണ്ട്. ശാരീരികമായും അല്ലാതെയും. പക്ഷെ അപ്പോഴൊന്നും ഇത്ര ഞെട്ടൽ തോന്നിയിട്ടില്ല. ഒരു ചെറിയ കുട്ടിയിൽ നിന്ന് ഇങ്ങനെ കേൾക്കേണ്ടി വന്നു എന്നതാണ് തന്നെ ഭീതിപ്പെടുത്തുന്നതെന്നും അതുകൊണ്ടാണ് ഈ വിഷയം സമൂഹം അറിയണം എന്ന് തീരുമാനിച്ചതെന്നും അപർണ 'ദ ക്യു'വിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഇങ്ങനൊരു അവസ്ഥയിൽ അവനെ കുറ്റക്കാരനാക്കാൻ പറ്റില്ല. ആരും ജനിക്കുന്നത് ഇത്തരം മോശം മനോഭാവത്തോടെയുമല്ല. അവർ വളർന്നുവരുന്ന സാഹചര്യങ്ങളാണ് അങ്ങനെ ആക്കിത്തീർക്കുന്നത്. ഒരു കുട്ടി പ്രായപൂർത്തി ആകുമ്പോൾ മാതാപിതാക്കൾ അവരെ പറഞ്ഞ് മനസിലാക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. പലപ്പോഴും അത് ചെയ്യാൻ അവർ തയ്യാറാകുന്നില്ലെന്നതാണ് അടിസ്ഥാന പ്രശ്നം. കുട്ടികൾക്ക് ആകെ കിട്ടുന്ന ലൈം​ഗീക അറിവുകൾ ഇന്റർനെറ്റിൽ ലഭ്യമാകുന്ന സെക്സ് വീഡിയോകളിൽ നിന്നാണ്. അതൊരിക്കലും ലൈം​ഗീക വിദ്യാഭ്യാസം നേടുന്നതിനുളള ശരിയായ മാർ​ഗമല്ല. കുട്ടികളോട് തുറന്ന് സംസാരിക്കണം. അതിന് ഒരു നാണവും വിചാരിക്കേണ്ടതില്ല', അപർണ പറയുന്നു

'ഇതൊരിക്കലും കണ്‍സന്‍റ് ചോദിക്കലാകുന്നില്ല, ഭയപ്പെടുത്തലാണ്', അപർണ; അഭിമുഖം
വിദ്യാര്‍ത്ഥിക്ക് തിരുത്താന്‍ അവസരം; നിയമനടപടിക്കില്ലെന്ന് കൗമാരക്കാരന്‍ മോശമായി പെരുമാറിയ അപര്‍ണ്ണ

എറണാകുളം എസ്എന്‍ഡിപി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയിൽ നിന്നാണ് അപർണയ്ക്ക് മോശം അനുഭവം ഉണ്ടായത്. വിഷയത്തിൽ കുട്ടിയുടെ മാതാപിതക്കളോടും സ്കൂൾ അതികൃതരോടും സംസാരിക്കാനാണ് അപർണയുടെ തീരുമാനം. അവരെക്കാൾ മുതിർന്ന യാതൊരു പരിചയവും ഇല്ലാത്ത തന്നോട് ഇങ്ങനെ പെരുമാറിയെങ്കിൽ കൂടെ പഠിക്കുന്ന മറ്റ് പെൺകുട്ടികളെ എങ്ങനെയാകും നോക്കിക്കാണുക എന്നതാണ് തന്നെ അലട്ടുന്ന മറ്റൊരു ചിന്ത എന്നും അപർണ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in