
മധുവിനെ ആക്രമിച്ചതിന് സമാനമായ രീതിയിലാണ് ഷിജു എന്ന യുവാവ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. പൊതുവില്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളോ അല്ലെങ്കില്‍ സ്‌റ്റേറ്റിന്റെ നടപടികളോ ഒന്നും സമൂഹത്തെ സ്വാധീനിക്കുന്നില്ല എന്നതുകൊണ്ട് കേരളം വളരെ ഗൗരവമായി എടുക്കേണ്ട കാര്യമാണ് ഈ കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ സംഭവിച്ചത്. സണ്ണി എം. കപിക്കാട് എഴുതുന്നു.
എല്ലാ ദിവസവും ആവര്‍ത്തിക്കുന്ന വിധത്തിലാണ് ദളിത് ആദിവാസി പീഡനങ്ങള്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരു വിഷയം ഉണ്ടായി അത് അന്തരീക്ഷത്തില്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന സമയത്താണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ആക്രമണത്തിന് ഇരയാകുന്നത്. മധുവിനെ ആക്രമിച്ചതിന് സമാനമായ രീതിയിലാണ് ഷിജു എന്ന യുവാവ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. പൊതുവില്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളോ അല്ലെങ്കില്‍ സ്‌റ്റേറ്റിന്റെ നടപടികളോ ഒന്നും സമൂഹത്തെ സ്വാധീനിക്കുന്നില്ല എന്നതുകൊണ്ട് കേരളം വളരെ ഗൗരവമായി എടുക്കേണ്ട കാര്യമാണ് ഈ കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ സംഭവിച്ചത്. രണ്ട് തരത്തിലുള്ള കാര്യങ്ങള്‍ വേണമെന്ന് തോന്നുന്നു. സ്‌റ്റേറ്റ് മെഷിനറി ഗൗരവമായി ഇക്കാര്യത്തെ കൈകാര്യം ചെയ്യുന്നില്ല എന്നുള്ളതാണ് ഏറ്റവും മര്‍മ്മപ്രധാനമായ കാര്യം.
കേരളത്തിലെ ആഭ്യന്തര വകുപ്പും പൊലീസും അതിന്റെ സംവിധാനങ്ങളും ഇത്തരമൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ തന്നെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുവാനും വളരെ മാതൃകാപരമായ ശിക്ഷ ഉറപ്പു വരുത്താനും ഒരു നടപടിക്രമവും ഗവണ്‍മെന്റ് കൈക്കൊള്ളാറില്ല. നിസ്സാരമായൊരു പെറ്റിക്കേസ് കൈകാര്യം ചെയ്യുന്നത് പോലെയാണ് ദളിത് ആദിവാസി മര്‍ദ്ദനങ്ങളെയും അപമാനങ്ങളെയും ഈ സ്റ്റേറ്റ് കൈകാര്യം ചെയ്യുന്നത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതി. രണ്ടാമത്തെ കാര്യം കേരള സമൂഹത്തില്‍ ജാതിയും ജാതി വിവേചനങ്ങളും ഒന്നും ഇവിടെയില്ല എന്ന വ്യാപകമായ പ്രചാരണം ബുദ്ധിജീവികള്‍, പ്രത്യേകിച്ച് ഇടതുപക്ഷ ബുദ്ധിജീവികള്‍ നിര്‍ത്തി വെക്കേണ്ടതാണ്. അവര്‍ കാര്യങ്ങള്‍ കണ്ണ് തുറന്ന് കാണണം.
ജാതീയമായ അതിക്രമങ്ങളും ജാതീയമായ പീഡനങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലമാണ് കേരളമെന്ന് അവര്‍ തുറന്നു സമ്മതിക്കുകയും അത് സമൂഹത്തോട് പറയുകയും സമൂഹത്തിന് ജാഗ്രതയുണ്ടാകണമെന്ന് പറയേണ്ടതിന് പകരം ജാതി ഇവിടെ ഇല്ലാത്തതാണ്, അഥവാ എന്തെങ്കിലും സംഭവമുണ്ടാകുകയാണെങ്കില്‍ അത് ഒറ്റപ്പെട്ട സംഭവമാണെന്ന് വരുത്തിത്തീര്‍ക്കുന്ന ഈ കാപട്യം അവര്‍ അവസാനിപ്പിക്കുകയും വേണം. മൂന്നാമത് ഒരു കാര്യം, ഇന്ന് വളരെ ജനാധിപത്യപരമായി ഇടപെടുന്ന സംഘടനകളാണ് ദളിത് മൂവ്‌മെന്റുകള്‍. അവര്‍ നിയമത്തെയും ഗവണ്‍മെന്റിനെയുമാണ് ഓരോ പ്രശ്‌നവും പരിഹരിക്കുന്നതിനായി ആശ്രയിക്കുന്നത്. അവര്‍ വലിയ തോതില്‍ നിരാശരായിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ഒരു സംഘടനാ പ്രവര്‍ത്തകന്‍ ആയതുകൊണ്ടുതന്നെ എനിക്ക് അത് അറിയാന്‍ പറ്റും. ഈ ജനവിഭാഗം വലിയ തോതില്‍ അസ്വസ്ഥരും അതുപോലെ തന്നെ നിരാശരുമാണ്. ഗവണ്‍മെന്റ് ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല, ഞങ്ങളില്‍ ഒരാള്‍ ആക്രമിക്കപ്പെട്ടാല്‍ അക്രമികള്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെടുന്നില്ല, തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു പ്രതികരണത്തെക്കുറിച്ചും ഗവണ്‍മെന്റും സമൂഹവും ബോധവാന്‍മാരും ബോധവതികളും ആയിരിക്കേണ്ടതുണ്ട്. ഇങ്ങനെ വളരെ സങ്കീര്‍ണ്ണമായ ഒരു സംഗതിയാണ് ഇത്.
പേരൂര്‍ക്കട കേസില്‍ ബിന്ദുവിന് എതിരെ ഒരു കേസ് കൊടുക്കുന്നു, പൊലീസ് അവരെ കസ്റ്റഡിയില്‍ എടുക്കുന്നു. ഒരു സ്ത്രീയെ രാത്രിയില്‍ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ലെന്ന് നിയമം ഉണ്ടായിരിക്കെ കസ്റ്റഡിയില്‍ വെച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നാമമാത്രമായ ഡിപ്പാര്‍ട്ട്‌മെന്റല്‍ നടപടിയെന്ന നിലയ്ക്ക് ഒരു സസ്‌പെന്‍ഷന്‍ മാത്രമാണ് സര്‍ക്കാര്‍ ചെയ്തത് എന്നിട്ട് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്
അതുകൊണ്ട് ഈ ഏജന്‍സികള്‍, സോഷ്യല്‍ മൂവ്‌മെന്റ്‌സ്, പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍, സാംസ്‌കാരിക സംഘങ്ങള്‍, ഗവണ്‍മെന്റ് മെഷിനറി, ഇവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു കണ്‍വിക്ഷനുണ്ടാകുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്. കേരളത്തില്‍ ജാതി വിവേചനമുണ്ടെന്ന് പറയുന്നത് ഞങ്ങളെപ്പോലെ വളരെ കുറച്ചാളുകള്‍ മാത്രമേയുള്ളു. ബാക്കിയുളളവര്‍ സമ്മതിക്കാറ് പോലുമില്ല. ഇല്ലാത്തത് പറയുകയാണെന്ന ഒരു സംഗതിയാണ് അവര്‍ കേരളത്തില്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് പേരൂര്‍ക്കട കേസില്‍ ബിന്ദുവിന് എതിരെ ഒരു കേസ് കൊടുക്കുന്നു, പൊലീസ് അവരെ കസ്റ്റഡിയില്‍ എടുക്കുന്നു. ഒരു സ്ത്രീയെ രാത്രിയില്‍ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ലെന്ന് നിയമം ഉണ്ടായിരിക്കെ കസ്റ്റഡിയില്‍ വെച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നാമമാത്രമായ ഡിപ്പാര്‍ട്ട്‌മെന്റല്‍ നടപടിയെന്ന നിലയ്ക്ക് ഒരു സസ്‌പെന്‍ഷന്‍ മാത്രമാണ് സര്‍ക്കാര്‍ ചെയ്തത് എന്നിട്ട് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
പൊലീസില്‍ പരാതി കൊടുക്കുമ്പോള്‍ സ്വന്തം വീട് പരിശോധിക്കാനുള്ള മര്യാദ പോലും കാണിക്കാത്ത ഓമന ഡാനിയേലും മകളും കുറ്റവാളികളാണെന്ന് പിറ്റേദിവസം രാവിലെ ഏഴ് മണിക്ക് തെളിഞ്ഞതാണ്. അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിന് ഇതുവരെ തോന്നുന്നില്ല.
ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത് പിറ്റേ ദിവസം രാവിലെ തന്നെ പരാതി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. അതായത് പോയി എന്ന് പറഞ്ഞ മാല അവരുടെ വീട്ടില്‍ തന്നെയുണ്ടായിരുന്നു എന്നതാണ് ഏറ്റവും പ്രധാനം. ഈ പെണ്‍കുട്ടി അത് മോഷ്ടിച്ചുവെന്ന് പറഞ്ഞ് പൊലീസില്‍ പരാതി കൊടുക്കുമ്പോള്‍ സ്വന്തം വീട് പരിശോധിക്കാനുള്ള മര്യാദ പോലും കാണിക്കാത്ത ഓമന ഡാനിയേലും മകളും കുറ്റവാളികളാണെന്ന് പിറ്റേദിവസം രാവിലെ ഏഴ് മണിക്ക് തെളിഞ്ഞതാണ്. അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിന് ഇതുവരെ തോന്നുന്നില്ല. പിന്നെ എങ്ങനെയാണ് ആദിവാസി ആക്രമിക്കപ്പെടാതെയിരിക്കുന്നത്? അത്രയും ഭീകരമാണ് ഈ സംഭവം. അതുകൊണ്ട് ഇത് സമൂഹത്തെ കൂടുതല്‍ കൂടുതല്‍ അരാജകത്വത്തിലേക്കും പ്രശ്‌നങ്ങളിലേക്കുമാണ് നയിക്കുക. അതുകൊണ്ട് ഗവണ്‍മെന്റും പൊളിറ്റിക്കല്‍ പാര്‍ട്ടികളും സാമൂഹിക പ്രസ്ഥാനങ്ങളും വളരെ ഗൗരവമായി ഈ വിഷയത്തില്‍ ഇടപെട്ട് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഉണ്ടായ പ്രശ്‌നങ്ങളില്‍ വളരെ മാന്യവും ശക്തവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കുക എന്നതാണ് അതിന്റെയൊരു പരിഹാരം.
ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിക്കാന്‍ മാത്രം ധൈര്യം സാമൂഹ്യവിരുദ്ധരായിട്ടുള്ള സവര്‍ണ്ണ ലോബിക്ക്, കുടിയേറ്റ ലോബിക്ക് എങ്ങനെയാണ് കിട്ടുന്നത്? ബുദ്ധിജീവികള്‍ ഉണ്ടാക്കിക്കൊടുക്കുന്ന ധൈര്യമാണ് അത്. വണ്ടി തടഞ്ഞു, വണ്ടിയുടെ ചില്ലെറിഞ്ഞു പൊട്ടിച്ചു എന്നൊക്കെയാണ് ആരോപണങ്ങള്‍. ചില്ലെറിഞ്ഞു പൊട്ടിച്ചു എന്ന് ഇവര്‍ ഇവര്‍ വ്യാജമായി പറയുന്നതാണോ എന്നത് ഇനി അന്വേഷിച്ചാലേ പറയാന്‍ പറ്റൂ. വണ്ടിയുടെ മുന്നില്‍ പെട്ടു എന്ന ഒറ്റക്കാരണത്താലാണ് ആ യുവാവിനെ പിടിച്ചുകെട്ടി അടിക്കുന്നത്. അത് ഒരു സിവിലൈസ്ഡ് സമൂഹം ചെയ്യരുതാത്ത കാര്യമാണ്. ആദിവാസികളുടെയോ ദളിതരുടെയോ സ്ത്രീകളുടെയോ പാവപ്പെട്ടവരുടെയോ കാര്യങ്ങള്‍ വരുമ്പോള്‍, ദളിത് സ്ത്രീകളുടെ കാര്യങ്ങള്‍ വരുമ്പോള്‍, എല്ലാ സ്ത്രീകളുടെയും ഇല്ല, സമൂഹത്തില്‍ പ്രിവിലെജ്ഡ് കാസ്റ്റിലുള്ള സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സമൂഹം ഒന്നടങ്കം ചാടി പുറപ്പെടുന്നുണ്ട്. നമ്മള്‍ എന്നും കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. അതിഭീകരമാണ് ഈ വിവേചനം. ഇത് അവസാനിപ്പിക്കാന്‍ മലയാളി തയ്യാറാകുക എന്നത് മാത്രമേ ഇതിനൊരു പരിഹാരമുള്ളു.
കേരളത്തിലെ കീഴ്ത്തട്ടിനെ, അതായത് ദളിത് ആദിവാസി സമൂഹത്തെ അപമാനിക്കുക എന്നത് ഏതൊരാള്‍ക്കും ചെയ്യാന്‍ കഴിയുന്നതും പരിക്കില്ലാതെ രക്ഷപ്പെടാന്‍ കഴിയുന്നതുമായ ഒരന്തരീക്ഷം കേരളം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതിന് മേലാണ് എന്‍.ആര്‍.മധുവിനെപ്പോലെയൊരാള്‍ വിവരക്കേട് വിളിച്ചു പറയുന്നത്. എന്‍.ആര്‍.മധു ആര്‍എസ്എസ് മുഖപത്രത്തിന്റെ എഡിറ്ററാണ്. അതേസമയം വേടനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ശശികല, സമാജത്തിന് കുഴപ്പമുണ്ടാകുന്നു, അതുകൊണ്ട് പ്രതിരോധിക്കണം എന്ന് പറഞ്ഞതിലൂടെ വേടനെ ആക്രമിക്കണമെന്ന് തന്നെ പ്രായോഗികമായി പറയുകയാണ്. വേടനെ പ്രതിരോധിക്കണമെന്ന് പറയുന്നതിലൂടെ വേടനെതിരെ കലാപം നടത്തണമെന്നാണ് ശശികല പറഞ്ഞതിന്റെ അര്‍ത്ഥം. ശശികലക്കെതിരെ കേസില്ല, മധുവിന് എതിരെയും കേസില്ല. ഇതിന് കേരളം വഴങ്ങുന്നതിന് ഒരു കാരണം, കേരളത്തിലെ സവര്‍ണ്ണ സമൂഹം മൊത്തം ദളിതരെയും ആദിവാസികളെയും അപമാനിക്കാന്‍ ലൈസന്‍സുണ്ടെന്ന് വിചാരിക്കുന്നവരായതു കൊണ്ടാണ്. ഇവിടെയാണ് അതിന്റെ പ്രശ്‌നം.
ഇത് നിരന്തരം ആവര്‍ത്തിക്കുന്നതിന് കാരണം, നേരത്തേ ചെയ്തവര്‍ കുറ്റവാളിയാക്കപ്പെടുകയോ നിയമത്തിന് മുന്നില്‍ വരികയോ അവന് നിയമപരമായി കിട്ടേണ്ടതായ ശിക്ഷ കിട്ടാതിരിക്കുകയോ അവന്‍ വളരെ സ്മൂത്തായി രക്ഷപ്പെടുകയോ ചെയ്യുന്ന സ്ഥിതിയാണെന്ന് പറയാം. അപ്പോള്‍ ആരെ ഭയക്കണം. മധുവിന്റെ കൊലപാതകം പോലെ വിവാദമായ ഒരു പ്രശ്‌നമുണ്ടായ അട്ടപ്പാടിയിലാണ് മറ്റൊരു ചെറുപ്പക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത്. ഈ ധൈര്യം, ഈ സോഷ്യല്‍ കറേജ് എവിടെ നിന്ന് വരുന്നുവെന്നതാണ് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കപ്പെടേണ്ടത്. കേരളത്തിലെ ഈ പറയുന്ന ബുദ്ധിജീവികള്‍ അടക്കം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഞാന്‍ പറയുന്നത്. അവരെന്താണ് ഇതില്‍ ഒരു അഭിപ്രായം പറയാത്തത്? അവര്‍ക്കാര്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായം ഇല്ലേ?
കീഴ്ത്തട്ടിനോടുള്ള വംശീയമായ ശത്രുതയില്‍ നിന്ന് ഒട്ടും മുക്തമായ സ്ഥലമല്ല കേരളം. എപ്പോള്‍ വേണമെങ്കിലും അവര്‍ ആക്രമിക്കപ്പെടാം, അപമാനിക്കപ്പെടാം, എപ്പോള്‍ വേണമെങ്കിലും പൊലീസ് പിടിച്ചുകൊണ്ടുപോകാം. കേസ് പോലും എടുക്കാതെ എപ്പോള്‍ വേണമെങ്കിലും അവനെ ഇറക്കിവിടാം. ഇങ്ങനെ വളരെ അനാഥമായ ഒരു അവസ്ഥ കേരളത്തിലെ ദളിതര്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ബിന്ദുവിന്റെ കേസുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയില്‍ ഇരുന്നപ്പോള്‍ എംഎല്‍എ ആയ വി.കെ.പ്രശാന്ത് ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നാണ് പറയുന്നത്. ഇത്തരം മൂഢത്തരം പറയാനും ഒരു ജനതക്കെതിരെ വെല്ലുവിളി ഉയര്‍ത്താനും ഒരു എംഎല്‍എക്ക് എങ്ങനെയാണ് കഴിയുന്നത്? കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലേ? അറിയാത്തതല്ല, കീഴ്ത്തട്ടിനെതിരെയാണെന്ന് കാണുമ്പോള്‍ അതൊരു സാധാരണ കാര്യമാണെന്ന് വരുത്തിത്തീര്‍ക്കാനും മേല്‍ത്തട്ടിലാണെങ്കില്‍ വലിയ കോലാഹലമുണ്ടാക്കാനും ഇവരൊക്കെ തയ്യാറാണ്. കീഴ്ത്തട്ടിനോടുള്ള വംശീയമായ ശത്രുതയില്‍ നിന്ന് ഒട്ടും മുക്തമായ സ്ഥലമല്ല കേരളം. എപ്പോള്‍ വേണമെങ്കിലും അവര്‍ ആക്രമിക്കപ്പെടാം, അപമാനിക്കപ്പെടാം, എപ്പോള്‍ വേണമെങ്കിലും പൊലീസ് പിടിച്ചുകൊണ്ടുപോകാം. കേസ് പോലും എടുക്കാതെ എപ്പോള്‍ വേണമെങ്കിലും അവനെ ഇറക്കിവിടാം. ഇങ്ങനെ വളരെ അനാഥമായ ഒരു അവസ്ഥ കേരളത്തിലെ ദളിതര്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അത് കൂടുതല്‍ കൂടുതല്‍ തിരിച്ചറിയപ്പെടുന്നു എന്നുള്ളതാണ് ഈ ആവര്‍ത്തിക്കപ്പെടുന്നതിന്റെ കാരണം.
വേടന്‍ പാട്ടുപാടുന്നു. വേടന്‍ കഞ്ചാവടിച്ചിട്ട് എന്തോ ചെയ്യുന്നെന്ന് പച്ചത്തെറിയാണ് ശശികല പറയുന്നത്. അവര്‍ ഒരു സ്ത്രീയാണെന്ന് ഓര്‍ക്കണം. എന്നിട്ട് പട്ടികജാതിക്കാരുടെ പാട്ട് പാടണമെന്ന്, ഈ ശശികല ആരാണ്? പട്ടികജാതിക്കാരുടെ പാട്ട് എന്ന് പറയുന്നത് ഏത് പാട്ടാണ്? പട്ടികജാതിക്കാരുടെ പാരമ്പര്യം അനുസരിച്ച് ജീവിക്കണം എന്നാ അവര് പറയുന്നത്. ഈ ശശികല എന്ന വ്യക്തിയോട് എനിക്ക് പറയാനുള്ളത് അവരുടെ പാരമ്പര്യം കേരളത്തില്‍ തിരിച്ചെടുക്കരുതെന്നാ. അവരുടെ പാരമ്പര്യം തിരിച്ചെടുത്താല്‍ അഭിമാനമുള്ള മലയാളികള്‍ മുഴുവന്‍ കേരളം വിട്ട് പോകേണ്ടി വരും. അത്രയും അധമമായ ചരിത്രമുള്ള ഒരു വിഭാഗത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ടാണ് വേടനെ അവര്‍ ഉപദേശിക്കുന്നത്. അത് വേണ്ട, വേടന്‍ സൗകര്യമുള്ളത് പാടും. അതില്‍ ഇടപെടാന്‍ ശശികലയ്ക്ക് അവകാശമില്ല.