ആണ്‍കുട്ടികളെക്കൊണ്ട് സാരി ഉടുപ്പിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല; ചലനാത്മകത നല്‍കുന്നതാകട്ടെ യൂണിഫോമുകള്‍

ആണ്‍കുട്ടികളെക്കൊണ്ട് സാരി ഉടുപ്പിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല; ചലനാത്മകത നല്‍കുന്നതാകട്ടെ യൂണിഫോമുകള്‍

രാജ്യത്തെ പൊതു വിദ്യാഭ്യാസ രംഗത്ത് യൂണിഫോം നിലവിലുള്ള സമ്പ്രദായമാണ്. അതിന് മുകളില്‍ നിന്നുകൊണ്ടാണ് നമ്മള്‍ എല്ലാ തരത്തിലുമുള്ള മാറ്റങ്ങളും ആലോചിക്കുന്നത്. യൂണിഫോം എന്ന ആശയത്തില്‍ തന്നെ തുല്യതയെക്കുറിച്ചുള്ള ഒരു സങ്കല്‍പ്പം ഉണ്ട്. വിദ്യാലയങ്ങളാകട്ടെ, കോളേജുകളാകട്ടെ(എല്ലാ കോളേജുകളിലും യൂണിഫോം ഇല്ല), മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളാകട്ടെ, സാമ്പത്തികമായി വളരെ അന്തരമുള്ള ഒരു സമൂഹത്തില്‍ നിന്നാണ് എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികളും വരുന്നത്. ഈ അന്തരം മനസിലാകാത്ത വിധത്തിലായിരിക്കണം കുട്ടികള്‍ സ്‌കൂളിലെത്തുന്നത് എന്ന സമത്വ ബോധത്തില്‍ നിന്നാണ് യൂണിഫോമുകള്‍ ഉണ്ടാകുന്നത്. പിന്നീട് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെതായ പരിഷ്‌കാരങ്ങള്‍ യൂണിഫോമുകളില്‍ വരുത്തുന്നു എന്നേയുള്ളു.

<div class="paragraphs"><p>സോണിയ ഇ പ</p></div>

സോണിയ ഇ പ

ആണ്‍കുട്ടികളെക്കൊണ്ട് സാരി ഉടുപ്പിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല; ചലനാത്മകത നല്‍കുന്നതാകട്ടെ യൂണിഫോമുകള്‍
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ പൊള്ളാന്‍ എന്താണ്? ബാലുശേരിയിലെ പ്രതിഷേധവും ലിംഗസമത്വത്തിലെ വഴിമുടക്കലും

2005 മുതല്‍ 2014 വരെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജോലി ചെയ്ത ഒരു അധ്യാപിക എന്ന നിലയില്‍ ഞാന്‍ മനസിലാക്കുന്നത് ഇതാണ്, ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് സാധാരണയായി കാണുന്നത്. സ്‌പോര്‍ട്‌സ് ഡേ ഒക്കെ ആകുമ്പോള്‍ കുട്ടികള്‍ പങ്കെടുക്കും. പക്ഷെ, പെണ്‍കുട്ടികളുടെ ചലനങ്ങള്‍, പ്രത്യേകിച്ചും ശാരീരികവും കായികവുമായ കളികളായാലും വ്യായാമങ്ങളായാലും താരതമ്യേന വളരെ കുറവാണ് എന്നാണ് മനസിലാക്കേണ്ടത്.

സ്‌കൂളുകളില്‍ ഉച്ചയ്ക്ക് ഇടവേളയ്ക്ക് വിടുമ്പോഴോ, വൈകുന്നേരം ക്ലാസ് വിടുമ്പോഴോ, സ്‌കൂളുകളിലേക്ക് ചെന്നാല്‍ ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കുന്ന എത്ര പെണ്‍കുട്ടികളെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും? ഗ്രൗണ്ട് ആണ്‍കുട്ടികളുടെ ഒരു ലോകമാണ്. പെണ്‍കുട്ടികള്‍ പൊതുവെ അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് ചെയ്യുന്നത്.

കോളേജുകളിലും സ്‌കൂളുകളിലുമൊക്കെ വൈകുന്നേരം ബാഡ്മിന്റണ്‍ ആയിട്ടും വ്യായാമം ആയിട്ടും ആണ്‍ അധ്യാപകര്‍ കളിക്കുന്നത് കാണാറുണ്ട്. അപ്പോഴും അധ്യാപികമാര്‍ കളിക്കുന്നത് കണ്ടിട്ടില്ല.

അതേസമയം ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകളുണ്ട്. കളരിയിലും കരാട്ടെയിലുമൊക്കെ സ്ത്രീകളുടെ പ്രാതിനിധ്യം ഉണ്ട്. വലിയ അധ്വാനം ആവശ്യമായി വരുന്ന മേഖലകളിലേക്കൊക്കെ സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ട്. അതൊരു സാധ്യതയാണെന്ന് സ്ത്രീകള്‍ തിരിച്ചറിയുന്നുണ്ട്. ഇങ്ങനെ ആലോചിക്കുമ്പോള്‍ സ്ത്രീകളുടെ ചലനങ്ങളെ അവരുടെ വസ്ത്രധാരണം തടസപ്പെടുത്തുന്നില്ലേ എന്ന് ചിന്തിക്കണം.

തുണി എന്നത് മാത്രമായിരുന്നു ഒരു കാലത്തെ വസ്ത്രം. അത് പലമട്ടില്‍ ആണും പെണ്ണും ജാതിയടിസ്ഥാനത്തില്‍ ഉടുത്ത ഒരു ചരിത്രമാണ് കേരളത്തിനുള്ളത്. തയ്യല്‍ വരുന്നതോട് കൂടിയാണ് വസ്ത്രധാരണത്തില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ വരുന്നത്.

കോളേജുകളിലൊക്കെ ഒരു സംഘര്‍ഷമുണ്ടാകുമ്പോള്‍ അത് തടയാനും ഇറങ്ങി ചെല്ലാനും ചുമതലപ്പെട്ട ആളുകളാണ് അധ്യാപകര്‍. പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും അധ്യാപികമാര്‍ക്ക് ആ ഇടപെടല്‍ സാധ്യത പരിമിതമായി പോകുന്നു. അവരുടെ ശരീരത്തെക്കുറച്ചുള്ള ധാരണകളായിരിക്കാം അതില്‍ നിന്നും അവരെ തടയുന്നത്. ബഹുഭൂരിപക്ഷം സ്ത്രീകള്‍ അധ്യാപകരായിരിക്കുന്ന ഇടങ്ങളിലെ ദൈനംദിന കാര്യങ്ങളില്‍ ഇവര്‍ക്ക് എത്രത്തോളം ഇടപെടാന്‍ കഴിയുന്നുണ്ട് എന്ന് നോക്കികാണേണ്ടതാണ്. എന്തുകൊണ്ട് സാധ്യമാകുന്നില്ല എന്ന് ചോദിക്കുമ്പോള്‍ ശരീരത്തെ മുന്‍നിര്‍ത്തിയുള്ള, പരമ്പരാഗത ധാരണകള്‍ക്കകത്ത് നിന്ന് പുറത്തുവരാന്‍ സ്ത്രീകള്‍ക്ക് പലപ്പോഴും കഴിയാറില്ല. അതില്‍ ഏതെങ്കിലും വിധത്തില്‍ അവരുടെ വസ്ത്രധാരണം കാരണമാകുന്നുണ്ടോ എന്ന ആലോചനയില്‍ നിന്നാണ് ഒരു പക്ഷേ ഇന്നത്തെ ജെന്ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന മാറ്റത്തെ നമ്മള്‍ കാണേണ്ടത്.

വൈവിധ്യങ്ങളുള്ള ഒരു സമൂഹത്തില്‍ ഇതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കാര്യമായെടുക്കേണ്ടതില്ലെന്ന് തോന്നുന്നു. എന്തുകൊണ്ട് തിരിച്ച് സംഭവിക്കുന്നില്ല? ആണുങ്ങളുടെ വസ്ത്രമാണ് പാന്റ്‌സും ജീന്‍സും എന്നൊക്കെയാണ് നമ്മള്‍ കണ്ട് ശീലിച്ച് വന്നിട്ടുള്ളത്. ആ ധാരണ എത്രത്തോളം ശരിയാണെന്ന് വിലയിരുത്തേണ്ടതുണ്ട്.

എന്റെ 50 വയസിനിടയില്‍ ഞാന്‍ കണ്ടു വന്ന ഒരു ചരിത്രം കൂടിയുണ്ട് വസ്ത്രധാരണത്തിലെ മാറ്റത്തിന്. അതുപോലെ ഞാന്‍ വായിച്ച് മനസിലാക്കിയ വര്‍ഷങ്ങള്‍ മുന്നെയുള്ള ചരിത്രവുമുണ്ട്. തുണി എന്നത് മാത്രമായിരുന്നു ഒരു കാലത്തെ വസ്ത്രം. അത് പലമട്ടില്‍ ആണും പെണ്ണും ജാതിയടിസ്ഥാനത്തില്‍ ഉടുത്ത ഒരു ചരിത്രമാണ് കേരളത്തിനുള്ളത്. തയ്യല്‍ വരുന്നതോട് കൂടിയാണ് വസ്ത്രധാരണത്തില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ വരുന്നത്.

അതുകൊണ്ട് ആണ്‍കുട്ടികളെക്കൊണ്ട് സാരി ഉടുപ്പിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. സാരി അത്രയ്ക്ക് നമ്മുടെ ചലനത്തെ സാധ്യമാക്കുന്ന വസ്ത്രമാണോ?

നമുക്ക് അധിനിവേശത്തിന്റെ വലിയൊരു ചരിത്രമുണ്ട്. വസ്ത്രസംസ്‌കാരത്തിലെ മാറ്റം രൂപപ്പെട്ടുവന്നതില്‍ അതിന്റെയൊക്കെ സ്വാധീനമുണ്ട്. സുന്നി മുസ്ലിങ്ങള്‍ ഉടുക്കുന്നത് മുണ്ടാണ്. പാന്റ്‌സ് പിശാചുക്കളുടെ വസ്ത്രമാണെന്നാണ് അവര്‍ പറയുന്നത്. പാന്റ്‌സ് കൊളോണിയല്‍ അധികാരികളുടേതാണ്. അതിനോടുള്ള പ്രതിഷേധം ഈ മുണ്ടുടുക്കുന്നതില്‍ ഉണ്ടെന്ന് വായിച്ച അറിവുണ്ട്. അതുപോലെ സാരി, കേരളീയ വസ്ത്രം എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. അത് ദേശീയതയുടെ കാലത്താണ് നമ്മളിലേക്ക് വരാന്‍ തുടങ്ങിയത്. വസ്ത്രം പലമട്ടില്‍ രൂപപ്പെട്ട ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കുമൊക്കെ നോക്കുമ്പോള്‍ മനസിലാകുന്നത് കുട്ടികള്‍ക്ക് ശരീരത്തില്‍ നിന്നുള്ള വിടുതല്‍ ആവശ്യമാണ് എന്നാണ്.

അതുകൊണ്ട് ആണ്‍കുട്ടികളെക്കൊണ്ട് സാരി ഉടുപ്പിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. സാരി അത്രയ്ക്ക് നമ്മുടെ ചലനത്തെ സാധ്യമാക്കുന്ന വസ്ത്രമാണോ? നിങ്ങള്‍ക്ക് ഏതെങ്കിലും സാരി ഉടുക്കണമെന്നവര്‍ക്ക് ഉടുക്കാം. പാവാടയും ബ്ലൗസും ഇടേണ്ടവര്‍ക്ക് ഉടുക്കാം. പക്ഷെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ ചലനങ്ങള്‍ക്ക് സാധ്യമാകുന്ന വസ്ത്രം ആണോ പാവാട അടക്കമുള്ള വസ്ത്രങ്ങള്‍ എന്ന് ഇനിയും ചിന്തിക്കേണ്ടതുണ്ട്.

കുട്ടികളെ സംബന്ധിച്ചിടത്തോളം കായികവും ബൗദ്ധികവുമായ എല്ലാ ശേഷികളും പ്രകടിപ്പിക്കാന്‍ ഈ 12ാം ക്‌ളാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. 10 മുതല്‍ 4 വരെ സ്‌കൂളിലിരിക്കുമ്പോള്‍ കായികമായ കളികള്‍ കൂടി ആവശ്യമാണ്. അങ്ങനെ കായികമായ കളികളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ ഒരുക്കുന്നതില്‍ പ്രധാനമാണ് വസ്ത്രം. അത് യൂണിഫോം ആയാലും. അതൊരു ത്രീ ഫോര്‍ത്ത് സ്വഭാവമുള്ള വസ്ത്രമായാല്‍ അതുമതി. സ്‌പോര്‍ട്‌സ് രംഗത്ത് ഓടുകയും ചാടുകയും ചെയ്യുന്നവര്‍ ഷോര്‍ട്‌സ് അല്ലേ ധരിക്കുന്നത്. അവിടെ അവരുടെ ശരീരത്തെ അല്ലല്ലോ നോക്കുന്നത്.

മുസ്ലിം ലീഗ് അടക്കമുള്ളവര്‍ നടത്തുന്ന ലോ കോളേജ്, അല്ലെങ്കില്‍ നഴ്‌സിംഗ് കോളേജ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം കോട്ടും പാന്റ്‌സും ഷര്‍ട്ടും ഉപയോഗിക്കുന്നുണ്ട്. പഠനത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ചാല്‍ അതുകൊണ്ടുള്ള മെച്ചങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

എന്റെ ഓര്‍മയിലെ ഒരുകാലത്തെ പൊലീസുകാരികള്‍ സാരി ധരിച്ചിരുന്നു. അത്തരം ഘട്ടത്തില്‍ അവരുടെ റോള്‍ പാസ്സീവ് ആകും. യഥാര്‍ത്ഥത്തില്‍ ഒരു ആക്ടീവ് റോള്‍ ആണ്. ഇന്ന് ആ സാഹചര്യം ഒത്തിരി മാറി.

വേഷ്ടിം മുണ്ടും ഉടുത്ത് നടന്നിരുന്ന തറവാടുകളിലുള്ളവര്‍ സാരി ഉടുക്കാന്‍ തുടങ്ങിയപ്പോള്‍ വലിയ നെറ്റി ചുളിച്ചിലുകള്‍ ഉണ്ടായി. വസ്ത്രത്തെക്കുറിച്ച് ഇത്തരം കഥകളും ധാരാളം ഉണ്ട്. ഇത്തരത്തില്‍ ഒരുപാട് ചരിത്രം ചേര്‍ന്നതാണ് നമ്മുടെ വസ്ത്രത്തിന്റെ കഥ. അതുപോലെ ഈ യൂണിഫോം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ചലനാത്മകത ഉണ്ടാക്കുന്നതാണെങ്കില്‍ ആ മാറ്റമാണ് ഏറ്റവും മികച്ചത് എന്നതാണ് കാര്യം.

വിവിധ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഇടത്ത് അതിനനുസൃതമായ വസ്ത്രം വേണം. ഇനി ഇതല്ല ഇതിലും മികച്ച ഒരു ആശയം യൂണിഫോമിന്റെ കാര്യത്തില്‍ വരികയാണെങ്കില്‍ അത് ചെയ്യണം. ചെറുകാടിന്റെ മുത്തശ്ശി എന്ന നോവലിലെ നാണി മിസ്ട്രസ് ഗംഭീര കഥാപാത്ര നിര്‍മിതിയാണ്. നാണി മിസ്ട്രസിനോട് മുത്തശ്ശി കുപ്പായം ഇട്ടതിനെക്കുറിച്ച് തലയ്ക്ക് മുട്ടന്‍ വടികൊണ്ട് അടിച്ചുകൊണ്ട് ചോദിച്ചത് എന്താ ഉമ്മച്ചികളെ പോലെ കുപ്പായം ഇട്ടിരിക്കുന്നത് എന്നാണ്. അന്ന് നായര്‍ സമുദായത്തിലെ സ്ത്രീകള്‍ കുപ്പായം ഇടുന്നത് അവരെ സംബന്ധിച്ചിടത്തോളം ആശാസ്യകരമായ കാര്യമായിരുന്നില്ല.

വേഷ്ടിം മുണ്ടും ഉടുത്ത് നടന്നിരുന്ന തറവാടുകളിലുള്ളവര്‍ സാരി ഉടുക്കാന്‍ തുടങ്ങിയപ്പോള്‍ വലിയ നെറ്റി ചുളിച്ചിലുകള്‍ ഉണ്ടായി. വസ്ത്രത്തെക്കുറിച്ച് ഇത്തരം കഥകളും ധാരാളം ഉണ്ട്. ഇത്തരത്തില്‍ ഒരുപാട് ചരിത്രം ചേര്‍ന്നതാണ് നമ്മുടെ വസ്ത്രത്തിന്റെ കഥ. അതുപോലെ ഈ യൂണിഫോം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ചലനാത്മകത ഉണ്ടാക്കുന്നതാണെങ്കില്‍ ആ മാറ്റമാണ് ഏറ്റവും മികച്ചത് എന്നതാണ് കാര്യം.

Related Stories

No stories found.
The Cue
www.thecue.in