തെരുവുനായ ശല്യം വന്ധ്യംകരണത്തിലൂടെ മാത്രം പരിഹരിക്കാനാകുമോ?

തെരുവുനായ ശല്യം വന്ധ്യംകരണത്തിലൂടെ മാത്രം പരിഹരിക്കാനാകുമോ?
Summary

വന്ധ്യകരണം വഴി എണ്ണത്തിൽ കുറവ് വരുത്തുക മാത്രമല്ല ഇതിനൊരു ശാശ്വത പരിഹാരം. ഇതിനോടൊപ്പം തെരുവുനായ്ക്കളിൽ കൃത്യമായ ആൻറി റാബിസ് വാക്സിനേഷൻ വർഷാവർഷം ഉറപ്പുവരുത്തുകയും, അതുവഴി ഇവയ്ക്കിടയിലുള്ള വൈറസിന്റെ സർക്കുലേഷൻ ശൃംഖലയ്ക്ക് ഭംഗം വരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഡോ. നവ്യ തൈക്കാട്ടിൽ എഴുതുന്നു.

ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി ഇന്ന് പേവിഷബാധ മാറിയിരിക്കുന്നു. നൂതന ജന്തുജന്യ രോഗങ്ങൾ, ലോകത്തിൻ്റെ പല ഭാഗങ്ങളിലും ആവിർഭവിക്കുന്ന ഈ കാലത്തും, ഏറെ പഴക്കമുള്ളതും, പ്രതിരോധ മരുന്നുകൾ ലഭ്യമായതുമായ പേ വിഷബാധ മൂലം, ഇന്നും ആളുകൾ മരണപ്പെടുന്നു എന്നത് നിർഭാഗ്യകരം തന്നെയാണ്.

പേവിഷബാധ മൂലം മരണപ്പെട്ടവരിൽ ഭൂരിഭാഗവും പ്രതിരോധ വാക്സിനുകൾ സ്വീകരിച്ചിരുന്നില്ല. അജ്ഞത കൊണ്ട് മാത്രമല്ല പ്രതിരോധ കുത്തിവെപ്പുകൾ പലരും എടുക്കാതിരിക്കുന്നത്. വീട്ടിൽ വളർത്തുന്ന മൃഗങ്ങളിൽ നിന്നോ, വഴിയിൽ നിന്ന് കണ്ടെത്തി വീട്ടിൽ കൊണ്ട് വരുന്ന നായ് കുഞ്ഞുങ്ങളിൽ നിന്നോ, ഏൽക്കുന്ന ചെറിയ മുറിവുകൾ, പലരും കാര്യമാക്കാറില്ല എന്നതാണ് ഒരു വസ്തുത.

സമഗ്രമായ അവബോധ ക്യാമ്പയിൻ തന്നെ ഇതിന് ആവശ്യമായിട്ടുണ്ട്.

പേവിഷബാധ ഈയിടെയായി കൂടാൻ ഒന്നിലേറെ കാരണങ്ങൾ ഉണ്ടായിരിക്കാം. നാട്ടിൽ ഉള്ള നായകൾ അടക്കമുള്ള മൃഗങ്ങളിൽ, പേവിഷവൈറസിൻ്റെ (റാബീസ് വൈറസ്) സാന്നിധ്യവും, സർക്കുലേഷനും മുൻകാലങ്ങളെ അപേക്ഷിച്ച് കൂടിയിരിക്കാൻ സാധ്യതയുണ്ട്. ഇത് ശാസ്ത്രീയമായി തന്നെ പഠിക്കേണ്ടതും, തെളിയിക്കേണ്ടതുമുണ്ട്. കുറുനരി തുടങ്ങിയ വന്യമൃഗങ്ങളിൽ നിന്ന് നാട്ടിലെ തെരുവു നായകളിലേക്ക് 'സ്പിൽ ഓവർ' പ്രതിഭാസം എന്ന രീതിയിൽ, റാബീസ് വൈറസ് തുടർച്ചയായി എത്തിച്ചേരുന്നുമുണ്ടാവാം. തെരുവു നായകളുടെ എണ്ണം നാട്ടിൽ ഗണ്യമായി കൂടിയ്തായും നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇവയുടെ കണക്കുകൾ, ശാസ്ത്രീയമായി തന്നെ സമയാസമയങ്ങളിൽ, സെൻസസ് പോലെ തന്നെ, നിജപ്പെടുത്തേണ്ടതുണ്ട്.

കുത്തിവെപ്പ്, ഒരു 'ഡോർ ഡെലിവറി' സംവിധാനത്തിൽ ഉറപ്പ് വരുത്തുന്ന രീതിയാണ് ഗോവൻ സർക്കാർ നടപ്പിലാക്കിയത്. ഇത് പേ വിഷബാധ മരണങ്ങൾ തീരെ ഇല്ലാത്ത സംസ്ഥാനമായി ഈയടുത്ത് മാറാൻ ഗോവയെ സഹായിച്ചിട്ടുണ്ട്.

പ്രായോഗികമായ പല തടസ്സങ്ങൾ മൂലം, തെരുവുനായകളുടെ വന്ധ്യംകരണം (Animal birth control) ഏതാനും വർഷങ്ങളായി, പ്രവർത്തനക്ഷമമായി നടക്കുന്നില്ല. ഇത് ഇവയുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കിയോ എന്നും പരിശോധിക്കേണ്ടതുണ്ട്.

വന്ധ്യകരണം വഴി എണ്ണത്തിൽ കുറവ് വരുത്തുക മാത്രമല്ല ഇതിനൊരു ശാശ്വത പരിഹാരം. ഇതിനോടൊപ്പം തെരുവുനായ്ക്കളിൽ കൃത്യമായ ആൻറി റാബിസ് വാക്സിനേഷൻ വർഷാവർഷം ഉറപ്പുവരുത്തുകയും, അതുവഴി ഇവയ്ക്കിടയിലുള്ള വൈറസിന്റെ സർക്കുലേഷൻ ശൃംഖലയ്ക്ക് ഭംഗം വരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. 40 മുതൽ 70 ശതമാനത്തോളം തെരുവു നായ്ക്കളിൽ തന്നെ, ഇത്തരത്തിൽ വാക്സിനുകൾ വർഷാവർഷം നൽകാൻ സാധിച്ചാൽ, ഇവയിൽ ഹേർഡ് ഇമ്മ്യൂണിറ്റി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അത് നിലനിർത്തുന്നത് വഴി വൈറസ് സാന്നിദ്ധ്യം അവയ്ക്കിടയിൽ ഇല്ലാതാക്കാൻ സാധിച്ചേക്കും.

ഗോവ സർക്കാർ, സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആറു വർഷത്തോളം നീണ്ടുനിൽക്കുന്ന ഒരു ബൃഹത് പദ്ധതി വഴി ഇത് സാധ്യമാക്കിയിട്ടുണ്ട്. വളർത്തുമൃഗങ്ങളെയും തെരുവ് നായ്ക്കളെയും ഒരുപോലെ അഡ്രസ് ചെയ്ത് കൊണ്ടുള്ള ഈ പ്‌ദ്ധ്തിയിൽ, അവരിലെ വർഷാവർഷമുള്ള റാബീസ് കുത്തിവെപ്പ്, ഒരു 'ഡോർ ഡെലിവറി' സംവിധാനത്തിൽ ഉറപ്പ് വരുത്തുന്ന രീതിയാണ് ഗോവൻ സർക്കാർ നടപ്പിലാക്കിയത്. ഇത് പേ വിഷബാധ മരണങ്ങൾ തീരെ ഇല്ലാത്ത സംസ്ഥാനമായി ഈയടുത്ത് മാറാൻ ഗോവയെ സഹായിച്ചിട്ടുണ്ട്.

പൊതുവിൽ മൃഗങ്ങളെ ഇഷ്ടപ്പെടുകയും, വഴിയോരത്തെ മൃഗങ്ങളെ കൈകാര്യം ചെയ്യാൻ സാധ്യതയുമുള്ളവർക്കും പ്രതിരോധ വാക്സിനുകൾ മുൻകൂട്ടി തന്നെ നൽകാവുന്ന്താണ്.

പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടും അപൂർവമായി മനുഷ്യരിൽ മരണം സംഭവിക്കുന്നത് എന്തുകൊണ്ടായിരിക്കാം?

പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടും മരണം സംഭവിക്കുന്നത് ലോകത്ത് പലഭാഗത്തായി അപൂർവമായി മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖത്തോ, കഴുത്തിലോ, നാഡീ നിബിഡമായ വിരലുകളിലോ കടി ഏൽക്കുമ്പോൾ, പ്രതിരോധ കുത്തിവെപ്പുകൾ കൊണ്ട് പ്രതിരോധം ഉണ്ടായി വരുന്നതിനു മുൻപേ ഒരുപക്ഷേ വൈറസ് ബാധ തലച്ചോറിൽ എത്താനുള്ള അപൂർവ സാധ്യത നിലനിൽക്കുന്നുണ്ട്. ഈ സാദ്ധ്യത യുണ്ടെങ്കിൽ പോലും, വാക്സിനുകൾ സ്വീകരിച്ച രീതി, പ്രതിരോധ കുത്തിവെപ്പുകൾ ഫലപ്രാപ്തി എന്നിവയും തീർച്ചയായും ഉറപ്പു വരുത്തേണ്ടതുണ്ട്.

ഈ അപൂർവ സാധ്യത നിലനിൽക്കുന്നത് കൊണ്ടു തന്നെ, പേവിഷബാധ ഹൈപ്പർ എൻഡമിക്കായ ഒരു പ്രദേശത്ത്, ഹൈ റിസ്ക് ആയിട്ടുള്ള എല്ലാവർക്കും തന്നെ മുൻകൂട്ടി (pre-exposure) പ്രതിരോധ വാക്സിനേഷൻ നൽകുക എന്നതും ആലോചിക്കാവുന്ന മറ്റ്റൊരു പ്രതിരോധ പ്രവർത്തനമാണ്.

മൃഗഡോക്ടർമാർ, ലാബിൽ ഗവേഷണത്തിനായി റാബീസ് വൈറസ്, കൈകാര്യം ചെയ്യുന്നവർ എന്നിവരാണ് സാധാരണയായി ഇത്തരം വാക്സിനേഷൻ എടുത്തിരുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ, തെരുവ് നായ്ക്കളുടെയോ വളർത്തുമൃഗങ്ങളുടെയോ കടിയേൽക്കാൻ സാധ്യതയുള്ള എല്ലാവരും തന്നെ ഈ വാക്സിനേഷൻ മുൻകൂട്ടി എടുക്കുന്നത് പരിഗണിക്കാവുന്നതാണ്. പ്രത്യേകിച്ച് മൃഗങ്ങളെ വളർത്തുന്ന വീടുകളിലെ, കുട്ടികളും, മുതിർന്നവരും. തെരുവുനായ്ക്കളെ ആക്രമണത്തിനിരയാവാൻ സാധ്യതയുള്ള ജോലിയിൽ ഏർപ്പെടുന്നവർ, കാടിനോട് അടുത്തായി താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവരും, ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടുന്നവർ, പൊതുവിൽ മൃഗങ്ങളെ ഇഷ്ടപ്പെടുകയും, വഴിയോരത്തെ മൃഗങ്ങളെ കൈകാര്യം ചെയ്യാൻ സാധ്യതയുമുള്ളവർക്കും പ്രതിരോധ വാക്സിനുകൾ മുൻകൂട്ടി തന്നെ നൽകാവുന്ന്താണ്.

വാക്സിൻ എടുക്കുന്നവർക്ക് തുടർന്നുള്ള മൂന്ന് വാക്സിൻ എടുക്കേണ്ട തീയതി ഓർമ്മിപ്പിക്കുവാനുള്ള റിമൈൻഡർ സംവിധാനം , ഡിജിറ്റൽ ആയോ, ആരോഗ്യ പ്രവർത്തകർ വഴിയോ ഉണ്ടാക്കാവുന്നതാണ്.

ഇത്തരം വാക്സിനുകൾ എടുക്കുന്നവർക്ക് അടിസ്ഥാനപരമായ പ്രതിരോധശക്തി ഉണ്ടാവുകയും, പിന്നീട് ഒരു കടിയോ മുറിവ് ഏൽക്കുന്ന സമയത്ത് അത് ബൂസ്റ്റ് ചെയ്യാൻ വേണ്ടുന്ന രണ്ട് അധിക ഡോസുകൾ മാത്രം നൽകിയാൽ മതിയാവും. ഇങ്ങനെ മുൻകൂർ പ്രതിരോധം എടുത്തിട്ടുള്ളവർക്ക് , വിലകൂടിയ ഇമ്യുനോഗ്ലോബിൽ മരുന്നുകളുടെ ആവശ്യവും വരുന്നില്ല. കുട്ടികളുടെ സാധാരണ കുത്തിവെപ്പുകളുടെ കൂടെ തന്നേ, പേ വിഷ്ബാധ പ്രതിരോധ കുത്തിവെപ്പുകൾ കൂടി, 5 വയസ്സിനുള്ളിൽ, എല്ലാ കുട്ടികൾക്കും കൊടുക്കുന്ന രീതി പോലും, ഒരുപക്ഷേ റാബീസ് ഹൈപ്പർ- എൻഡമിക്ക് ആയ പ്രദേശങ്ങളിൽ പരിഗണിക്കേണ്ടതായി വരാം. വിലകൂടിയ ഇമ്മ്യുനോ ഗ്ലോബുലിൻ നൽകുന്നത് അപേക്ഷിച്ചു നോക്കുമ്പോൾ, എല്ലാവർക്കും മുൻകൂട്ടിയുള്ള വാക്സിനേഷൻ നൽകി പ്രതിരോധം ഉറപ്പ് വരുത്തുന്നതായിരിക്കാം , സ്റെയ്‌റ്റിനും ആത്യന്തികമായി ഒരു പക്ഷേ ലാഭം. ഈ ദിശയിലേക്കുള്ള പഠനങ്ങളും ചർച്ചകളും കൂടുതലായി ഉണ്ടാവേണ്ടതുണ്ട്.

Dr. Navya Thaikkattil
Dr. Navya Thaikkattil

തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലണോ വേണ്ടയോ, അതിൻ്റെ ആവശ്യകതയും നൈതികതയും തുടങ്ങിയ അനേകം ചർച്ചകൾ സജീവമായി ഇപ്പൊൾ നടക്കുന്നുണ്ടല്ലോ. അതിൽ ഉരുത്തിരിഞ്ഞു വരുന്നത് എന്ത് തന്നെയായാലും, നിലവിൽ ഈ പൊതുജനാരോഗ്യ പ്രശ്നത്തെ നേരിടാൻ ചെയ്യാവുന്ന ചില കാര്യങളുണ്ട്.

• തെരുവു നായ്ക്കളുടെ എണ്ണം നിശ്ചിത കാലയളവിൽ ശാസ്ത്രീയമായി നിജപ്പെടുത്തുക, അതിൽ വരുന്ന മാറ്റങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുക.

ചത്ത് പോകുന്ന തെരുവ് നായ്ക്കളിലും, വളർത്ത് മൃഗങ്ങളിലും, റാൻഡം ആയി എങ്കിലും, റാബിസ് വൈറസിൻ്റെ സാന്നിദ്ധ്യം അളക്കുന്ന സർവൈലൻസ് സംവിധാനം ഏർപ്പെടുത്തുക. ഇത് വഴി റാബീസിൻ്റെ 'സർക്കുലേഷൻ ട്രെൻഡ്' നിരീക്ഷിക്കുക.

തെരുവു നായ്ക്കളിൽ, വന്ധ്യകരണവും അതോടൊപ്പം വർഷാവർഷമുള്ള റാബിസ് പ്രതിരോധ കുത്തിവെപ്പും, ഉറപ്പു വരുത്തുക. ടാഗിംഗ് സംവിധാനം വഴി വർഷാവർഷം 70 ശതമാനത്തോളം നായ്ക്കളിൽ ഇത് നടത്തി എന്ന് ഉറപ്പ് വരുത്തുക.

വളർത്തു മൃഗങ്ങളുടെ ലൈസൻസിംഗ് സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ട്,വർഷാവർഷമുള്ള കുത്തിവെപ്പ് ഉറപ്പ് വരുത്തുക.

ഹൈ റിസ്ക് ആയിട്ടുള്ള എല്ലാവർക്കും മുൻകൂട്ടിയുള്ള റാബീസ് പ്രതിരോധ കുത്തിവെപ്പുകൾ, നൽകാവുന്നതാണ്.

എത് ചെറിയ എക്സ്പോഷർ ആണെങ്കിലും, മുറിവ് സോപ്പുപയോഗിച്ചു സമയമെടുത്ത് കഴുകുന്നത് സംബന്ധിച്ചും, വാക്സിൻ എടുക്കേണ്ടതിനെ കുറിച്ചുമുള്ള അവബോധ ക്യാമ്പൈനുകൾ, വലിയ രീതിയിൽ തന്നെ നടത്താവുന്നതാണ്.

വാക്സിൻ എടുക്കുന്നവർക്ക് തുടർന്നുള്ള മൂന്ന് വാക്സിൻ എടുക്കേണ്ട തീയതി ഓർമ്മിപ്പിക്കുവാനുള്ള റിമൈൻഡർ സംവിധാനം , ഡിജിറ്റൽ ആയോ, ആരോഗ്യ പ്രവർത്തകർ വഴിയോ ഉണ്ടാക്കാവുന്നതാണ്.

ഭക്ഷണ മാലിന്യ സംസ്കരണം, ശാസ്ത്രീയമായി ചെയ്യാനുള്ള സംവിധാനം എല്ലായിടത്തും കൊണ്ട് വരാൻ ശ്രമിക്കുക.

ഏകാരോഗ്യം(one health) എന്ന ആശയം- മനുഷ്യരുടെയും, മൃഗങ്ങളുടെയും, പ്രകൃതിയുടെയും ആരോഗ്യം പരസ്പര പൂരകങളാണ് എന്ന് ലോകം മുഴുവൻ ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ, ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപനത്തൊടെ, സമഗ്രമായ ഇടപെടലുകൾ നടത്തിക്കൊണ്ട് തന്നെ, നേരിടേണ്ട ഒന്നാണ് പേവിഷബാധാ മരണങ്ങൾ.

തെരുവുനായ ശല്യം വന്ധ്യംകരണത്തിലൂടെ മാത്രം പരിഹരിക്കാനാകുമോ?
തെരുവുനായകളെ കൊല്ലാൻ നമുക്ക് അധികാരമില്ല, പ്രശ്നങ്ങൾ നിയന്ത്രണ വിധേയമാക്കുക മാത്രമാണ് വഴി

Related Stories

No stories found.
logo
The Cue
www.thecue.in