തല്ലുന്ന അധ്യാപകർ സംവദിക്കാൻ കഴിവില്ലാത്തവർ

തല്ലുന്ന അധ്യാപകർ 
സംവദിക്കാൻ കഴിവില്ലാത്തവർ
Summary

അധ്യാപകർ 'സ്ഥിരമായി' വഴക്ക് പറയുന്ന കുട്ടികൾ എല്ലാ ക്ലാസുകളിലും കാണും. മുന്നിൽ ഇരിക്കുന്ന പാർട്ടിസിപ്പന്റ്സിനെ മുഖമടച്ച് ചീത്ത പറഞ്ഞാലും 'ഹോ, എത്ര നല്ല മനുഷ്യൻ' എന്ന് കോംപ്ലിമെന്റ് കിട്ടുന്ന വേറെ ഏത് ജോലിയാണ് നാട്ടിൽ ഉള്ളത്! അനഘ ജയൻ ഇ എഴുതുന്നു

'അധ്യാപനം എന്നത് ചെയ്യുന്ന ജോലിക്ക് ശമ്പളം വാങ്ങുന്ന ടൈപ്പ് വെറുമൊരു സാധാരണ ജോലി മാത്രമാണ്. മറ്റ് ജോലികളെ അപേക്ഷിച്ച് അവധികൾ, കുറഞ്ഞ ജോലിസമയം, താരതമ്യേന ഭേദപ്പെട്ട മനസ്സമാധാനം തുടങ്ങി പ്രിവിലജുകൾ വേറെയുമുണ്ട്.' - ഈ അഭിപ്രായം പബ്ലിക് ആയി പറഞ്ഞ കുറച്ച് പേരെ സോഷ്യൽ മീഡിയ കടിച്ചുകുടയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അധ്യാപകർ ദൈവത്തിന്റെ പ്രതിരൂപങ്ങളാണെന്നും അറിവ് പകർന്ന് നൽകുന്ന അവരെ കുട്ടികളും അവരുടെ മാതാപിതാക്കളും നാട്ടുകാർ മുഴുവൻ ബഹുമാനിക്കണമെന്നും ഭൂരിഭാഗം ജനങ്ങളും അഭിപ്രായം പാസാക്കി. ശരി, നല്ല കാര്യം. പക്ഷെ ഈ ഹൈപ്പിനും ഉയർന്ന സാമൂഹ്യസ്ഥാനത്തിനുമൊപ്പം വരുന്ന ചില ചുമതലകളുണ്ട്. തങ്ങളുടെ മുന്നിൽ ഓരോ ദിവസവും വന്ന് നിരന്നിരിക്കുന്ന കുട്ടികൾ ഓരോ വ്യത്യസ്ത സാമൂഹ്യ-മാനസിക-കുടുംബ സാഹചര്യങ്ങളിൽ നിന്നാണ് വരുന്നതെന്നും മൈനേഴ്‌സ് ആണെങ്കിലും അവർക്ക് ചെറുതല്ലാത്ത വ്യക്തിത്വവും ആത്മാഭിമാനവും ആത്മവിശ്വാസവും ഉണ്ടെന്നുമുള്ള ബോധം ഉണ്ടാകൽ ആണ് ആദ്യപടി.

അധ്യാപകർ പറഞ്ഞാൽ കുട്ടികൾ അനുസരിക്കുന്നില്ലെങ്കിൽ അത് പൂർണ്ണമായും അധ്യാപകരുടെ പ്രശ്നമാണ്. നിങ്ങൾ പറയുന്ന കാര്യം അനുസരിക്കേണ്ട ആവശ്യമുണ്ട് എന്ന തോന്നൽ മറുവശം ഇരിക്കുന്നവരിൽ ഉണ്ടാക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്.

അധ്യാപകർ സംവദിക്കുന്നത് ഈ സമൂഹത്തിന്റെ ക്രോസ് സെക്ഷനോടാണ്. ആകാശത്ത് നിന്ന് പെയ്യുന്ന മഴ പോലും ഭൂമിയിൽ എല്ലായിടത്തും ഒരുപോലെയല്ല പതിക്കുന്നത്; എല്ലാ ഭൂപ്രദേശങ്ങളിലും ഒരുപോലെയല്ല പ്രവർത്തിക്കുന്നത്. അപ്പോൾ അധ്യാപകർ ക്ലാസിൽ പറയുന്ന കാര്യങ്ങൾ എല്ലാ വിദ്യാർഥികളും ഒരുപോലെ മനസ്സിലാക്കണം, അനുസരിക്കണം എന്ന് ശഠിക്കുന്നതിൽ എന്താണ് ലോജിക്ക്?

അധ്യാപകർ 'സ്ഥിരമായി' വഴക്ക് പറയുന്ന കുട്ടികൾ എല്ലാ ക്ലാസുകളിലും കാണും. മുന്നിൽ ഇരിക്കുന്ന പാർട്ടിസിപ്പന്റ്സിനെ മുഖമടച്ച് ചീത്ത പറഞ്ഞാലും 'ഹോ, എത്ര നല്ല മനുഷ്യൻ' എന്ന് കോംപ്ലിമെന്റ് കിട്ടുന്ന വേറെ ഏത് ജോലിയാണ് നാട്ടിൽ ഉള്ളത്!

അധ്യാപകർ പറഞ്ഞാൽ കുട്ടികൾ അനുസരിക്കുന്നില്ലെങ്കിൽ അത് പൂർണ്ണമായും അധ്യാപകരുടെ പ്രശ്നമാണ്. നിങ്ങൾ പറയുന്ന കാര്യം അനുസരിക്കേണ്ട ആവശ്യമുണ്ട് എന്ന തോന്നൽ മറുവശം ഇരിക്കുന്നവരിൽ ഉണ്ടാക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. ആ ആവശ്യം തോന്നിയില്ലെങ്കിൽ അവർ അനുസരിക്കില്ല. ആ തോന്നൽ സംസാരത്തിലെ ജെനുവിനിറ്റി കൊണ്ടോ കുട്ടികളുമായി നിങ്ങൾക്കുള്ള ആത്മാർത്ഥമായ ബന്ധം കൊണ്ടോ അവരിൽ നിങ്ങൾക്കുള്ള പ്രഭാവം കൊണ്ടോ ആവാം. അത് എന്താണെങ്കിലും ഉണ്ടാക്കിയെടുക്കേണ്ടത് അധ്യാപകരുടെ ചുമതലയാണ്. മെസേജ് മീഡിയം ഇല്ലാതെ ട്രാൻസ്മിറ്റ് ആകില്ല - അതുപോലെ ചിന്തകളും. ചിന്തകൾ ട്രാൻസ്മിറ്റ് ചെയ്യാനുള്ള മീഡിയം 'റാപ്പോ' (Rapport) മാത്രമാണ്. അതുപോലും സ്വന്തം വിദ്യാർഥികളുമായി ഉണ്ടാക്കാൻ കഴിവില്ലാത്തവർ അധ്യാപനവൃത്തി ചെയ്യാതിരിക്കുകയാണ് നല്ലത്.

എന്തുകൊണ്ടും അധ്യാപകരെക്കാൾ കൂടിയവർ ആണ് വിദ്യാർഥികൾ. മുന്നിലുള്ള ഓരോ കുഞ്ഞ് കണ്ണുകളും കണ്ട ജീവിതങ്ങൾ അധ്യാപകർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അവർ കടന്നുപോകുന്ന അനുഭവങ്ങൾ - മാറിയ കാലത്തെ രീതികൾ - ഇതൊന്നും അധ്യാപകർക്ക് അറിയുക പോലുമില്ല.

അധ്യാപകരും മനുഷ്യർ അല്ലേ?

ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നയാൾക്ക് തന്റെ വികാരങ്ങൾ വെന്റ് ഔട്ട് ചെയ്യാൻ ജോലിസ്ഥലത്ത് സാധ്യതകൾ കുറവാണ്. കൂടെ ജോലി ചെയ്യുന്ന ഒരാളെ ഇഷ്ടമല്ല എങ്കിൽ സമരസപ്പെടുക എന്നല്ലാതെ മറ്റ് ഓപ്‌ഷൻസ് ഒന്നുമില്ല. തനിക്ക് ഇഷ്ടമല്ലാത്ത ഒരു കീഴുദ്യോഗസ്ഥനെ മേലുദ്യോഗസ്ഥൻ ഹരാസ് ചെയ്താൽ കേസ് എടുക്കാവുന്ന കുറ്റകൃത്യമാണത്. ആ കീഴുദ്യോഗസ്ഥന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സംഘടനകളും സംവിധാനങ്ങളും ഉണ്ട് താനും. എന്നാൽ വിദ്യാലയങ്ങളിൽ എന്താണ് സ്ഥിതി?

അധ്യാപകർ 'സ്ഥിരമായി' വഴക്ക് പറയുന്ന കുട്ടികൾ എല്ലാ ക്ലാസുകളിലും കാണും. മുന്നിൽ ഇരിക്കുന്ന പാർട്ടിസിപ്പന്റ്സിനെ മുഖമടച്ച് ചീത്ത പറഞ്ഞാലും 'ഹോ, എത്ര നല്ല മനുഷ്യൻ' എന്ന് കോംപ്ലിമെന്റ് കിട്ടുന്ന വേറെ ഏത് ജോലിയാണ് നാട്ടിൽ ഉള്ളത്!

ഇവിടെ പ്രധാന പ്രശ്നം കുട്ടികൾ ഡിപ്പൻഡന്റ് പോപ്പുലേഷൻ ആണ് എന്നുള്ളതാണ്. അധ്യാപകർ 'തങ്ങളെക്കാൾ കുറഞ്ഞ, അനുഭവസമ്പത്തും ജീവിതപരിചയവും ഇല്ലാത്ത, വിവരവും സ്വഭാവഗുണവും പോലുമില്ലാത്ത' ഒരു കൂട്ടമായി വിദ്യാർഥികളെ കാണുന്നു. ഈ പറഞ്ഞതിൽ ഒന്ന് പോലും ശരിയല്ല. കുട്ടികൾ നാടിന്റെ ഭാവിയാണ്. എന്തുകൊണ്ടും അധ്യാപകരെക്കാൾ കൂടിയവർ ആണ് വിദ്യാർഥികൾ. മുന്നിലുള്ള ഓരോ കുഞ്ഞ് കണ്ണുകളും കണ്ട ജീവിതങ്ങൾ അധ്യാപകർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അവർ കടന്നുപോകുന്ന അനുഭവങ്ങൾ - മാറിയ കാലത്തെ രീതികൾ - ഇതൊന്നും അധ്യാപകർക്ക് അറിയുക പോലുമില്ല. കുട്ടികളുടെ നിഷ്കളങ്കത അധ്യാപകർക്ക് കൈമോശം വന്ന സ്വഭാവഗുണമാണ്. അവർ ഓരോരുത്തരും ഓരോ വ്യത്യസ്ത വ്യക്തിത്വങ്ങൾ ആണ്. മുതിർന്ന പൗരന്മാരോട് പെരുമാറുമ്പോൾ കാണിക്കുന്ന ബഹുമാനം, മിതത്വം, മാന്യത എല്ലാം കുട്ടികളോടും കാണിക്കണം. അതിൽ നിന്നാണ് അവർ ലോകത്തോടുള്ള കാഴ്ചപ്പാട് നിർണയിക്കുന്നത്. കുട്ടികളെ ബഹുമാനിക്കുന്നവർ മികച്ച വ്യക്തിത്വങ്ങളാണ്.

തല്ല് കൊണ്ട ശേഷം കുട്ടി തെറ്റ് ആവർത്തിക്കാതിരിക്കുന്നുണ്ടെങ്കിൽ വേദന ഭയന്ന് മാത്രമല്ല, നാണക്കേട് ഓർത്ത് കൂടിയാണ്.
courtesy: The News Minute
courtesy: The News Minute

തല്ലുന്നത് കുഞ്ഞുങ്ങൾ നന്നാവാൻ അല്ലേ?

ഒരിക്കലുമല്ല. ഒരു കുട്ടിയെ ഒരു കൂട്ടം കുട്ടികൾക്ക് മുന്നിൽ വച്ച് തല്ലുമ്പോൾ അധ്യാപകർ ശാരീരികമായി മാത്രമല്ല, മാനസികമായി കൂടി കുട്ടിയെ മുറിവേല്പിക്കുകയാണ്. തല്ല് കൊണ്ട ശേഷം കുട്ടി തെറ്റ് ആവർത്തിക്കാതിരിക്കുന്നുണ്ടെങ്കിൽ വേദന ഭയന്ന് മാത്രമല്ല, നാണക്കേട് ഓർത്ത് കൂടിയാണ്. ഒരു കാരണവശാലും കുട്ടികളുടെ അഭിമാനബോധത്തെ മുറിവേല്പിച്ചുകൊണ്ടുള്ള ശിക്ഷാരീതികൾ നല്ലതല്ല. 'കൊച്ച് കുട്ടികൾക്ക് ആണോ ഇത്ര ഈഗോ?' എന്ന് ചിന്തിക്കുന്നവരോട്: പിയർ ഗ്രൂപ്പിന് മുന്നിൽ താൻ എങ്ങനെ ട്രീറ്റ് ചെയ്യപ്പെടുന്നു എന്ന് നോക്കിയാണ് അവർ അവനവനെക്കുറിച്ചുള്ള ബോധം പോലും ഉണ്ടാക്കി എടുക്കുന്നത്. താനൊരു മോശപ്പെട്ട വ്യക്തിയാണ് എന്ന് ആവർത്തിച്ച് കേട്ടാൽ അവരുടെ ഉപബോധമനസ്സിൽ അത് പതിയും. താൻ തല്ല് കൊള്ളേണ്ടവൻ ആണെന്ന് തോന്നലുണ്ടായാൽ അതവന്റെ സെല്ഫ് റെസ്‌പെക്ടിനെ തന്നെ ബാധിക്കും. തല്ലിയത് കൊണ്ട് ഇന്നേവരെ ഒരു കുട്ടിയും നന്നായിട്ടില്ല - അതിന് ശേഷമുള്ള തലോടൽ കൊണ്ട് മാത്രമേ കുട്ടികൾ നന്നായിട്ടുള്ളൂ. ആ തലോടൽ പലപ്പോഴും അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാറുമില്ല.

എന്തുകൊണ്ടാണ് തല്ലേണ്ടി വരുന്നത്?

കാര്യം സിമ്പിളാണ് - കമ്മ്യൂണിക്കേഷൻ സ്കിൽസ് ഇല്ലാത്തതു കൊണ്ട്. സംസാരിച്ച് കാര്യം നടത്താൻ കഴിവില്ലാത്തവർ ആണ് തല്ലുന്നത്. അത് കുട്ടികളോട് ആയാലും മുതിർന്നവരോട് ആയാലും. ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ഗൗരവം വേണ്ട വിധത്തിൽ കൺവേ ചെയ്യാൻ കഴിയാത്തവർ ആണ് തല്ല് കിട്ടും എന്ന് ഭയപ്പെടുത്തി ചെയ്യിക്കുക. തല്ലിനോട് ഉള്ള ഭയം അല്ലല്ലോ കുട്ടികൾക്ക് ഉണ്ടാകേണ്ടത് - അവർ ചെയ്യുന്ന കാര്യത്തിന്റെ ഗൗരവത്തെ കുറിച്ചുള്ള വിവരം അല്ലേ? അതുകൊണ്ട് യാതൊരു വളച്ചൊടിക്കലും ഇല്ലാതെ പറയട്ടെ, കഴിവില്ലാത്ത അധ്യാപകരാണ് കുട്ടികളെ ഉപദ്രവിക്കുന്നത്.

തല്ല് കൊള്ളുന്നത് കുട്ടികളുടെ സഹനശക്തി വർധിപ്പിക്കും എന്ന് പറയുന്നവരോട്: എന്നിട്ടാണോ കുഞ്ഞുങ്ങളെ ഉപദ്രവിക്കേണ്ട കാര്യമില്ല എന്നൊരാൾ പറയുമ്പോഴേക്കും തല്ല് കൊണ്ട് വളർന്ന നിങ്ങളൊക്കെ കിടന്ന് ഇത്ര ഇൻടോളറൻഡ് കാണിക്കുന്നത്?

മൈനർ സിറ്റിസൺസിനെ മാനസികമായോ ശരീരികമായോ ഉപദ്രവിക്കുക എന്നത് കേസ് രജിസ്റ്റർ ചെയ്യേണ്ട കുറ്റകൃത്യമാണ്. അധ്യാപകരുടെ സുപ്പീരിയോറിറ്റി കോംപ്ലക്‌സ്, സാഡിസം, കായികശേഷി തുടങ്ങിയവ തെളിയിക്കാനുള്ള മരപ്പാവകളല്ല നാട്ടുകാരുടെ മക്കൾ. ക്ലാസിൽ വേദോപദേശം നടത്തിയ ശേഷം പിള്ളേരെ തല്ലിയിട്ട് യാതൊരു കാര്യവുമില്ല - നിങ്ങൾ ക്ലാസിൽ എന്ത് പറയുന്നു എന്നല്ല, ജീവിതത്തിൽ - അവർക്ക് മുന്നിൽ - എന്ത് പ്രവർത്തിക്കുന്നു എന്നാണ് കുട്ടികൾ ശ്രദ്ധിക്കുന്നത്.

തല്ല് കൊള്ളുന്നത് കുട്ടികളുടെ സഹനശക്തി വർധിപ്പിക്കും എന്ന് പറയുന്നവരോട്: എന്നിട്ടാണോ കുഞ്ഞുങ്ങളെ ഉപദ്രവിക്കേണ്ട കാര്യമില്ല എന്നൊരാൾ പറയുമ്പോഴേക്കും തല്ല് കൊണ്ട് വളർന്ന നിങ്ങളൊക്കെ കിടന്ന് ഇത്ര ഇൻടോളറൻഡ് കാണിക്കുന്നത്? ഇതിലും സഹിഷ്ണുത പിള്ളേർക്ക് കാണുമല്ലോ.!

ഭാവിയിൽ വരാനിരിക്കുന്ന ഒട്ടനവധി മെന്റൽ ആൻഡ് ഫിസിക്കൽ ട്രോമകൾ സഹിക്കാൻ വേണ്ടി കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ തല്ലിയും നുള്ളിയും ചീത്തവിളിച്ചും വളർത്തുന്ന ഒരു നാസി ക്യാമ്പ് അല്ല സമൂഹം ആവേണ്ടത്. അബ്‌യൂസ് ചെയ്യപ്പെടാതെ വളർന്ന, അബ്‌യൂസ് ചെയ്യുന്നത് ശരിയല്ലെന്ന് ബോധ്യമുള്ള, അബ്‌യൂസേഴ്‌സ് അല്ലാത്ത മനുഷ്യരുള്ള ഒരു ഹാപ്പി പ്ളേസ് ആണ്.

ഇത്രയും പറഞ്ഞ ഞാൻ അധ്യാപകരോട് ദേഷ്യമുള്ള പഴയ തല്ലുകൊള്ളി ഒന്നുമല്ല കേട്ടോ. അധ്യാപിക തന്നെയാണ്. അതിനൊപ്പം ഇപ്പോഴും വിദ്യാർത്ഥിനിയും ഒരു കുഞ്ഞ് വിദ്യാർത്ഥിനിയുടെ അമ്മയും ആണെന്ന് മാത്രം.!

Related Stories

No stories found.
The Cue
www.thecue.in