സംഘപരിവാറിന്റെ സര്‍വകലാശാലകള്‍ കീഴടക്കാനുള്ള അജണ്ടകള്‍ക്ക് മുന്നില്‍ കേരളം കീഴടങ്ങില്ല

സംഘപരിവാറിന്റെ സര്‍വകലാശാലകള്‍ കീഴടക്കാനുള്ള അജണ്ടകള്‍ക്ക് മുന്നില്‍ കേരളം കീഴടങ്ങില്ല
Summary

ഭരണഘടനാപരമായ ഉത്തരവാദിത്തം മറക്കുകയും, രാഷ്ട്രീയ താത്പര്യവും, മാധ്യമ ശ്രദ്ധ പിടിച്ചുപറ്റലുമായി ഗവര്‍ണറുടെ ലക്ഷ്യം പരിമിതപ്പെടുകയും ചെയ്യുന്നു. ഇത് അപലപനീയമാണ്. ഈ സമീപനം തിരുത്താന്‍ അദ്ദേഹം തയ്യാറാകണം. ഭരണഘടനാ നിര്‍മാണ സഭയില്‍ തന്നെ ഗവര്‍ണ്ണര്‍ പദവിയേയും ഗവര്‍ണറുടെ അധികാരത്തെയും സംബന്ധിച്ച് ഉയര്‍ന്ന ചര്‍ച്ചകളില്‍ അമിതാധികാരത്തിന്റെ ആകുലതകള്‍ കാണാം. രാജ്യസഭാ എം.പി എ.എ. റഹിം എഴുതുന്നു.

''രാഷ്ട്രീയവും ചരിത്രവും നിങ്ങള്‍ക്ക് ഇഴ പിരിക്കാനാകില്ല. നിങ്ങള്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചാലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ടാലും കുട്ടികള്‍ പഠിച്ചുകൊണ്ടേയിരിക്കും. അത് കശ്മീരായാലും ജാമിയ മിലിയയായാലും ജെ.എന്‍.യു ആയാലും അലിഗഢ് ആയാലും''.

കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ്സില്‍ ഗവര്‍ണറുടെ പ്രസംഗത്തോട് ചരിത്രകാരന്മാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടയില്‍ 'ചരിത്ര കോണ്‍ഗ്രസിലെന്തിനാണ് രാഷ്ട്രീയമെന്ന്' ചോദിച്ചവരോട് ഇര്‍ഫാന്‍ ഹബീബിന്റെ മറുപടിയാണ് മേല്‍ രേഖപ്പെടുത്തിയത്.

വംശവെറിയുടെ അധമരാഷ്ട്രീയം അത്രമേല്‍ ഗംഭീരമാണെന്നും അത് അനിവാര്യമാണെന്നും സ്ഥാപിക്കുന്ന പുതിയ ചരിത്ര രചനയ്ക്കായിരുന്നു ഹിറ്റ്‌ലര്‍ പ്രാമുഖ്യം നല്‍കിയത്. ഇന്ത്യയില്‍, സംഘപരിവാര്‍ ചരിത്രത്തില്‍ ഇടപെടുന്നതും ഇതേ ദിശയിലാണ്.

2019ല്‍ കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ്‌
2019ല്‍ കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ്‌

ചരിത്ര നിര്‍മിതിക്ക്, ആഖ്യാനങ്ങള്‍ക്ക് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. ഹിറ്റ്‌ലര്‍ അധികാരമേറ്റെടുത്ത് ആദ്യം ചെയ്തത് ജര്‍മനിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ചരിത്രപുസ്തകങ്ങള്‍ കത്തിക്കുകയായിരുന്നു. തന്റെ വംശവെറിയുടെ അധമരാഷ്ട്രീയം അത്രമേല്‍ ഗംഭീരമാണെന്നും അത് അനിവാര്യമാണെന്നും സ്ഥാപിക്കുന്ന പുതിയ ചരിത്ര രചനയ്ക്കായിരുന്നു ഹിറ്റ്‌ലര്‍ പ്രാമുഖ്യം നല്‍കിയത്. ഇന്ത്യയില്‍, സംഘപരിവാര്‍ ചരിത്രത്തില്‍ ഇടപെടുന്നതും ഇതേ ദിശയിലാണ്.

''യഥാര്‍ത്ഥത്തില്‍ മൗലാന ആസാദിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നത്.

അതിനിടയില്‍ അദ്ദേഹം ഗാന്ധിജിയെക്കുറിച്ച് പറയാന്‍ തുടങ്ങി. മൗലാന ആസാദ് ചെയ്ത കാര്യങ്ങള്‍ ഗാന്ധി ചെയ്തതാണെന്ന തരത്തില്‍ ചരിത്രം തെറ്റിച്ചുപറഞ്ഞു. അപ്പോഴാണ് ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഗോഡ്‌സെയെക്കുറിച്ച് പറയുന്നതാണ് നല്ലതെന്ന്. കാരണം ബി.ജെ.പിയെ പിന്തുണയ്ക്കുന്നയാളാണ് ഗവര്‍ണര്‍. അവരുടെ എം.പിയാണ് ഗോഡ്‌സെ ദേശഭക്തനാണെന്ന് പറഞ്ഞത്''.

(ദേശീയ ചരിത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന വേദിയില്‍ നടന്ന സംഭവങ്ങളെ കുറിച്ചുള്ള ഇര്‍ഫാന്‍ ഹബീബിന്റെ മറ്റൊരു പ്രതികരണം )

ഹിന്ദുത്വ വര്‍ഗീയ നീക്കങ്ങള്‍ക്ക് കീഴടങ്ങാത്ത കേരളത്തിലെ സര്‍വകലാശാലകളെ തങ്ങളുടെ വരുതിയിലാക്കാന്‍ ഏറെക്കാലമായി അവര്‍ പരിശ്രമിക്കുന്നുണ്ട്. സര്‍വകലാശാലകളില്‍ അടുത്തകാലത്തായി ഗവര്‍ണര്‍ നടത്തുന്ന നിയമവിരുദ്ധമായ നടപടികള്‍ മേല്‍പറഞ്ഞ അജണ്ടയുടെ ഭാഗമാണ്.
ഇര്‍ഫാന്‍ ഹബീബ് (ചരിത്രകാരന്‍)
ഇര്‍ഫാന്‍ ഹബീബ് (ചരിത്രകാരന്‍)

ഗാന്ധിജിയില്‍ നിന്നും ഗോഡ്‌സേയിലേക്ക് ചരിത്രത്തെ മാറ്റി സ്ഥാപിക്കലാണ് സംഘപരിവാറിന്റെ അജണ്ട. സര്‍വകലാശാലകളെ, ചരിത്ര ഗവേഷണ സ്ഥാപനങ്ങളെ, എന്തിനേറെ, സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പോലും ചരിത്രത്തെ മാറ്റിയെഴുതുന്നു. ആസൂത്രിതമായ അക്കാദമിക് ഇടപെടലുകളിലൂടെയാണ് സംഘപരിവാര്‍ അവരുടെ ലക്ഷ്യവുമായി മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലും, കേന്ദ്ര സര്‍വകലാശാലകളിലും ആര്‍.എസ്.എസ് നടത്തുന്ന പരീക്ഷണങ്ങള്‍ നമുക്കറിയാം. ഹിന്ദുത്വ വര്‍ഗീയ നീക്കങ്ങള്‍ക്ക് കീഴടങ്ങാത്ത കേരളത്തിലെ സര്‍വകലാശാലകളെ തങ്ങളുടെ വരുതിയിലാക്കാന്‍ ഏറെക്കാലമായി അവര്‍ പരിശ്രമിക്കുന്നുണ്ട്. സര്‍വകലാശാലകളില്‍ അടുത്തകാലത്തായി ഗവര്‍ണര്‍ നടത്തുന്ന നിയമവിരുദ്ധമായ നടപടികള്‍ മേല്‍പറഞ്ഞ അജണ്ടയുടെ ഭാഗമാണ്.

ചരിത്രാവബോധമുള്ള, സംഘപരിവാറിന്റെ വിഷലിപ്തമായ പ്രത്യയശാസ്ത്രത്തെ കുറിച്ച് നല്ല ധാരണയുമുള്ള, എല്ലാറ്റിനുമുപരി മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യയെ പ്രണയിക്കുന്ന പരിണിത പ്രജ്ഞരുടെയും ചരിത്ര ഗവേഷകരുടെയും മുന്നില്‍ നിന്നു ഗോഡ്സെയെ പ്രണയിക്കുന്നവരുടെ ചരിത്ര ആഖ്യാനം ഗവര്‍ണര്‍ ആവര്‍ത്തിച്ചാല്‍ സ്വാഭാവികമായ ജനാധിപത്യ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരും.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ എന്നാണ് കഴിഞ്ഞദിവസം ഗവര്‍ണര്‍ അധിക്ഷേപിച്ചത്. എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് വൈസ്ചാന്‍സിലര്‍ക്ക് നേരെ ഈ വിലകുറഞ്ഞ പരാമര്‍ശം?

ഉയര്‍ന്ന അക്കാദമിക് നിലവാരമുള്ള, ഇന്ത്യയിലെ അറിയപ്പെടുന്ന ചരിത്രകാരന്മാരില്‍ ഒരാളാണ് ഗോപിനാഥ് രവീന്ദ്രന്‍. മേല്‍പറഞ്ഞ സംഘപരിവാറിന്റെ വര്‍ഗീയവല്‍ക്കരണ നീക്കങ്ങള്‍ക്ക് വഴങ്ങാത്തവരെല്ലാം ക്രിമിനലുകളും കുഴക്കാരുമാകുമോ?

ചരിത്ര കോണ്‍ഗ്രസ്സ് വേദിയില്‍ നടന്ന സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ പരാമര്‍ശമെങ്കില്‍, ഗവര്‍ണറുടെ സമീപനം അങ്ങേയറ്റം അല്പത്തമാണെന്ന് പറയാതെവയ്യ. ഈ കുറിപ്പിന്റെ തുടക്കത്തില്‍ ഇര്‍ഫാന്‍ ഹബീബിനെ ഉദ്ധരിച്ചു പറഞ്ഞ വരികളില്‍ നിന്ന് അന്ന് അവിടെ നടന്ന കാര്യങ്ങള്‍ വ്യക്തമാണ്.

'മന്‍ കി ബാത്ത്' മതിയെന്ന് ശഠിക്കുന്ന പ്രധാനമന്ത്രിയുടെ രാജ്യത്തെ ഒരു ഗവര്‍ണര്‍, ചരിത്ര വിരുദ്ധവും സങ്കുചിത രാഷ്ട്രീയവും നിറച്ചുവച്ച ഏകപക്ഷീയമായ തന്റെ പ്രസംഗത്തിന് നേരെ ഉയര്‍ന്ന യുക്തിസഹമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അസ്വസ്ഥനായതില്‍ അധികം അത്ഭുതപ്പെടാനില്ല. മന്‍ കി ബാത്ത് മതി, മറുചോദ്യങ്ങള്‍ വേണ്ട എന്ന നിങ്ങളുടെ ശാഠ്യത്തിന് മുന്നില്‍ തല കുനിക്കാന്‍ ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് സാധിക്കില്ല. ചരിത്രാവബോധമുള്ള, സംഘപരിവാറിന്റെ വിഷലിപ്തമായ പ്രത്യയശാസ്ത്രത്തെ കുറിച്ച് നല്ല ധാരണയുമുള്ള, എല്ലാറ്റിനുമുപരി മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യയെ പ്രണയിക്കുന്ന പരിണിത പ്രജ്ഞരുടെയും ചരിത്ര ഗവേഷകരുടെയും മുന്നില്‍ നിന്നു ഗോഡ്സെയെ പ്രണയിക്കുന്നവരുടെ ചരിത്ര ആഖ്യാനം ഗവര്‍ണര്‍ ആവര്‍ത്തിച്ചാല്‍ സ്വാഭാവികമായ ജനാധിപത്യ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരും.

ഗോപിനാഥ് രവീന്ദ്രന്‍ 
(കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സി)
ഗോപിനാഥ് രവീന്ദ്രന്‍ (കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സി)
പ്രിയ വര്‍ഗീസിന്റെ ജീവിത പങ്കാളിയുടെ രാഷ്ട്രീയമാണ് ആരോപണങ്ങളുടെ അടിസ്ഥാനം. അദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉയര്‍ന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ ലക്ഷ്യം വെയ്ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ്. രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടും. നേര് ജനങ്ങള്‍ക്ക് ബോധ്യമാകും.

ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് ഗവര്‍ണര്‍ നിവഹിക്കേണ്ടത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നാവായല്ല ഗവര്‍ണര്‍ സംസാരിക്കേണ്ടത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യത്ത് ഐതിഹാസികമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്ന കാലത്താണ് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മിച്ചെടുത്ത പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് ചരിത്ര കോണ്‍ഗ്രസ്സ് വേദിയില്‍ ഗവര്‍ണര്‍ സംസാരിച്ചത് എന്നോര്‍ക്കണം.

ഗവര്‍ണര്‍ സ്ഥാനം ഭരണഘടനാപദവിയാണ്. ഉയര്‍ന്ന ആ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് ഇണങ്ങുന്ന വാക്കുകളും പെരുമാറ്റവുമാണോ അദ്ദേഹത്തില്‍ നിന്നുമുണ്ടാകുന്നത്? കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന അധ്യാപക നിയമനത്തില്‍ പിശകുണ്ടെന്നാണ് ഒരുവിഭാഗം രാഷ്ട്രീയ പ്രേരിതമായി ഉന്നയിക്കുന്ന ആരോപണം മാത്രമാണ്. പ്രിയ വര്‍ഗ്ഗീസ് ഉയര്‍ന്ന അക്കാദമിക്ക് യോഗ്യതയുള്ള വ്യക്തിയാണ്. പുറത്തുവന്ന വിവരാകാശരേഖകള്‍ പ്രകാരം അവരുടെ നിയമനം യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് നടന്നത് എന്ന് വ്യക്തമാണ്. പ്രിയ വര്‍ഗീസിന്റെ ജീവിത പങ്കാളിയുടെ രാഷ്ട്രീയമാണ് ആരോപണങ്ങളുടെ അടിസ്ഥാനം. അദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉയര്‍ന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ ലക്ഷ്യം വെയ്ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ്. രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടും. നേര് ജനങ്ങള്‍ക്ക് ബോധ്യമാകും.

പരാതിയുള്ള ചിലര്‍ ഈ നിയമനത്തെ ചോദ്യം ചെയ്തു കോടതിയില്‍ പോയിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയും പ്രിയ വര്‍ഗീസും കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കും. യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം തന്നെയാണോ നിയമനം എന്നതില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കട്ടെ. ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിച്ച് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ മുകളില്‍ സൂചിപ്പിച്ച രാഷ്ട്രീയ താത്പര്യങ്ങള്‍ നിറഞ്ഞ കളികളില്‍ കക്ഷി ചേരുന്നത് എന്തിന്? നിയമനം മാനദണ്ഡ പ്രകാരമല്ലെങ്കില്‍ വിധിപറയേണ്ടത് കോടതിയാണ്. അതുവരെ കാത്തുനില്‍ക്കാനുള്ള ഔചിത്യം ഗവര്‍ണര്‍ക്കുണ്ടാകണം.

ഭരണഘടനാപരമായ ഉത്തരവാദിത്തം മറക്കുകയും, രാഷ്ട്രീയ താത്പര്യവും, മാധ്യമ ശ്രദ്ധ പിടിച്ചുപറ്റലുമായി ഗവര്‍ണറുടെ ലക്ഷ്യം പരിമിതപ്പെടുകയും ചെയ്യുന്നു. ഇത് അപലപനീയമാണ്. ഈ സമീപനം തിരുത്താന്‍ അദ്ദേഹം തയ്യാറാകണം. ഭരണഘടനാ നിര്‍മാണ സഭയില്‍ തന്നെ ഗവര്‍ണര്‍ പദവിയേയും ഗവര്‍ണറുടെ അധികാരത്തെയും സംബന്ധിച്ച് ഉയര്‍ന്ന ചര്‍ച്ചകളില്‍ അമിതാധികാരത്തിന്റെ ആകുലതകള്‍ കാണാം. ജനാധിപത്യപരമായി ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് മുകളിലല്ല ഗവര്‍ണര്‍. അങ്ങനെയാകാതിരിക്കാന്‍ ഭരണഘടന അതീവ ശ്രദ്ധപുലര്‍ത്തുന്നു. എന്നാല്‍ 2014 ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം രാജ്ഭവനുകള്‍ അമിതാധികാരത്തിന്റെയും ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി മാറുന്നത് പല തവണ രാജ്യം കണ്ടു. ഇത്തരം പ്രവണതകള്‍ക്കെതിരെ എല്ലാ ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടികളും പ്രതികരിക്കുകയാണ് വേണ്ടത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി അന്ധമായ സര്‍ക്കാര്‍ വിരുദ്ധത കാരണം ഗവര്‍ണറുടെ തെറ്റായ പ്രവണതകള്‍ക്ക് പിന്തുണ നല്‍കുന്നു.

ആരിഫ് മുഹമ്മദ് ഖാന്‍ (ഗവര്‍ണര്‍)
ആരിഫ് മുഹമ്മദ് ഖാന്‍ (ഗവര്‍ണര്‍)

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറെ ക്രിമിനല്‍ എന്ന വിളിച്ച സംഭവത്തിലും ചരിത്ര കോണ്‍ഗ്രസ്സില്‍ നടന്ന കാര്യങ്ങളിലും ഗവര്‍ണര്‍ പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്തത് എന്ന് പകല്‍ പോലെ വ്യക്തമാണ്. ഇതൊന്നും അംഗീകരിക്കാനാകില്ലെന്ന് പരസ്യമായി പാറയാന്‍ എന്തുകൊണ്ടാണ് പ്രതിപക്ഷനേതാവിനും കെ.പി.സി.സി പ്രസിഡന്റിനും സാധിക്കാത്തത്?

'ഗവര്‍ണര്‍ക്ക് ആരോപണമുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കണം'.

പ്രതിപക്ഷ നേതാവ് പറഞ്ഞതാണ്. എന്തന്വേഷിക്കണമെന്നാണ്? ചരിത്ര കോണ്‍ഗ്രസ്സില്‍ നടന്ന കാര്യങ്ങള്‍ പ്രതിപക്ഷനേതാവ് മറന്നതാണോ? പൗരത്വഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷനേതാവിന്റെ അഭിപ്രായം മാറിയോ? അവിടെവച്ച് തന്നെ 'ആക്രമിക്കാന്‍ ഇര്‍ഫാന്‍ ഹബീബിബിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു' എന്ന ഗവര്‍ണറുടെ യുക്തിരഹിതവും ബാലിശവുമായ ആരോപണത്തെ സംബന്ധിച്ച് സര്‍ക്കാര്‍ അന്വഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്!

ചരിത്ര കോണ്‍ഗ്രസ്സില്‍ ഗവര്‍ണര്‍ നടത്തിയ പ്രസംഗത്തോട്, പ്രത്യേകിച്ചും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു നടത്തിയ അഭിപ്രായ പ്രകടനത്തോട് കോണ്‍ഗ്രസ്സ് യോജിക്കുകയാണോ? കോണ്‍ഗ്രസ്സിന്റെ സമീപനം ആ പാര്‍ട്ടിയെ കൂടുതല്‍ ഒറ്റപ്പെടുത്തും എന്നതില്‍ സംശയമില്ല.

'ഗവര്‍ണറുടേത് ഗുരുതരമായ ആരോപണം. കേട്ടുകേള്‍വി ഇല്ലാത്ത സംഭവം. പൊലീസ് കേസ് എടുക്കാത്തതില്‍ മുഖ്യമന്ത്രി മറുപടി പറയണം.വിഷയം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം'. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഈ വിചിത്രമായ ആവശ്യം അതുപോലെ ആവര്‍ത്തിക്കുക മാത്രമാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. ബി.ജെ.പി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും പ്രതികരണം ഒരുപോലെ ബാലിശവും യുക്തി രഹിതവുമാകുമ്പോള്‍ ജനാധിപത്യവും മതനിരപേക്ഷതയും ആഗ്രഹിക്കുന്നവര്‍ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ ഇര്‍ഫാന്‍ ഹബീബിന്റെ വാക്കുകള്‍ ആവര്‍ത്തിച്ച് കേള്‍ക്കണം.

സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധതയില്‍ മാത്രം ശ്രദ്ധയൂന്നുന്ന കോണ്‍ഗ്രസ്സ് അപകടകരമായ സംഘപരിവാര്‍ അജണ്ടകളുടെ മെഗാഫോണാകുന്നു. കോണ്‍ഗ്രസ്സ് ഒരു ദേശീയപാര്‍ട്ടിയാണ്. രാജ്യത്ത് ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന ജനാധിപത്യ വിരുദ്ധവും രാഷ്ട്രീയ ലക്ഷ്യത്തോടെയുമുള്ള നീക്കങ്ങളെ കുറിച്ച് കോണ്‍ഗ്രസ്സിന്റെ നയമെന്താണ്? ചരിത്ര കോണ്‍ഗ്രസ്സില്‍ ഗവര്‍ണര്‍ നടത്തിയ പ്രസംഗത്തോട്, പ്രത്യേകിച്ചും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു നടത്തിയ അഭിപ്രായ പ്രകടനത്തോട് കോണ്‍ഗ്രസ്സ് യോജിക്കുകയാണോ? കോണ്‍ഗ്രസ്സിന്റെ സമീപനം ആ പാര്‍ട്ടിയെ കൂടുതല്‍ ഒറ്റപ്പെടുത്തും എന്നതില്‍ സംശയമില്ല.

ഗവര്‍ണര്‍ ഈ സമീപനം തിരുത്തുകയാണ് വേണ്ടത്. വിയോജിപ്പ് രേഖപ്പെടുത്താന്‍ അദ്ദേഹം നല്ല വാക്കുകള്‍ തേടണം. യുക്തിസഹമായും വസ്തുതാപരവുമായ പ്രതികരണങ്ങള്‍ മാത്രമാണ് അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് ചേരുക.
എ.എ. റഹിം
(രാജ്യസഭ എം.പി)
എ.എ. റഹിം (രാജ്യസഭ എം.പി)

ഗവര്‍ണര്‍ ഈ സമീപനം തിരുത്തുകയാണ് വേണ്ടത്. വിയോജിപ്പ് രേഖപ്പെടുത്താന്‍ അദ്ദേഹം നല്ല വാക്കുകള്‍ തേടണം. യുക്തിസഹമായും വസ്തുതാപരവുമായ പ്രതികരണങ്ങള്‍ മാത്രമാണ് അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് ചേരുക. മറിച്ചുള്ള പ്രതികരണങ്ങള്‍ ആ പദവിയോട് അദ്ദേഹം തന്നെ നടത്തുന്ന അനാദരവായി മാത്രമേ കണക്കാക്കാന്‍ സാധിക്കുകയുള്ളു. ഒരു കാര്യമുറപ്പ്, സംഘപരിവാറിന്റെ സര്‍വകലാശാലകള്‍ കീഴടക്കാനുള്ള അജണ്ടകള്‍ക്ക് മുന്നില്‍ കേരളം കീഴടങ്ങില്ല.

Related Stories

No stories found.
logo
The Cue
www.thecue.in