ഓളെ കുടുംബശ്രീയുടെ 25 വർഷങ്ങൾ!

ഓളെ കുടുംബശ്രീയുടെ 25 വർഷങ്ങൾ!
Summary

ദൈനംദിന ഇടപെടലുകൾ സാമൂഹ്യ മാധ്യമങ്ങളിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന ഈ കാലത്ത് എന്തുകൊണ്ട് 25 വർഷം തികയുന്ന കുടുംബശ്രീ ഹാഷ് ടാഗുകളിൽ നിറയുന്നില്ല? ചരിത്രത്തെ രേഖപ്പെടുത്തുന്നു എന്ന് അവകാശപ്പെടുന്ന സിനിമകളിൽ അവർ മറവികൾ ആകുന്നു. അല്ലെങ്കിൽ കോമഡി സീൻ നൽകുന്ന അയൽക്കൂട്ടം സ്ത്രീകൾ ആയി അവരെ ഒതുക്കുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ കുടുംബശ്രീ മുന്നോട്ടു തന്നെ കുതിക്കുകയാണ്. IITD-ൽ പ്രിൻസിപ്പൽ പ്രോജക്ട് സൈന്റിസ്റ്റ് ആയി ജോലി ചെയ്യുന്ന ഗായത്രി ബാലു എഴുതുന്നു.

നൈറ്റിയുടെ മേലെ ഒരു ഷോൾ വലിച്ചിട്ട് ആരെയും വലിയ കൂസൽ ഒന്നുമില്ലാതെ വേഗം നടന്നു പോകുന്ന അയൽപക്കത്തെ ചേച്ചിയെ നോക്കി കടത്തിണ്ണയിൽ ഇരിക്കുന്നവർ അമർത്തിയ ചിരിയോടെ 'ഓള് കുടുംബശ്രീക്ക് പോവാ' എന്നു പറയുന്നത് കേട്ടിട്ടുണ്ട്. കേരളത്തിലെ കുറച്ച് അധികം വരുന്ന സ്ത്രീകൾ ഈ നടത്തം തുടങ്ങിയിട്ട് 25 വർഷം തികഞ്ഞു. അവർ സമരങ്ങളിലേക്കും അധികാര സ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വേദികളിലേക്കും നടന്നു കയറി. മെയ് 17ന് നടന്ന രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ സ്വാഗതം പറഞ്ഞത് 72 വയസ്സുള്ള കുടുംബശ്രീ അംഗമായ കെ വാസന്തിയാണ്. അവർ പറഞ്ഞു, 'അടുക്കളയിൽ മാത്രം ഒതുങ്ങി കൂടിയിരുന്ന നമ്മൾക്ക് സമൂഹത്തിൻറെ വ്യക്തമായ കാഴ്ചപ്പാട് തന്നത് കുടുംബശ്രീയാണ്' എന്ന്.

ജനാധിപത്യപരമായി കുടുംബത്തെയും കുടുംബബന്ധങ്ങളെയും സമീപിക്കുന്ന ഒരു വീക്ഷണ രീതി നിർമ്മിതമായിട്ടുണ്ട്. അംഗങ്ങളുടെ അടുത്ത തലമുറകളിൽ, പ്രത്യേകിച്ചും പെൺമക്കളിൽ, ഇത്തരം വീക്ഷണ രീതി സൃഷ്ടിച്ച മാറ്റങ്ങൾ അടുത്തു ദർശിക്കാൻ കഴിയും.

1998ൽ ദാരിദ്ര്യം നിർമ്മാർജ്ജനം ലക്ഷ്യം വെച്ചുകൊണ്ട് തുടങ്ങിയ കുടുംബശ്രീ ഇന്ന് പ്രവർത്തനമണ്ഡലം എത്രയോ വിപുലീകരിച്ചിരിക്കുന്നു. അവർ അയൽക്കൂട്ടങ്ങളുടെ വിവിധ കാര്യപരിപാടികളിൽ ഭാഗമാകുന്നു, മുന്നേ അന്യമായ പല സർക്കാർ ഓഫീസുകളിലും കേറി ഇറങ്ങുന്നു, സർക്കാരിൻറെ വികേന്ദ്രീകൃത ഭരണത്തിന്റെ നട്ടെല്ലാവുന്നു, ചെറുതും വലുതുമായ രീതിയിൽ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നു, ഹോട്ടലിൽ കയറി ചായകുടിച്ച് വഴിയിൽ നാലുപേരോട് വർത്തമാനം ഒക്കെ പറഞ്ഞ് ചിലപ്പോഴെങ്കിലും വൈകിയും വീട്ടിലേക്ക് കയറുന്നു, നൃത്തം ചെയ്യുന്നു, പാട്ടുപാടുന്നു, സൗഹൃദങ്ങൾ ഉണ്ടാവുന്നു.

സ്ത്രീകൾക്കിടയിൽ മൂന്ന് പ്രധാന കഴിവുകൾ വികസിപ്പിച്ചെടുക്കാൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്: അവരെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളെക്കുറിച്ച് അറിയുക, ചോദ്യം ചെയ്യുക, അവരുടെ അവകാശങ്ങൾക്കായി സംസാരിക്കുക. ഇത് സാധ്യമാകുന്നത് ശക്തമായ സംഘടനാശക്തിയിലൂടെയാണ്. ഈ സംഘടനാശക്തി തന്നെയാണ് കുടുംബശ്രീയിലെ സ്ത്രീകൾക്ക് പൊതുമണ്ഡലത്തിൽ സധൈര്യം ഇടപെടാനുള്ള ആത്മവീര്യം നൽകുന്നത്. സ്ത്രീപക്ഷ നവ കേരളത്തിൻറെ നട്ടെല്ലാണ് ഇന്ന് കുടുംബശ്രീ. കേവല ഉപരിതല സ്ത്രീപക്ഷ രാഷ്ട്രീയത്തിന് അതീതമായി ചൂഷണത്തിന്റെ പല മാനങ്ങൾ മനസ്സിലാക്കാനും അതിനെതിരെ പ്രവർത്തിക്കാനും ഇന്ന് കുടുംബശ്രീക്ക് സാധിക്കുന്നുണ്ട്.

സ്ത്രീകൾക്കിടയിൽ മൂന്ന് പ്രധാന കഴിവുകൾ വികസിപ്പിച്ചെടുക്കാൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്: അവരെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളെക്കുറിച്ച് അറിയുക, ചോദ്യം ചെയ്യുക, അവരുടെ അവകാശങ്ങൾക്കായി സംസാരിക്കുക. ഇത് സാധ്യമാകുന്നത് ശക്തമായ സംഘടനാശക്തിയിലൂടെയാണ്. ഈ സംഘടനാശക്തി തന്നെയാണ് കുടുംബശ്രീയിലെ സ്ത്രീകൾക്ക് പൊതുമണ്ഡലത്തിൽ സധൈര്യം ഇടപെടാനുള്ള ആത്മവീര്യം നൽകുന്നത്.

ഫെമിനിസം എന്ന വാക്ക് കുടുംബശ്രീയിൽ പങ്കാളികൾ ആയിട്ടുള്ള പല സ്ത്രീകൾക്ക് ഇന്നും അന്യമായിരിക്കാം. ഫെമിനിസ്റ്റ് ചിന്തക ബെൽ ഹുക്ക്സ് പറയുന്ന ഒരു കാര്യമുണ്ട്, 'ആശയങ്ങളുടെ പേരുകൾ കൈവശം വയ്ക്കുന്നത് ഒരു പ്രക്രിയയോ പ്രയോഗമോ കൊണ്ടുവരുന്നില്ല. ഫെമിനിസം എന്ന വാക്കു ഉപയോഗിക്കാതെ തന്നെ ഫെമിനിസ്റ്റ് പ്രതിരോധത്തിൽ ജീവിക്കാനും പ്രവർത്തിക്കാനും കഴിയുന്നതുപോലെ ഒരേസമയം ഒരാൾക്ക് ഈ പദം അറിയാതെ/കൈവശം വയ്ക്കാതെ സിദ്ധാന്തം പരിശീലിക്കാം.' ചെറു ചെറു വിപ്ലവങ്ങളായി കുടുംബശ്രീയിലെ സ്ത്രീകൾ ഇന്നു മുന്നോട്ട് കൊണ്ടുപോകുന്നത് ഈ സ്ത്രീ വിമോചനത്തിന്റെ രാഷ്ട്രീയം കൂടിയാണ്. ലക്ഷക്കണക്കിന് സ്ത്രീകളുടെ ദൈനംദിന ജീവിതത്തിലാണ് ഈ പ്രസ്ഥാനം മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ഇതൊരു ചെറിയ കാര്യമല്ല. ലോകത്തിൽ തന്നെ അപൂർവമായിട്ടുള്ള ഒരു മുന്നേറ്റമാണ്.

വിമർശനങ്ങൾ, പ്രതീക്ഷകൾ

46 ലക്ഷം സ്ത്രീകൾ അംഗമായിട്ടുള്ള ഈ മഹാപ്രസ്ഥാനത്തിൽ പോരായ്മകൾ ഉണ്ടാവാം. എന്നാൽ ഈ പോരായ്മകളെ മാത്രം തേടലാണ് ഇന്ന് അക്കാദമിക മേഖലയിലും സാമൂഹിക മാധ്യമങ്ങളിലും ചെറുതായെങ്കിലും കണ്ടുവരുന്ന ഒരു പ്രവണത. വിമർശനാത്മകത സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന്റെ കാതലായിരിക്കെ തന്നെ ഒരു കാര്യം പറയേണ്ടതുണ്ട്. 'മൈക്രോ ക്രെഡിറ്റ് ഫെമിനിസത്തിന്റെ' ചട്ടക്കൂടികളിൽ നിന്ന് മാത്രം അവലോകനം ചെയ്യാൻ ശ്രമിക്കുന്നത് കുടുംബശ്രീയുടെ പ്രവർത്തനങ്ങളുടെ വ്യാപ്തിയെയും ആഴത്തിനെയും കുറിച്ച് അറിവില്ലാത്തവരാണ്.

ഓരോ മുന്നേറ്റങ്ങളെയും അതതു പരിതസ്ഥിതികളിലെ ഭൗതിക സാഹചര്യങ്ങളിൽ വെച്ചുകൊണ്ട് മാത്രമേ വിലയിരുത്താൻ പറ്റുകയുള്ളൂ. ഇറക്കുമതി ചെയ്ത ഫാൻസി അക്കാദമിക മാതൃകയിൽ തളച്ചിടാൻ പറ്റുന്നതല്ല കുടുംബശ്രീ ഇന്ന് കേരളത്തിൽ ഉണ്ടാക്കുന്ന ഓളങ്ങൾ. ജനാധിപത്യപരമായി കുടുംബത്തെയും കുടുംബബന്ധങ്ങളെയും സമീപിക്കുന്ന ഒരു വീക്ഷണ രീതി നിർമ്മിതമായിട്ടുണ്ട്. അംഗങ്ങളുടെ അടുത്ത തലമുറകളിൽ, പ്രത്യേകിച്ചും പെൺമക്കളിൽ, ഇത്തരം വീക്ഷണ രീതി സൃഷ്ടിച്ച മാറ്റങ്ങൾ അടുത്തു ദർശിക്കാൻ കഴിയും.

ദൈനംദിന ഇടപെടലുകൾ സാമൂഹ്യ മാധ്യമങ്ങളിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന ഈ കാലത്ത് എന്തുകൊണ്ട് 25 വർഷം തികയുന്ന കുടുംബശ്രീ ഹാഷ് ടാഗുകളിൽ നിറയുന്നില്ല? ചരിത്രത്തെ രേഖപ്പെടുത്തുന്നു എന്ന് അവകാശപ്പെടുന്ന സിനിമകളിൽ അവർ മറവികൾ ആകുന്നു. അല്ലെങ്കിൽ കോമഡി സീൻ നൽകുന്ന അയൽക്കൂട്ടം സ്ത്രീകൾ ആയി അവരെ ഒതുക്കുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ കുടുംബശ്രീ മുന്നോട്ടു തന്നെ കുതിക്കുകയാണ്.

ഇന്ന് കുടുംബശ്രീ മറ്റു സംസ്ഥാനങ്ങൾക്ക് അനുഭവങ്ങളുടെ അറിവ് പകരുന്ന നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ(NRO) കൂടിയായി പ്രവർത്തിക്കുന്നു. പുരുഷ മേധാവിത്വത്തെ ആത്മഭിമാന ബോധത്തിന്റെ ഉൾക്കരുത്തു കൊണ്ട് പ്രതിരോധിക്കാൻ മലയാളി സ്ത്രീകളെ ശീലിപ്പിക്കുകയാണ് കുടുംബശ്രീ. കുടുംബശ്രീയിലെ സ്ത്രീകളുടെ നേരിട്ടോ അല്ലാതെയോ ഉള്ള സാന്നിദ്ധ്യമോ പങ്കാളിത്താമോ ഇല്ലാതെ കേരളത്തിൽ പൊതുപരിപാടികളോ ഒത്തു ചേരലുകളോ അപൂർവമാണ്. രജത ജൂബിലിയോട് അനുബന്ധിച്ച് അക്കാദമി കമ്മിറ്റിയും രചന കമ്മിറ്റിയും തുടങ്ങി അവർ തങ്ങളുടെ ചരിത്രരചനയും ഏറ്റെടുത്തിരിക്കുകയാണ്. സാമൂഹ്യ ചരിത്രം സമൂഹമായി തന്നെ അവർ എഴുതും. ഇത്തരമൊരു എഴുത്ത് ലോകത്തിൽ തന്നെ ആദ്യമായിരിക്കും. അഭിമാനമാണ് കുടുംബശ്രീ.

(ലേഖിക Odisha Livelihoods Mission (OLM) ൽ ജോലി ചെയ്യവേ കുടുംബശ്രീ-NRO യുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു)

Related Stories

No stories found.
logo
The Cue
www.thecue.in