താലിബാനിസം ഒരു മനോനിലയാണ് ചാരം മൂടി നില്‍ക്കും, ഒരവസരം ലഭിക്കും വരെ

താലിബാനിസം ഒരു മനോനിലയാണ് 
ചാരം മൂടി നില്‍ക്കും, ഒരവസരം ലഭിക്കും വരെ
dr arunkumar k
Summary

കാബുളിൻ്റെ തെരുവുകളിൽ നിന്നും സ്കൂളുകളിൽ നിന്നും പൊതു തൊഴിലിടങ്ങളിൽ നിന്നും സ്ത്രീകളെ മായ്ച്ചു തുടങ്ങിയ ദൃശ്യങ്ങളും നമ്മളെ നടുക്കുന്നില്ലങ്കിൽ താലിബാനിസം ഒരു മനോനിലയാണന്ന് നിസ്സംശയം പറയാം.

ഡോ.അരുണ്‍കുമാര്‍ കെ. എഴുതുന്നു

സിൽവസ്റ്റർ സ്റ്റാലൻ വേഷമിട്ട റാംബോ Ill യുടെ മൂന്നാം ഭാഗത്തിൻ്റെ ക്രെഡിറ്റ് ടൈറ്റിൽ 9/11 നു മുൻപ് സമർപ്പിച്ചിരുന്നത് അഫ്ഗാനിലെ 'ധീരൻമാരായ മുജാഹീദിനികൾക്കായി 'രുന്നു എന്നും പിന്നീട് 'അഫ്ഗാനിലെ ധീര ജനതയ്ക്ക് ' എന്ന് മാറ്റുകയായിരുന്നു എന്നും വിയന്ന സർവ്വകലാശാലയിലെ താത്തിയാന പ്രൊ റോക്കോവ നിരീക്ഷിക്കുന്നുണ്ട്.

1983 ൽ താലിബാൻ പടയുടെ മുജാഹിദീൻ നേതാക്കളെ വൈറ്റ് ഹൗസിൽ വച്ച് റൊണ്ടാൾഡ് റീഗൺ സന്ദർശിച്ചതിൻ്റെ ചിത്രങ്ങൾ അസ്സോസിയേറ്റ് പ്രസ്സ് അടക്കമുള്ള ഏജൻസികൾ ഇപ്പോൾ പങ്കു വയ്ക്കുന്നുണ്ട്. 1979 ൽ ഓക്സസ് നദി കടന്ന് സോവിയറ്റ് യൂണിയൻ എത്തിയ നാൾ മുതൽ ദക്ഷിണേഷ്യയിയിലെ ജിയോ പൊളിറ്റിക്കൽ സാംഗത്യം മനസ്സിലാക്കി താലിബാനെ ഒരുക്കിയെടുത്ത അമേരിക്കൻ സാമ്രാജ്യത്വ നയതന്ത്രം കൂടിയാണ് താലിബാനിസത്തോടൊപ്പം പ്രതിക്കൂട്ടിലാകുന്നത്. പോപ്പിയും ഹെറോയിനും വിളയിച്ച താലിബാനികളുടെ തോളുകളിൽ വിമാനവേധ സ്റ്റിങ്ങർ മിസൈലുകൾ വച്ച് കൊടുത്ത സി .ഐ.എ - നാറ്റോ സൈനിക നയതന്ത്രം ഇരുപത് വർഷങ്ങൾക്ക് ശേഷം ഒരു രാഷ്ട്രത്തെ മാത്രമല്ല ദക്ഷിണേഷ്യയെ തന്നെ അസ്ഥിരപ്പെടുത്തിയാണ് പിൻ വാങ്ങുന്നത്.

1979 ൽ ഓക്സസ് നദി കടന്ന് സോവിയറ്റ് യൂണിയൻ എത്തിയ നാൾ മുതൽ ദക്ഷിണേഷ്യയിയിലെ ജിയോ പൊളിറ്റിക്കൽ സാംഗത്യം മനസ്സിലാക്കി താലിബാനെ ഒരുക്കിയെടുത്ത അമേരിക്കൻ സാമ്രാജ്യത്വ നയതന്ത്രം കൂടിയാണ് താലിബാനിസത്തോടൊപ്പം പ്രതിക്കൂട്ടിലാകുന്നത്.
ഭരണം പിടിച്ചെടുത്ത ശേഷം സ്ത്രീകളുടെ ചിത്രങ്ങള്‍ മായ്ക്കുന്ന താലിബാന്‍
ഭരണം പിടിച്ചെടുത്ത ശേഷം സ്ത്രീകളുടെ ചിത്രങ്ങള്‍ മായ്ക്കുന്ന താലിബാന്‍

അഫ്ഗാനികളെ മതത്തിൻ്റെയും കറുപ്പിൻ്റെയും ലഹരിയിൽ ഉൻമാദിപ്പിച്ച് അസ്ഥിവാരം തകർന്ന രാഷ്ട്രത്തിൻ്റെ പുനർനിർമ്മാണത്തിന് അമേരിക്കയുടെ മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്സ് രംഗത്തിറങ്ങുന്നു. മുൻ അമേരിക്കൻ വൈസ് പ്രസിഡൻ്റ് ഡിക്ചെനിയുടെ കെ.ബി. ആർ ഗ്രൂപ്പടക്കം അമേരിക്കൻ നിർമ്മാണ കമ്പനികൾ അഫ്ഗാനെ ഊറ്റിയെടുക്കുന്നു. മത ലഹരിയുടെ ഉന്മാദം ചിറകുവിരിച്ച 9 /11 നുശേഷം വീണ്ടും നിതാന്ത സ്വാതന്ത്ര്യത്തിനായി ലാദൻ വേട്ടയ്ക്കിറങ്ങിയ അമേരിക്കൻ സേനയാണ് ട്രമ്പ് - താലിബാൻ ഉടമ്പടിയെ തുടർന്ന് പിൻവാങ്ങുന്നത്.

മത യുക്തി കൊണ്ട് രാഷ്ട്ര ഭരണമാകാം എന്ന മത രാഷ്ട്രീയ ബോധം കൊന്നൊടുക്കിയതിനോളം മറ്റൊന്നും ഇന്നേ വരെ ചരിത്രം കണ്ടിട്ടില്ല. എല്ലാ മത രാഷ്ട്രീയ പദ്ധതികളിലും വേട്ടക്കാർ ഒന്നു തന്നെ

കാബൂള്‍ വിമാനത്താവളത്തില്‍ പലായനത്തിന് ശ്രമിക്കുന്നവര്‍
കാബൂള്‍ വിമാനത്താവളത്തില്‍ പലായനത്തിന് ശ്രമിക്കുന്നവര്‍

ഒരു സന്യാസി രാജ്യം ഭരിക്കട്ടെ എന്നോ സാംസ്ക്കാരികമാണ് ദേശീയത എന്നോ ശാസ്ത്രത്തെക്കാൾ വിശ്വാസത്തോട് ചേരാമെന്നോ സ്ത്രീക്ക് പുരുഷനോടൊപ്പമല്ലാതെ സ്വാതന്ത്ര്യം എന്തിനെന്നോ കരുതുന്ന മനോനിലയാണ് താലിബാനിസം.

ഡോ.അരുണ്‍കുമാര്‍ കെ

ആയുധകമ്പോളത്തിൽ കണ്ണെറിഞ്ഞും താലിബാൻ - പാക് അതിരുകളിൽ മനസ്സു വച്ചും ചൈന താലിബാനെ അംഗീകരിച്ച്‌ രംഗത്തെത്തിയിരിക്കുന്നു. ഉയർന്നുപൊങ്ങിയ അമേരിക്കൻ എയർഫോഴ്സ് വിമാനത്തിൻ്റെ ലാൻഡ്‌ ഗിയറിൽ അള്ളിപ്പിടിച്ചിരുന്നവർ ജീവിതത്തിൻ്റെ പിടിവിട്ട് വീണ പലായന കാഴ്ചകളും, കാബുളിൻ്റെ തെരുവുകളിൽ നിന്നും സ്കൂളുകളിൽ നിന്നും പൊതു തൊഴിലിടങ്ങളിൽ നിന്നും സ്ത്രീകളെ മായ്ച്ചു തുടങ്ങിയ ദൃശ്യങ്ങളും നമ്മളെ നടുക്കുന്നില്ലങ്കിൽ താലിബാനിസം ഒരു മനോനിലയാണന്ന് നിസ്സംശയം പറയാം.


കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനച്ചക്രത്തില്‍ ശരീരം ചേര്‍ത്ത് കെട്ടി രക്ഷപ്പെടാന്‍ നോക്കി താഴേക്ക് പതിച്ചവര്‍
കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനച്ചക്രത്തില്‍ ശരീരം ചേര്‍ത്ത് കെട്ടി രക്ഷപ്പെടാന്‍ നോക്കി താഴേക്ക് പതിച്ചവര്‍

മത യുക്തി കൊണ്ട് രാഷ്ട്ര ഭരണമാകാം എന്ന മത രാഷ്ട്രീയ ബോധം കൊന്നൊടുക്കിയതിനോളം മറ്റൊന്നും ഇന്നേ വരെ ചരിത്രം കണ്ടിട്ടില്ല. എല്ലാ മത രാഷ്ട്രീയ പദ്ധതികളിലും വേട്ടക്കാർ ഒന്നു തന്നെ, ഇരകളും. തെളിയുന്ന നരകവും ഏറെക്കുറെ ഒന്നു പോലെ. രാജസൂയങ്ങളോ ഇൻക്വിസിഷനുകളോ താലിബാനിസമോ പേരെന്തുമാകാട്ടെ വേട്ടയ്‌ക്കൊരേ ഡിസൈൻ, വേട്ടനായ്ക്കൾക്ക് ഒരേ ശബ്ദവും ലക്ഷ്യവും. താലിബാനെതിരെ ശബ്ദമിടറുന്നുണ്ടെങ്കിൽ ആ മനോനില പഷ്തൂൺ മലകളിറങ്ങി നമ്മളിലുണർന്നിരിക്കുന്നെന്ന് സാരം.


ഡോ. കെ.അരുണ്‍കുമാര്‍
ഡോ. കെ.അരുണ്‍കുമാര്‍

ഒരു സന്യാസി രാജ്യം ഭരിക്കട്ടെ എന്നോ സാംസ്ക്കാരികമാണ് ദേശീയത എന്നോ ശാസ്ത്രത്തെക്കാൾ വിശ്വാസത്തോട് ചേരാമെന്നോ സ്ത്രീക്ക് പുരുഷനോടൊപ്പമല്ലാതെ സ്വാതന്ത്ര്യം എന്തിനെന്നോ കരുതുന്ന മനോനിലയാണ് താലിബാനിസം. സ്വന്തം ആശയ പദ്ധതികൾക്കപ്പുറത്തോ എതിർ ചേരിയിലുള്ള അപരനോടുള്ള മനോനിലയാണത്. അവ ചാരം മൂടി നിൽക്കും, ഒരവസരം ലഭിക്കും വരെ.

വാലറ്റം: കാബൂളിലെ പെൺകുട്ടികൾ എന്ന കൃതിയിൽ ജെന്നി നോർദ് ബർഗ് എന്ന സ്വീഡിഷ് മാധ്യമ പ്രവർത്തക കാബൂളിലെ അധോലോകത്തിലെ പെൺകുട്ടികളുടെ മോഹത്തെ കുറിച്ച് എഴുതുന്നു:

"ലോകത്തില്‍ എന്തുമാകാന്‍ ഞാനിഷ്ടപ്പെടുന്നു ഒരു സ്ത്രീയായൊഴിച്ചെന്തും ഞാനൊരു തത്തയാകാം പെണ്ണാടാകാം മാനോ, മരത്തില്‍‍ പാര്‍ക്കുന്ന കുരുവിയോ ആകാം. -........

ഞാന്‍ പ്രകൃതിയിലെ എന്തുമാകാം

പക്ഷേ,ഒരു പെണ്ണാകാനില്ല

ഒരു അഫ്ഗാന്‍ പെണ്ണാകാനില്ല.

Related Stories

No stories found.