വിജയ് യേശുദാസിന് കാര്യം പിടി കിട്ടാത്തതുകൊണ്ടാണ്

വിജയ് യേശുദാസിന് കാര്യം പിടി കിട്ടാത്തതുകൊണ്ടാണ്

വിജയ് യേശുദാസിന് കാര്യം പിടി കിട്ടാത്തതുകൊണ്ടാണ്.
വിജയിന് മലയാളം അദ്ദേഹം 'അർഹിക്കുന്ന' പരിഗണന നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവിന് അതിലുമെത്രയോ മടങ്ങ് പരിഗണനയും സ്നേഹവും നൽകിയിട്ടുമുണ്ട്.

പക്ഷേ, ആ പരിഗണന തിരിച്ച് ശ്രോതാക്കൾക്ക് ലഭിച്ചിട്ടുണ്ടോ? സാക്ഷാൽ യേശുദാസിനെക്കുറിച്ചു തന്നെ പറയാം. അദ്ദേഹം ലോകോത്തര ഗായകനാണ്. ചലച്ചിത്രഗാനങ്ങളുടെ ഒറിജിനൽ വേർഷനിലൂടെ മാത്രമല്ല, സ്റ്റേജ് പരിപാടികളിലൂടെയും ദാസേട്ടന്റെ പാട്ടുകൾ മലയാളികൾ കേട്ടിട്ടുണ്ട്. പക്ഷേ അവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് നിരാശപ്പെട്ടിട്ടുമുണ്ട്. ഒരു കഥയോ നോവലോ കവിതയോ എഴുതി പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ അതിന്മേലുള്ള അനുഭവത്തിന്റെ അവകാശം വായനക്കാരന്റേതാണ്. ഒരു പാട്ട് പുറത്തിറങ്ങിക്കഴിഞ്ഞാൽ നൂറുകണക്കിനോ ആയിരക്കണക്കിനോ പ്രാവശ്യം അതു കേൾക്കുന്ന ഒരു ശ്രോതാവിന് ആ പാട്ടിന്മേൽ ഒരു അനുഭവം, വൈകാരികത...ഒക്കെ സ്വന്തമാകുന്നുണ്ട്. ആ പാട്ട് അത് പാടിയ ഗായകൻ തന്നെ സ്റ്റേജിൽ പാടുമ്പോഴും അതേ അനുഭവം ശ്രോതാവ് പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, യേശുദാസ് എന്ന ഗായകൻ തന്റെ സ്റ്റേജ് പരിപാടികളിൽ ശ്രോതാവിനോട്, ഗാനത്തോടുള്ള അയാളുടെ അനുഭവത്തോട്, വേണ്ടത്ര പരിഗണന നൽകാറുണ്ടോ?

'താൻ പാടിയ പാട്ടാണ്, അത് തനിക്കിഷ്ടമുള്ളതുപോലെ സ്റ്റേജിൽ പാടാം' എന്ന ഉപേക്ഷാ മനോഭാവത്തോടെ സ്റ്റേജിൽ പാടുന്ന യേശുദാസിനെയാണ് മലയാളിക്ക് പരിചയം.

'താൻ പാടിയ പാട്ടാണ്, അത് തനിക്കിഷ്ടമുള്ളതുപോലെ സ്റ്റേജിൽ പാടാം' എന്ന ഉപേക്ഷാ മനോഭാവത്തോടെ സ്റ്റേജിൽ പാടുന്ന യേശുദാസിനെയാണ് മലയാളിക്ക് പരിചയം. എന്നാൽ അതേ മലയാളിക്ക് SP ബാലസുബ്രഹ്മണ്യം എന്ന, നാല്പതിനായിരത്തിൽ പരം പാട്ടുകൾ പാടിയ ഗായകനേയും പരിചയമുണ്ട്. താൻ തന്നെ പാടിയ പാട്ട് വീണ്ടും സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ ഒറിജിനൽ പോലെ തന്നെ പാടാൻ ശ്രമിക്കുന്ന SPB-യെ എത്രയെത്ര വേദികളിൽ നാം കണ്ടിരിക്കുന്നു. ശ്രോതാവ് കേട്ടുശീലിച്ച ഗാനത്തോട്, അയാളുടെ ഗാനാനുഭവത്തോട് നീതി കാണിക്കണമെന്ന നിഷ്ക്കർഷയുള്ള മഹാഗായകരും ഉണ്ട് എന്ന് സൂചിപ്പിച്ചുവെന്ന് മാത്രം. അത് തനിക്ക് പരിഗണന വേണമെന്ന് സ്വയം വാശി പിടിച്ചാൽ മാത്രം പോരാ, ശ്രോതാവിന് പരിഗണന നൽകാനുള്ള ഉത്തരവാദിത്വം ഗായകനെന്ന നിലയിൽ തനിക്കുമുണ്ടെന്ന് തിരിച്ചറിയുന്ന നിലപാടിന്റെ വിഷയമാണ്.

തന്റെ പിതാവിന് ആറക്ക പ്രതിഫലം കിട്ടാൻ അർഹതയുണ്ടെന്ന് വിജയ് സൂചിപ്പിക്കുന്നു. തീർച്ചയായും അങ്ങനെ കരുതുന്നതിൽ തെറ്റില്ല. പക്ഷേ ലതാമങ്കേഷ്ക്കറിന് പ്രായമായിയെന്നും അവർ പാട്ടു നിർത്തണമെന്നും പണ്ടു പറഞ്ഞ യേശുദാസിനെ മലയാളി കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ 80 വയസ്സുള്ള ദാസേട്ടനോട് 'പാട്ടു നിർത്തൂ' എന്ന് ഒരു മലയാളിയും പറയുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം ഇനിയുമിനിയും പാടിക്കൊണ്ടേയിരിക്കണമെന്നാണ് സാമാന്യമലയാളി ആഗ്രഹിക്കുന്നത്. എന്നാൽ തന്റെ ശബ്ദത്തിനെയും സംഗീതത്തെയും പ്രായത്തിന്റെ അസ്കിതകൾ ബാധിച്ചിട്ടുണ്ടെന്ന് തിരിച്ചറിയാനും അത് പ്രകൃതിസഹജമാണെന്ന് മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള ഉത്തരവാദിത്വം ദാസേട്ടനുമുണ്ട്. നായകനായും സൂപ്പർസ്റ്റാറായും പതിറ്റാണ്ടുകൾ തിളങ്ങി നിന്ന സാക്ഷാൽ പ്രേംനസീർ പിന്നീട് ലാലേട്ടന്റെയും മമ്മൂക്കയുടെയുമൊക്കെ ചിത്രങ്ങളിൽ താരതമ്യേന ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ആ ചിത്രങ്ങളിൽ തന്റെ പഴയ സൂപ്പർസ്റ്റാർകാലത്തെ പ്രതിഫലം അദ്ദേഹം വാങ്ങിച്ചിട്ടുണ്ടാകാൻ ഇടയില്ല എന്ന് സിനിമയുടെ സാമാന്യ വാണിജ്യയുക്തി അറിയുന്നവർക്ക് പറയാൻ കഴിയുമെന്നു മാത്രം സൂചിപ്പിക്കുന്നു.

തന്റെ പിതാവിന് ആറക്ക പ്രതിഫലം കിട്ടാൻ അർഹതയുണ്ടെന്ന് വിജയ് സൂചിപ്പിക്കുന്നു. തീർച്ചയായും അങ്ങനെ കരുതുന്നതിൽ തെറ്റില്ല. പക്ഷേ ലതാമങ്കേഷ്ക്കറിന് പ്രായമായിയെന്നും അവർ പാട്ടു നിർത്തണമെന്നും പണ്ടു പറഞ്ഞ യേശുദാസിനെ മലയാളി കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ 80 വയസ്സുള്ള ദാസേട്ടനോട് 'പാട്ടു നിർത്തൂ' എന്ന് ഒരു മലയാളിയും പറയുമെന്ന് ഞാൻ കരുതുന്നില്ല.
വിജയ് യേശുദാസിന് കാര്യം പിടി കിട്ടാത്തതുകൊണ്ടാണ്
അവാര്‍ഡിലെ മികച്ച ചിത്രം വാസന്തിക്കെതിരെ ഗുരുതര ആരോപണം, തമിഴ് നാടകം മോഷ്ടിച്ചെന്ന് എഴുത്തുകാരന്‍

ഏതുവേദിയിലും സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും പാടുന്ന ദാസേട്ടൻ മൊബൈൽ ഫോണിൽ തന്റെ ഫോട്ടോ എടുത്തയാളെ അടുത്തേക്ക് വിളിച്ച് ഫോണിൽ നിന്ന് ഫോട്ടോ ഡിലീറ്റ് ചെയ്യുന്ന കാഴ്ചകണ്ട് അന്തംവിട്ടുപോയിട്ടുണ്ട് മലയാളി. ഒരു സാധാരണ ആരാധകനെ പോലും സമീപത്തേക്കു വിളിച്ച് തോളിൽ കയ്യിട്ട് പുഞ്ചിരിയോടെ ഫോട്ടോക്ക് പോസ് ചെയ്യുന്ന SPB - യെ കണ്ടും ഞങ്ങൾ അന്തം വിട്ടിട്ടുണ്ട്. പെരുമാറ്റത്തിന്റെയും സാമൂഹ്യ ഇടപെടലിന്റെയും മനുഷ്യത്വത്തിന്റെയുമൊക്കെ കാര്യത്തിൽ SP ബാലസുബ്രഹ്മണ്യത്തെ പോലുള്ളവർ നാലു ചുവടു മുമ്പിൽ നില്ക്കുന്നുവെന്ന് പറയാതെ വയ്യ.
സ്നേഹം, ബഹുമാനം, പരിഗണന... ഇതൊക്കെ കൈക്കോട്ടു കൊണ്ട് ഒരിടത്തേക്കു മാത്രം മണ്ണു വാരിക്കൂട്ടുന്നതു പോലെ നേടാൻ പറ്റുന്ന സംഗതികളല്ല ; കൊടുത്താലേ കിട്ടൂ. വിജയ് ഇനിയും സംഗതികൾ പഠിക്കാനുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിജയ് യേശുദാസിന് കാര്യം പിടി കിട്ടാത്തതുകൊണ്ടാണ്
'ദശരഥത്തിന്റെ തുടര്‍ക്കഥയാണ് പാഥേയം, സ്‌നേഹബന്ധത്തിന് മുന്നില്‍ രക്തബന്ധം തോറ്റുപോകുന്ന കഥ'; വിജയ് ശങ്കര്‍ ലോഹിതദാസ്

Related Stories

No stories found.
logo
The Cue
www.thecue.in