'മയക്കാറു പോലത്തെ മോറു കണ്ടാല്‍ പേടി തോന്നണ്ടട്ടാ പൊന്നും കട്ടേ', കണ്ണേങ്കാവിലെ കരിങ്കാളി

'മയക്കാറു പോലത്തെ മോറു കണ്ടാല്‍ പേടി തോന്നണ്ടട്ടാ പൊന്നും കട്ടേ', കണ്ണേങ്കാവിലെ കരിങ്കാളി

Summary

ജിതേഷ് കക്കിടിപ്പുറത്തിന്റെ പാട്ടുകള്‍ വലിയ തോതില്‍ ആഘോഷിക്കപ്പെടുമ്പോഴും അതിന്റെ സൃഷ്ടാവിന് വേണ്ടത്ര അംഗീകാരം കിട്ടാതെ പോയിട്ടുണ്ട്. ആദി സംവിധാനം ചെയ്ത പന്ത് എന്ന സിനിമയില്‍ പാട്ടെഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ജിതേഷ് കക്കിടിപ്പുറം. സംവിധായകന്‍ ആദി ജിതേഷിനെക്കുറിച്ച് എഴുതുന്നു.

പന്ത് എന്ന സിനിമക്കായുള്ള അലഞ്ഞു തിരിയലിനിടയ്ക്കാണ് ഞാന്‍ ജിതേഷിനെ കാണുന്നത്. കണ്ണേങ്കാവിലെ കരിങ്കാളിയുടെ മാനസിക അവസ്ഥകളെ കുറിച്ചെഴുതാന്‍ കരിങ്കാളി കെട്ടുന്ന ഒരാളെ പരിചയപ്പെടുത്തി തരാന്‍ ഞാന്‍ സുഹൃത്ത് രാജുവിനോട് പറഞ്ഞിരുന്നു.

'ഞങ്ങടെ കൂട്ടത്തില് പെയ്ന്റ് പണിക്ക് വരണ ജിതേഷ് ഓന്‍ നല്ലോം നാടന്‍ പാട്ടൊക്കെ പാടും. ഓനെങ്ങ്ക്ക് പരിചയപെടുത്തിതരാം.

വട്ടംകുളം എന്ന സ്ഥലത്ത് രാജുവും ഞാനും അയാളെ കാണാന്‍ എത്തി. കാത്ത് നിന്നു കാത്ത് നിന്ന് മടുത്ത് ഞാന്‍ രാജുവിനോട് ദേഷ്യപെട്ടു. ഒരു കരിങ്കാളി കെട്ടുന്ന ആളെ കിട്ടാന്‍ ഇത്രപാടാ...? രാജു ഇത്തിരി അകലത്തിലേക്ക് മാറി നിന്നു ചിലസമയത്ത് ഞാനും ഒരു കരിങ്കാളിയാണെന്ന് അവനു തോന്നിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.

ഞാന്‍ ജിതേഷിനേ നോക്കി ചിരിച്ചു അയാളുടെ മുഖം ഒരു കരിങ്കാളിയേ പോലെ തന്നെ തോന്നി... ഒറ്റ ദിവസം ദൈവമായി തീരുന്നവര്‍. ഞങ്ങള്‍ നടന്നു.
flowers tv

എന്റെ ക്ഷമ കെട്ടിരുന്നു. പറഞ്ഞു നില്‍ക്കുന്നതിനടയില്‍ മുടിനീട്ടിവളര്‍ത്തി മെലിഞ്ഞ് ഉയരം കുറഞ്ഞൊരാള്‍ എന്റെ അടുത്തേക്ക് വന്നു.

മാഷേ ക്ഷമിക്കണം. പെങ്ങടെ കുട്ടിക്കൊരു കല്യാണാലോചന...അതിന്റെ കുറച്ചു കാര്യത്തിലാര്‍ന്നു. അതാ വൈകിയേ...പിറ്റേന്ന് രാവിലെ കണ്ണേകാവിലെ കുരുതി തറയുടെ അടുത്തുള്ള പാല മരത്തിന്റെ ചുവട്ടിലേക്ക് വരു എന്ന് പറഞ്ഞ് ഞാന്‍ പിരിഞ്ഞു. അയാള്‍ വരാന്‍ വൈകിയപ്പോള്‍ എന്തോ ദേഷ്യം തോന്നിയില്ല... ഇത്തിരി വൈകി ജിതേഷ് വന്നു... ബസ് കിട്ടാന്‍ താമസിച്ചു മാഷേ...ഞാന്‍ ചിരിച്ചു..

ജിതേഷേ...കാശിനു വേണ്ടി നിവര്‍ത്തി കെട്ട് കരിങ്കാളി കെട്ടേണ്ടി വരുന്ന ഒരു കാമുകനായ ചെറുപ്പക്കാരന്റ മാനസികാസ്ഥയിലൂടെ കരിങ്കാളിയുടെ മനസ്സു പറയണം... പന്തിന്റെ ആദ്യ വിത്ത് ഞാന്‍ പറഞ്ഞു തുടങ്ങി. ഞങ്ങള്‍ എഴുതി തുടങ്ങി.. ഇണങ്ങിയും പിണങ്ങിയും എഴുത്ത് തുടര്‍ന്നു.. 'മയക്കാറു പോലത്തെ മോറു കണ്ടാല്‍ പേടി തോന്നണ്ടട്ടാ പൊന്നും കട്ടേ... ' ഞങ്ങള്‍ അത് എഴുതി അവസാനിപ്പിക്കുന്നതിനുമുന്നേ ജിതേഷിന് ദാഹിച്ചു... 'ആദിയേട്ടാ മരുന്നുവല്ലതുണ്ടോ...?കരിങ്കാളിയെ വിളിച്ചുവരുന്നുമ്പോള്‍ മരുന്നു സൂക്ഷിക്കണമെന്ന് ജന്‍മം കൊണ്ട് മൂക്കുതലക്കാരനായ എന്നേ ആരും ഓര്‍മ്മിപ്പിക്കണ്ടല്ലോ...ഞാന്‍ ജിതേഷിനേ നോക്കി ചിരിച്ചു അയാളുടെ മുഖം ഒരു കരിങ്കാളിയേ പോലെ തന്നെ തോന്നി... ഒറ്റ ദിവസം ദൈവമായി തീരുന്നവര്‍. ഞങ്ങള്‍ നടന്നു.

എഴുതിയ പാട്ട് സംഗീത സംവിധായകനായ ഇഷാന് അയച്ചു കൊടുത്തു. അന്നു പാതിരാത്രി മാക്കാലിയിലെ കോള്‍ പാടത്തിനു നടുക്ക് വച്ച് പാട്ടിനു വേണ്ട ചെണ്ടയുടെ താളവും ചിലമ്പിന്റെ നാദവും ,കരിങ്കാളിയുടെ അലര്‍ച്ചയും ഞാന്‍ റെക്കോഡ് ചെയ്തു. ഇഷാന്‍ തന്ന ട്രാക്കിനെ അടിസ്ഥാനപ്പെടുത്തി ഇടപ്പാളിലെ ഒരു സ്റ്റുഡിയോയില്‍ വച്ച് ഞാന്‍ ജിതേഷിന്റെ ശബ്ദത്തില്‍ തന്നെ റെക്കോഡ് ചെയ്തു..പിരിഞ്ഞു... 'മാഷേ...സുഖാണോ എനിക്ക് പുതിയപാട്ടൊക്കെ കിട്ടി.. ' 'ഗംഭീരമാകട്ടെ....ജിതേഷേ സമയത്തും കാലത്തുമൊക്കെ ചെല്ലണംട്ടോ ' ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 'അതൊക്കെ ഞാന്‍ നിര്‍ത്തി ആദിയേട്ടാ...' ഫോണ്‍ കട്ടായി. ഇന്നു രാവിലെ രാജു വിളിച്ചു. 'ഇമ്മടെ സ്വന്തം കരിങ്കാളി പോയിട്ടോ ആദിയേട്ടാ.... ' നല്ല ഓര്‍മ്മകള്‍ മാത്രം. വീണ്ടും മറ്റെവിടെയെങ്കിലും വച്ച് കണേണ്ടിവരും. താല്‍ക്കാലിക വിട..

'മയക്കാറു പോലത്തെ മോറു കണ്ടാല്‍ പേടി തോന്നണ്ടട്ടാ പൊന്നും കട്ടേ', കണ്ണേങ്കാവിലെ കരിങ്കാളി
'പാലോം പാലോം, കൈതോല പായവിരിച്ച്'; ജിതേഷ് കക്കിടിപ്പുറം വിടവാങ്ങി

Related Stories

The Cue
www.thecue.in