നഗ്ന വീഡിയോ ഉണ്ടാക്കുന്നവർ കൊലയാളികളെക്കാൾ ഭീകരന്മാർ; രമ്യ സുരേഷ്

നഗ്ന വീഡിയോ ഉണ്ടാക്കുന്നവർ കൊലയാളികളെക്കാൾ ഭീകരന്മാരാണെന്ന് നടി രമ്യ സുരേഷ്. സമൂഹ മാധ്യമങ്ങളിൽ വ്യാജ നഗ്ന വീഡിയോ പ്രചരിക്കുന്നതിനെ തുടർന്ന് നടി രമ്യ സുരേഷ് ആലപ്പുഴ സൈബര്‍ സെല്ലില്‍ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തെ കുറിച്ച് ദ ക്യുവിനോട് പ്രതികരിക്കുകയായിരുന്നു താരം. സൈബർ ക്രൈമുകൾക്ക് പിന്നിൽ വലിയ ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. വീഡിയോ ഷെയർ ചെയ്തവരെ പിടിക്കുമ്പോൾ ഓരോരുത്തരും സമൂഹ മാധ്യമങ്ങളിലെ പല ഗ്രൂപ്പുകളെ കുറിച്ചാണ് പറയുന്നത്. അതിനാൽ ഓരോ ഗ്രൂപ്പിൽ ഉൾപ്പെട്ട ഓരോരുത്തരെയും വിളിപ്പിച്ച് സൈബർ സെല്ലിൽ ഉള്ളവർ കാര്യങ്ങൾ ചോദിച്ചുക്കൊണ്ടിരിക്കുകയാണ്. പലരും എന്റെ പേജിൽ വന്ന് നഗ്‌ന വീഡിയോ പ്രചരിക്കുന്ന ഗ്രൂപ്പുകളെ കുറിച്ച് വിവരം നൽകും. അവരോട് ആ ഗ്രൂപ്പുകളിലെ ലിങ്ക് അന്വേഷിച്ച് അതെല്ലാം സൈബർ സെല്ലിന് മെയിൽ വഴി അയച്ച് കൊടുക്കും. ഇത്തരം ഗ്രൂപ്പുകളിൽ പല തരത്തിലുള്ള നഗ്ന വീഡിയോകൾ പ്രചരിക്കുന്നുണ്ട്. അതുക്കൊണ്ട് തന്നെ ഞാൻ പരാതിപ്പെട്ടതിൽ എല്ലാവരും എന്നെ അഭിനന്ദിക്കുകയാണ് ചെയ്തത്.

രമ്യ സുരേഷ് അഭിമുഖത്തിൽ പറഞ്ഞത്

എനിക്ക് പരിചയമുള്ള സുഹൃത്താണ് നഗ്ന വീഡിയോ പ്രചരിക്കുന്നതായി പറഞ്ഞത്. അപ്പോൾ തന്നെ ഞാൻ സൈബർ സെല്ലിന് പരാതി കൊടുത്തു. അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. വീഡിയോ ഷെയർ ചെയ്തവരെ പിടിക്കുമ്പോൾ ഓരോരുത്തരും സമൂഹ മാധ്യമങ്ങളിലെ പല ഗ്രൂപ്പുകളെ കുറിച്ചാണ് പറയുന്നത്. അതിനാൽ ഓരോ ഗ്രൂപ്പിൽ ഉൾപ്പെട്ട ഓരോരുത്തരെയും വിളിപ്പിച്ച് കാര്യങ്ങൾ ചോദിച്ചുക്കൊണ്ടിരിക്കുകയാണ്. പലരും എന്റെ പേജിൽ വന്ന് നഗ്‌ന വീഡിയോ പ്രചരിക്കുന്ന ഗ്രൂപ്പുകളെ കുറിച്ച് വിവരം നൽകും. അവരോട് ആ ഗ്രൂപ്പുകളിലെ ലിങ്ക് അന്വേഷിച്ച് അതെല്ലാം സൈബർ സെല്ലിന് മെയിൽ വഴി അയച്ച് കൊടുക്കും. ഇത്തരം ഗ്രൂപ്പുകളിൽ പല തരത്തിലുള്ള നഗ്ന വീഡിയോകൾ പ്രചരിക്കുന്നുണ്ട്. അതുക്കൊണ്ട് തന്നെ ഞാൻ പരാതിപ്പെട്ടതിൽ എല്ലാവരും എന്നെ അഭിനന്ദിക്കുകയാണ് ചെയ്തത്. ഒരാളിൽ നിന്നാണ് ഈ വീഡിയോ പ്രചരിക്കുന്നത്. അയാൾ നഗ്‌ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ തന്നെ ആളുകൾ ഏറ്റെടുക്കും.

സമാന സാഹചര്യങ്ങളിലൂടെ കടന്നു പോയ പലരുമായും ഞാൻ സംസാരിച്ചു. ഫേസ്ബുക് മെസ്സഞ്ചറിൽ ഇവർ വിളിക്കും. അതിന് ശേഷം വീഡിയോ അയച്ച് വില പേശുവാൻ തുടങ്ങും. ഭാര്യവും മക്കളും കുടുംബവുമൊക്കെയുള്ള ആണുങ്ങളെ ഇവർ ഈ രീതിയിലാണ് ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. നഗ്ന വീഡിയോകൾ ഷെയർ ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാനുള്ള നിയമം ഒന്നുമില്ലല്ലോ. അതിനാൽ ഇതിന്റെ ഉത്ഭവമാണ് കണ്ടുപിടിക്കേണ്ടത്. തെളിവുകൾ ശേഖരിച്ച് കൊലപാതകികളെ കണ്ടുപിടിക്കുവാൻ എളുപ്പമാണ്. എന്നാൽ സൈബർ ക്രിമിനലുകളെ കണ്ടെത്തുവാൻ വലിയ പ്രയാസമാണെന്നാണ് സൈബർ സെല്ലിലുള്ളവർ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in