വരാനിരിക്കുന്നത് ആക്ഷന്‍ ത്രില്ലര്‍, പിന്നാലെ റൊമാന്റിക് കോമഡിയും; അന്ന ബെന്‍

വരാനിരിക്കുന്നത് ആക്ഷന്‍ ത്രില്ലര്‍, പിന്നാലെ റൊമാന്റിക് കോമഡിയും; അന്ന ബെന്‍

വരാനിരിക്കുന്നത് ആക്ഷന്‍ ത്രില്ലര്‍, പിന്നാലെ റൊമാന്റിക് കോമഡിയും; അന്ന ബെന്‍

ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നൊക്കെ വ്യത്യസ്തമായ കഥാപാത്രവും കഥാ പശ്ചാത്തലവുമായിരിക്കും വരാനിരിക്കുന്ന തന്റെ ചിത്രത്തിലെന്ന് അന്ന ബെന്‍. ആക്ഷന്‍ ത്രില്ലറിന് പിന്നാലെ റൊമാന്റിക് കോമഡിയും ഒരുങ്ങുന്നുണ്ടെന്ന് അന്ന ബെന്‍ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 വരാനിരിക്കുന്നത് ആക്ഷന്‍ ത്രില്ലര്‍, പിന്നാലെ റൊമാന്റിക് കോമഡിയും; അന്ന ബെന്‍
രഞ്ജിത്തിനൊപ്പം അസിസ്റ്റ് ചെയ്ത കാലത്ത് കിട്ടിയ ത്രെഡ്, കപ്പേളയെക്കുറിച്ച് സംവിധായകന്‍ മുഹമ്മദ് മുസ്തഫ

'കുമ്പളങ്ങി നൈറ്റ്‌സി'ലെ ബേബിമോളായി വന്ന് പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരമാണ് അന്ന ബെന്‍. പിന്നീട് നവാഗതനായ മാത്തുക്കുട്ടി സേവിയറിന്റെ 'ഹെലന്‍' എന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു.

സിനിമയിലെത്തി ഒരു വര്‍ഷം തികയുമ്പോള്‍ കരിയറിലെ മൂന്നാമത്തെ ചിത്രമായ 'കപ്പേള'യിലെ ജെസി എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടുന്നു. സംവിധായകന്‍ രഞ്ജന്‍ പ്രമോദിന്റെ ആക്ഷന്‍ ചിത്രമാണ് ഇനി വരാനിരിക്കുന്ന ചിത്രം. ഇത് കൂടാതെ ആന്റണി സോണിയുടെ സംവിധാനത്തില്‍ ജൂണിന്റെ ടീം വീണ്ടും ഒന്നിക്കുന്ന റോമാന്റിക് കോമഡി ചിത്രവും ഒരുങ്ങുന്നുണ്ട്. അര്‍ജുന്‍ അശോകാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in