നിപയില്‍ ആശ്വാസം; 15 പേരുടെ കൂടി ഫലം നെഗറ്റീവ്

നിപയില്‍ ആശ്വാസം; 15 പേരുടെ കൂടി ഫലം നെഗറ്റീവ്

നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 15 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതോടെ സമ്പര്‍ക്കപട്ടികയിലുള്ള 61 പേരുടെ സാമ്പിള്‍ നെഗറ്റീവായി. കൂടുതല്‍ പേരുടെ ഫലങ്ങള്‍ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും.

സമ്പര്‍ക്ക പട്ടികയില്‍ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിക്കാത്തത് ആശ്വാസം പകരുന്നതാണ്. മരിച്ച കുട്ടിയുടെ വീടിനടുത്ത പരിസരങ്ങളില്‍ അസ്വാഭാവികമായി മരിച്ച ആളുകളുണ്ടോയെന്നറിയാന്‍ നടത്തിയ പരിശോധനയിലും ആശങ്കാജനകമായ ഒന്നും കണ്ടെത്താനായില്ല. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in