കേരളത്തിന്റെ പൊതുസംരംഭമായി ടൂറിസം മാറണം, സന്തോഷ് ജോര്‍ജ് കുളങ്ങര മന്ത്രി മുഹമ്മദ് റിയാസിനോട്

കേരളത്തിലേക്ക് വിദേശ സഞ്ചാരികള്‍ എത്തുന്നതിന് സാംസ്‌കാരിക തനിമ നിലനിര്‍ത്തുന്ന പാക്കേജുകള്‍ വേണമെന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിന്റെ പൊതുജനപങ്കാളിത്തമുള്ള പൊതുസംരംഭമായി ടൂറിസം മാറണമെന്നും സന്തോഷ് ജോര്‍ജ്ജ് കുളങ്ങര.

സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറയുന്നു

ഏത് രാജ്യത്ത് നമ്മള്‍ ചെന്നാലും ആ നാടിന്റെ പൈതൃകം ഓര്‍മ്മിപ്പിക്കുന്ന, നമ്മള്‍ ആ രാജ്യത്ത് പോയി എന്ന് നമ്മളുടെ വീട്ടിലെത്തുന്നവരെ ഓര്‍മ്മിക്കുന്ന എന്തെങ്കിലും നമ്മള്‍ കൊണ്ടുവരും. അത്തരം സുവനീറുകള്‍ കേരളത്തില്‍ ഇല്ല. പാരിസില്‍ പോയ ആളുടെ വീട്ടില്‍ ഒരു ഈഫല്‍ ടവര്‍ മിനിയേച്ചര്‍ കാണും. നമ്മള്‍ അപരിഷ്‌കൃതമായും അണ്‍പ്രൊഫഷണലായും ഒരു കഥകളിത്തലയോ ചുണ്ടന്‍വള്ളത്തിന്റെ മാതൃകയോ ആണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. തെയ്യത്തിന്റെയോ കഥകളിയുടെയോ പൂര്‍ണതയുള്ള രൂപം നമ്മുക്ക് മിനിയേച്ചറായി നമ്മുക്ക് കിട്ടാറുണ്ടോ. യൂറോപ്യന്‍ വീട്ടിലും അമേരിക്കന്‍ വീട്ടിലും അത്തരം മിനിയേച്ചറുകള്‍ എത്തണം. അത്തരം സുവനീറുകളും കലാരൂപങ്ങളും വേണം. ഗ്രാമങ്ങളില്‍ ആംഫി തിയറ്ററുകള്‍ വേണം.

Related Stories

No stories found.
logo
The Cue
www.thecue.in